Sunday, October 25, 2015

ആരാണ് ഹിന്ദു..?

ആരാണ് ഹിന്ദു..?

ലോകത്തിലെ ഏറ്റവും മഹത്തായ ആർഷ ഭാരത സംസ്കാരത്തിൻറെ പിന്തുടർച്ചകാരൻ ആയതിൽ അഭിമാനം കൊള്ളുകയും സനാതന ധർമം അനുവർത്തിക്കുകയും ചെയ്യുന്നവൻ ഹിന്ദു.

ഹിന്ദുസ്ഥാനെ മാതൃസ്ഥാനത്ത് കണ്ട് വന്ദിക്കുന്നവൻ ഹിന്ദു..

"ലോകാ സമസ്താ സുഖിനോ ഭവന്തു " എന്ന പ്രാർഥനയിലൂടെ ലോകത്തിലെ സർവ്വ ചരാചരങ്ങളുടെയും നന്മ കാംക്ഷിക്കുന്നവൻ ഹിന്ദു..

അനേകം ദേവതകളെ ആരാധിക്കുമ്പോഴും ഒരേ ഒരു ഈശ്വര സങ്കല്പം മാത്രം ഉള്ളവൻ ഹിന്ദു..

ഈശ്വരൻ എന്നത് സർവ്വ ചരാചരങ്ങളിലും നിറഞ്ഞിരിക്കുന്ന ചൈതന്യം ആയിട്ട് അറിയുന്നവൻ ഹിന്ദു..

മതത്തിൻറെ പേരിൽ ഒരിടത്തും തളയ്ക്കപെടാതെ പരിപൂർണ ജീവിത സ്വാതന്ത്ര്യം ഉള്ളവൻ ഹിന്ദു..

ഏത് ഇഷ്ട്ട ദേവനെ ആരാധിക്കുമ്പോഴും ഏത് ക്ഷേത്ര ദർശനം ശീലമാക്കുമ്പോഴും ഇതെല്ലം സർവ്വ ശക്തനായ ജഗധീശ്വരനിലേക്കുള്ള അനേക മാർഗങ്ങളിൽ ഒന്ന് മാത്രമെന്ന് അറിയുന്നവൻ ഹിന്ദു...

എൻറെ മതവും എൻറെ ദൈവവും, നിൻറെ മതത്തിനെയും നിൻറെ ദൈവതിനെയുംകാൾ ശ്രെഷ്ട്ടം എന്നും എൻറെ മാർഗം മാത്രമാണ് ഒരേ ഒരു മാർഗം എന്നും പഠിപ്പിക്കാത്തവൻ ഹിന്ദു...

കൃഷ്ണനെ പോലെ തന്നെ ക്രിസ്തുവിനെയും നബിയേയും ഉൾക്കൊള്ളുവാൻ വിശാല മന്സുള്ളവൻ ഹിന്ദു.....

സ്വരാജ്യത്തിന് വേണ്ടി സ്വജീവൻ സമർപ്പിക്കാൻ സർവ്വദാ സന്നദ്ധൻ ആയവൻ ഹിന്ദു...

ദൈവത്തിനെ ഭയപ്പാടോടെ കാണാതെ പ്രേമ ഭക്തിയോടെ സ്നേഹിക്കുന്നവൻ ഹിന്ദു...

"എനിക്ക് നല്ലത് മാത്രം വരുത്തേണമേ." എന്ന് പ്രാർത്ഥിക്കാതെ "സുഖവും ദുഖവും ഒരേ പോലെ സ്വീകരിക്കാനുള്ള ശക്തി ന ൽ കേണമേ " എന്ന് പ്രാർത്ഥിക്കുന്നവന­് ഹിന്ദു...

സ്വർഗ്ഗവും നരകവും ഈ ഭൂമിയിൽ തന്നെ ആണെന്നും അത് സ്വകർമഫലം അനുഭവിക്കൽ ആണെന്നും അറിയുന്നവൻ ഹിന്ദു...

ഒരു വ്യക്തിയിലോ ഒരു ഗ്രന്ഥതിലോ മാത്രം ഒതുക്കാൻ കഴിയാത്ത, അനേകായിരം ഋഷി വര്യന്മാരാലും ലക്ഷകണക്കിന് ശാസ്ത്ര ഗ്രന്ഥങ്ങളാലും അനുഗ്രഹീതമായ സനാതന സംസ്കാരം കൈമുതൽ ആയവൻ ഹിന്ദു...

2000 ത്തോളം അടിസ്ഥാന ഗ്രന്ഥങ്ങളും , 10000 ത്തോളം വ്യാഖ്യാനങ്ങളും , 100000 ത്തോളം ഉപാഖ്യാനങ്ങളും ഉള്ള ആർഷ ഭാരത സംസ്കാരത്തിൻറെ ജ്ഞാനസാഗരത്തി ൽ നിന്ന് ഒരു കൈകുമ്പിളിൽ ജ്ഞാനം എങ്കിലും കോരി എടുക്കാൻ ശ്രമിചിട്ടുള്ളവൻ ഹിന്ദു...

സർവ്വ ചരാചരങ്ങളുടെയും നിലനി ൽ പ്പിന് ആധാരമായ പ്രകൃതിയെ ഈശ്വരൻ ആയി കണ്ട് സ്നേഹിക്കുകയും പക്ഷി മൃഗാതികളെയും വൃക്ഷങ്ങളെയും പരിപാലിക്കുകയും ചെയ്യുന്നവൻ ഹിന്ദു..

ഈശ്വര വിശ്വസി ആയി മാത്രം കഴിയാതെ മനസ്സിനെ ഈശ്വരനിലേക്ക് സ്വയം ഉയർത്തി, ഈശ്വരനെ അനുഭവിച്ചറിഞ്ഞ് ആ പരമമായ ആനന്ദം നേടാൻ ശ്രെമിക്കുന്നവൻ ഹിന്ദു...

"മാനവ സേവ ആണ് മാധവ സേവ" എന്ന തത്വത്തിൽ ഊന്നി ജാതി മത ഭേദമന്യേ എല്ലാവരെയും സഹായിക്കുമ്പോഴും തിരിച്ചൊന്നും പ്രതീക്ഷിക്കാത്തവൻ­ ഹിന്ദു...

മാതാവിൻറെയും പിതാവിൻറെയും ഗുരുവിൻറെയും സ്ഥാനം ഈശ്വരനെക്കൾ മഹത്തരമായി കാണുന്നവൻ ഹിന്ദു..

ഇനിയൊരു ജന്മം ഉണ്ടെങ്കി ൽ പരമ പവിത്രമായ ഭാരത മാതാവിൻറെ മടിത്തട്ടി ൽ ഒരു പു ൽ ക്കൊടി ആയെങ്കിലും പിറക്കാൻ കഴിയണമേ എന്ന് പ്രാർത്ഥിക്കുന്നവന­് ഹിന്ദു...

ഇപ്രകാരം ഹിന്ദുവിനെ നിർവചിക്കാൻ ഒരു കുറിപ്പ് കൊണ്ട് ഒന്നും ആകില്ല എന്ന് മനസിലാക്കികൊണ്ട് ഈ എളിയ ശ്രമം ഇവിടെ നിർത്തുന്നവൻ ഹിന്ദു.............!­!!!!!!!!!!!!

ഇതാണ് ഹിന്ദു.. ഇതാകണം ഹിന്ദു... അല്ലാതെ ഇത്ര മഹത്തരവും ജ്ഞാനസാഗരവുമായ ഹിന്ദു സംസ്കാരത്തിനെ അറിയാതെ കേവലം ഒരു മതം ആയികണ്ട് , അതിലെ ഒരു ഗ്രന്ഥം, ഒരേ ഒരു ഗ്രന്ഥം എങ്കിലും വായിച്ചറിയാൻ പോലും കൂട്ടാക്കാതെ അല്ലേ ൽ "മെനക്കെടാൻ"" വയ്യാതെ" ഒറ്റപെട്ട സംഭവങ്ങളെയും വ്യക്തികളെയും ഉയർത്തിപ്പിടിച്ചുക­ൊണ്ട് , നിരീശ്വരവാദികളുടെയും­ രാഷ്ട്രീയകച്ചവടകാരുട­െയും കൂട്ടുപിടിച്ച് യഥാർത്ഥ ഹിന്ദുകൾക്ക് എതിരെയും അതുവഴി തൻറെ പൈതൃകത്തിന് എതിരെ തന്നെയും പൊങ്ങച്ചത്തോട് കൂടി വാൾ ഓങ്ങുന്ന "ഇന്നത്തെ പരിഷ്കൃത ഹിന്ദു" ആകരുതേ നിങ്ങൾ... ..,.........

ഓർക്കുക....ലോകത്തി­ലെ മറ്റെല്ലാ മഹാസംസ്കാരങ്ങളും നശിച്ചു നാമാവശേഷമായിട്ടും ആർഷ ഭാരത സംസ്കാരം ഇന്നും ലോകത്തിനു മുഴുവൻ വഴികാട്ടിയായി , ജ്ഞാനത്തിന്റെ പ്രകാശം ന ൽ കി ജ്വലിച്ച് നി ൽ ക്കുന്നു - " ലോകാ സമസ്താ സുഖിനോ ഭവന്തു "എന്ന മഹത്തായ മനോഭാവം - ഇന്ന് ലോകജനത വീണ്ടും ഭാരതത്തിൻറെ ജ്ഞാനസാഗരത്തിനെ പ്രതീക്ഷയോടു കൂടി ഉറ്റുനോക്കുന്നു...ഓര­ോ ഭാരതീയനും അഭിമാനത്തോടു കൂടി പറയാൻ തുടങ്ങിയിരിക്കുന്നു.­...."

No comments:

Post a Comment