Sunday, January 10, 2016

ശ്രീ മൃത്യുഞ്ജയ അഷ്ടോത്തര ശതനാമാവലി

ശ്രീ മൃത്യുഞ്ജയ അഷ്ടോത്തര ശതനാമാവലി

ഓം ഭഗവതേ നമഃ ।
ഓം സദാശിവായ നമഃ ।
ഓം സകലതത്ത്വാത്മകായ നമഃ ।
ഓം സര്‍വമന്ത്രരൂപായ നമഃ ।
ഓം സര്‍വയന്ത്രാധിഷ്ഠിതായ നമഃ ।
ഓം തന്ത്രസ്വരൂപായ നമഃ ।
ഓം തത്ത്വവിദൂരായ നമഃ ।
ഓം ബ്രഹ്മരുദ്രാവതാരിണേ നമഃ ।
ഓം നീലകണ്ഠായ നമഃ ।
ഓം പാര്‍വതീപ്രിയായ നമഃ ।
ഓം സൌംയസൂര്യാഗ്നിലോചനായ നമഃ ।
ഓം ഭസ്മോദ്ധൂലിതവിഗ്രഹായ നമഃ ।
ഓം മഹാമണിമകുടധാരണായ നമഃ ।
ഓം മാണിക്യഭൂഷണായ നമഃ ।
ഓം സൃഷ്ടിസ്ഥിതിപ്രലയകാലരൌദ്രാവതാരായ നമഃ ।
ഓം ദക്ഷാധ്വരധ്വംസകായ നമഃ ।
ഓം മഹാകാലഭേദകായ നമഃ ।
ഓം മൂലാധാരൈകനിലയായ നമഃ ।
ഓം തത്ത്വാതീതായ നമഃ ।
ഓം ഗങ്ഗാധരായ നമഃ ।
ഓം സര്‍വദേവാധിദേവായ നമഃ ।
ഓം വേദാന്തസാരായ നമഃ ।
ഓം ത്രിവര്‍ഗസാധനായ നമഃ ।
ഓം അനേകകോടിബ്രഹ്മാണ്ഡനായകായ നമഃ ।
ഓം അനന്താദിനാഗകുലഭൂഷണായ നമഃ ।
ഓം പ്രണവസ്വരൂപായ നമഃ ।
ഓം ചിദാകാശായ നമഃ ।
ഓം ആകാശാദിസ്വരൂപായ നമഃ ।
ഓം ഗ്രഹനക്ഷത്രമാലിനേ നമഃ ।
ഓം സകലായ നമഃ ।
ഓം കലങ്കരഹിതായ നമഃ ।
ഓം സകലലോകൈകകര്‍ത്രേ നമഃ ।
ഓം സകലലോകൈകസംഹര്‍ത്രേ നമഃ ।
ഓം സകലനിഗമഗുഹ്യായ നമഃ ।
ഓം സകലവേദാന്തപാരഗായ നമഃ ।
ഓം സകലലോകൈകവരപ്രദായ നമഃ ।
ഓം സകലലോകൈകശങ്കരായ നമഃ ।
ഓം ശശാങ്കശേഖരായ നമഃ ।
ഓം ശാശ്വതനിജാവാസായ നമഃ ।
ഓം നിരാഭാസായ നമഃ ।
ഓം നിരാമയായ നമഃ ।
ഓം നിര്ലോഭായ നമഃ ।
ഓം നിര്‍മോഹായ നമഃ ।
ഓം നിര്‍മദായ നമഃ ।
ഓം നിശ്ചിന്തായ നമഃ ।
ഓം നിരഹങ്കാരായ നമഃ ।
ഓം നിരാകുലായ നമഃ ।
ഓം നിഷ്കലങ്കായ നമഃ ।
ഓം നിര്‍ഗുണായ നമഃ ।
ഓം നിഷ്കാമായ നമഃ ।
ഓം നിരുപപ്ലവായ നമഃ ।
ഓം നിരവദ്യായ നമഃ ।
ഓം നിരന്തരായ നമഃ ।
ഓം നിഷ്കാരണായ നമഃ ।
ഓം നിരാതങ്കായ നമഃ ।
ഓം നിഷ്പ്രപഞ്ചായ നമഃ ।
ഓം നിസ്സങ്ഗായ നമഃ ।
ഓം നിര്‍ദ്വന്ദ്വായ നമഃ ।
ഓം നിരാധാരായ നമഃ ।
ഓം നിരോഗായ നമഃ ।
ഓം നിഷ്ക്രോധായ നമഃ ।
ഓം നിര്‍ഗമായ നമഃ ।
ഓം നിര്‍ഭയായ നമഃ ।
ഓം നിര്‍വികല്‍പായ നമഃ ।
ഓം നിര്‍ഭേദായ നമഃ ।
ഓം നിഷ്ക്രിയായ നമഃ ।
ഓം നിസ്തുലായ നമഃ ।
ഓം നിസ്സംശയായ നമഃ ।
ഓം നിരഞ്ജനായ നമഃ ।
ഓം നിരൂപവിഭവായ നമഃ ।
ഓം നിത്യശുദ്ധബുദ്ധപരിപൂര്‍ണായ നമഃ ।
ഓം നിത്യായ നമഃ ।
ഓം ശുദ്ധായ നമഃ ।
ഓം ബുദ്ധായ നമഃ ।
ഓം പരിപൂര്‍ണായ നമഃ ।
ഓം സച്ചിദാനന്ദായ നമഃ ।
ഓം അദൃശ്യായ നമഃ ।
ഓം പരമശാന്തസ്വരൂപായ നമഃ ।
ഓം തേജോരൂപായ നമഃ ।
ഓം തേജോമയായ നമഃ ।
ഓം മഹാരൌദ്രായ നമഃ ।
ഓം ഭദ്രാവതാരയ നമഃ ।
ഓം മഹാഭൈരവായ നമഃ ।
ഓം കല്‍പാന്തകായ നമഃ ।
ഓം കപാലമാലാധരായ നമഃ ।
ഓം ഖട്വാങ്ഗായ നമഃ ।
ഓം ഖഡ്ഗപാശാങ്കുശധരായ നമഃ ।
ഓം ഡമരുത്രിശൂലചാപധരായ നമഃ ।
ഓം ബാണഗദാശക്തിബിന്ദിപാലധരായ നമഃ ।
ഓം തൌമരമുസലമുദ്ഗരധരായ നമഃ ।
ഓം പത്തിസപരശുപരിഘധരായ നമഃ ।
ഓം ഭുശുണ്ഡീശതഘ്നീചക്രാദ്യയുധധരായ നമഃ ।
ഓം ഭീഷണകരസഹസ്രമുഖായ നമഃ ।
ഓം വികടാട്ടഹാസവിസ്ഫാരിതായ നമഃ ।
ഓം ബ്രഹ്മാണ്ഡമണ്ഡലായ നമഃ ।
ഓം നാഗേന്ദ്രകുണ്ഡലായ നമഃ ।
ഓം നാഗേന്ദ്രഹാരായ നമഃ ।
ഓം നാഗേന്ദ്രവലയായ നമഃ ।
ഓം നാഗേന്ദ്രചര്‍മധരായ നമഃ ।
ഓം ത്ര്യംബകായ നമഃ ।
ഓം ത്രിപുരാന്തകായ നമഃ ।
ഓം വിരൂപാക്ഷായ നമഃ ।
ഓം വിശ്വേശ്വരായ നമഃ ।
ഓം വിശ്വരൂപായ നമഃ ।
ഓം വിശ്വതോമുഖായ നമഃ ।
ഓം മൃത്യുഞ്ജയായ നമഃ ।

ഇതി ശ്രീ മൃത്യുഞ്ജയ അഷ്ടോത്തര ശതനമാവലിഃ സമ്പൂര്‍ണം ॥.

Sunday, January 3, 2016

ശ്രീമദ് ഭഗവദ് ഗീത ശ്ലോകങ്ങൾ

ശ്രീമദ് ഭഗവദ് ഗീത ശ്ലോകങ്ങൾ അർത്ഥസഹിതം ഞാൻ ഇവിടെ പോസ്റ്റു ചെയ്യുന്നു.ഏവർക്കും ഉപകാരമാകുമെന്ന്പ്രതീക്ഷിക്കുന്നു.തെറ്റുണ്ടെങ്കിൽ സദയം ക്ഷമിക്കുക,തിരുത്താൻ സഹായാക്കുക.

ഭഗവദ്ഗീതാ ധ്യാനം
ശ്ലോകം-1
*************************
"പാർഥായ പ്രതിബോധിതാം 
ഭഗവതാ നാരായണേന സ്വയം
വ്യാസേന ഗ്രഥിതാം പുരാണമുനീന 
മദ്ധ്യേ മഹാഭാരതം
അദ്വൈതാമൃതവർഷിണിം
ഭഗവതീമഷ്ടാദശാദ്ധ്യായനിം
അംബ,ത്വാമനുസന്ദധാമി 
ഭഗവത് ഗീതേ,ഭവേദ്വേഷിണിം"

ഭഗവാൻ നാരായണൻ സ്വയം അർജ്ജുനനോടു ഉപദേശിച്ചതും,പൌരാണികമുനിയായ വേദവ്യാസ മഹർഷി മഹാഭാരതത്തിന്റെമധ്യത്തിൽ കോർത്തതും,അദ്വൈതമാകുന്ന അമൃതം വർഷിക്കുന്നതും,പതിനെട്ട് അദ്ധ്യായങ്ങളോടുകൂടിയതും ഭഗവതിയുമായ ശ്രീമദ് ഭഗവത് ഗീതേ.അമ്മേ ,ഞാൻ സംസാര നാശിനിയായ അവുടുത്തെ അനുസ്മരിക്കുന്നു.

ശ്ലോകം-2
***************
"നമോ/സ്തുതേ വ്യാസ വിശാലബുദ്ധേ
ഫുല്ലാരവിന്ദായതപത്രനേത്ര
യേന ത്വയാ ഭാരതതൈലപൂർണ്ണഃ
പ്രജ്ജ്വലിതോ ജ്ഞാനമയഃ പ്രദീപഃ"

മഹാഭാരതമാകുന്ന എണ്ണ നിറച്ച്
ജ്ഞാനമയമാകുന്ന ദീപം ജ്വലിപ്പിച്ച് ലോകത്തിനു വെളിച്ചം പകർന്നവനും,വിടർന്ന താമരപ്പൂവിന്റെ ഇതളുകൾ പോലുളള കണ്ണുകൾ ഉളളവനും,വിശാലബുദ്ധിയുമായ വേദവ്യാസമഹർഷിക്കു നമസ്കകാരം
*************************************************
എല്ലാ ഹൈന്ദവരും ഭഗവത് ഗീത നിര്‍ബന്ധമായും പഠിക്കുക ,ആ ശാസ്ത്രം നിങ്ങളെ എല്ലാ ദുരിതകയത്തില്‍ നിന്നും കരകയറ്റും , കാരണം നിങ്ങള്‍ക്ക് വേണ്ടുന്ന എല്ലാ ശക്തിയും നിങ്ങളിലുണ്ട് എന്നു ഗീത നിങ്ങളെ പഠിപ്പിക്കും ... ഹൈന്ദവരെ നിങ്ങള്‍ക്ക് കിട്ടിയ ഈ മഹാ ഭാഗ്യം നിങ്ങള്‍ അറിയാതെ പോകരുത് ...അതു നിങ്ങളെ തന്‍കാലില്‍ നില്‍ക്കുവാന്‍ പഠിപ്പിക്കുന്നു.അതു സ്നേഹം എന്തെന്ന് കാണിച്ചു തരും ... ഈ ഉറക്കത്തില്‍ നിന്നും അതു നിങ്ങളെ ഉണര്‍ത്തും ... ഈ അലസതയില്‍ നിന്നും നിങ്ങളെ ചുറുചുറുക്ക് ഉള്ളവരാക്കും നിങ്ങളിലെ അനന്ത ശക്തിയെ അതു കാണിച്ചു തരും ... നിങ്ങള്‍ക്കല്ലാതെ നിങ്ങളെ രക്ഷിക്കുവാന്‍ മറ്റാര്‍ക്കും ആകില്ല എന്നു അതു കാണിച്ചു തരും ...നിങ്ങള്‍ മറ്റുള്ളവരെ ആശ്രയിക്കുന്നതില്‍ നിന്നും, നിങ്ങള്‍ നിങ്ങളെ തന്നെ ആശ്രയിക്കുവാന്‍ അതു പഠിപ്പിക്കും ... നിങ്ങളെ അതു ശക്തരാക്കും ...നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ ദുരിത കാരണമെന്നു അതു നിങ്ങളെ കാണിച്ചു തരും ...നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ അതു നിങ്ങളെ പഠിപ്പിക്കും ... യാതോന്നിനാലും ദുഖിക്കാത്തവരായി അതു നിങ്ങളെ മാറ്റും