ശ്രീമദ് ഭഗവദ് ഗീത ശ്ലോകങ്ങൾ അർത്ഥസഹിതം ഞാൻ ഇവിടെ പോസ്റ്റു ചെയ്യുന്നു.ഏവർക്കും ഉപകാരമാകുമെന്ന്പ്രതീക്ഷിക്കുന്നു.തെറ്റുണ്ടെങ്കിൽ സദയം ക്ഷമിക്കുക,തിരുത്താൻ സഹായാക്കുക.
ഭഗവദ്ഗീതാ ധ്യാനം
ശ്ലോകം-1
*************************
"പാർഥായ പ്രതിബോധിതാം
ഭഗവതാ നാരായണേന സ്വയം
വ്യാസേന ഗ്രഥിതാം പുരാണമുനീന
മദ്ധ്യേ മഹാഭാരതം
അദ്വൈതാമൃതവർഷിണിം
ഭഗവതീമഷ്ടാദശാദ്ധ്യായനിം
അംബ,ത്വാമനുസന്ദധാമി
ഭഗവത് ഗീതേ,ഭവേദ്വേഷിണിം"
ഭഗവാൻ നാരായണൻ സ്വയം അർജ്ജുനനോടു ഉപദേശിച്ചതും,പൌരാണികമുനിയായ വേദവ്യാസ മഹർഷി മഹാഭാരതത്തിന്റെമധ്യത്തിൽ കോർത്തതും,അദ്വൈതമാകുന്ന അമൃതം വർഷിക്കുന്നതും,പതിനെട്ട് അദ്ധ്യായങ്ങളോടുകൂടിയതും ഭഗവതിയുമായ ശ്രീമദ് ഭഗവത് ഗീതേ.അമ്മേ ,ഞാൻ സംസാര നാശിനിയായ അവുടുത്തെ അനുസ്മരിക്കുന്നു.
ശ്ലോകം-2
***************
"നമോ/സ്തുതേ വ്യാസ വിശാലബുദ്ധേ
ഫുല്ലാരവിന്ദായതപത്രനേത്ര
യേന ത്വയാ ഭാരതതൈലപൂർണ്ണഃ
പ്രജ്ജ്വലിതോ ജ്ഞാനമയഃ പ്രദീപഃ"
മഹാഭാരതമാകുന്ന എണ്ണ നിറച്ച്
ജ്ഞാനമയമാകുന്ന ദീപം ജ്വലിപ്പിച്ച് ലോകത്തിനു വെളിച്ചം പകർന്നവനും,വിടർന്ന താമരപ്പൂവിന്റെ ഇതളുകൾ പോലുളള കണ്ണുകൾ ഉളളവനും,വിശാലബുദ്ധിയുമായ വേദവ്യാസമഹർഷിക്കു നമസ്കകാരം
*************************************************
എല്ലാ ഹൈന്ദവരും ഭഗവത് ഗീത നിര്‍ബന്ധമായും പഠിക്കുക ,ആ ശാസ്ത്രം നിങ്ങളെ എല്ലാ ദുരിതകയത്തില്‍ നിന്നും കരകയറ്റും , കാരണം നിങ്ങള്‍ക്ക് വേണ്ടുന്ന എല്ലാ ശക്തിയും നിങ്ങളിലുണ്ട് എന്നു ഗീത നിങ്ങളെ പഠിപ്പിക്കും ... ഹൈന്ദവരെ നിങ്ങള്‍ക്ക് കിട്ടിയ ഈ മഹാ ഭാഗ്യം നിങ്ങള്‍ അറിയാതെ പോകരുത് ...അതു നിങ്ങളെ തന്‍കാലില്‍ നില്‍ക്കുവാന്‍ പഠിപ്പിക്കുന്നു.അതു സ്നേഹം എന്തെന്ന് കാണിച്ചു തരും ... ഈ ഉറക്കത്തില്‍ നിന്നും അതു നിങ്ങളെ ഉണര്‍ത്തും ... ഈ അലസതയില്‍ നിന്നും നിങ്ങളെ ചുറുചുറുക്ക് ഉള്ളവരാക്കും നിങ്ങളിലെ അനന്ത ശക്തിയെ അതു കാണിച്ചു തരും ... നിങ്ങള്‍ക്കല്ലാതെ നിങ്ങളെ രക്ഷിക്കുവാന്‍ മറ്റാര്‍ക്കും ആകില്ല എന്നു അതു കാണിച്ചു തരും ...നിങ്ങള്‍ മറ്റുള്ളവരെ ആശ്രയിക്കുന്നതില്‍ നിന്നും, നിങ്ങള്‍ നിങ്ങളെ തന്നെ ആശ്രയിക്കുവാന്‍ അതു പഠിപ്പിക്കും ... നിങ്ങളെ അതു ശക്തരാക്കും ...നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ ദുരിത കാരണമെന്നു അതു നിങ്ങളെ കാണിച്ചു തരും ...നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ അതു നിങ്ങളെ പഠിപ്പിക്കും ... യാതോന്നിനാലും ദുഖിക്കാത്തവരായി അതു നിങ്ങളെ മാറ്റും
No comments:
Post a Comment