Saturday, February 27, 2016

നക്ഷത്ര ദേവതകളും മന്ത്രങ്ങളും

നക്ഷത്ര ദേവതകളും മന്ത്രങ്ങളും

ജന്മ നക്ഷത്രങ്ങള്‍ പ്രധാനം ആണ് എന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു.ഓരോ നക്ഷത്രത്തിനും ഓരോ ദേവതകള്‍ ഉണ്ട്.ആ ദേവതകളെ ആരാധിക്കുന്നതും ,നിത്യം മന്ത്രം ജപിക്കുന്നതും ഗ്രഹ /നക്ഷത്ര ദോഷങ്ങളും അകറ്റുന്നതിനും ജീവിതം സുഖ പ്രദം ആക്കുന്നതിനും സഹായകം ആകും.

ജ്യോതിഷ പരിഹാര പ്രകാരം ഗ്രഹ ദേവതാ മന്ത്രങ്ങള്‍ ജപിക്കുന്നതിന് പ്രത്യേക ദീക്ഷ വേണം എന്ന് ഇല്ല.ദിവസം നൂറ്റി എട്ടു വീതാമോ അതിന്റെ ഗുണിതങ്ങളോ ജപിക്കാം ,മന്ത്ര ജപങ്ങള്‍ക്ക് ആവശ്യം ഉള്ള സാത്വിക ആഹാരം ,മദ്യ മാംസ വര്‍ജനം,ഇവ ഇതിനും ബാധകം ആണ് .

നിത്യ ജപം ആണ്

വിശ്വാസം ഉള്ളവര്‍ക്ക് മാത്രം .തെളിവുകള്‍ ഒന്നും ഇല്ല .

നക്ഷത്രങ്ങളും മന്ത്രങ്ങളും താഴെ കൊടുക്കുന്നു
----------------------------------------------------

അശ്വതി -ദേവത -അശ്വിനി കുമാരന്മാര്‍ 
മന്ത്രം -ഓം ആശ്വിനീ കുമാരാഭ്യാം നമ :

ഭരണി -ദേവത -യമന്‍ 
മന്ത്രം -ഓം യമായ നമ :

കാര്‍ത്തിക -ദേവന്‍ -അഗ്നി ദേവന്‍ 
മന്ത്രം -ഓം അഗ്നയെ നമ :

രോഹിണി -ദേവന്‍ -ബ്രഹ്മാവ്‌ 
മന്ത്രം -ഓം ബ്രഹ്മണെ നമ :

മകയിരം -ദേവന്‍ -ചന്ദ്രന്‍ 
മന്ത്രം -ഓം ചന്ദ്രമസേ നമ :

തിരുവാതിര -ദേവന്‍ -ശിവന്‍ 
മന്ത്രം -ഓം നമശിവായ ,അല്ലെങ്കില്‍ ഓം രുദ്രായ നമ :

പുണര്‍തം -ദേവി -അദിതി 
മന്ത്രം -ഓം അദിതയേ നമ :

പൂയം -ദേവന്‍ -ബ്രുഹസ്പതി 
മന്ത്രം -ഓം ബ്രുഹസ്പതയെ നമ :

ആയില്യം -ദേവത -സര്‍പങ്ങള്‍/നാഗരാജാവ് 
മന്ത്രം -ഓം സര്‍പ്യെഭ്യോ നമ :

മകം -ദേവത -പിതൃക്കള്‍ 
മന്ത്രം -ഓം പിതുര്‍ഭ്യോ നമ :

പൂരം -ദേവത -അര്യമ 
മന്ത്രം -ഓം ആര്യംമ്നെ നമ :

ഉത്രം -ദേവത -ഭഗന്‍
മന്ത്രം -ഓം ഭഗായ നമ :

അത്തം -ദേവന്‍ -സൂര്യന്‍ 
മന്ത്രം -ഓം സവിത്രേ നമ ;

ചിത്തിര -ദേവന്‍ -ത്വഷ്ടാവ് 
മന്ത്രം -ഓം വിശ്വ കര്‍മനേ നമ :

ചോതി -ദേവത -വായു ദേവന്‍ 
മന്ത്രം -ഓം വായവേ നമ :

വിശാഖം -ദേവത -ദേവത -ഇന്ദ്രാഗ്നി 
മന്ത്രം -ഓം ഇന്ദ്രാഗ്നിഭ്യാം നമ ;

അനിഴം -ദേവത -മിത്രന്‍ 
മന്ത്രം -ഓം മിത്രായ നമ :

തൃക്കേട്ട -ദേവത -ഇന്ദ്രന്‍ 
മന്ത്രം -ഓം ഇന്ദ്രായ നമ :

മൂലം -ദേവന്‍ -നിര്യതി 
മന്ത്രം -ഓം നിര്യതയെ നമ :

പൂരാടം -ജലം ,വരുണന്‍ /തപസ് 
മന്ത്രം -ഓം അദ്രഭ്യോ നമ :

ഉത്രാടം -ദേവത -വിശ്വദേവന്‍
മന്ത്രം -ഓം വിശ്വദേവേഭ്യോ നമ :

തിരുവോണം -ദേവന്‍ -വിഷ്ണു 
മന്ത്രം -ഓം വിഷ്ണവേ നമ :അല്ലെങ്കില്‍ ഓം നമോ ഭഗവതേ വാസുദേവായ :

അവിട്ടം -ദേവത -വസുക്കള്‍ 
മന്ത്രം -ഓം വസുഭ്യോ നമ :

ചതയം -ദേവന്‍ -വരുണന്‍ 
മന്ത്രം -ഓം വരുണായ നമ :

പൂരൂരുട്ടാതി -ദേവത -അജൈകപാദന്‍
മന്ത്രം -ഓം അജൈകപദേ നമ :

ഉതൃട്ടാതി -ദേവത -അഹിര്‍ബുധ്നി
മന്ത്രം -ഓം അഹിര്‍ബുധിന്യായ നമ :

രേവതി -ദേവത -പൂഷാവ് 
മന്ത്രം -ഓം പൂഷ്നെ നമ :

കടപ്പാട് -പരിഹാര മാര്‍ഗം -ലാല്‍ കിതാബ് 
പണ്ഡിറ്റ്‌ -നാരായണ്‍ ദത്ത് ശ്രീമാലി,ഉദൈപുര്‍ ആശ്രമം
കടപ്പാട്:- ഹരീഷ് ഹിന്ദുത്വ ഗ്രൂപ്പ്.

ജന്മ നക്ഷത്രങ്ങള്‍ പ്രധാനം ആണ് എന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു.ഓരോ നക്ഷത്രത്തിനും ഓരോ ദേവതകള്‍ ഉണ്ട്.ആ ദേവതകളെ ആരാധിക്കുന്നതും ,നിത്യം മന്ത്രം ജപിക്കുന്നതും ഗ്രഹ /നക്ഷത്ര ദോഷങ്ങളും അകറ്റുന്നതിനും ജീവിതം സുഖ പ്രദം ആക്കുന്നതിനും സഹായകം ആകും.

ജ്യോതിഷ പരിഹാര പ്രകാരം ഗ്രഹ ദേവതാ മന്ത്രങ്ങള്‍ ജപിക്കുന്നതിന് പ്രത്യേക ദീക്ഷ വേണം എന്ന് ഇല്ല.ദിവസം നൂറ്റി എട്ടു വീതാമോ അതിന്റെ ഗുണിതങ്ങളോ ജപിക്കാം ,മന്ത്ര ജപങ്ങള്‍ക്ക് ആവശ്യം ഉള്ള സാത്വിക ആഹാരം ,മദ്യ മാംസ വര്‍ജനം,ഇവ ഇതിനും ബാധകം ആണ് .

നിത്യ ജപം ആണ്

വിശ്വാസം ഉള്ളവര്‍ക്ക് മാത്രം .തെളിവുകള്‍ ഒന്നും ഇല്ല .

നക്ഷത്രങ്ങളും മന്ത്രങ്ങളും താഴെ കൊടുക്കുന്നു
----------------------------------------------------

അശ്വതി -ദേവത -അശ്വിനി കുമാരന്മാര്‍ 
മന്ത്രം -ഓം ആശ്വിനീ കുമാരാഭ്യാം നമ :

ഭരണി -ദേവത -യമന്‍ 
മന്ത്രം -ഓം യമായ നമ :

കാര്‍ത്തിക -ദേവന്‍ -അഗ്നി ദേവന്‍ 
മന്ത്രം -ഓം അഗ്നയെ നമ :

രോഹിണി -ദേവന്‍ -ബ്രഹ്മാവ്‌ 
മന്ത്രം -ഓം ബ്രഹ്മണെ നമ :

മകയിരം -ദേവന്‍ -ചന്ദ്രന്‍ 
മന്ത്രം -ഓം ചന്ദ്രമസേ നമ :

തിരുവാതിര -ദേവന്‍ -ശിവന്‍ 
മന്ത്രം -ഓം നമശിവായ ,അല്ലെങ്കില്‍ ഓം രുദ്രായ നമ :

പുണര്‍തം -ദേവി -അദിതി 
മന്ത്രം -ഓം അദിതയേ നമ :

പൂയം -ദേവന്‍ -ബ്രുഹസ്പതി 
മന്ത്രം -ഓം ബ്രുഹസ്പതയെ നമ :

ആയില്യം -ദേവത -സര്‍പങ്ങള്‍/നാഗരാജാവ് 
മന്ത്രം -ഓം സര്‍പ്യെഭ്യോ നമ :

മകം -ദേവത -പിതൃക്കള്‍ 
മന്ത്രം -ഓം പിതുര്‍ഭ്യോ നമ :

പൂരം -ദേവത -അര്യമ 
മന്ത്രം -ഓം ആര്യംമ്നെ നമ :

ഉത്രം -ദേവത -ഭഗന്‍
മന്ത്രം -ഓം ഭഗായ നമ :

അത്തം -ദേവന്‍ -സൂര്യന്‍ 
മന്ത്രം -ഓം സവിത്രേ നമ ;

ചിത്തിര -ദേവന്‍ -ത്വഷ്ടാവ് 
മന്ത്രം -ഓം വിശ്വ കര്‍മനേ നമ :

ചോതി -ദേവത -വായു ദേവന്‍ 
മന്ത്രം -ഓം വായവേ നമ :

വിശാഖം -ദേവത -ദേവത -ഇന്ദ്രാഗ്നി 
മന്ത്രം -ഓം ഇന്ദ്രാഗ്നിഭ്യാം നമ ;

അനിഴം -ദേവത -മിത്രന്‍ 
മന്ത്രം -ഓം മിത്രായ നമ :

തൃക്കേട്ട -ദേവത -ഇന്ദ്രന്‍ 
മന്ത്രം -ഓം ഇന്ദ്രായ നമ :

മൂലം -ദേവന്‍ -നിര്യതി 
മന്ത്രം -ഓം നിര്യതയെ നമ :

പൂരാടം -ജലം ,വരുണന്‍ /തപസ് 
മന്ത്രം -ഓം അദ്രഭ്യോ നമ :

ഉത്രാടം -ദേവത -വിശ്വദേവന്‍
മന്ത്രം -ഓം വിശ്വദേവേഭ്യോ നമ :

തിരുവോണം -ദേവന്‍ -വിഷ്ണു 
മന്ത്രം -ഓം വിഷ്ണവേ നമ :അല്ലെങ്കില്‍ ഓം നമോ ഭഗവതേ വാസുദേവായ :

അവിട്ടം -ദേവത -വസുക്കള്‍ 
മന്ത്രം -ഓം വസുഭ്യോ നമ :

ചതയം -ദേവന്‍ -വരുണന്‍ 
മന്ത്രം -ഓം വരുണായ നമ :

പൂരൂരുട്ടാതി -ദേവത -അജൈകപാദന്‍
മന്ത്രം -ഓം അജൈകപദേ നമ :

ഉതൃട്ടാതി -ദേവത -അഹിര്‍ബുധ്നി
മന്ത്രം -ഓം അഹിര്‍ബുധിന്യായ നമ :

രേവതി -ദേവത -പൂഷാവ് 
മന്ത്രം -ഓം പൂഷ്നെ നമ :

Sunday, February 14, 2016

എന്താണ് ഓം

ഓം കാരത്തെ കുറിച്ച്  വിശദമായ ഒരു  പോസ്റ്റ്‌ . ഇത് ഓം കാരം എന്താണ് എന്നറിയാന്‍ നിങ്ങളെ സഹായിക്കും എന്ന് കരുതുന്നു .. 

ഹരി ഓം : :)
```````````````````````````
ഹൈന്ദവവിശ്വസപ്രകാരം, പരബ്രഹ്മത്തെ പ്രതിനിധാനം ചെയ്യുന്ന ശബ്ദമാണ് ഓം.

അതിഗഹനമായ തത്വങ്ങളാണ്‌ ഓം എന്ന അക്ഷരം പ്രതിനിധാനം ചെയ്യുന്നത്‌. വേദം എന്ന വാക്കിനർത്ഥം അറിവ്‌ എന്നാകുന്നു. ഇപ്പറഞ്ഞ എല്ലാ അറിവും ഓം എന്ന അക്ഷരത്തിൽ ഉൾപ്പെടുകയും ചെയ്യുന്നു. ഓം എന്ന അക്ഷരത്തിൽ നിന്നു തന്നെയാണ്‌ വേദമുണ്ടായത്‌ എന്നു പറയുന്നതിലും തെറ്റില്ല. അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്ക് പിടിച്ചുയർത്തുന്നതിന്റെ പ്രതീകമായാണ് ഹിന്ദുക്കൾ ഓംകാരത്തെ കരുതി വരുന്നത്. അ,ഉ,മ എന്നീ മൂന്നക്ഷരങ്ങളുടെ സങ്കലനമാണ് ഓംകാരമെന്നത്. ഇതിൽ അടങ്ങയിരുക്കുന്ന ഓരോ അക്ഷരത്തിനും അതിന്റെ അർത്ഥ വ്യാപ്തിയുണ്ടു. ’അ’ ആദിമത്വത്തേയും ’ഉ’ ഉത്കർഷത്തെയും ’മ’ മിതിയേയും ചൂണ്ടിക്കാണിക്കുന്നു. അതിനാലാകണം ഓംകാരത്തെ സ്രുഷ്ടിസ്ഥിതിലയങ്ങളുടെ പ്രതിനിധീകരണ ശക്തിയായി വിശേഷിപ്പിക്കുന്നതും.

അക്ഷരം എന്ന വാക്കിനർത്ഥം നാശമില്ലാത്തത്‌ എന്നാണ്‌. ആദ്യ അക്ഷരമായ അ തൊണ്ടയിൽ നിന്നും ഉത്ഭവിക്കുന്നു. ഉ എന്ന അക്ഷരം വായുടെ മദ്ധ്യഭാഗത്തുനിന്നും വരുന്നു. മ എന്ന അക്ഷരമാകട്ടെ, വായയുടെ ഏറ്റവും പുറമെ അധരപുടത്തിൽ നിന്നും ഊർന്നുവീഴുന്നു. അ. ഉ, മ എന്നീ അക്ഷരങ്ങൾ ചേർന്നതാണ്‌ ഓം എന്ന അക്ഷരം. ആദ്യവും മദ്ധ്യവും അന്ത്യവും പ്രതിനിധീകരിക്കുന്ന അക്ഷരങ്ങളെ ചേർത്തെഴുതിയതിനാൽ മറ്റെല്ലാ അക്ഷരങ്ങളും സ്വഭാവികമായും ഇതിലടങ്ങുന്നു എന്നു താൽപര്യം. ആയതിനാൽ സർവ അക്ഷരങ്ങളേയും പ്രതിനിധാനം ചെയ്യുന്ന ഏകാക്ഷരവും ഓം ആകുന്നു.

നിർവചനം
`````````````
സകല വേദങ്ങളിലും ഉപനിഷത്തിലും മന്ത്രങ്ങളിലും ഓം എന്ന അക്ഷരത്തെക്കുറിച്ച്‌ പരാമർശമുണ്ടെങ്കിലും ഒരു നിർവചനം എന്ന നിലയിൽ എടുത്ത്‌ കാണിക്കാവുന്നത്‌ നചികേതസ്സ്‌ എന്ന ബ്രാഹ്മണകുമാരന്‌ യമൻ ഉപദേശിക്കുന്ന കഠോപനിഷത്തിലെ മന്ത്രമാണ്‌.

സർവേ വേദാ യത്‌ പദമാനന്തി
തപാംസി സർവാണി ച യത്‌ വദന്തി
യദിച്ഛന്തു ബ്രഹ്മചര്യം ചരന്തി
തത്തേ പദം സംഗ്രഹീതേ ബ്രവീമ്യോമിത്യേതത്‌.

സകല വേദങ്ങളും ഏതു പദത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്നുവോ, തപസ്സനുഷ്ഠിക്കുന്നവരെല്ലാം എന്തിനെക്കുറിച്ച്‌ (വദന്തി)പറയുന്നുവോ, എന്ത്‌ ഇച്ഛിച്ചു കൊണ്ട്‌ ബ്രഹ്മചര്യം അനുഷ്ടിക്കപ്പെടുന്നുവോ, അതേ പദത്തെ സംഗ്രഹിച്ച്‌ പറഞ്ഞു തരാം (ബ്രവീമി) (ഓം ഇത്യേ തത്‌) - ഓം എന്നാണത്‌. ഓം എന്ന അക്ഷരത്തിന്റെ പ്രാധാന്യം മനസ്സിലാക്കിത്തരാൻ ഉതകുന്ന ശ്ലോകമാണിത്‌. എങ്കിലും ഒരു നിർവചനം സമഗ്രമായിരിക്കണം എന്ന നിലപാടെടുക്കുകയാണെങ്കിൽ, മാണ്ഡൂക്യ ഉപനിഷത്തിലെ മന്ത്രങ്ങൾ ഉത്തമമായിരിക്കും. മാണ്ഡൂക്യോപനിഷത്ത്‌ തുടങ്ങുന്നതു തന്നെ ഓം എന്ന അക്ഷരത്തെക്കുറിച്ച്‌ പ്രതിപാദിച്ചുകൊണ്ടാണ്‌.

പേരിൽ നിന്ന്
````````````````````
പുണ്യപുരാണഗ്രന്ഥങ്ങളും ആചാര്യന്മാരുമൊക്കെ ഓംകാരത്തെ വിവരിച്ചിട്ടുണ്ടു. നിത്യമായ ഓംകാരജപംകൊണ്ട് ദേവേന്ദ്രൻ,അസുരന്മാരുടെ ഹീനശക്തിയെ നേരിട്ട കഥകൾ അഥർവ്വവേദത്തിൽ പറയുന്നുണ്ട്. ബ്രഹ്മത്തെ അറിയാൻ ഓം ഉപയോഗിക്കാം എന്നു യജുർവേദം അനുശാസിക്കുന്നു. ഓംകാരത്തെ പരബ്രഹ്മമായി കഠോപനിഷത്ത് വിവരിക്കുമ്പോൾ മുണ്ഠകോപനിഷത്താകട്ടെ ഓംകാരധ്യാനം പരമാത്മാവുമായി ആത്മ ഐക്യം പ്രാപിക്കാൻ സഹായിക്കുമെന്നാണ് പറയുന്നതു.

ആധുനികയുഗത്തിൽ സ്വാമി വിവേകാനന്ദൻ, അരവിന്ദ-രമണ മഹർഷിമാർ തുടങ്ങി അനേകം മഹദ്‌വ്യക്തിത്വങ്ങൾ ഓംകാര ധ്വനിയെപ്പറ്റി വിശേഷണങ്ങൾ കുറിച്ചിട്ടുണ്ടു. ആദിയും അന്തവുമില്ലാത്ത ഓംകാരത്തെ പാശ്ചാത്യരും അംഗീകരിക്കാൻ തയ്യാറായികഴിഞ്ഞു.. ഈശ്വരനും ഓംകാരവും ഒന്നുതന്നെ എന്നതാണ് ഏറ്റവും വലിയ തിരിച്ചറിവ്.. കളങ്കമില്ലാത്ത ഈശ്വരഭജനമാണ് പ്രണവം എന്നുദ്ദേശിക്കുന്നതും. ഏത് വേദസ്ഥിതിയായാലും ഏത് മന്ത്രമായാലും ഏത് ക്രിയ ആയാലും തുടങ്ങുന്നത് ഓം എന്ന മന്ത്രത്തിൻറെ പിന്തുടർച്ചയായിട്ടാണ്.

ലോകത്തിലെ ആദ്യത്തെ മന്ത്രധ്വനിയും ഓംകാരമാണു. ഓംകാരം നാദരൂപമായതിനാൽ ബ്രഹ്മത്തെ നാദബ്രഹ്മം എന്ന് വിളിക്കുന്നു. കടലിന്റെ ഇരമ്പലും കാറ്റിന്റെ ചൂളവും ഇടിമുഴക്കത്തിന്റെ ധ്വനിയും ഓംകാരത്തിൽ ലയിക്കുന്നു. ഏകവും പഞ്ചമവും ശൂന്യവും ഓംകാരത്തെ തിരിച്ചറിയുന്നു. നമ്മുടെ ശ്വാസത്തില് പോലും ഓം എന്ന പ്രണവമന്ത്രത്തിന്റെ ആരോഹണ അവരോഹണമാണ്. പ്രപഞ്ചത്തിന്റെ ഓരോ ചലനങ്ങൾക്കും ആധാരശബ്ദം ഓംകാരമാണു. പ്രണവമന്ത്രം യഥാവിധി ഉരുവിട്ടാൽ രക്തസമ്മർദ്ദത്തെ കുറയ്ക്കാനും, വായുദോഷത്തെ അകറ്റാനും സാധിക്കും. ആയുർവേദത്തിൽ പ്രണവമന്ത്രത്തിന്റെ മഹിമയും പ്രാണായാമത്തിലൂടെ പ്രണവം ജപിക്കുമ്പോൾ സിദ്ധിക്കുന്ന ആരോഗ്യനേട്ടത്തെ കുറിച്ചും പറഞ്ഞിട്ടുണ്ട്.

പ്രണവത്തിന്റെ തരം തിരിവുകൾ
````````````````````````````````````````````
ഓംകാരം എന്ന ഏകാക്ഷരദീർഘപ്രണവമന്ത്രത്തെ എട്ട് തരത്തിൽ തരംതിരിക്കുന്നു.’അ’കാര+‘ഉ’കാര+‘മ’കാര+നാദ+ശബ്ദം+ബിന്ദു+കാലം+കല എന്നിങ്ങനെ. പ്രണവം ഉച്ചരിക്കുന്നതിന് ഗുരുമുഖത്തു നിന്നും പഠിക്കേണ്ടതുണ്ട്. എണ്ണ ധാരയായി ഒഴിക്കുമ്പോൾ, ചിതറാത്തത് പോലെയും,ദീർഘമായ ഘണശബ്ദം പോലെയുമാണ് പ്രണവം ഉച്ചരിക്കേണ്ടത് എന്നു വേദവിശാരദന്മാർ പറയുന്നു. പ്രണവത്തെ ‘സർവ്വമന്ത്രാദി സേവ്യാ’ എന്നു വിശേഷിക്കുന്നു.

ഓംകാരം പുരാണങ്ങളിൽ
``````````````````````````````````
“ അകാരോ വിഷ്ണുരുദ്ദിഷ്ട:
ഉകാരസ്തു മഹേശ്വര:
മകാരസ്തു സ്മൃതോ ബ്രഹ്മാ:
പ്രണവസ്തു ത്രയാത്മക:

എന്ന് വായുപുരാണത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ‘അ’ വിഷ്ണുവിനെയും ‘ഉ’ ശിവനെയും ‘മ്’ ബ്രഹ്മാവിനെയും സൂചിപ്പിക്കുന്നു.

ശിവപുരാണം അനുസരിച്ച് 'അ' ശിവനും, 'ഉ' ശക്തിയും , 'മ്' അവയുടെ സംഗമവുമാണു. 'ഓം' ഷഡ്ലിംഗ സ്വരൂപമായ പ്രണവത്തിന്റെ സൂക്ഷ്മരൂപവും, 'നമഃശിവായ' എന്നത് സ്ഥൂലരൂപവും ആണു.

ബ്രഹ്മപ്രാപ്തിക്കും അതിലൂടെ ആത്മജ്ഞാനസിദ്ധിക്കും പ്രണവോപാസനയെക്കാൾ പ്രയോജനപ്പെടുന്ന മറ്റൊന്നുമില്ലെന്നാണ് പ്രണവോപനിഷത്തിൽ പറയുന്നത്.

ഓംകാരത്തെ അറിയുന്നവർ യോഗിയായി മാറുമെന്ന് ഗരുഡപുരാണം രേഖപ്പെടുത്തുന്നു. ‘ഓമിത്യേകക്ഷരം ബ്രഹ്മ’ എന്നും ‘ഗിരാമസ്മ്യേകമക്ഷരം’ എന്നും ഭഗവദ്ഗീതയിലുണ്ട്.

“ ഓമിത്യേതദക്ഷരമിദം സർവം
തസ്യോപവ്യാഖ്യാനം
ഭൂതം ഭവദ് ഭവിഷ്യദിതി
സർവമോങ്കാര ഏവ.
യച്ചാന്യത് ത്രികാലാതീതം
തദപ്യോങ്കാര ഏവ.

മാണ്ഡുകോപനിഷത്തിന്റെ തുടക്കം ഇങ്ങനെയാണ്. ഓം എന്ന നാശരഹിതമായ അക്ഷരം മാത്രമാണ് ഇഹത്തിലുള്ളതെല്ലാം. ഭൂത-വർത്തമാന-ഭാവി കാലങ്ങളിലുള്ളതെല്ലാം ആ അക്ഷരത്തിന്റെ ഉപവാഖ്യാനങ്ങൾ മാത്രമാണ്. മൂണ് കാലത്തെയും അതിക്രമിച്ചിട്ടുള്ളതും ഓംകാരമാണ്.
‘ബ്രഹ്മം താമര ഇലയിൽ പുരുഷരൂപമായ ബ്രഹ്മാവിനെ സൃഷ്ടിച്ചു. ബ്രഹ്മാവ് ഓംകാരത്തെ സൃഷ്ടിച്ചു. ഓംകാരം പ്രപഞ്ചത്തെ സൃഷ്ടിച്ചു’ എന്നു ഗോപഥബ്രാഹ്മണം വ്യക്തമാക്കുന്നുണ്ട്.

ഛാന്ദോഗ്യോപനിഷത്തിൽ ഓം കാരത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു- ജീവജാല സാരാംശം ഭൂമി, ഭൂമിയുടെ സാരാംശം ജലം, ജലത്തിന്റെ സാരാംശം സസ്യങ്ങൾ എന്നാൽ അവയാകട്ടെ മനുഷ്യന്റെ സാരാംശവും. മനുഷ്യരുടെ സാരാംശം വചനം അതിന്റെ സാരാംശം ഋഗ്വേദം. ഋഗ്വേദ സാരാംശം സാമവേദം, ആ സാമവേദ സാരാംശം ഉദ്ഗീഥം അഥവാ സാമവേദ ധ്വനിയായ ഓം.

പ്രണവമാകുന്ന വില്ലിൽ ആത്മാവാകുന്ന ശരത്തെ തൊടുത്ത് ബ്രഹ്മമാകുന്ന ലക്ഷ്യത്തിൽ എയ്യണമെന്ന് മാണ്ഠുക്യവും, പരബ്രഹ്മത്തെയോ അപരബ്രഹ്മത്തെയോ പ്രാപിക്കാനുള്ള ശ്രേഷ്ടമായ മാർഗ്ഗം ഓംകാരോപാസനയാണെന്ന് കഠോപനിഷത്തും പറയുന്നു.

പ്രണവത്തിലെ അകാരം ഋഗ്വേദവും ഉകാരം യജുർവേദവും മകാരം സാമവേദവുമാണെന്ന് പരാമർശമുണ്ട്.

ഓംകാരം ഉപനിഷത്തുകളിൽ
````````````````````````````````````````
മാണ്ഡൂക്യോപനിഷത്ത് പറയുന്നു: ഈ കാണുന്നതെല്ലാം ഓംകാരരൂപമാണ്. ഭൂതവും വർത്തമാനവും ഭാവിയുമായിട്ട് എന്തൊക്കെയുണ്ടോ അതെല്ലാം ഓംകാരമാകുന്നു. മൂന്നു കാലത്തേയും അതിക്രമിച്ചു നിൽക്കുന്നതും ഓങ്കാരം തന്നെ ഓംകാരം പരബ്രഹ്മവും അപരബ്രഹ്മവുമാകുന്നു. ഇതിനെ ഉപാസിച്ച് സാക്ഷാൽകരിച്ചാൽ ഉപാസകൻ എന്താഗ്രഹിക്കുന്നുവോ അത് ലഭിക്കും

കഠോപനിഷത്ത് പറയുന്നു: പരബ്രഹ്മത്തേയോ അപരബ്രഹ്മത്തേയോ പ്രാപിക്കുവാനുള്ള ശ്രേഷ്ഠമായ ആലംബം ഓങ്കാരമാണ്. ഇതിനെ ഉപാസിച്ച് സാക്ഷാത്ക്കരിക്കുന്നയാൾ ബ്രഹ്മലോകത്തിൽ പൂജിതനായിതീരുന്നു.

പ്രശ്നോപനിഷത്തും പരവും അപരവുമായ ബ്രഹ്മം തന്നെയാണ് ഓങ്കാരമെന്നും ഓങ്കാരമെന്നും ഓങ്കാരോപാസന കൊണ്ട് തന്നെ സാധകൻ ബ്രഹ്മത്തെ പ്രാപിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.

ഓം എന്നത് ബ്രഹ്മമാണ് ഇക്കാണുന്നതെല്ലാം ഓങ്കാരം തന്നെ എന്ന് തൈത്തരീയോപനിഷത്ത് പറയുന്നു.

ചുരുക്കത്തിൽ സർ‌വ്വ ജീവജാലങ്ങളിലും അന്തര്യാമി രൂപേണ സാക്ഷിയായി വിളങ്ങുന്ന ആത്മാവാണ് ബ്രഹ്മം. ഇത് സഗുണനും നിർഗുണനുമാണ്. ഈ ബ്രഹ്മത്തെയാണ് ഓങ്കാരം പ്രതിനിധീകരിക്കുന്നത്.

ഓംകാരത്തെകുറിച്ചുള്ള ഒരുപാഖ്യാനം
``````````````````````````````````````````````````
സൂത്രസംഹിതയിൽ കാണുന്നത് ഇപ്രകാരമാണു. സൃഷ്ടികർമത്തിന് മുമ്പ്, ബ്രഹ്മാവ്, മഹേശ്വരദർശനത്തിനായി,പഞ്ചാഗ്നിമധ്യത്തിൽ തപസ്സിരുന്നു. ദീർഘമായ തീവ്രതപസ്സിൽ പ്രസാദിച്ച ശിവൻ, ഭൂമിയും അന്തരീക്ഷവും സ്വർഗവും നിർമ്മിക്കാൻ അനുഗ്രഹം നൽകി. പക്ഷേ, ത്രിലോകങ്ങളിലും പരമേശ്വരനെ കാണാത്തതിൽ ബ്രഹ്മാവ് വിഷമിച്ചു. ഭൂമിയിൽ നിന്ന് അഗ്നിയും അന്തരീക്ഷത്തിൽനിന്ന് വായുവും സ്വർഗത്തിൽ സൂര്യനും ഉണ്ടായി. അതിലൊന്നും ശിവനെ കാണാതെ ബ്രഹ്മാവ് ശിവസങ്കല്പത്തിൽ മുഴുകി. അഗ്നിയിൽ നിന്ന് ഋഗ്വേദവും വായുവിൽ നിന്നു യജുർവേദവും സൂര്യനിൽ നിന്ന് സാമവേദവും ഉണ്ടാകുന്നത് കാണാൻ കഴിഞ്ഞു. അവയിൽനിന്ന് യഥാക്രമം ഭൂ:,ഭുവ:,സ്വ: എന്നീ ശബ്ദങ്ങൾ പുറപ്പെടുന്നത് കേട്ടു. ആ വ്യാഹൃതികളിൽനിന്നും യഥാക്രമം അകാരവും ഉകാരവും മകാരവും പുറപ്പെട്ടു. ആ വർണങ്ങൾ ഒന്നിച്ചപ്പോൾ ഓംകാരമുണ്ടായി. പ്രണവസ്വരൂപമായ ഓംകാരത്തിൽ മഹേശ്വരന്റെ രൂപം തെളിഞ്ഞു എന്നാണ് വിശ്വാസം.ij

"ഏക ദൈവം ശിവാര്‍പ്പണം"

"ഓം  നമ :ശിവായ "

ഹരി ഓം :

Wednesday, February 3, 2016

വിഗ്രഹാരാധന ഭാരതത്തില്‍


ആരാധിക്കുക എന്നാല്‍ കേവലം ഒരു പ്രതിമയ്ക്ക് മുന്നില്‍ കൈകൂപ്പി നില്ക്കലല്ല.

ശില്പങ്ങളെ ആസ്വദിക്കുക എന്നത് മനുഷ്യന്‍റെ സഹജമായ വാസനയാണ്. കുഞ്ഞായിരിക്കുമ്പോള്‍ പാവകളോട് തോന്നുന്ന അഭിനിവേശത്തില്‍ നിന്ന് തുടങ്ങുകയായി നമ്മുടെ പ്രതിമാ പ്രേമം. ശില്പങ്ങളെ ഒരു ശില്പി കൊത്തിയുണ്ടാക്കുന്നത് കേവലം കല്ലും ഉളിയും കൊണ്ടല്ല. അതില്‍ അവന്‍റെ അനശ്വരമാ പ്രേമമുണ്ട്, കലയുണ്ട്, അറിവുണ്ട്. ഒരു ശില്പത്തെ ആസ്വദിയ്ക്കുമ്പോള്‍ ആ ശില്പിയുടെ കലയേയും, അറിവിനേയും കൂടിയാണ് നാം ആസ്വദിക്കുന്നത്.

ഭാരതത്തിന്‍റെ പുരാതന ശില്പകലാ പ്രാവീണ്യം ഇന്നും ലോകജനതയെ അത്ഭുതപ്പെടുത്തും വിധം തലയുയര്‍ത്തി നില്ക്കുന്നു. നമ്മുടെ പൂര്‍വ്വികര്‍ ശില്പങ്ങളെ അത്യധികം പ്രണയിച്ചിരുന്നുവെന്ന് നമ്മുടെ പല പുരാതന കെട്ടിടങ്ങളും ക്ഷേത്രങ്ങളും നമുക്ക് കാണിച്ചുതരുന്നു. ഈ ശില്പാസ്വാദനം നമ്മുടെ ആരാധാനാരീതികളും കടന്നുകൂടി. ഇഷ്ടദേവതകളുടെ വിഗ്രഹങ്ങളിലൂടെ നമ്മുടെ ആരാധന പ്രതിഫലിക്കപ്പെട്ടു.

ചില ചിത്രങ്ങള്‍ സംസാരിക്കാറുണ്ട് എന്ന് നാം പറയാറില്ലേ? കാരണം അത് നമ്മുടെ മനസ്സിനെ ബാധിക്കുന്ന എന്തോ ഒരു സന്ദേശം നമുക്ക് തരുന്നുണ്ട്. ചില ചിത്രങ്ങള്‍ നമ്മെ വേദനിപ്പിക്കുന്നു. ചിലത് നമുക്ക് ഉത്സാഹവും ഉണര്‍വും തരുന്നു. മറ്റുചിലത് നമ്മളില്‍ കാമമുണര്‍ത്തി വിടുന്നു. വിഗ്രഹങ്ങളും അങ്ങനെത്തന്നെ. അവയ്ക്ക് മനുഷ്യമനസ്സിനെ നിയന്ത്രിക്കാനാകുമെന്നതിന് വേറെ തെളിവുകളൊന്നും വേണ്ടല്ലോ. അതുകൊണ്ടുതന്നെയാവണം മനുഷ്യമനസ്സിനെ ആത്മീയപാതയിലേയ്ക്ക് നയിയ്ക്കാനും നമ്മുടെ പൂര്‍വ്വികര്‍ വിഗ്രഹാരാധന മുന്നോട്ട് വച്ചത്.

വിഗ്രഹങ്ങളില്ലാതെ, അല്ലെങ്കില്‍ അതുപോലുള്ള എന്തെങ്കിലുമൊരു ഉപാധിയില്ലാതെ മാനുഷിക വികാരങ്ങളെ നിയന്ത്രിക്കുകയെന്നത് സാധാരണജനതയ്ക്ക് വളരെ കഷ്ടമാണ്. അതുകൊണ്ടുതന്നെയാണ് വിഗ്രഹാരാധനയെ എതിര്‍ത്ത മതങ്ങളൊക്കയും സ്വന്തം മതാനുയായികള്‍ വിഗ്രഹങ്ങളിലേക്കും ശില്പങ്ങളിലേയ്ക്കും ആകൃഷ്ടരാകുന്നത് തടയാനാകാതെ തലകുനിക്കുന്നത്.

വിഗ്രഹാരാധന പാടില്ലെന്ന് നിഷ്കര്‍ഷിക്കുന്ന ക്രിസ്തുമതത്തിന് മുക്കിന് മുക്കിന് പള്ളിയും ചാപ്പാകുരിശുകളും ഇന്നു കാണാം. വിഗ്രഹാരാധനയെ കര്‍ശനമായി എതിര്‍ത്ത ബുദ്ധനാണ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ വിഗ്രഹങ്ങളുള്ളത്. ഇസ്ലാമിന്‍റെ സ്ഥിതിയും മറ്റൊന്നല്ല. വിഗ്രഹങ്ങളോ, ചിഹ്നങ്ങളോ, നിറങ്ങളോ മറ്റ് അടയാളങ്ങളോ കൊണ്ട് ദൈവത്തെ നിര്‍വചിക്കരുതെന്ന് പഠിപ്പിക്കുന്ന ഇസ്ലാമിന്‍റെ മുഖ്യപുണ്യസ്ഥലമായ മക്കയിലും സ്ഥിതി മറ്റൊന്നല്ല. ചന്ദ്രക്കലും പച്ചനിറവുമൊക്കെ ഇന്ന് ഇസ്ലാമിന് സ്വന്തം മതവിശ്വാസത്തിന്‍റെ ഭാഗമായിരിക്കുന്നുവെന്നത് മനുഷ്യന് സ്വന്തം വിശ്വാസങ്ങളെ തൂക്കിയിടാന്‍ എന്തെങ്കിലുമൊരാണി വേണം എന്നതിന് തെളിവുകളാണ്.

സിമന്‍റൊക്കെ കണ്ടുപിടിക്കുന്നതിനും മുമ്പ് എങ്ങനെയാണ് ഇത്ര വലിയ കെട്ടിടങ്ങള്‍ ഇത്രയധികം കൃത്യതയോടെ, ചാരുതയോടെ, ശാസ്ത്രപ്രകാരം നമ്മുടെ പൂര്‍വ്വികര്‍ കെട്ടിയുണ്ടാക്കിയതെന്നത് ഇന്നും ആശ്ചര്യമുളവാക്കുന്ന ചോദ്യമാണ്. വിഗ്രഹാരാധനയോടും ശില്പങ്ങളോടും വെറുപ്പു കാണിച്ചിരുന്ന വൈദേശിക മതങ്ങളും മതരാജാക്കന്മാരും ഭാരത്തിന്‍റെ ശില്പകലയ്ക്കു മുന്നില്‍ വീണുപോയ ചരിത്രമാണുള്ളത്. പല വൈദേശീക രാജാക്കന്മാരും ഭാരതീയ ശില്പചാതുര്യത്തോടെ തലയുയര്‍ത്തി നിന്ന കെട്ടിടങ്ങളേയും ക്ഷേത്രങ്ങളേയും തകര്‍ത്തിട്ടുണ്ട്. പുരാതന ക്ഷേത്രങ്ങളുടെ നഗരം എന്നറിയപ്പെടുന്ന കജുരാഹോ ഇന്നും 35 ക്ഷേത്രങ്ങളുമായി ആദിമ ഭാരതീയ ശില്പവിദ്യ വിളിച്ചോതി തലയെടുപ്പോടെ നില്ക്കുന്നു. ഇവിടെ 85 ക്ഷേത്രങ്ങളുണ്ടായിരുന്നു. പലതും തകര്‍ത്തത് മുഗളരാജാക്കന്മാരാണ്.

എന്നാല്‍ ഇതേ രാജാക്കന്മാര്‍ പിന്നീട് ഭാരതീയ ശില്പവിദ്യകളില്‍ ആകൃഷ്ടരായി എന്നതിന് തെളിവാണ് താജ്മഹലും, മൈസൂര്‍ പാലസും, മുഗളന്മാരുടെ കാലത്ത് പണിത പല കെട്ടിടങ്ങളും. അങ്ങനെ ശില്പങ്ങളെ വെറുത്തവര്‍ ഭാരതത്തിലെത്തിയപ്പോള്‍ ശില്പങ്ങളുടെ ആരാധകരായി.

ഇന്നത്തെ അമേരിക്കയും ഇംഗ്ലണ്ടും റഷ്യയുമൊക്കെ 5000 എന്ന നമ്പറിനപ്പുറത്തേയ്ക്ക് എണ്ണാനോ എഴുതാനോ അറിയാതിരുന്ന കാലത്ത് നമ്മുടെ ഭാരത്തില്‍ ലക്ഷക്കണക്കിന് ചതുരശ്ര അടികളില്‍ ഇന്നത്തെ എഞ്ചിനീയേഴ്സിനെപ്പോലും അതിശയിപ്പിക്കുന്ന രീതിയില്‍ യാഗശാലകളും , ക്ഷേത്രങ്ങളും, കൊട്ടാരങ്ങളും മറ്റ് കെട്ടിടങ്ങളുമൊക്കെ പണിതിരുന്നുവെന്നത് ഓരോ ഭാരതീയനേയും അഭിമാനപുളകിതനാക്കുന്ന സത്യമാണ്. കൊണാര്‍ക്ക് സൂര്യക്ഷേത്രമായും, മധുരമീനാക്ഷി ക്ഷേത്രമായും, കജുരാഹോ ക്ഷേത്രങ്ങളായും ആ സത്യം നമ്മുടെ കണ്ണിനു മുന്നില്‍ നിറഞ്ഞു നില്ക്കുന്നു.

നമ്മുടെ അറിവുകളും, കഴിവുകുമൊക്കെ നമുക്ക് എവിടെയാണ് നഷ്ടമായത്? നാം നമ്മുടെ പൂര്‍വ്വികരുടെ വിദ്യാഭ്യാസത്തേയും അറിവിനേയും പുച്ഛിച്ച് വിദേശികളുടെ പിന്നാലെ പോയപ്പോള്‍ത്തന്നെ. എല്ലാ അറിവുകളും പകര്‍ന്നുതന്ന ഋഷിപരമ്പരയെ മറക്കാനും, എല്ലാം തകര്‍ക്കുകയും, തച്ചുടയ്ക്കുകയും, കവര്‍ന്നെടുക്കുകമഹാന്മാരെന്ന് വാഴ്ത്താനും പഠിപ്പിച്ച വിദ്യാഭാസരീതിയില്‍ പെട്ടുപോയപ്പോള്‍ത്തന്നെ.

എല്ലാവരും വികസനത്തെക്കുറിച്ച് സംസാരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ സ്വാമി വിവേകാനന്ദന്‍ പറഞ്ഞ ഒരു വാചകം അത്യധികം പ്രാധാനമര്‍ഹിക്കുന്നു.

"ലോകരാജ്യങ്ങള്‍ വളരണമെങ്കില്‍ അവരിനിയും ഒരു ആയിരം കൊല്ലം മുന്നോട്ട് സഞ്ചരിക്കണം. എന്നാല്‍ ഭാരതം വളരണമെങ്കില്‍ നാം ഒരു ആയിരം കൊല്ലം പിന്നോട്ട് സഞ്ചരിക്കണം.നമ്മുടെ അറിവിന്‍റെ സ്രോതസ്സ് ഇരിക്കുന്നത് അവിടെയാണ്."