ആരാധിക്കുക എന്നാല്‍ കേവലം ഒരു പ്രതിമയ്ക്ക് മുന്നില്‍ കൈകൂപ്പി നില്ക്കലല്ല.
ശില്പങ്ങളെ ആസ്വദിക്കുക എന്നത് മനുഷ്യന്‍റെ സഹജമായ വാസനയാണ്. കുഞ്ഞായിരിക്കുമ്പോള്‍ പാവകളോട് തോന്നുന്ന അഭിനിവേശത്തില്‍ നിന്ന് തുടങ്ങുകയായി നമ്മുടെ പ്രതിമാ പ്രേമം. ശില്പങ്ങളെ ഒരു ശില്പി കൊത്തിയുണ്ടാക്കുന്നത് കേവലം കല്ലും ഉളിയും കൊണ്ടല്ല. അതില്‍ അവന്‍റെ അനശ്വരമാ പ്രേമമുണ്ട്, കലയുണ്ട്, അറിവുണ്ട്. ഒരു ശില്പത്തെ ആസ്വദിയ്ക്കുമ്പോള്‍ ആ ശില്പിയുടെ കലയേയും, അറിവിനേയും കൂടിയാണ് നാം ആസ്വദിക്കുന്നത്.
ഭാരതത്തിന്‍റെ പുരാതന ശില്പകലാ പ്രാവീണ്യം ഇന്നും ലോകജനതയെ അത്ഭുതപ്പെടുത്തും വിധം തലയുയര്‍ത്തി നില്ക്കുന്നു. നമ്മുടെ പൂര്‍വ്വികര്‍ ശില്പങ്ങളെ അത്യധികം പ്രണയിച്ചിരുന്നുവെന്ന് നമ്മുടെ പല പുരാതന കെട്ടിടങ്ങളും ക്ഷേത്രങ്ങളും നമുക്ക് കാണിച്ചുതരുന്നു. ഈ ശില്പാസ്വാദനം നമ്മുടെ ആരാധാനാരീതികളും കടന്നുകൂടി. ഇഷ്ടദേവതകളുടെ വിഗ്രഹങ്ങളിലൂടെ നമ്മുടെ ആരാധന പ്രതിഫലിക്കപ്പെട്ടു.
ചില ചിത്രങ്ങള്‍ സംസാരിക്കാറുണ്ട് എന്ന് നാം പറയാറില്ലേ? കാരണം അത് നമ്മുടെ മനസ്സിനെ ബാധിക്കുന്ന എന്തോ ഒരു സന്ദേശം നമുക്ക് തരുന്നുണ്ട്. ചില ചിത്രങ്ങള്‍ നമ്മെ വേദനിപ്പിക്കുന്നു. ചിലത് നമുക്ക് ഉത്സാഹവും ഉണര്‍വും തരുന്നു. മറ്റുചിലത് നമ്മളില്‍ കാമമുണര്‍ത്തി വിടുന്നു. വിഗ്രഹങ്ങളും അങ്ങനെത്തന്നെ. അവയ്ക്ക് മനുഷ്യമനസ്സിനെ നിയന്ത്രിക്കാനാകുമെന്നതിന് വേറെ തെളിവുകളൊന്നും വേണ്ടല്ലോ. അതുകൊണ്ടുതന്നെയാവണം മനുഷ്യമനസ്സിനെ ആത്മീയപാതയിലേയ്ക്ക് നയിയ്ക്കാനും നമ്മുടെ പൂര്‍വ്വികര്‍ വിഗ്രഹാരാധന മുന്നോട്ട് വച്ചത്.
വിഗ്രഹങ്ങളില്ലാതെ, അല്ലെങ്കില്‍ അതുപോലുള്ള എന്തെങ്കിലുമൊരു ഉപാധിയില്ലാതെ മാനുഷിക വികാരങ്ങളെ നിയന്ത്രിക്കുകയെന്നത് സാധാരണജനതയ്ക്ക് വളരെ കഷ്ടമാണ്. അതുകൊണ്ടുതന്നെയാണ് വിഗ്രഹാരാധനയെ എതിര്‍ത്ത മതങ്ങളൊക്കയും സ്വന്തം മതാനുയായികള്‍ വിഗ്രഹങ്ങളിലേക്കും ശില്പങ്ങളിലേയ്ക്കും ആകൃഷ്ടരാകുന്നത് തടയാനാകാതെ തലകുനിക്കുന്നത്.
വിഗ്രഹാരാധന പാടില്ലെന്ന് നിഷ്കര്‍ഷിക്കുന്ന ക്രിസ്തുമതത്തിന് മുക്കിന് മുക്കിന് പള്ളിയും ചാപ്പാകുരിശുകളും ഇന്നു കാണാം. വിഗ്രഹാരാധനയെ കര്‍ശനമായി എതിര്‍ത്ത ബുദ്ധനാണ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ വിഗ്രഹങ്ങളുള്ളത്. ഇസ്ലാമിന്‍റെ സ്ഥിതിയും മറ്റൊന്നല്ല. വിഗ്രഹങ്ങളോ, ചിഹ്നങ്ങളോ, നിറങ്ങളോ മറ്റ് അടയാളങ്ങളോ കൊണ്ട് ദൈവത്തെ നിര്‍വചിക്കരുതെന്ന് പഠിപ്പിക്കുന്ന ഇസ്ലാമിന്‍റെ മുഖ്യപുണ്യസ്ഥലമായ മക്കയിലും സ്ഥിതി മറ്റൊന്നല്ല. ചന്ദ്രക്കലും പച്ചനിറവുമൊക്കെ ഇന്ന് ഇസ്ലാമിന് സ്വന്തം മതവിശ്വാസത്തിന്‍റെ ഭാഗമായിരിക്കുന്നുവെന്നത് മനുഷ്യന് സ്വന്തം വിശ്വാസങ്ങളെ തൂക്കിയിടാന്‍ എന്തെങ്കിലുമൊരാണി വേണം എന്നതിന് തെളിവുകളാണ്.
സിമന്‍റൊക്കെ കണ്ടുപിടിക്കുന്നതിനും മുമ്പ് എങ്ങനെയാണ് ഇത്ര വലിയ കെട്ടിടങ്ങള്‍ ഇത്രയധികം കൃത്യതയോടെ, ചാരുതയോടെ, ശാസ്ത്രപ്രകാരം നമ്മുടെ പൂര്‍വ്വികര്‍ കെട്ടിയുണ്ടാക്കിയതെന്നത് ഇന്നും ആശ്ചര്യമുളവാക്കുന്ന ചോദ്യമാണ്. വിഗ്രഹാരാധനയോടും ശില്പങ്ങളോടും വെറുപ്പു കാണിച്ചിരുന്ന വൈദേശിക മതങ്ങളും മതരാജാക്കന്മാരും ഭാരത്തിന്‍റെ ശില്പകലയ്ക്കു മുന്നില്‍ വീണുപോയ ചരിത്രമാണുള്ളത്. പല വൈദേശീക രാജാക്കന്മാരും ഭാരതീയ ശില്പചാതുര്യത്തോടെ തലയുയര്‍ത്തി നിന്ന കെട്ടിടങ്ങളേയും ക്ഷേത്രങ്ങളേയും തകര്‍ത്തിട്ടുണ്ട്. പുരാതന ക്ഷേത്രങ്ങളുടെ നഗരം എന്നറിയപ്പെടുന്ന കജുരാഹോ ഇന്നും 35 ക്ഷേത്രങ്ങളുമായി ആദിമ ഭാരതീയ ശില്പവിദ്യ വിളിച്ചോതി തലയെടുപ്പോടെ നില്ക്കുന്നു. ഇവിടെ 85 ക്ഷേത്രങ്ങളുണ്ടായിരുന്നു. പലതും തകര്‍ത്തത് മുഗളരാജാക്കന്മാരാണ്.
എന്നാല്‍ ഇതേ രാജാക്കന്മാര്‍ പിന്നീട് ഭാരതീയ ശില്പവിദ്യകളില്‍ ആകൃഷ്ടരായി എന്നതിന് തെളിവാണ് താജ്മഹലും, മൈസൂര്‍ പാലസും, മുഗളന്മാരുടെ കാലത്ത് പണിത പല കെട്ടിടങ്ങളും. അങ്ങനെ ശില്പങ്ങളെ വെറുത്തവര്‍ ഭാരതത്തിലെത്തിയപ്പോള്‍ ശില്പങ്ങളുടെ ആരാധകരായി.
ഇന്നത്തെ അമേരിക്കയും ഇംഗ്ലണ്ടും റഷ്യയുമൊക്കെ 5000 എന്ന നമ്പറിനപ്പുറത്തേയ്ക്ക് എണ്ണാനോ എഴുതാനോ അറിയാതിരുന്ന കാലത്ത് നമ്മുടെ ഭാരത്തില്‍ ലക്ഷക്കണക്കിന് ചതുരശ്ര അടികളില്‍ ഇന്നത്തെ എഞ്ചിനീയേഴ്സിനെപ്പോലും അതിശയിപ്പിക്കുന്ന രീതിയില്‍ യാഗശാലകളും , ക്ഷേത്രങ്ങളും, കൊട്ടാരങ്ങളും മറ്റ് കെട്ടിടങ്ങളുമൊക്കെ പണിതിരുന്നുവെന്നത് ഓരോ ഭാരതീയനേയും അഭിമാനപുളകിതനാക്കുന്ന സത്യമാണ്. കൊണാര്‍ക്ക് സൂര്യക്ഷേത്രമായും, മധുരമീനാക്ഷി ക്ഷേത്രമായും, കജുരാഹോ ക്ഷേത്രങ്ങളായും ആ സത്യം നമ്മുടെ കണ്ണിനു മുന്നില്‍ നിറഞ്ഞു നില്ക്കുന്നു.
നമ്മുടെ അറിവുകളും, കഴിവുകുമൊക്കെ നമുക്ക് എവിടെയാണ് നഷ്ടമായത്? നാം നമ്മുടെ പൂര്‍വ്വികരുടെ വിദ്യാഭ്യാസത്തേയും അറിവിനേയും പുച്ഛിച്ച് വിദേശികളുടെ പിന്നാലെ പോയപ്പോള്‍ത്തന്നെ. എല്ലാ അറിവുകളും പകര്‍ന്നുതന്ന ഋഷിപരമ്പരയെ മറക്കാനും, എല്ലാം തകര്‍ക്കുകയും, തച്ചുടയ്ക്കുകയും, കവര്‍ന്നെടുക്കുകമഹാന്മാരെന്ന് വാഴ്ത്താനും പഠിപ്പിച്ച വിദ്യാഭാസരീതിയില്‍ പെട്ടുപോയപ്പോള്‍ത്തന്നെ.
എല്ലാവരും വികസനത്തെക്കുറിച്ച് സംസാരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ സ്വാമി വിവേകാനന്ദന്‍ പറഞ്ഞ ഒരു വാചകം അത്യധികം പ്രാധാനമര്‍ഹിക്കുന്നു.
"ലോകരാജ്യങ്ങള്‍ വളരണമെങ്കില്‍ അവരിനിയും ഒരു ആയിരം കൊല്ലം മുന്നോട്ട് സഞ്ചരിക്കണം. എന്നാല്‍ ഭാരതം വളരണമെങ്കില്‍ നാം ഒരു ആയിരം കൊല്ലം പിന്നോട്ട് സഞ്ചരിക്കണം.നമ്മുടെ അറിവിന്‍റെ സ്രോതസ്സ് ഇരിക്കുന്നത് അവിടെയാണ്."
No comments:
Post a Comment