Tuesday, March 15, 2016

ഹൈന്ദവപുരാണങ്ങൾ

ഹൈന്ദവപുരാണങ്ങൾ
ഒരു ഹിന്ദുവിന് ക്രിസ്ത്യന്‍ മത വിശ്വാസത്തിന്ടെയോ ഇസ്ലാം മത വിശ്വാസത്തിന്ടെയോ അടിസ്ഥാനഗ്രന്ഥം ഏതെന്നു ചോദിച്ചാല്‍ നിസ്സംശയം പറയാനറിയാം ബൈബിള്‍ എന്നും ഖുറാന്‍ എന്നും....എന്നാല്‍ ഹൈന്ദവദർശനങ്ങളുടെ അടിസ്ഥാനമെന്തെന്നു ചോദിച്ചാല്‍ അറിയില്ല്യ!!!
ഏറ്റവും പഴയതും ഹൈന്ദവദർശനങ്ങളുടെ അടിസ്ഥാനവുമായ ഗ്രന്ഥങ്ങളാണ് "വേദങ്ങൾ".
ഭാരതീയസംസ്ക്കാരത്തിന്റെ മൂലശ്രോതസ്സ് ചതുര്‍വേദങ്ങളാണ്-- ഋക്, യജുസ്, സാമം & അഥര്‍വ്വം.
പുരാണങ്ങളെ പഞ്ചമവേദം എന്ന് ഛാന്ദോഗ്യോപനിഷത്തിൽ പറയുന്നു.
പുരാണം എന്നാൽ പുരാതന കാലം മുതൽ നിലനിൽക്കുന്നത് എന്നാണർത്ഥം.
പുരാണങ്ങളുടെ കാലവും കർത്താവും ഇന്നും തർക്കവിഷയമാണ്‌.
പല മഹാഋഷികളാൽ രചിക്കപ്പെട്ടു എന്നു കരുതപ്പെടുന്ന ഈ മന്ത്രങ്ങളെ നാല് വേദങ്ങളായി വിഭജിച്ച് ക്രമപ്പെടുത്തിയത് വ്യാസദേവനാനെന്നു നമ്മള്‍ വിശ്വസിക്കുന്നു.
അദ്ദേഹത്തിന്ടെ യഥാര്‍ത്ഥ നാമം കൃഷ്ണന്‍ എന്നത്രേ....
പിന്നെ എങ്ങനെ "കൃഷ്ണദ്വൈപായനൻ" ആയി? (കൃഷ്ണ+ദ്വൈപായന- കൃഷ്ണ നിറമെന്നാല്‍ കറുത്ത നിറം.ദ്വൈപായനൻ എന്നാല്‍ ദ്വീപില്‍ ജനിച്ചവന്‍. നിറത്തില്‍ കറുത്ത ആളായതിനാലും ജനനം ദ്വീപിലായിരുന്നതിനാലും പേര് "കൃഷ്ണദ്വൈപായനൻ" എന്നായി )
വേദങ്ങളെ വിഭജിച്ചു എന്നതിനാല്‍ നമുക്കിടയില്‍ കൃഷ്ണന്‍ അഥവാ കൃഷ്ണദ്വൈപായനൻ "വേദവ്യാസൻ" എന്നറിയപ്പെടുന്നു.
പ്രപഞ്ചസത്യങ്ങളെയും ദാർശനികപരമായ ഉപദേശങ്ങളെയും ധർമ്മസംഹിതകളെയും നമ്മെപ്പോലുള്ള സാധാരണ മനുഷ്യർക്ക്‌ ഉൾക്കൊള്ളുവാൻ പ്രാപ്യമാവുന്ന ഘടനയിൽ കഥകള്‍ പോലെ രചിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങളാണ് പുരാണങ്ങൾ.
വേദങ്ങളിൽ നിന്നും വ്യത്യസ്തമായി പുരാണങ്ങൾ വളരെ ലളിതമായ സംസ്കൃതഭാഷയിലാണ്‌ രചിക്കപ്പെട്ടിരിക്കുന്നത്. അതുപോലെത്തന്നെ വേദങ്ങൾ നിഷിദ്ധമായ സ്ത്രീകളും ശൂദ്രരും ഉൾപ്പെടെ എല്ലാ ജനവിഭാഗങ്ങളും പുരാണങ്ങൾ പഠിക്കുന്നത് പണ്ടു കാലം മുതലേ അനുവദനീയവുമായിരുന്നു.
ഈ രണ്ടു കാരണങ്ങള്‍ കൊണ്ട് തന്നെ വേദങ്ങളെക്കാള്‍ ജിജ്ഞാസുക്കളായ സാധാരണക്കാരിലേക്ക് പുരാണങ്ങൾ ഇറങ്ങിച്ചെന്നു.
അഷ്ടാദശപുരാണങ്ങൾ.
പുരാണങ്ങൾ പതിനെട്ടെണ്ണം ഉണ്ട് .
അഷ്ടാദശപുരാണങ്ങൾ താഴെ പറയുന്നവയാണ്‌ .
1 ബ്രഹ്മപുരാണം
2 വിഷ്ണുപുരാണം
3 ശിവപുരാണം
4 ഭാഗവതപുരാണം
5 പദ്മപുരാണം
6 നാരദപുരാണം
7 മാർക്കണ്ഡേയപുരാണം
8 ഭവിഷ്യപുരാണം
9 ലിംഗപുരാണം
10 വരാഹപുരാണം
11ബ്രഹ്മവൈവർത്തപുരാണം
12 സ്കന്ദപുരാണം
13 വാമനപുരാണം
14 മത്സ്യപുരാണം
15 കൂർമ്മപുരാണം
16 ഗരുഡപുരാണം
17 ബ്രഹ്മാണ്ഡപുരാണം
18 അഗ്നിപുരാണം
( ഏതാണ്ട് ഇത്ര തന്നെ ഉപപുരാണങ്ങളും ഉണ്ടെന്നാണ്‌.)

No comments:

Post a Comment