Saturday, May 29, 2021

ഭാരതത്തിലെ പ്രാചീന ഗ്രന്ഥങ്ങൾ പരിശോധിച്ചാൽ

 • അണുസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായി ബി .സി .600 -മാണ്ടിൽ ഭാരതത്തിൽ ജീവിച്ചിരിക്കുന്ന "കണാദ " മഹർഷിയെ കണക്കാക്കുന്നു .പ്രപഞ്ചസൃഷ്ടിക്ക് കാരണമായ 9 മൂലകങ്ങളെ -ഭൂമി ,ജലം ,തീ (പ്രകാശം ),വായു ,കാലം ,സ്ഥലം ,സൂക്ഷ്മകായം ,ആത്മാവ് ,മനസ്സ് -ഇദ്ദേഹം തരംതിരിച്ചു .പ്രപഞ്ചത്തിലുള്ള സകല സൃഷ്ടികളും പരമാണുവിനാൽ (ATTOM) നിർമ്മിതമായിരിക്കുന്നു .ഈ പരമാണുക്കൾ സ്വയം യോജിച്ചു തന്മാത്രകളായി രൂപം കൊള്ളുന്നു .ഈ സത്യം ജോൺ ഡാൾട്ടന് 2500 വർഷം മുമ്പുതന്നെ കണാദ മഹർഷി പ്രസ്ത്ഥാവിച്ചിരുന്നു കൂടുതലായി പരമാണുവിന്റെ വ്യാപ്തിയും ചലനവും അവ തമ്മിലുള്ള രാസപ്രതിപ്രവർത്തനങ്ങളും അദ്ദേഹം വിവരിക്കുന്നുണ്ട് .പ്രശസ്തചരിത്രപണ്ഡിതനായ T.N.Colebrook ഒരിയ്ക്കൽ ഇങ്ങനെ പറയുകയുണ്ടായി -"യൂറോപ്യൻ ശാസ്ത്രഞ്ജന്മാരുമായി താരതമ്മ്യം ചെയ്യുമ്പോൾ കണാദനും മറ്റു ഭാരതീയ ശാസ്ത്രഞ്ജന്മാരും ഈ മേഖലയിലെ ആഗോളാചാര്യന്മാരായിരുന്നു "


• ഭാരതത്തിലെ പ്രാചീന ഗ്രന്ഥങ്ങൾ പരിശോധിച്ചാൽ ഏകദേശം 3000 ബി.സി.യിൽ "കപില മഹർഷി "പ്രപഞ്ചശാസ്ത്രവും ,മനഃശാസ്ത്രവും കണ്ടെത്തിയിരുന്നു എന്നു മനസ്സിലാകും .അദ്ദേഹത്തിൻറെ ചിന്തകൾ ആത്മാവിന്റെ നിഗൂഢതകളിലേയ്ക്കും പ്രകൃതിയെയും സൃഷ്ടിയെയും കുറിച്ചുള്ള ഒരിയ്ക്കലും പിടികിട്ടാത്ത മൂലപ്രമാണങ്ങളിലേക്കും വെളിച്ചം വീശുന്നു .കപില മഹർഷിയുടെ പ്രധാനാശയം പ്രകൃതി പുരുഷനിൽ നിന്നും ഉരുത്തിരിഞ്ഞതാണെന്നായിരുന്നു ശിവപാർവ്വതിമാരെക്കുറിച്ചുള്ള അർധനാരീശ്വര സങ്കല്പം ഇത് തന്നെയാണ് .ശിവൻ പുരുഷനും ,പാർവ്വതി പ്രകൃതിയും .അവരിൽ നിന്ന് സൃഷ്ടിയും ഉത്ഭവിക്കുന്നു .പ്രപഞ്ചോൽപ്പത്തിയെപ്പറ്റി ഇതിലും സ്പഷ്ടവും ,അഗാധവുമായ മറ്റൊരു കാഴ്ച്ചപ്പാട് ഇതുവരെ ഇല്ലതന്നെ .പിന്നെ അദ്ദേഹത്തിൻറെ "സാംഖീയതത്ത്വ "ശാസ്ത്രം മനുഷ്യമനസ്സിന്റെ രഹസ്യതലങ്ങളെയും ധിഷണയേയും അഹങ്കാരത്തെയും ഉൾക്കൊള്ളുകയും അവയെങ്ങനെ ആത്മാവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നു

• ഭാരതത്തിന്റെ പാചീനമഹദ്ഗ്രന്ഥമായ "യോഗവാസിഷ്ഠ” ത്തിൽ ആണവഘടനാസിദ്ധാന്തത്തെക്കുറിച്ച സൂചനകളുണ്ട് .അണുക്കളും ,ഇലക്ട്രോണുകളും അപാരമായ ശക്തികളാണെന്നും അവ സൃഷ്ടിയുടെ സൂക്ഷ്മതമ ഊർജ്ജങ്ങളായ പ്രാണനാണ് എന്നും ഈ ശാസ്ത്രഗ്രന്ഥത്തിൽ വിവരിയ്ക്കുന്നു

• "ലോഹസംസ്ക്കരണവിദ്യയിൽ "5000 വർഷത്തിലേറെയായി ഇന്ത്യ തന്നെയാണ് പ്രഥമസ്ഥാനത്ത് .ക്രിസ്തുവിന് 3000 വർഷം മുൻപ് മുതൽ ഇന്ത്യയിൽ സ്വർണാഭരണങ്ങൾ ലഭ്യമാണ് .ഓടിന്റെയും ,പിച്ചളയുടെയും ചരിത്രത്തിന് ഇവിടെ 1300 ബി .സി .മുതൽ പഴrക്കമുണ്ട് .400 ബി .സി .യിൽ തന്നെ ഇവിടെ സിങ്ക് സംസ്ക്കരണത്തിന് സ്വേദനരീതി നിലവിലുണ്ടായിരുന്നു യുറോപ്യനായ William Campion 2000 വർഷത്തിന് ശേഷം ഇതിൻറെ നിർമ്മാണാവകാശം കൈയ്യടക്കി .ചെമ്പുപ്രതിമകൾ 500 സി .ഇ .മുതൽ ഇവിടെ ഉണ്ടായിരുന്നു .തുരുമ്പുപിടിക്കുകയോ നശീകരണലക്ഷണങ്ങൾതന്നെ കാണുകയോ ചെയ്യാത്ത ഡൽഹിയിൽ കാണുന്ന ആ കൂറ്റൻ സ്തൂപത്തിന് ഏതാണ്ട് 400 ബി .സി .മുതൽ പഴക്കമുണ്ട്

• രസതന്ത്രത്തിൽ ആദ്യമായി രാസമൂലകങ്ങൾ (ലോഹങ്ങൾ )ചികിത്സാരംഗത്ത് ഉപയോഗിക്കത്തക്കവണ്ണം വികിസിപ്പിച്ചെടുത്ത നാഗാർജ്ജുന മഹർഷിയും പ്രാചീനഭാരതത്തിന്റെ സംഭാവനയാണ് .പല പ്രധാന ഗ്രന്ഥങ്ങളുടെയും കർത്താവായ അദ്ദേഹത്തിൻറെ "രാസരത്നാകാരം "എന്ന ഗ്രന്ഥം ഇപ്പോഴും ഇന്ത്യയിലെ ആയുർവേകലാശാലവിദ്യാർത്ഥികൾക്ക് പാഠപുസ്തകമാണ് .ഇരുമ്പ് ,ചെമ്പ് ,നാകം തുടങ്ങിയ ലോഹങ്ങൾ വളരെ ശ്രദ്ധാപൂർവം ഉരുക്കി ,വിഷാംശം നീക്കി ,ചാരമാക്കിയെടുത്തു മാരകരോഗങ്ങൾക്ക് മരുന്നായി ഉപയോഗിച്ചിരുന്നു .അവ അദ്ഭുതവാഹവും വേഗത്തിലുള്ളതുമായ രോഗനിവാരണശേഷിയുള്ളവയുമായിരുന്നു .

WHAT IS SPECIAL ABOUT BEING A HINDU

 1) Believe in God! - Aastik - Accepted


2) Don't believe in God! - You're accepted as Nastik

3) You want to worship idols - please go ahead. You are a murti pujak.

4) You don't want to worship idols - no problem. You can focus on Nirguna Brahman.

5) You want to criticize something in our religion. Come forward. We are logical. Nyaya, Tarka, etc. are core Hindu schools.

6) You want to accept beliefs as it is. Most welcome. Please go ahead with it.

7) You want to start your journey by reading Bhagavad Gita - Sure!

8) You want to start your journey by reading Upanishads - Go ahead.

9) You want to start your journey by reading Purana - Be my guest.

10) You just don't like reading Puranas or other books. No problem my dear. Go by Bhakti tradition. ( bhakti- devotion)

11) You don't like the idea of Bhakti! No problem. Do your Karma. Be a karma yogi.

12) You want to enjoy life. Very good. No problem at all. This is Charvaka's Philosophy.

13) You want to abstain from all the enjoyment of life & find God - Jai ho! Be a Sadhu, an ascetic!

14) You don't like the concept of God. You believe in Nature only - Welcome. (Trees are our friends and Prakriti or nature is worthy of worship).

15) You believe in one God or Supreme Energy. Superb! Follow Advaita philosophy

16) You want a Guru. Go ahead. Receive gyaan.

17) You don't want a Guru.. Help yourself! Meditate, Study!

18) You believe in Female energy! Shakti is worshipped.

19) You believe that every human being is equal. Yeah! You're awesome, come on let's celebrate Hinduism!
"Vasudhaiva kutumbakam" (the world is a family)

20) You don't have time to celebrate the festival.
Don't worry. One more festival is coming! There are multiple festivals every single day of the year.

21) You are a working person. Don't have time for religion. Its okay. You will still be a Hindu.

22) You like to go to temples. Devotion is loved.

23) You don't like to go to temples - no problem. You are still a Hindu!

24) You know that Hinduism ☺ is a way of life, with considerable freedom.

25) You believe that everything has God in it. So you worship your mother, father, guru, tree, River, Prani-matra, Earth, Universe!

26) And If you don't believe that everything has GOD in it - No problems. Respect your viewpoint.

27) "Sarve Jana sukhino bhavantu " (May you all live happily)

You represent this! You're free to choose, my dear Hindu!

This is exactly the essence of Hinduism, all-inclusive .. That is why it has withstood the test of time in spite of repeated onslaught both from within and outside, and assimilated every good aspect from everything. That is why it is eternal !!!

There is a saying in Rigveda, the first book ever known to mankind which depicts the Hinduism philosophy in a Nutshell -" Ano bhadrah Krathavo Yanthu Vishwathah"- Let the knowledge come to us from every direction "

അഹം ബ്രഹ്മാസ്മി

അഹം ബ്രഹ്മാസ്മി.

കല്ലിനെയും മരത്തെയും മൃഗങ്ങളെയും ആരാധിയ്ക്കുന്ന അന്ധവിശ്വാസികൾ എന്ന് ഭാരതീയരെ കളിയാക്കുന്നവർക്ക് ഇതിലും നല്ല മറുപടി കിട്ടില്ല

 ********************
അഹം ബ്രഹ്മാസ്മി.

എവിടെ നിന്ന് വന്നുവോ അവിടേക്ക് ഒരു മടക്കയാത്ര.

നിങ്ങളുടെ എല്ലാ ചിന്തകളും ആകുലതകളും വെടിഞ്ഞ് ശാന്തനായി ഈ യാത്ര പുറപ്പെടാം.
വരൂ....!

കണ്ണടച്ചു. മനസ്സില്‍ വരുന്ന ആദ്യത്തെ ചോദ്യം. ഞാന്‍ എവിടെ നിന്ന് വന്നു?

മനസ്സ് ഉത്തരം പറഞ്ഞു.
അമ്മയുടെ വയറ്റില്‍ നിന്ന്. വരൂ....! നമുക്ക് അങ്ങോട്ട് പോകാം. യാത്രയുടെ തുടക്കം അമ്മയുടെ വയറ്റില്‍ നിന്നാണ്.

ഇതിന് മുമ്പ് ഞാന്‍ എവിടെയായിരുന്നു? അമ്മയുടെ വയറ്റിലേക്ക് ഞാന്‍ എങ്ങനെയാണ് എത്തിപ്പെട്ടത്?

മനസ്സ് അതിനും ഉത്തരം നല്‍കി.
നീ നിന്‍റെ പിതാവിന്‍റെ ശരീരത്തിലായിരുന്നു. ജലരൂപേന ശുക്ലമായി മാതാവിന്‍റെ ഉദരത്തില്‍ പതിച്ചു. അത് വളര്‍ന്ന് നീ ഇന്ന് മാതാവിന്‍റെ പൂര്‍ണ്ണ ഗര്‍ഭത്തിലിരിക്കുന്നു.

അപ്പോള്‍ യാത്ര വീണ്ടും പുറകോട്ട് പോകണം.
അച്ഛന്‍റെ ശരീരത്തില്‍ ഞാന്‍ എങ്ങനെ വന്നു?

അച്ഛന്‍ കഴിച്ച ഭക്ഷണത്തില്‍ നിന്നാണ് ഞാന്‍ അച്ഛന്‍റെ രക്തത്തിലും ശുക്ലത്തിലും പ്രവേശിച്ചത്. അപ്പോള്‍ അതുവരെ ഞാന്‍ വസിച്ചിരുന്നത് അച്ഛന്‍ കഴിച്ച ഏതോ ഒരു ഭക്ഷണപദാര്‍ത്ഥത്തിലാണ്. ശരി. അതൊരു പഴമാണെന്ന് നമുക്ക് സങ്കല്പ്പിക്കാം. അച്ഛന്‍ കഴിച്ച ആ പഴത്തിനുള്ളില്‍ ഞാന്‍ ഉണ്ടായിരുന്നിരിക്കണം.

അങ്ങനെയെങ്കിൽ ഞാന്‍ അതിനും മുമ്പ് പഴം കായ്ച മരത്തിലാവണം വസിച്ചിരുന്നത്. അതെയോ?
ഞാനോരു മരമായിരുന്നോ?
അപ്പോള്‍ ആ മരത്തിലേക്ക് ഞാന്‍ എങ്ങനെയാണ് പ്രവേശിച്ചത്?
ആ മരം വലിച്ചെടുത്ത ജലലവണകണികകളില്‍ ഞാനുണ്ടായിരുന്നോ?
അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ വെള്ളമായിരുന്നോ?
വെള്ളം ഭൂമിയില്‍ നിന്നും ഭൂമി പഞ്ചഭൂതങ്ങളില്‍ നിന്നുമല്ലേ ഉണ്ടായത്? അങ്ങനെയെങ്കില്‍ ഞാന്‍ പഞ്ചഭൂതങ്ങളിലും വസിച്ചിരുന്നോ?
ഈ ലോകത്ത് ഉള്ളതൊക്കയും പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടതല്ലേ?

അപ്പോള്‍ എന്‍റെ ഈ യാത്രയില്‍ ഞാന്‍ പലപല ശരീരങ്ങളില്‍ വസിച്ചിട്ടുണ്ടാവണം. കല്ലായും, പുല്ലായും, നായായും, നരിയായും, എത്രയെത്ര ജന്മങ്ങളെടുത്തിട്ടുണ്ടാവും ഈ മനുഷ്യ ശരീരം ലഭിക്കുന്നതിന് മുമ്പ്.

ഒരു ശരീരത്തില്‍ ജനിച്ച് അത് ചത്ത് പഞ്ചഭൂതത്തില്‍ ലയിക്കുമ്പോള്‍ വീണ്ടും അവിടെ നിന്ന് മറ്റൊരു ശരീരത്തിലേക്ക്. അയ്യോ ഓര്‍ക്കുമ്പോള്‍ തന്നെ ഭയം തോന്നുന്നു. ഈ ജന്മാന്തരങ്ങളായുള്ള യാത്രക്കൊടുവില്‍ പുണ്യം പോലെ കിട്ടിയ ഈ മനുഷ്യജന്മത്തിലാണോ ഞാനീ ക്രൂരതകളും പാപങ്ങളും ചെയ്ത് കൂട്ടുന്നത്?

ഇന്നീ ലോകത്ത് കാണപ്പെടുന്ന ജീവജാലങ്ങളൊക്കെ ഒരുകാലത്ത് എന്‍റെ വാസസ്ഥലങ്ങളായിരുന്നില്ലേ. ഞാന്‍ അവക്ക് അന്നവും അവ എനിക്ക് അന്നവും നല്‍കിയിട്ടില്ലേ...!

ഒരു നേരത്തെ ഭക്ഷണവും കിടക്കാന്‍ ഒരിത്തിരി സ്ഥലവും തന്ന ഒരാളോട് നിങ്ങള്‍ക്ക് എത്രമാത്രം ഭക്തിയും സ്നേഹവുമുണ്ടാകണം അല്ലേ . അതുകൊണ്ടാവണം ഋഷിവര്യന്മാര്‍ കണ്ണില്‍ കാണുന്ന സകലജീവജീലങ്ങളേയും, പുഴകളേയും, മരങ്ങളേയും, മലകളേയുമൊക്കെ കൈകൂപ്പി വന്ദിക്കാനും ആരാധിക്കാനും പഠിപ്പിച്ചത്.

ഈ ലോകത്ത് വേര്‍തിരിവുകളോന്നുമില്ല. ഇവിടെയുള്ളതൊക്കയും ഞാന്‍ തന്നെയല്ലേ.. എല്ലാം എന്‍റേത് തന്നെയല്ലേ...!

ഞാന്‍ നാളെ ഈ പഞ്ചഭൂതങ്ങളില്‍ തന്നെ ലയിക്കില്ലേ..പിന്നെ എന്തിന് ഞാന്‍ എല്ലാം വെട്ടിപ്പിടിക്കാന്‍ ആഗ്രഹിക്കുന്നു?

ഇവിടെ ജാതിയുണ്ടോ, മതമുണ്ടോ എന്തിന് മനുഷ്യനെന്നുള്ള വേര്‍തിരിവുപോലുമില്ലല്ലോ.

ഒരു മനുഷ്യനുള്ള അതേ അവകാശമല്ലേ ഇവിടെ ഒരു ഉറുമ്പിനുമുള്ളത്.

ഞാന്‍ ജനനമരണക്കുരുക്കില്‍ നിന്ന് രക്ഷതേടി സ്വര്‍ഗ്ഗത്തില്‍ പോകേണ്ടതുണ്ടോ? അല്ല. ഇവിടെ സ്വര്‍ഗ്ഗം എന്നൊന്നുണ്ടോ? ഇല്ല. അങ്ങിനൊന്ന് ഇല്ലെന്ന് ഞാനിന്ന് അറിഞ്ഞു. ഞാന്‍ ബന്ധിതനാണെന്ന് കരുതുന്നവന്‍ ബന്ധനത്തില്‍ തന്നെ ഇരിക്കുന്നു. എന്നാല്‍ ബന്ധനസ്ഥനല്ലെന്ന് ഞാന്‍ അറിയുന്നു.

ഞാന്‍ എല്ലാമാണ്. ഞാനാണ് പഞ്ചഭൂതങ്ങള്‍ക്കും സാക്ഷിയായവന്‍. ഞാന്‍ ഉള്ളത് കൊണ്ടാണ് ഈ ലോകത്ത് എല്ലാം ചലിക്കുന്നത്. ഞാനാണ് ഈ ലോകത്തിന്‍റെ സ്പന്ദനം. ഞാനാണ് ഈ ലോകത്തിന്‍റെ ഊര്‍ജ്ജം.

സകലചരാചരങ്ങളും ഞാനാണ്. ഞാന്‍ ഈ ബ്രഹ്മം തന്നെയാണ്.

അതെ. അഹം ബ്രഹ്മാസ്മി!!!!

നവഗ്രഹ ഗായത്രി

 ചൊല്ലുന്നവനെ രക്ഷിക്കുന്നത് (ഗായന്തം ത്രായതേ ഇതി ഗായത്രി:) എന്നാണ് ‘ ഗായത്രി ‘ എന്ന വാക്കിനര്‍ത്ഥം. ഈ മന്ത്രം വിശ്വാമിത്ര മഹര്‍ഷിയാണ് കണ്ടെത്തിയതെന്ന് പറയപ്പെടുന്നു. ലോക സമൃദ്ധിക്കും ക്ഷേമത്തിനും കാരണമായ ഗായത്രികള്‍ കണ്ടു പിടിച്ചതുകൊണ്ട് കൗശികന്‍ എന്ന അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് വിശ്വാമിത്രന്‍ (വിശ്വം – ലോകം, മിത്രന്‍ – സുഹൃത്ത്) അഥവാ ലോകത്തിന്റെ സുഹൃത്ത് എന്നായി. അദ്ദേഹത്തിന്റെ കാലശേഷം ഓരോ ദൈവത്തിനുമുളള ഗായത്രി മന്ത്രങ്ങള്‍ മറ്റു മഹര്‍ഷിമാരാലും കണ്ടുപിടിക്കപ്പെട്ടു. അവയില്‍ ഏറ്റവും പ്രാധാന്യ മുള്ളവയാണ്‌ നവഗ്രഹ ഗായത്രീ മന്ത്രങ്ങള്‍. നിര്‍ദ്ദിഷ്ട ദാശാപഹാരങ്ങളില്‍ അതാതു ഗൃഹങ്ങള്‍ക്കുള്ള ഗായത്രി ജപിക്കുന്നത്‌ ശ്രേയസ്കരമാണ്.

സൂര്യന്‍

ഓം ഭാസ്‌കരായ വിദ്മഹേ
മഹാദ്യുതി കരായ ധീമഹി
തന്നോ ആദിത്യഃ പ്രചോദയാത് !!
ഫലം : നേത്ര രോഗങ്ങള്‍ മാറും. ആരോഗ്യം വര്‍ദ്ധിക്കുന്നു.പ്രാണ ശക്തി വര്‍ധിക്കുന്നു.

ചന്ദ്രന്‍
ഓം അത്രി പുത്രായ വിദ്മഹേ
അമൃതമയായ ധീമഹി
തന്നോ സോമ പ്രചോദയാത് !!
ഫലം : ജ്ഞാനം വര്‍ദ്ധിക്കുന്നു, ശീത സംബന്ധിയായ രോഗങ്ങള്‍ അകലുന്നു. മനഃശാന്തി ലഭിക്കുന്നു,മാനസിക പിരിമുറുക്കം കുറയുന്നു.

കുജന്‍
ഓം അംഗാരകായ വിദ് മഹേ
ഭൂമി പുത്രായ ധീമഹി
തന്നോ ഭൗമ പ്രചോദയാത് !!

ഫലം : ചൊവ്വായുടെ ഈ ഗായത്രി ജപിച്ചാല്‍ ചൊവ്വാ ദോഷം അകലുന്നു. സഹോദരങ്ങള്‍ക്കിടയില്‍ സാഹോദര്യം വര്‍ദ്ധിക്കുന്നു.

ബുധന്‍
ഓം ഗജധ്വജായ വിദ്മഹേ
ശുകഹസ്തായ ധീമഹി
തന്നോബുധഃ പ്രചോദയാത് !!

ഫലം : ബുദ്ധി വികാസം, വിദ്യാ അഭിവൃദ്ധി,ഓര്‍മശക്തി വര്‍ധിക്കുന്നു.

വ്യാഴം
ഓം ഋഷഭധ്വജായ വിദ്മഹേ
കൃണിഹസ്തായ ധീമഹി
തന്നോ ഗുരു പ്രചോദയാത് !!
ഫലം : ഗുരു പ്രീതിയാല്‍ സര്‍വ്വനന്മകളും നേടാന്‍ സാധിക്കും.ദൈവാധീനവും ഭാഗ്യവും വര്‍ധിക്കുന്നു.

ശുക്രന്‍
ഓം അശ്വധ്വജായ വിദ്മഹേ
ധനുര്‍ഹസ്തായ ധീമഹി
തന്നോ ശുക്ര പ്രചോദയാത് !!

ഫലം : ശുക്രനെ ധ്യാനിച്ച് ഈ ഗായത്രി ജപിച്ചാല്‍ വിവാഹ തടസ്സം അകലുന്നു.

ശനി
ഓം കാകധ്വജായ വിദ്മഹേ
ഖഡ്ഗ ഹസ്തായ ധീമഹി
തന്നോ മന്ദ പ്രചോദയാത് !!

ഫലം : ശനിദോഷം, രോഗങ്ങള്‍,ദുരിതങ്ങള്‍ എന്നിവ അകലുന്നു. ഗൃഹയോഗവും സിദ്ധിക്കുന്നു.

രാഹു
ഓം നാഗരാജായ വിദ്മഹേ
പദ്മ ഹസ്തായ ധീമഹി
തന്നോ രാഗു പ്രചോദയാത് !!

ഫലം : സര്‍പ്പദോഷങ്ങള്‍ അകലുന്നു

കേതു
ഓം അശ്വധ്വജായ വിദ്മഹേ
ശൂലഹസ്തായ ധീമഹി
തന്നോ കേതുഃ പ്രചോദയാത് !!

ഫലം: തിന്മകളും ദുരോഗ്യങ്ങളും അകലുന്നു, ജ്ഞാനം, വീട് എന്നിവ കരസ്ഥമാകുന്നു.

Friday, December 30, 2016

ഹൈന്ദവ സംസ്കാരം

🕉🕉🕉🕉 🙏� 🕉🕉🕉🕉

*ഹൈന്ദവ സംസ്കാരം*

ഭാരതീയ സംസ്കാരം പഠിക്കുന്ന ആരും ആദ്യം പഠിക്കേണ്ടത് ആരാണ് ഹിന്ദു എന്നതാണ്.

*വിഷ്ണുപുരാണവും പദ്മപുരാണവും ബൃഹസ്പതി സംഹിതയും പറയുന്നത് ശ്രദ്ധിക്കൂ*

“ആസിന്ധോ സിന്ധുപര്യന്തം
യസ്യ ഭാരത ഭൂമികാഃ
മാതൃഭൂഃ പിതൃഭൂശ്ചെവ
സവൈ ഹിന്ദുരിതിസ്മൃതഃ”

*ഹിമാലയ പര്‍വ്വതം മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെ വ്യാപിച്ചു കിടക്കുന്ന ഭാരത ദേശത്തെ മാതൃഭൂമിയായും പിതൃഭൂമിയായും കരുതി ആരാധിക്കുന്നവരാരൊക്കെയാണോ അവരെയാണ് ഹിന്ദുക്കള്‍ എന്നു വിളിക്കുന്നത്*.

“ഹിമാലയം സമാരഭ്യം യാവത് ഹിന്ദു സരോവരം
തം ദേവനിര്‍മ്മിതം ദേശം ഹിന്ദുസ്ഥാനം പ്രജക്ഷതേ”

*ഹിമാലയ പര്‍വ്വതം മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെ വ്യാപിച്ചു കിടക്കുന്ന ദേവനിര്‍മ്മിതമായ ഈ ദേശത്തെ ഹിന്ദുസ്ഥാനം എന്നു വിളിക്കുന്നു*.

അതായത് ഹിന്ദു എന്നത് മതമല്ല മറിച്ച് ഭാരതത്തെ ഈശ്വര തുല്ല്യം ആരാധിച്ച് ഇവിടെ നിലനിന്നിരുന്ന ആചാര, വിചാര, വിശ്വാസ, സങ്കല്‍പങ്ങള്‍ അനുസരിച്ച് ഇവിടെ ജീവിച്ച ഒരു ജനതയുടെ സംസ്കാരമാണ് ഹിന്ദുത്വം.

*മതം എന്ന വാക്കിന്‍റെ അര്‍ത്ഥം അഭിപ്രായം എന്നു മാത്രമാണ്*.

*യേശുക്രിസ്തുവിന്‍റെ അഭിപ്രായത്തിനനുസരിച്ച് ജീവിക്കുന്നവരാണ് ക്രിസ്ത്യാനികള്‍ അവര്‍ക്ക് ഒരു ഗ്രന്ഥം മാത്രം* – ബൈബിള്‍

*മുഹമ്മദ് നബി എന്ന പ്രവാചകന്‍റെ അഭിപ്രായത്തിനനുസരിച്ച് ജീവിക്കുന്നവരാണ് മുസ്ലീമുകള്‍ അവര്‍ക്ക് ഒരു ഗ്രന്ഥം മാത്രം* – ഖുര്‍ആന്‍

ഒരാള്‍ ഒരുകാലഘട്ടത്തില്‍ എഴുതിയ ഒരു ഗ്രന്ഥത്തില്‍ മാനവരാശിക്ക് ആവശ്യമായ മുഴുവന്‍ കാര്യങ്ങളും ഉണ്ട് എന്ന് പറയുന്നത് അസംബന്ധമല്ലെ?.

ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നവനും അഞ്ചാം ക്ലാസ്സില്‍ ക്ലാസ്സില്‍ പഠിക്കുന്നവനും പത്താം ക്ലാസ്സില്‍ പഠിക്കുന്നവനും
ഡിഗ്രിക്കും പിഎച്ച്ഡിക്കും പഠിക്കുന്നവനും ഒരൊറ്റ പുസ്തകം കൊടുത്ത് പഠിക്കാന്‍ പറഞ്ഞാല്‍ എങ്ങനെയിരിക്കും.

മനുഷ്യന്‍റെ ബൗദ്ധിക നിലവാരം ഉയരുന്നതിനനുസരിച്ച് പുസ്തകുവും മാറണ്ടെ?

*എന്നാല്‍ ഹിന്ദുക്കള്‍ ഒരാളുടെ അഭിപ്രായത്തിനനുസരിച്ച് ജീവിക്കുന്നവരല്ല മറിച്ച് ആയിരക്കണക്കിന് ഋഷിവര്യന്മാര്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി ആയിരക്കണക്കിന് വിഷയങ്ങളെക്കുറിച്ച് ആയിരക്കണക്കിന് ഗ്രന്ഥങ്ങള്‍ എഴുതി നമുക്ക് മുന്നില്‍ വെച്ചിട്ട് പറഞ്ഞു നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് സ്വീകരിക്കാന്‍*.

ഭാരതീയ സംസ്കാരം പഠിക്കുന്നവര്‍ നാം സ്കൂളില്‍ പഠിക്കുന്നതു പോലെ ഏറ്റവും താഴത്തെ ലെവലില്‍ നിന്നും പഠിച്ചു തുടങ്ങണം
എറ്റവും താഴത്തെ ലെവല്‍ – കഥകളിലൂടെ സന്ദേശങ്ങള്‍ നല്‍കുന്ന പുരാണങ്ങള്‍
പിന്നീട് കഥകളിലൂടെയും അനുഭവങ്ങളിലൂടെയും സന്ദേശങ്ങള്‍ നല്‍കുന്ന മഹാഭാരതം
കുറച്ച് കൂടി ഉയര്‍ന്നാല്‍ അനുഭവങ്ങളിലൂടെ സന്ദേശങ്ങള്‍ നല്‍കുന്ന രാമായണം
അതിലും ഉയര്‍ന്നാല്‍ സന്ദേശങ്ങള്‍ മാത്രമുള്ള വേദങ്ങള്‍
അതിലും കുറേക്കൂടി ഉയര്‍ന്നാല്‍ ജീവിത സത്യങ്ങള്‍ പഠിപ്പിക്കുന്ന ഉപനിഷത്തുക്കള്‍
അങ്ങനെ വ്യക്തിയുടെ ബൗദ്ധിക നിലവാരം ഉയരുന്നതിനനുസരിച്ച് നമുക്ക് വിവിധ ഗ്രന്ഥങ്ങള്‍ ഉണ്ട്.

*ഭാരതീയര്‍ ഒരിക്കലും പറഞ്ഞിട്ടില്ല നമ്മുടെ ഈശ്വരനെ ആരാധിച്ചില്ലെങ്കില്‍ നിങ്ങളുടെ ഏഴു തലമുറയെ നശിപ്പിക്കുമെന്ന്*. അതുപോലെ *ഭാരതീയര്‍ ഒരിക്കലും പറഞ്ഞിട്ടില്ല എന്‍റെ ഗ്രന്ഥത്തില്‍ മാത്രമെ ശരിയുള്ളൂവെന്ന്*. പകരം നമ്മള്‍ പറഞ്ഞത്:-

“ആകാശാത് പഥിതം തോയം
യഥാ ഗച്ഛതി സാഗരം
സര്‍വ്വ ദേവ നമസ്തുഭ്യം
കേശവം പ്രതി ഗച്ഛതി”

*ആകാശത്തു നിന്നു പെയ്യുുന്ന മഴത്തുള്ളികള്‍ ചാലുകളായി തോടുകളായി പുഴകളായി നദികളായി അവസാനം മഹാസാഗരത്തില്‍ എത്തിച്ചേരുന്നതു പോലെ ഏത് ഈശ്വരനെ ആരാധിച്ചാലും അവയെല്ലാാം ഒരേ ചൈതന്യത്തിലേക്ക് എത്തിച്ചേരും എന്നു പറഞ്ഞവരാണ് ഹിന്ദുക്കള്‍*.

“ആനോ ഭദ്രാഃ കൃതവോയന്തു വിശ്വതഃ”

*നന്‍മ നിറഞ്ഞ സന്ദേശങ്ങള്‍ ലോകത്തിന്‍റെ ഏതു ഭാഗത്തു നിന്നും ഞങ്ങളിലേക്ക് വന്നു ചേരട്ടെ എന്നു പ്രാര്‍ത്ഥിച്ചവരാണ് ഭാരതീയര്‍*
അത് ബൈബിളില്‍ നിന്നോ, ഖുര്‍ആനില്‍ നിന്നോ, മാര്‍ക്സിസത്തില്‍ നിന്നോ,കമ്യൂണിസത്തില്‍ നിന്നോ എവിടെ നിന്നു വേണമെങ്കിലും സ്വീകരിക്കാം. നന്മ നിറഞ്ഞതാവണമെന്നേ ഉള്ളൂ.
അതുകൊണ്ട് നിങ്ങള്‍ ഏതു വിഭാഗത്തില്‍ പെട്ടവനായാലും മാര്‍ക്സിസ്റ്റുുകാരനോ, കോണ്‍ഗ്രസ്സുുകാരനോ, ബി.ജെ.പി ക്കാരനോ, ഇടതുപക്ഷക്കാരനോ, വലതുപക്ഷക്കാരനോ, മദ്ധ്യപക്ഷക്കാരനോ ആരുമാവട്ടെ ഒരിക്കലും പാര്‍ട്ടി മാറാതെ ആ പാര്‍ട്ടിയില്‍ തന്നെ നിന്നുകൊണ്ട് *അഭിമാനത്തോടുകൂടി പറയാന്‍ കഴിയണം ഞാന്‍ ഒരു ഹിന്ദുവാണെന്ന്*...

🕉🕉🕉🕉🕉🕉🕉🕉🕉

Tuesday, November 1, 2016

*കളമെഴുത്തിന്റെ ഐതീഹ്യം*

പണ്ട് രാക്ഷസവരംശം വിഷ്ണു ചക്രത്താല്‍ നശിച്ചകാലം നാലു രാക്ഷസസ്ത്രീകള്‍ പാതാളത്തില്‍ ചെന്ന് ഒളിച്ചിരുന്നു. അതില്‍ ഒരു രാക്ഷസി ബ്രഹ്മാവിനെ തപസുചെയ്ത് രാക്ഷസവംശത്തിന്റ നിലനില്പിനായി തനിക്ക് ഒരു സന്തതിയെ വേണമെന്ന് ആവശ്യപ്പെട്ടു. ബ്രഹ്മാവിന്റെ അനുഗ്രഹത്താല്‍ ദാരികന്‍ എന്ന പുത്രന്‍ ജനിച്ചു. ദാരികന് യൗവ്വനം ആയപ്പോള്‍ രാക്ഷസവംശത്തിന്റെ അഭിവൃദ്ധിക്കായി ബ്രഹ്മാവിനെ തപസ്സുചെയ്ത് അനേകം വിദ്യായുധങ്ങള്‍ സ്വന്തമാക്കി. ആരാലും വധിക്കപ്പെടരുത് എന്ന വരം വേണ്ടേയെന്ന് ബ്രഹ്മാവ് ചോദിച്ചപ്പോള്‍ തന്റെ ശക്തിയില്‍ അഹങ്കാരം കൊണ്ട ദാരികന്‍ ആ വരം വേണ്ടെന്ന് പറഞ്ഞു. എന്നാല്‍ സ്ത്രീയാല്‍ തന്നെ നീ വധിക്കപ്പെടുമെന്ന് പറഞ്ഞ് ബ്രഹ്മാവ് മറഞ്ഞു. ദാരികന്‍ പാതാളത്തില്‍ നിന്നും പുറത്തുവന്നു. ത്രിലോകങ്ങളും കീഴടക്കി. ഭയന്നോടിയ ദേവന്മാരും മുനികളും കൈലാസത്തിലെത്തി ശ്രീപരമേശ്വരനില്‍ അഭയം തേടി. ദാരികന്റെ ദുഷ്ടതകള്‍ കേട്ട് കോപിച്ച പരമശിവന്റെ തൃക്കണ്ണില്‍ നിന്നും ഭദ്രകാളി ഉത്ഭവിച്ചു.

ശ്രീപരമേശ്വരന്റെ നിര്‍ദ്ദേശപ്രകാരം ഭദ്രകാളി അനേകായിരം ഭൂതഗണങ്ങളോടും ഘണ്ഠാകര്‍ണ്ണനോടുമൊപ്പം വേതാളത്തിന്റെ പുറത്തു കയറിച്ചെന്ന് ദാരികനെ പോരിന് വിളിച്ചു. ഭദ്രകാളിയും ദാരികനുമായി ഘോരയുദ്ധം തുടങ്ങി. ദാരികന് പരാജയം ഉണ്ടാകുമെന്നു ഭയന്ന ദാരികപത്‌നി പരമശിവനോട് തന്റെ ഭര്‍ത്താവിനെ രക്ഷിക്കാന്‍ വരം വേണമെന്ന് അപേക്ഷിച്ചു. ക്ഷിപ്രപ്രസാദിയായ പരമേശ്വരന്‍ തന്റെ നെറ്റിയില്‍ നിന്നും വിയര്‍പ്പ് വടിച്ചു നല്‍കി. ഇത് ആരില്‍ പ്രയോഗിക്കുന്നുവോ അവന്‍ വീണുപോകുമെന്ന് പറഞ്ഞു. വസൂരിയുടെ വിത്താണ് ഭഗവാന്‍ നല്‍കിയത്. ശ്രീപരമേശ്വരന്‍ നല്‍കിയ വിത്തുമായി തിരിച്ച ദാരിക പത്‌നി കണ്ടത് തന്റെ ഭര്‍ത്താവിന്റെ ശിരസുമായി കോപാക്രാന്തയായി വരുന്ന കാളിയെയാണ്. കോപവും സങ്കടവും കൊണ്ട് ദാരികപത്‌നി വസൂരിയുടെ വിത്ത് ഭദ്രകാളിയുടെ നേരേ എറിഞ്ഞു. ദേവി കുഴഞ്ഞു. കൂടെയുണ്ടായിരുന്ന ഘണ്ഠാകര്‍ണ്ണന്‍ ദേവിയുടെ വ്രണങ്ങള്‍ നക്കിയെടുത്ത് ദേവിയെ അസുഖത്തില്‍ നിന്നും മോചിപ്പിച്ചു.

ഭഗവതിയെ വിട്ട് ഓടിയെ വസൂരിദേവതയെ ഭദ്രകാളി പിടിച്ചുകൈകാലുകള്‍ ബന്ധിച്ചു. കണ്ണും കാതും പൊടിച്ചു. തന്നെ വധിക്കരുതെന്ന് അപേക്ഷിച്ച വസൂരിമാലയെ ദേവി തന്റെ അധീനതയിലാക്കി. അന്നുമുതല്‍ ഭദ്രകാളിയുടെ കീഴിലാണ് വസൂരിദേവത. കോപാക്രാന്തയായി വേതാളത്തിന്റെ പുറത്ത് പാഞ്ഞുവരുന്ന ദേവിയുടെ കോപം ശമിപ്പിക്കാന്‍ ഈ രൂപം കാണണമെന്ന് പരമേശ്വരന്‍ സുബ്രഹ്മണ്യനോട് നിര്‍ദ്ദേശിച്ചതനുസരിച്ച് കൈലാസ കവാടത്തില്‍ വര്‍ണ്ണപ്പൊടികള്‍ കൊണ്ട് കളം വരച്ചു. ഇതാണ് ആദ്യകളം എന്നാണ് ഐതീഹ്യം. ദേവിയുടെ ഈ രൂപമാണ് വടക്കുപുറത്തു പാട്ടിന് വരയ്ക്കുന്നത്. പുതുശ്ശേരി കുറുപ്പന്മാരാണ് കളം വരയ്ക്കുന്നത്. ദേവിയുടെ ഈ രൂപം വരച്ച് ആരാധിക്കുന്നത് നാടിനും നാട്ടുകാര്‍ക്കും ശ്രേയസ്‌കരമാണ്....(കടപ്പാട്)