Sunday, July 26, 2015

Guru Mahathwam

         ഗുരുപരമ്പരയുടെ മഹത്വം വിളിച്ചോതുന്ന ഗുരുപൂർണിമ ഭയ ഭക്തിയോടെ ഭാരതീയ സമാജം ആചരിക്കാൻ പോകുകയാണ്. ആത്മസാക്ഷാത്ക്കാര സമ്പന്നരായ ഗുരുക്കൻമാർ ഏതു കാലത്തും സമാജത്തിന് വെളിച്ചമായ് നിലനിൽക്കുന്ന പുണ്യ ഭൂമിയാണ് ഭാരതം. ആദ്യന്തങ്ങളില്ലാതെ ആ ഗുരുപരമ്പര ഇന്നും തുടർന്നു വരുന്നു. അറിവിന് ഒരു സംസ്ക്കാരം നൽകിയ ഉദാത്തമായ സ്ഥാനമാണ് വ്യാസജയന്തി ഗുരുപൂർണ്ണിമയായി സമാചരിക്കുന്നതിലൂടെ വ്യക്തമാകുന്നത്.

                           ആഷാഢമാസത്തിലെ പൗർണമിയാണ് വ്യാസഭഗ വാൻ്റെ ജന്മദിനം.ധർമ മൂലമായ വേദത്തെ സുപ്രചരിതമാക്കുന്നതിനു വേണ്ടി നാലായി വ്യസിക്കുകയും തുടർന്ന് സാമാന്യ ജനങ്ങൾക്ക് ലളിതമായി മനസ്സിലാക്കാൻ ജീവചരിത്ര സഹായത്തോടെ മഹാഭാരതത്തെയും കഥകളുടെ സഹായത്തോടെ പതിനെട്ടു പുരാണങ്ങളെയും വിരചിച്ചു. ഉപനിഷത്തുകളുടെ സാരത്തെ വിചാരം ചെയ്യാൻ ബ്രഹ്മസൂത്രത്തെ രചിച്ചു. ഇവയിൽ പരാമർശിക്കപ്പെടാത്ത വൈജ്ഞാനിക മേഖലകൾ ഇല്ലതന്നെ. അതിനാൽ വ്യാസോച്ഛിഷ്ടം ജഗത് സർവ്വം എന്ന് പണ്ഡിതർ പറയുന്നു.

          "ഏതൊന്നറിഞ്ഞാൽ എല്ലാമറിയാം" ആയൊരറി വിനെ സാക്ഷാത്ക്കരിച്ച മഹാത്മാക്കളുടെ പരമ്പരയിലൂടെ ഈ നാട് എന്നും അനുഗൃഹീതമാണ്. ആ ഗുരുപരമ്പരയാണ് നമ്മുടെ ശക്തിയും ഊർജ്ജശ്രോതസും. അവസാനത്തെ ഗുരു എന്നൊരു മൂടവിശ്വാസം ഭാരതീയമല്ല. അത് മതപരമാണ്.കണ്ണിയറ്റു പോവാത്ത സർവ്വ ഗുരുപരമ്പരയുടെയും പ്രതിനിധിയായി മാനിച്ച് നാം വ്യാസഭഗവാൻ്റെ ജന്മദിനത്തെ ഗുരുപൂർണിമയായി സമാചരിക്കുന്നു. ഓരോ വ്യക്തിക്കും പൂർണ്ണതയിലേക്ക് ഉയരാമെണ സന്ദേശം കൂടിയാണ് ഈ ഗുരുപൂർണിമ നമുക്ക് നൽകുന്ന സന്ദേശം.ഗുരു പരമ്പരയുടെ പാദ കമല ങ്ങളിൽ നമസ്ക്കരിച്ചു കൊണ്ട് ..........

No comments:

Post a Comment