:::::::::: ഭസ്മം തൊടുന്നത് ഏതുവിധം :::::::::::::::
ഹൈന്ദവാചാര പ്രകാരം പശുവിന്റെ ചാണകം ഗോളാകൃതിയിലാക്കി ശിവാഗ്നിയിൽ ദഹിപ്പിക്കുന്നതാണ് ഭസ്മം. ആദ്ധ്യാത്മിക നിഷ്ഠയുള്ളവരും മറ്റ് ഭക്തജനങ്ങളും സാധാരണയായി ഉപയോഗിച്ചു വരുന്ന ഒന്നാണ് ഭസ്മം.
ഭസ്മധാരണം ഹൈന്ദവ ജീവിതത്തിലെ ഒരു പ്രധാന ആചാരമാണ്. ശൈവാരാധനയുമായി ബന്ധപ്പെട്ട ഭസ്മം ശിവക്ഷേത്രങ്ങൾ, സുബ്രഹ്മണ്യക്ഷേത്രങ്ങൾ അയ്യപ്പക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ ഉപയോഗിച്ചു വരുന്നു.
താന്ത്രിക,മാന്ത്രികകർമ്മങ്ങൾക്കും ഭസ്മം ഉപയോഗിച്ചുവരുന്നു. ശൈവരാണ് ഭസ്മം ഉപയോഗിക്കുന്നവരിൽ കൂടുതലും. വൈഷ്ണവർ ചന്ദനമാണ് ഇതിനു പകരം തേയ്ക്കുന്നത്. കേരളത്തിലെ ശൈവർ ഭസ്മത്തിനു മുകളിൽ ചന്ദനം തേക്കുന്നവരാണെങ്കിലും തമിഴകത്ത് ശൈവർ ഭസ്മം മാത്രമേ ഉപയോഗിക്കൂ. വൈഷണവർ തിരിച്ചും. വെറ്റില ചേർത്തുള്ള ഭസ്മമാണ് താമ്പൂലഭസ്മം.
മഹേശ്വര വൃതമാണ് ഭസ്മധാരണം.
സര്‍വ്വപാപ നാശകരമാണിത്. ആചാരപരമായും ശാസ്ത്രപരമായും വളരെ പ്രാധാന്യമര്‍ഹിയ്ക്കുന്നു.
എന്നാല്‍ വിധിയാംവണ്ണം ഇതുധരിയ്ക്കുന്നവര്‍ക്ക് ശരീരത്തിനും മനസ്സിനും പുഷ്ടി വര്‍ദ്ധിയ്ക്കും.
പ്രഭാതത്തിലെയുള്ള കുളികഴിഞ്ഞാല്‍ പുരുഷന്മാര്‍ ഭസ്മം നനച്ചുതൊടണം. ഇടത്തെ ഉള്ളംകൈയ്യില്‍ ഭസ്മമെടുത്ത് വലത്തെ കൈകൊണ്ടടച്ചു പിടിച്ച് നമഃശിവായ എന്നു ജപിച്ച് വെള്ളം ആവശ്യത്തിനെടുത്ത് കുഴച്ച് തള്ള വിരലും ചെറുവിരലും കൂട്ടാതെ മുന്നുവിരലും ചേര്‍ത്ത് കുറിതൊടുക.
ഭസ്മധാരണം ഏതുവിധത്തില്‍ വേണമെന്നതിനെ പറ്റിഫലശ്രുതിയില്‍ പറയുന്നതിങ്ങനെയാണ്.
ശിരസ്സിന്റെ നടുവിലും നെറ്റിയിലും ധരിച്ചാല്‍ ആലസ്യമകലും. കഴുത്തിലും മാറിടത്തിലും കൈകളിലും ധരിച്ചാല്‍ പാപവിമുക്തനാകും. സര്‍വ്വാംഗധാരണത്താല്‍ നൂറുജന്മങ്ങളിലെപാപങ്ങള്‍ തീരും.
പ്രഭാതത്തിലെ കുളിയ്ക്കുശേഷം മാത്രമേ ഭസ്മം നനച്ചുതൊടുവാന്‍ പാടുള്ളൂ. എന്നാല്‍ ശ്രദ്ധിക്കേണ്ടഒന്ന് സ്ത്രീകള്‍ നനച്ചുതൊടാനും പാടില്ല. വിധവകള്‍ക്ക് നനച്ചുതൊടുകയും ചെയ്യാം.
ഭസ്മം പേരിനു പിന്നിൽ
----------------------------------------
ഭസിതം,വിഭൂതി,രക്ഷ എന്നും പേരുകളുണ്ട് . ഭസിക്കുന്നത്കൊണ്ട് (പ്രകാശിപ്പിക്കുന്നത്കൊണ്ട്) ഭസിതം,പാപങ്ങളെ ഭസ്മീകരിക്കുന്ന(നശിപ്പിക്കുന്ന)തുകൊണ്ട് ഭസ്മം,വിഭൂതിയെ(ഐശ്വര്യത്തെ)പ്രധാനം ചെയ്യുന്നത്കൊണ്ട് വിഭൂതി, രക്ഷ നൽകുന്നത്കൊണ്ട് രക്ഷ ഇങ്ങനെയാൺ ഈ പേരുകൾ ലഭിച്ചത്.
വിഭൂതി
----------------
വിഭൂതി എന്ന പദത്തിന് ഭസ്മം എന്ന അർത്ഥത്തിനു പുറമേ ഐശ്വര്യം, ശക്തി, ധനം എന്നിങ്ങനെ നിരവധി അർത്ഥങ്ങളുണ്ട്.വിഭൂതി എന്നാൽ ഈശ്വരന്റെ ഐശ്വര്യാംശമാണ്.
ഭസ്മമാഹാത്മ്യം
------------------------------
അഗ്നിയിൽ എന്തു നിക്ഷേപിച്ചാലും അവ കത്തിയോ അല്ലാതെയോ മറ്റൊരു വസ്തുവായി മാറും. എന്നാൽ തീയിൽ കുറെ ചാമ്പൽ(ഭസ്മം/ ചാരം) നിക്ഷേപിച്ചു നോക്കിയാൽ അത് ചാമ്പൽ ആയി തന്നെ അവശേഷിക്കുന്നു.അതാണ് ഭസ്മമഹത്വം അഥവാ ഭസ്മമഹാത്മ്യം. ശിവപുരാണത്തിൽ "ഭസ്മമാഹാത്മ്യം" എന്നൊരു അധ്യായം തന്നെയുണ്ട്. കൂടാതെ ദേവി ഭാഗവതത്തിൽ പതിനൊന്നാം സ്ക്ന്ധത്തിൽ ഒൻപത്, പത്ത്, പതിനൊന്ന് എന്നീ അധ്യായങ്ങൾ യഥാക്രമം ഭസ്മധാരണ വിധി, ഭസ്മനിർമ്മാണ വിധി, ഭസ്മത്രിവിധത്വം എന്നിവ പ്രതിപാദിക്കുന്നു.
ഭസ്മധാരണരീതി
------------------------------
രാവിലെ നനച്ചും വൈകിട്ട് നനക്കാതെയും ആണ് ഭസ്മധാരണരീതി. നനയ്ക്കാത്ത ഭസ്മത്തിന് അണുക്കളെ നശിപ്പിക്കാനുള്ള കഴിവും നനച്ച ഭസ്മത്തിന് ശരീരത്തിൽ അമിതമായുണ്ടാകുന്ന ഈർപ്പത്തെ വലിച്ചെടുത്ത് നീക്കം ചെയ്യാനുള്ള ഔഷധ വീര്യവുമുണ്ടെന്ന ഗുണവിശേഷമാണ് ഇങ്ങനെ ധരിക്കാൻ കാരണം. രാവിലെ ഉണർന്നാൽ കൈകാൽമുഖം കഴുകി വന്ന് പൂമുഖത്ത് തൂക്കിയിട്ടിരിക്കുന്ന ഭസ്മക്കുട്ടയിൽ നിന്നും ഒരുപിടി ഭസ്മം വാരി നെറ്റിയിലും പിന്നെ നെഞ്ചിലും ഇരുഭുജങ്ങളിലും മറ്റുചില മർമ്മസ്ഥാനങ്ങളിലും ഭസ്മം തൊടുന്നത് പഴമക്കാരുടെ ഒരു പതിവായിരുന്നു.
നിർമ്മാണരീതി
-------------------------------------
ഭസ്മനിർമ്മാണത്തിനു പ്രത്യേക ചിട്ടകൾതന്നെ ഉണ്ട്. അമാവാസി, പൌർണ്ണമി, അഷ്ടമി എന്നീ ദിവസങ്ങളിൽ ഭസ്മത്തിനുള്ള ചാണകം ശേഖരിക്കുന്നതാണ് ഉത്തമം. രാവിലെ എഴുന്നേറ്റ് ശരീരശുദ്ധി വരുത്തി ഗോശാലയിൽ പ്രവേശിച്ച് നല്ലതായ ചാണകം ശേഖരിക്കണം.
“ഹ്രൌം” എന്ന മന്ത്രം ചൊല്ലിക്കൊണ്ട് വേണം ചാണകം ശേഖരിക്കാൻ. എടുത്ത ശേഷം “നമ:“ എന്ന മന്ത്രം ജപിച്ച് ചാണകത്തെ ഉരുളകളാക്കി ഉരുട്ടണം.
ഈ ഉരുളകളെ ശുദ്ധവും വൃത്തിയുമുള്ള സ്ഥലത്ത് വച്ച് വെയിലിൽ ഉണക്കണം. ഇങ്ങനെ തയ്യാറാക്കിയ ചാണക ഉരുളകളെ ഉമി കൂട്ടികലർത്തി ‘ഹ്രൌം’ എന്നു ജപിച്ച് ഭസ്മമാക്കണം. അരണിയിൽ നിന്ന് എടുത്തതോ വേദാദ്ധ്യായം ചെയ്യുന്ന ബ്രാഹ്മണന്റെ ഗൃഹത്തിൽ നിന്നെടുത്ത അഗ്നികൊണ്ടോ വേണം ദഹിപ്പിക്കാൻ. നന്നായി ദഹിക്കുന്നതുവരെ അഗ്നിയെ സംരക്ഷിക്കണം. ഈ ഭസ്മത്തെ ശുദ്ധമായ മൺപാത്രത്തിൽ സൂക്ഷിക്കണം. കൈതപ്പൂവ്, രാമച്ചം, ചന്ദനം, കുങ്കുമപ്പൂവ് തുടങ്ങിയ സുഗന്ധ വസ്തുക്കളെ ‘സദ്യോജാത’ മന്ത്രത്തോട് കൂടി ഭസ്മപാത്രത്തിൽ ചേർത്തുവയ്ക്കണം. ഇങ്ങനെയുണ്ടാക്കിയ ഭസ്മം പണ്ട് തറവാട്ടിലും മനകളിലും മറ്റും ഭസ്മക്കുട്ട എന്നു പറയുന്ന തടിപ്പാത്രത്തിൽസൂക്ഷിച്ചിരുന്നു.
പലതരം ഭസ്മങ്ങൾ
----------------------------------
മൂന്ന് തരം ഭസ്മങ്ങളെക്കുറിച്ച്(ഭസ്മത്രിവിധത്വം അധ്യായം) ദേവീഭാഗവതത്തിൽ വിവരിക്കുന്നുണ്ട്.
ശാന്തി ഭസ്മം,പൌഷ്ടികഭസ്മം, കാമഭസ്മം എന്നിവയാണവ.
പശുവിന്റെ ശരീരത്തിൽ നിന്നും താഴെ വീഴുന്നതിനു മുമ്പായി തന്നെ ചാണകമെടുത്ത് ഉരുട്ടി ഉണക്കി സദ്യോജാതി പഞ്ചമന്ത്രം ജപിച്ച് ഭസ്മമാക്കിയതു ശാന്തിഭസ്മം.
പശുവിന്റെ ശരീരത്തിൽ നിന്നും വീണ് നിലത്തെത്തുന്നതിനു മുമ്പേ ചാണകമെടുത്ത് ഷഡംഗമന്ത്രം ജപിച്ച് ഉരുട്ടി ഉണക്കി ഉണ്ടാക്കുന്നത് പൌഷ്ടികഭസ്മം.
ഭൂമിയിൽ വീണുകിട്ടുന്ന ചാണകമെടുത്ത് ‘ഹ്രൌം’ മന്ത്രം ജപിച്ച് ഉരുട്ടി ഉണക്കി ഉണ്ടാക്കുന്നത് കാമഭസ്മം. ഇതിൽ സാധാരണമായിട്ടുള്ളത് കാമഭസ്മമാകുന്നു.
വൈദിക മന്ത്രം
--------------------------
ഭസ്മധാരണത്തിനു ഉപയോഗിക്കുന്ന വൈദികമന്ത്രം ഇപ്രകാരമാണ്.
“അഗ്നിരിതി ഭസ്മ, വായുരിതി ഭസ്മ,
ജലമിതി ഭസ്മ, സ്ഥലമിതി ഭസ്മ, വ്യോമേതി ഭസ്മ,
സർവ്വം ഹവാഇതി ഭസ്മ, മനഏതാനി ചക്ഷൂംഷി ഭസ്മാനി”
എന്ന മന്ത്രം ഉച്ചരിച്ചാണ് ഇടത്തു കൈത്തലത്തിൽ സംഗ്രഹിച്ചതായ ഭസ്മം വലത്ത് കൈകൊണ്ട് അടച്ച് സമ്മിശ്രീകരിച്ച് തൊടേണ്ടത്.
അഗ്നി, വായു, ജലം, സ്ഥലം(ഭൂമി), വ്യോമം(ആകാശം) എന്നീ പഞ്ചഭൂതങ്ങളുടെയ
Thursday, November 12, 2015
ഭസ്മം തൊടുന്നത് ഏതുവിധം
Tuesday, November 10, 2015
CHIDAMBARA RAHASYAM ( ചിദംബര രഹസ്യം)
CHIDAMBARA RAHASYAM
(THE SECRET)
After 8 years of R & D, Western scientists have proved that at Lord
Nataraja 's big toe is the Centre Point of World 's Magnetic Equator.
Our ancient Tamil Scholar Thirumoolar has proved this Five thousand years ago! His treatise
Thirumandiram is a wonderful Scientific guide for the whole world.
To understand his studies, it may need a 100 years for us.
Chidambaram temple embodies the following characteristics :
1) This temple is located at the Center Point of world 's Magnetic Equator.
2) Of the "Pancha bootha" i.e. 5 temples, Chidambaram denotes the Skies. Kalahasthi denotes Wind. Kanchi Ekambareswar denotes land. All these 3 temples are located in a straight line at 79 degrees 41 minutes Longitude. This can be verified using Google. An amazing fact & astronomical miracle !
3) Chidambaram temple is based on the Human Body having 9 Entrances denoting 9 Entrances or Openings of the body.
4) Temple roof is made of 21600 gold sheets which denotes the 21600 breaths taken by a human being every day (15 x 60 x 24 = 21600)
5) These 21600 gold sheets are fixed on the Gopuram using 72000 gold nails which denote the total no. of Nadis (Nerves) in the human body. These transfer energy to certain body parts that are invisible.
6) Thirumoolar states that man represents the shape of Shivalingam, which represents Chidambaram which represents Sadashivam which represents HIS dance !
7) "Ponnambalam " is placed slightly tilted towards the left. This represents our Heart. To reach this, we need to climb 5 steps called "Panchatshara padi "
"Si, Va, Ya, Na, Ma " are the 5 Panchatshara mantras.
There are 4 pillars holding the Kanagasabha representing the 4 Vedas.
8) Ponnambalam has 28 pillars denoting the 28 "Ahamas "as well as the 28 methods to worship Lord Shiva. These 28 pillars support 64 +64 Roof Beams which denote the 64 Arts. The cross beams represent the Blood Vessels running across the Human body.
9) 9 Kalasas on the Golden Roof represent the 9 types of Sakthi or Energies.
The 6 pillars at the Artha Mantapa represent the 6 types of Sashtras.
The 18 pillars in the adjacant Mantapa represents 18 Puranams.
10) The dance of Lord Nataraja is described as Cosmic Dance by Western Scientists.
Whatever Science is propounding now has been stated by Hinduism thousands of years ago!
Hinduism is not just religion. Its a way of living....
ശ്രീചക്ര പൂജ
ശ്രീചക്ര പൂജ
കൌളം, സമയം, മിശ്രം എന്നിങ്ങനെ പ്രധാനമായും മൂന്നു സംബ്രദായങ്ങളാണുശ്രീചക്രോപാസനയിൽ കണ്ടുവരുന്നത്.
ബാഹ്യപൂജ ആന്തരികപൂജ എന്നിങ്ങനെ ശ്രീചക്ര പൂജയെ രണ്ടായി തിരിയ്ക്കാം.
ആന്തരപൂജ ഒരു സാധകനെ യോഗമാർഗ്ഗത്തിലേയ്ക്കും, ജ്ഞാനത്തിലേയ്ക്കും, മോക്ഷത്തിലേയ്ക്കും എത്താൻ സഹായിയ്ക്കുന്നു.
കർമ്മഫലങ്ങളാൽ നട്ടംതിരിയുന്ന ഭൌതീകമായ പ്രാരപ്തങ്ങളാൽ ബുദ്ധിമുട്ടുന്ന ഒരുസാധകനു തന്റെ പ്രതിബന്ധങ്ങളെ തരണം ചെയ്യാൻ ബാഹ്യപൂജ ഉപ്കാരപ്രദമായേക്കും. ഇതിന്റെ നിർമ്മിതിയുടെ പ്രത്യേകതയാൽ ഊർജ്ജത്തിന്റെ അതിശക്തമായൊരു കേന്ദ്രമാകാൻ ശ്രീചക്രത്തിനു കഴിയുന്നു.
ഭൌതീകമായ സർവ്വവിധ പുരോഗതിക്ക്യും,ആനന്ദത്തിനും ആത്മീയ ഉന്നതിക്ക്യും ശ്രീചക്ര ആരാധന അനുഷ്ടിയ്ക്കുന്നു.
ശ്രീചക്രം ദേവിയുടെ രൂപമാത്ര്യക ആയതുകൊണ്ടും, മഹാ തേജസ്സിന്റെ രശ്മികൾ കേന്ദ്രീകരിച്ച് നില്ക്കുന്ന സ്ഥലമായതുകൊണ്ടും, ദേവിയ്ക്കു ആരാധന ശ്രീചക്രത്തിലാണു ചെയ്യപ്പെടുന്നത്. അരാധന പുരോഗമിയ്ക്കുമ്പോൾ സാധകനും ശ്രീചക്രവും തമ്മിൽ ഒരു ഉറ്റ ബന്ധം പുഷ്ട്ടിപ്പെടുകയും, മഹാദേവിയുടെ ഈ പ്രതീകം തന്റെഭാഗമായ്ത്തന്നെ തോന്നുവാൻ തുടങ്ങുകയും ചെയ്യുന്നു.
ബാഹ്യ ആരാധന തികച്ചും ഒരു ബാഹ്യ ആചാരം മാത്രം ആകുന്നുവെങ്കിൽ അത് തികച്ചും എറ്റവും താണനിലയിലുള്ളതുതന്നെയായിരിയ്ക്കും. എന്നാൽ ഭക്തിയോടെ മനസ്സർപ്പിച്ച് ഏതൊരുകാര്യത്തിനും ചക്രത്തെ ആശ്രയിയ്ക്കാൻ തുടങ്ങുമ്പോൾ സാധകനു ഉദ്ദേശിച്ച ഫലം കിട്ടിതുടങ്ങിയിരിയ്ക്കും.
നവാവരണപൂജ-
*********************
ഇതു പ്രകാരം ക്രമാനുഗതമായി ശ്രീചക്രത്തിലെ ഒൻപതു ചക്രങ്ങളെ പൂജിയ്ക്കുന്നു.ഭൂപുരം മുതൽ ബിന്ദുവരെ പൂജിയ്ക്കുന്നു.സാധാരണഗതിയിൽ ശ്രീചക്ര ആരാധനയും നവാവരണപൂജയും ശ്രീവിദ്യ മന്ത്രോപദേശം സ്വീകരിച്ചിട്ടുള്ളവർക്കാണു വിധിച്ചിട്ടുള്ളത്.
എന്നാൽ മന്ത്രമോ യന്ത്രമോ അറിയാത്തവർക്കും ജഗദംബയോടുള്ള ആത്മാർഥമായ ഭക്തി ഒന്നുകൊണ്ടുമാത്രം ശ്രീചക്രത്തെ പൂജിയ്ക്കാവുന്നതാണു.
നവാവരണപൂജ്കൂടാതെ ലളിതസഹസ്രനാമം ചൊല്ലി ശ്രിചക്രത്തെ ആരാധിയ്ക്കുന്ന സംബ്രദായവും നിലവിലുണ്ട്.
തന്ത്രശാസ്ത്രം ആന്തരികപൂജ ബാഹ്യപൂജയുടെ അടുത്തപടിയായിട്ടാണത്ത്രെ വിധിച്ചിട്ടുള്ളത്.
സമയാചാര അനുയായികൾ ബാഹ്യത്തിൽ ഒരുവിധ ആരാധനയും ചെയ്യുന്നില്ല. അവർ ശ്രീചക്രത്തെ തന്റെ സൂക്ഷ്മശരീരത്തിലെ ആധാരചക്രകളിൽ ഭാവനചെയ്ത് ആരാധിയ്ക്കുന്നു.സമയാചാരത്തിൽത്തന്നെ വ്യത്യസ്ഥമാർഗ്ഗം പുലർത്തുന്നവരുണ്ടത്രെ.
ബാഹ്യപൂജ ഒരു സാധകനെ ആന്തരപൂജയിലേയ്ക്കും, അവസാനം ധ്യാനത്തിലേയ്ക്കും നയിയ്ക്കുന്നു.ബാഹ്യപൂജയിൽ ശരീരവും മനസ്സും പൂർണ്ണമായും പ്രവർത്തനനിരതമാണു.ആന്തരപൂജയിൽ ശരീര നിശ്ചലവും, മനസ്സ് പൂർണ്ണമായും പ്രവർത്തനനിരതവുമാണു. ധ്യാനത്തിൽ മനസ്സുംകൂടി നിശ്ചലമായി മനസ്സിന്റെ ഉപരിമണ്ഡലങ്ങളിൽനിന്നുമുള്ള വിഭൂതികളെ സ്വീകരിയ്ക്കാനായി തെയ്യാറെടുക്കുന്നു.
ഉയർന്ന ആത്മീയസാധകരുടെ ജീവിതത്തിൽ കർമ്മഫലങ്ങൾ വർദ്ധിച്ചതോതിൽ ഭസ്മീകരിയ്ക്കാൻ തുടങ്ങുന്നതിനാൽ ഒരു വീടിന്റെ മേല്ക്കൂര കത്തിയമർന്നുവീഴുന്നതുപൊലെ കർമ്മഫലങ്ങളുടെ അതിശക്തമായ ജ്വലനമുണ്ടാകുകയും, സാധ്കനെന്റെ മുന്നോട്ടുള്ള പ്രയാണത്തെ തടസ്സപ്പെടുത്തുകയും ചെയ്തേക്കാം.
ഉയർന്ന ആന്തരികയോഗസാധനകളായ കുണ്ഡലിനീയോഗ, ക്രിയായോഗ, ഹംസയോഗ ഉപാസർക്ക് ശ്രീചക്ര ആരാധന ഭൌതീകതടസ്സങ്ങളെനീക്കി മുന്നോട്ടു പോകുന്നതിനു ശക്തിപകരുന്നതായികാണുന്നു.
Monday, November 9, 2015
ശ്രീചക്ര പൂജ
ശ്രീചക്ര പൂജ
കൌളം, സമയം, മിശ്രം എന്നിങ്ങനെ പ്രധാനമായും മൂന്നു സംബ്രദായങ്ങളാണുശ്രീചക്രോപാസനയിൽ കണ്ടുവരുന്നത്.
ബാഹ്യപൂജ ആന്തരികപൂജ എന്നിങ്ങനെ ശ്രീചക്ര പൂജയെ രണ്ടായി തിരിയ്ക്കാം.
ആന്തരപൂജ ഒരു സാധകനെ യോഗമാർഗ്ഗത്തിലേയ്ക്കും, ജ്ഞാനത്തിലേയ്ക്കും, മോക്ഷത്തിലേയ്ക്കും എത്താൻ സഹായിയ്ക്കുന്നു.
കർമ്മഫലങ്ങളാൽ നട്ടംതിരിയുന്ന ഭൌതീകമായ പ്രാരപ്തങ്ങളാൽ ബുദ്ധിമുട്ടുന്ന ഒരുസാധകനു തന്റെ പ്രതിബന്ധങ്ങളെ തരണം ചെയ്യാൻ ബാഹ്യപൂജ ഉപ്കാരപ്രദമായേക്കും. ഇതിന്റെ നിർമ്മിതിയുടെ പ്രത്യേകതയാൽ ഊർജ്ജത്തിന്റെ അതിശക്തമായൊരു കേന്ദ്രമാകാൻ ശ്രീചക്രത്തിനു കഴിയുന്നു.
ഭൌതീകമായ സർവ്വവിധ പുരോഗതിക്ക്യും,ആനന്ദത്തിനും ആത്മീയ ഉന്നതിക്ക്യും ശ്രീചക്ര ആരാധന അനുഷ്ടിയ്ക്കുന്നു.
ശ്രീചക്രം ദേവിയുടെ രൂപമാത്ര്യക ആയതുകൊണ്ടും, മഹാ തേജസ്സിന്റെ രശ്മികൾ കേന്ദ്രീകരിച്ച് നില്ക്കുന്ന സ്ഥലമായതുകൊണ്ടും, ദേവിയ്ക്കു ആരാധന ശ്രീചക്രത്തിലാണു ചെയ്യപ്പെടുന്നത്. അരാധന പുരോഗമിയ്ക്കുമ്പോൾ സാധകനും ശ്രീചക്രവും തമ്മിൽ ഒരു ഉറ്റ ബന്ധം പുഷ്ട്ടിപ്പെടുകയും, മഹാദേവിയുടെ ഈ പ്രതീകം തന്റെഭാഗമായ്ത്തന്നെ തോന്നുവാൻ തുടങ്ങുകയും ചെയ്യുന്നു.
ബാഹ്യ ആരാധന തികച്ചും ഒരു ബാഹ്യ ആചാരം മാത്രം ആകുന്നുവെങ്കിൽ അത് തികച്ചും എറ്റവും താണനിലയിലുള്ളതുതന്നെയായിരിയ്ക്കും. എന്നാൽ ഭക്തിയോടെ മനസ്സർപ്പിച്ച് ഏതൊരുകാര്യത്തിനും ചക്രത്തെ ആശ്രയിയ്ക്കാൻ തുടങ്ങുമ്പോൾ സാധകനു ഉദ്ദേശിച്ച ഫലം കിട്ടിതുടങ്ങിയിരിയ്ക്കും.
നവാവരണപൂജ-
*********************
ഇതു പ്രകാരം ക്രമാനുഗതമായി ശ്രീചക്രത്തിലെ ഒൻപതു ചക്രങ്ങളെ പൂജിയ്ക്കുന്നു.ഭൂപുരം മുതൽ ബിന്ദുവരെ പൂജിയ്ക്കുന്നു.സാധാരണഗതിയിൽ ശ്രീചക്ര ആരാധനയും നവാവരണപൂജയും ശ്രീവിദ്യ മന്ത്രോപദേശം സ്വീകരിച്ചിട്ടുള്ളവർക്കാണു വിധിച്ചിട്ടുള്ളത്.
എന്നാൽ മന്ത്രമോ യന്ത്രമോ അറിയാത്തവർക്കും ജഗദംബയോടുള്ള ആത്മാർഥമായ ഭക്തി ഒന്നുകൊണ്ടുമാത്രം ശ്രീചക്രത്തെ പൂജിയ്ക്കാവുന്നതാണു.
നവാവരണപൂജ്കൂടാതെ ലളിതസഹസ്രനാമം ചൊല്ലി ശ്രിചക്രത്തെ ആരാധിയ്ക്കുന്ന സംബ്രദായവും നിലവിലുണ്ട്.
തന്ത്രശാസ്ത്രം ആന്തരികപൂജ ബാഹ്യപൂജയുടെ അടുത്തപടിയായിട്ടാണത്ത്രെ വിധിച്ചിട്ടുള്ളത്.
സമയാചാര അനുയായികൾ ബാഹ്യത്തിൽ ഒരുവിധ ആരാധനയും ചെയ്യുന്നില്ല. അവർ ശ്രീചക്രത്തെ തന്റെ സൂക്ഷ്മശരീരത്തിലെ ആധാരചക്രകളിൽ ഭാവനചെയ്ത് ആരാധിയ്ക്കുന്നു.സമയാചാരത്തിൽത്തന്നെ വ്യത്യസ്ഥമാർഗ്ഗം പുലർത്തുന്നവരുണ്ടത്രെ.
ബാഹ്യപൂജ ഒരു സാധകനെ ആന്തരപൂജയിലേയ്ക്കും, അവസാനം ധ്യാനത്തിലേയ്ക്കും നയിയ്ക്കുന്നു.ബാഹ്യപൂജയിൽ ശരീരവും മനസ്സും പൂർണ്ണമായും പ്രവർത്തനനിരതമാണു.ആന്തരപൂജയിൽ ശരീര നിശ്ചലവും, മനസ്സ് പൂർണ്ണമായും പ്രവർത്തനനിരതവുമാണു. ധ്യാനത്തിൽ മനസ്സുംകൂടി നിശ്ചലമായി മനസ്സിന്റെ ഉപരിമണ്ഡലങ്ങളിൽനിന്നുമുള്ള വിഭൂതികളെ സ്വീകരിയ്ക്കാനായി തെയ്യാറെടുക്കുന്നു.
ഉയർന്ന ആത്മീയസാധകരുടെ ജീവിതത്തിൽ കർമ്മഫലങ്ങൾ വർദ്ധിച്ചതോതിൽ ഭസ്മീകരിയ്ക്കാൻ തുടങ്ങുന്നതിനാൽ ഒരു വീടിന്റെ മേല്ക്കൂര കത്തിയമർന്നുവീഴുന്നതുപൊലെ കർമ്മഫലങ്ങളുടെ അതിശക്തമായ ജ്വലനമുണ്ടാകുകയും, സാധ്കനെന്റെ മുന്നോട്ടുള്ള പ്രയാണത്തെ തടസ്സപ്പെടുത്തുകയും ചെയ്തേക്കാം.
ഉയർന്ന ആന്തരികയോഗസാധനകളായ കുണ്ഡലിനീയോഗ, ക്രിയായോഗ, ഹംസയോഗ ഉപാസർക്ക് ശ്രീചക്ര ആരാധന ഭൌതീകതടസ്സങ്ങളെനീക്കി മുന്നോട്ടു പോകുന്നതിനു ശക്തിപകരുന്നതായികാണുന്നു.
Sunday, October 25, 2015
ഈശ്വരൻ, സ്ര്യഷ്ടി, പരിണാമം, പുനർജന്മം
ഈശ്വരൻ, സ്ര്യഷ്ടി, പരിണാമം, പുനർജന്മം
ശരീരത്തിലും ഓറയിലുമായി സ്ഥൂലവും, സൂക്ഷമവുമായ 1.72,000, നാഡികളും, 3, 50, 000, നാഡീതന്തുക്കളും വ്യാപിച്ചുകിടക്കുന്നു. ഇതിൽ എറ്റവും പ്രധാനപ്പെട്ട നാഡിയായ സുഷുമ്ന നട്ടെല്ലിനത്തായി സ്ഥിതിചെയ്യുന്നു. മറ്റുരണ്ടു പ്രധാന നാഡികളായ ഇഡ ( ചന്ദ്രനാഡി), പിംഗള ( സൂര്യനാഡി) എന്നിവ സുഷുമ്നയുടെ അടിയിൽനിന്നും പുറപ്പെട്ട് സുഷുമ്നയിൽ ആറു സ്ഥാനങ്ങളിൽ പിണഞ്ഞ് അവസാനം ആജ്ഞചക്രയിൽ അവസാനിയ്ക്കുന്നു. ഇഡ, ഇടതു നാസാദ്വാരമായും, പിംഗള വലതു നാസാദ്വാരമായും ബന്ധപ്പെട്ടുകിടക്കുന്നു.
സുഷുമ്ന, ഇഡ, പിംഗള, ഗാന്ധാരി, ഹസ്തിജിഹ്വ, കുഹു, സരസ്വതി,പുഷ,ശങ്കിനി, പയസ്വിനി, വരുണി , ആലംബുഷ, വിഷ്വോധര, യശസ്വിനി എന്നിവയാണു പ്രധാന നാഡികൾ. ഇതിൽ ഏറ്റവും പ്രധാനനാഡിയാണു സുഷുമ്ന. സുഷുമ്ന നാഡിയുടെ ഉള്ളിലായി, വജ്രനാഡിയും, അതിനകത്തായി ബ്രഹ്മനാഡിയും സ്ഥിതിചെയ്യുന്നു. ബ്രഹ്മനാഡിയിലൂടെയാണു കുണ്ഡലിനീശക്തി ഉയരുന്നത്.
സുഷുമ്നയിൽ എഴുസ്ഥാനങ്ങളിലായി പ്രധാനപ്പെട്ട ഏഴു ഊർജ്ജകെന്ദ്രങ്ങളായ മൂലാധാരം, സ്വാധിഷ്ടാനം, മണിപ്പൂരകം, അനാഹത, ആജ്ഞ, സഹസ്രാര എന്നിവസ്ഥിതിചെയ്യുന്നു. ഈ ഊർജ്ജകേന്ദ്രങ്ങൾ മനസ്സുമായി ബന്ധപ്പെട്ടു പ്രവർത്തിയ്ക്കുന്നു. ഓറയും, ചക്രകളും, നാഡികളും, ശരീരത്തിലെ, ഊർജ്ജ, വൈദ്യുത, വാർത്താവിനിമയ, ശ്ര്യഗലയായി പ്രവർത്തിയ്ക്കുന്നു.
ഇവ സകല, അന്തർശ്രാവിഗ്രന്ഥികളുടേയും, വ്യൂഹങ്ങളുടേയും പ്രവർത്തനത്തിനാധാരമാകുന്നു.
നമുക്ക് ചുറ്റുമുള്ള സൂക്ഷ്മശരീരങ്ങളിൽ കാമമയ കോശം കാമലോകത്തെ ( നരകത്തെ ) പ്രതിനിധാനം ചെയ്യുകയും, മനോമയകോശം, സ്വർഗലോകത്തെ പ്രതിനിധാനം ചെയ്യുകയും ചെയ്യുന്നു. ദ്വേഷ്യം,നിരാശ, കുശുമ്പ്, അക്രമവാസന, അസൂയ, വൈരാഗ്യം,തുടങ്ങിയ അധമ വികാരങ്ങളും മുൻ ജന്മ്മങ്ങളിലെ ഈ വികാരങ്ങളോടുബന്ധമുള്ള ജീവിത സാഹചര്യങ്ങളുടെ, അനുഭവങ്ങളുടെ ഓർമ്മകളും, പൂർത്തീകരിയ്ക്കാൻ കഴിയാത്ത സഫലമാകാത്ത ആഗ്രഹങ്ങളും കാമമയ കോശത്തിൽ ആലേഖനം ചെയ്യപ്പെട്ടുകിടക്കുന്നു.
അതുപോലെ സ്നേഹം, കരുണ, നന്മ, തുടങ്ങിയ സത് ചിന്തകളും മുൻ ജന്മങ്ങളിലെ അതുമായി ബന്ധപ്പെട്ട ഓർമ്മകളും, മോഹങ്ങളും മനോമയകോശത്തിലും, , ആലേഖനം ചെയ്യപ്പെട്ടുകിടക്കുന്നു. ഒരോ ലോകവും വികാരങ്ങളുടെ വ്യതിയാനത്തിനൻസരിച്ച് ഏഴു തലങ്ങളായി കാണുന്നുണ്ടത്രെ.
മരണം
സൂക്ഷമശരീരങ്ങളും ഭൌതീക ശരീരവുമായി പ്രകാശത്തിന്റെ നൂലുകൊണ്ട് ബന്ധിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഈ SILVER CORDE മുറിഞ്ഞാല്മാത്രമേ ഒരാൾ മരണപ്പെടുകയുള്ളു.. ജീവാത്മാവിന്റെ സ്തൂലശരീരവുമായുള്ള വേർപാടിനെ, അഥായത് സ്ഥൂല ശരീത്തിൽ നിന്നും മറ്റു ശരീരങ്ങൾ SILVER CORDE മുറിയുമ്പോൾ വിട്ടുപോകും ഇതിനെ യാണു മരണമെന്നു പറയുന്നത്. സ്തൂലപ്രപഞ്ചത്തിലെ മരണം സൂക്ഷ്മപ്രപഞ്ചത്തിലെ ജനനമാണു. സ്തൂലശരീരത്തിന്റെ നാശശേഷം ജീവാത്മാവ് സൂക്ഷ്മശരീരങ്ങളിൽ വസിയ്ക്കുന്നുവെന്നകാര്യം മഹാഭൂരിപക്ഷം ആളുകളും അറിയുന്നില്ല.
മോക്ഷം
ഈ വിശ്വമാകെ നിറഞ്ഞിരിക്കുന്ന അവബോധമാണു ഈശ്വരൻ. ഇത് എല്ലാചരാചരങ്ങളിലും തുല്യ അളവിൽ കുടികൊള്ളുന്നു. എന്നാൽ സ്ഥല കാല സമയ ബോധത്താലും കർമ്മഫലങ്ങളാകുന്ന ഓർമ്മകളാലും ബന്ധിതനാകുന്നതുകൊണ്ട് വസ്തുബോധത്തിലേയ്ക്ക് പരിമിതനാകുന്നതിനാൽ സ്വന്തം സത്തയെ തിരിച്ചറിയാൻ കഴിയാതെ വരുന്നു. ഈ ബ്രഹ്മാണ്ഡം മുഴുവൻ നമ്മുടെ പിണ്ടാണ്ഡത്തിൽ സകല സ്ഥൂല സൂക്ഷ്മ ലോകങ്ങളേയും പ്രതിഫലിപ്പിച്ചുകൊണ്ട് നില്ക്കുന്നു.നമ്മുടെ മൂലാധാരചക്രയിൽ ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനീ ശക്തിയുടെ സ്പന്ദനത്തിന്റേയും ഉണർച്ചയുടേയും അളവാണു നമ്മുടെ അവബോധം. പ്രത്യേക കുണ്ഡലിനീയോഗ സാധനയിലൂടെ ഈ ശക്തിയെ ഉണർത്തി, ഉയർത്തി സ്വയം ആത്മസാക്ഷാല്ക്കാരത്തിലേയ്ക്ക് ഏതൊരുവനും ഒരു ജന്മംകൊണ്ട്തന്നെ എത്തിച്ചേരാമെന്നു നൂറുക്കണക്കിനു യോഗിമാർ സ്വയം തെളിയിച്ചു തന്നിരിക്കുന്നു. ഒരു ഗ്രഹസ്ഥാസ്ത്രമിക്കുപോലും സ്വന്തം കർമ്മത്തെ യോഗമാക്കിമാറ്റിക്കൊണ്ട്, ഭക്തിയെ യോഗമാക്കിമാറ്റിക്കൊണ്ട്, മന്ത്രസാധനയെ യോഗമാക്കിമാറ്റിക്കൊണ്ട്, ജ്ഞാനത്തെ യോഗമാക്കിമാറ്റിക്കൊണ്ട്, സകലതും ഈശ്വരസാക്ഷാല്ക്കാരത്തിനായി ഉപയോഗിച്ചുകൊണ്ട് ആത്മ സാക്ഷാല്ക്കാരം നേടാവുന്ന്താണു.ഒരാളുടെ മസ്തിഷ്ക്കത്തിൽ 20000 ത്തോളം കമ്പ്യൂട്ടർ ചിപ്പുകളുണ്ടത്രേ. ഇതിൽ അഞ്ചു ശതമാനം പോലും ഒരു പ്രഗല്ഭനായ ശാസ്ത്രജ്ഞനിലും ഉണർന്നിട്ടുണ്ടാവുകയില്ലെന്നു പറയുന്നു. എന്നാൽ കുണ്ഡലിനീയോഗയിലൂടെ കുണ്ഡലിനീശക്തി ഉണർത്തപ്പെടുമ്പോൾ 84 ലക്ഷം ജന്മങ്ങളിലെ കർമ്മഫലങ്ങളാകുന്ന ഓർമ്മകൾ ഭസ്മീകരിക്കപ്പെടുകയും 20000 ചിപ്പുകളും പ്രവർതനക്ഷമതയിലേയ്ക്ക് വരികയും ചെയ്യൂന്നു. മസ്തിഷ്കവും നാഡികളും സ്ഥൂല, സൂക്ഷ്മ കാരണ ശരീരങ്ങളുമൊക്കെ സ്വയം പുതിയ ജന്മം കൈകൊള്ളാതെത്തന്നെ വിശ്വബോധം സ്വീകരിക്കത്തക്കവിധത്തിൽ ഉന്നതിയിലേയ്ക്കെ വരികയും ചെയ്യുന്നു. ആത്മീയ മോഡമാകുന്ന പീനിയൽ ഗ്ളാൻഡ് ഉണർത്തപ്പെടുന്നതിനാൽ വിശ്വബോധമാകുന്ന സകല ജ്ഞാനത്തേയും മസ്തിഷ്കത്തിലൂടെ ബ്രൌസ് ചെയ്യാൻ സാധകനു കഴിയുകയും ചെയ്യുന്നു. കുണ്ഡലിനീ ശക്തി ഷഡാധാര ചക്രകളേയും സഹസ്രാരചക്രയ്ക്കുമുകളിലുള്ള ഏഴു ആത്മീയ ചക്രകളേയും ഭേധിക്കുമ്പോൾ തന്റെ ആത്മാവിനെ ഈ വിശ്വത്തിന്റെ ഒരു അതിശക്തമായ കേന്ദ്രമാക്കിമാറ്റുവാനും മുക്തനും മോക്ഷപ്രാപ്തനുംഇശ്വരതുല്യനുമായിതീരുന്നതിനും സാധകനു കഴിയുന്നു.. സകല സൂക്ഷമശരീരങ്ങളിലും ആധാരചക്രകളിലും സംയമനം ചെയ്യുന്നതിനാൽ ഈ വിശമാകെ സാധകന്റെ ഓറയിൽ പ്രതിബിംബിച്ചുകാണുകയും തന്നിൽനിന്നു അന്ന്യമായി യതൊന്നുമില്ലയെന്ന വിശബോധത്തിലേയ്ക്കെ അവനു എത്തിചേരാനും സ്വയം അനുഭവിച്ചറിയാനും കഴിയുകയും ചെയ്യുന്നു..
കുണ്ഡലീനീശക്തി ഉണർത്തിയാലും ഇല്ലെങ്കിലും ഓരൊ അണുവും പൂർണ്ണമായും ഇശ്വരഭാവംതന്നെയ
ആരാണ് ഹിന്ദു..?
ആരാണ് ഹിന്ദു..?
ലോകത്തിലെ ഏറ്റവും മഹത്തായ ആർഷ ഭാരത സംസ്കാരത്തിൻറെ പിന്തുടർച്ചകാരൻ ആയതിൽ അഭിമാനം കൊള്ളുകയും സനാതന ധർമം അനുവർത്തിക്കുകയും ചെയ്യുന്നവൻ ഹിന്ദു.
ഹിന്ദുസ്ഥാനെ മാതൃസ്ഥാനത്ത് കണ്ട് വന്ദിക്കുന്നവൻ ഹിന്ദു..
"ലോകാ സമസ്താ സുഖിനോ ഭവന്തു " എന്ന പ്രാർഥനയിലൂടെ ലോകത്തിലെ സർവ്വ ചരാചരങ്ങളുടെയും നന്മ കാംക്ഷിക്കുന്നവൻ ഹിന്ദു..
അനേകം ദേവതകളെ ആരാധിക്കുമ്പോഴും ഒരേ ഒരു ഈശ്വര സങ്കല്പം മാത്രം ഉള്ളവൻ ഹിന്ദു..
ഈശ്വരൻ എന്നത് സർവ്വ ചരാചരങ്ങളിലും നിറഞ്ഞിരിക്കുന്ന ചൈതന്യം ആയിട്ട് അറിയുന്നവൻ ഹിന്ദു..
മതത്തിൻറെ പേരിൽ ഒരിടത്തും തളയ്ക്കപെടാതെ പരിപൂർണ ജീവിത സ്വാതന്ത്ര്യം ഉള്ളവൻ ഹിന്ദു..
ഏത് ഇഷ്ട്ട ദേവനെ ആരാധിക്കുമ്പോഴും ഏത് ക്ഷേത്ര ദർശനം ശീലമാക്കുമ്പോഴും ഇതെല്ലം സർവ്വ ശക്തനായ ജഗധീശ്വരനിലേക്കുള്ള അനേക മാർഗങ്ങളിൽ ഒന്ന് മാത്രമെന്ന് അറിയുന്നവൻ ഹിന്ദു...
എൻറെ മതവും എൻറെ ദൈവവും, നിൻറെ മതത്തിനെയും നിൻറെ ദൈവതിനെയുംകാൾ ശ്രെഷ്ട്ടം എന്നും എൻറെ മാർഗം മാത്രമാണ് ഒരേ ഒരു മാർഗം എന്നും പഠിപ്പിക്കാത്തവൻ ഹിന്ദു...
കൃഷ്ണനെ പോലെ തന്നെ ക്രിസ്തുവിനെയും നബിയേയും ഉൾക്കൊള്ളുവാൻ വിശാല മന്സുള്ളവൻ ഹിന്ദു.....
സ്വരാജ്യത്തിന് വേണ്ടി സ്വജീവൻ സമർപ്പിക്കാൻ സർവ്വദാ സന്നദ്ധൻ ആയവൻ ഹിന്ദു...
ദൈവത്തിനെ ഭയപ്പാടോടെ കാണാതെ പ്രേമ ഭക്തിയോടെ സ്നേഹിക്കുന്നവൻ ഹിന്ദു...
"എനിക്ക് നല്ലത് മാത്രം വരുത്തേണമേ." എന്ന് പ്രാർത്ഥിക്കാതെ "സുഖവും ദുഖവും ഒരേ പോലെ സ്വീകരിക്കാനുള്ള ശക്തി ന ൽ കേണമേ " എന്ന് പ്രാർത്ഥിക്കുന്നവന് ഹിന്ദു...
സ്വർഗ്ഗവും നരകവും ഈ ഭൂമിയിൽ തന്നെ ആണെന്നും അത് സ്വകർമഫലം അനുഭവിക്കൽ ആണെന്നും അറിയുന്നവൻ ഹിന്ദു...
ഒരു വ്യക്തിയിലോ ഒരു ഗ്രന്ഥതിലോ മാത്രം ഒതുക്കാൻ കഴിയാത്ത, അനേകായിരം ഋഷി വര്യന്മാരാലും ലക്ഷകണക്കിന് ശാസ്ത്ര ഗ്രന്ഥങ്ങളാലും അനുഗ്രഹീതമായ സനാതന സംസ്കാരം കൈമുതൽ ആയവൻ ഹിന്ദു...
2000 ത്തോളം അടിസ്ഥാന ഗ്രന്ഥങ്ങളും , 10000 ത്തോളം വ്യാഖ്യാനങ്ങളും , 100000 ത്തോളം ഉപാഖ്യാനങ്ങളും ഉള്ള ആർഷ ഭാരത സംസ്കാരത്തിൻറെ ജ്ഞാനസാഗരത്തി ൽ നിന്ന് ഒരു കൈകുമ്പിളിൽ ജ്ഞാനം എങ്കിലും കോരി എടുക്കാൻ ശ്രമിചിട്ടുള്ളവൻ ഹിന്ദു...
സർവ്വ ചരാചരങ്ങളുടെയും നിലനി ൽ പ്പിന് ആധാരമായ പ്രകൃതിയെ ഈശ്വരൻ ആയി കണ്ട് സ്നേഹിക്കുകയും പക്ഷി മൃഗാതികളെയും വൃക്ഷങ്ങളെയും പരിപാലിക്കുകയും ചെയ്യുന്നവൻ ഹിന്ദു..
ഈശ്വര വിശ്വസി ആയി മാത്രം കഴിയാതെ മനസ്സിനെ ഈശ്വരനിലേക്ക് സ്വയം ഉയർത്തി, ഈശ്വരനെ അനുഭവിച്ചറിഞ്ഞ് ആ പരമമായ ആനന്ദം നേടാൻ ശ്രെമിക്കുന്നവൻ ഹിന്ദു...
"മാനവ സേവ ആണ് മാധവ സേവ" എന്ന തത്വത്തിൽ ഊന്നി ജാതി മത ഭേദമന്യേ എല്ലാവരെയും സഹായിക്കുമ്പോഴും തിരിച്ചൊന്നും പ്രതീക്ഷിക്കാത്തവൻ ഹിന്ദു...
മാതാവിൻറെയും പിതാവിൻറെയും ഗുരുവിൻറെയും സ്ഥാനം ഈശ്വരനെക്കൾ മഹത്തരമായി കാണുന്നവൻ ഹിന്ദു..
ഇനിയൊരു ജന്മം ഉണ്ടെങ്കി ൽ പരമ പവിത്രമായ ഭാരത മാതാവിൻറെ മടിത്തട്ടി ൽ ഒരു പു ൽ ക്കൊടി ആയെങ്കിലും പിറക്കാൻ കഴിയണമേ എന്ന് പ്രാർത്ഥിക്കുന്നവന് ഹിന്ദു...
ഇപ്രകാരം ഹിന്ദുവിനെ നിർവചിക്കാൻ ഒരു കുറിപ്പ് കൊണ്ട് ഒന്നും ആകില്ല എന്ന് മനസിലാക്കികൊണ്ട് ഈ എളിയ ശ്രമം ഇവിടെ നിർത്തുന്നവൻ ഹിന്ദു.............!!!!!!!!!!!!!
ഇതാണ് ഹിന്ദു.. ഇതാകണം ഹിന്ദു... അല്ലാതെ ഇത്ര മഹത്തരവും ജ്ഞാനസാഗരവുമായ ഹിന്ദു സംസ്കാരത്തിനെ അറിയാതെ കേവലം ഒരു മതം ആയികണ്ട് , അതിലെ ഒരു ഗ്രന്ഥം, ഒരേ ഒരു ഗ്രന്ഥം എങ്കിലും വായിച്ചറിയാൻ പോലും കൂട്ടാക്കാതെ അല്ലേ ൽ "മെനക്കെടാൻ"" വയ്യാതെ" ഒറ്റപെട്ട സംഭവങ്ങളെയും വ്യക്തികളെയും ഉയർത്തിപ്പിടിച്ചുകൊണ്ട് , നിരീശ്വരവാദികളുടെയും രാഷ്ട്രീയകച്ചവടകാരുടെയും കൂട്ടുപിടിച്ച് യഥാർത്ഥ ഹിന്ദുകൾക്ക് എതിരെയും അതുവഴി തൻറെ പൈതൃകത്തിന് എതിരെ തന്നെയും പൊങ്ങച്ചത്തോട് കൂടി വാൾ ഓങ്ങുന്ന "ഇന്നത്തെ പരിഷ്കൃത ഹിന്ദു" ആകരുതേ നിങ്ങൾ... ..,.........
ഓർക്കുക....ലോകത്തിലെ മറ്റെല്ലാ മഹാസംസ്കാരങ്ങളും നശിച്ചു നാമാവശേഷമായിട്ടും ആർഷ ഭാരത സംസ്കാരം ഇന്നും ലോകത്തിനു മുഴുവൻ വഴികാട്ടിയായി , ജ്ഞാനത്തിന്റെ പ്രകാശം ന ൽ കി ജ്വലിച്ച് നി ൽ ക്കുന്നു - " ലോകാ സമസ്താ സുഖിനോ ഭവന്തു "എന്ന മഹത്തായ മനോഭാവം - ഇന്ന് ലോകജനത വീണ്ടും ഭാരതത്തിൻറെ ജ്ഞാനസാഗരത്തിനെ പ്രതീക്ഷയോടു കൂടി ഉറ്റുനോക്കുന്നു...ഓരോ ഭാരതീയനും അഭിമാനത്തോടു കൂടി പറയാൻ തുടങ്ങിയിരിക്കുന്നു....."