Thursday, October 7, 2021

ശുഭാരംഭങ്ങൾക്ക് ആദ്യം ഗണപതിയെ ആരാധിക്കുന്നതെന്തുകൊണ്ട് ?

 ഹിന്ദുമതപ്രകാരം ഗണങ്ങളുടെ അധിപൻ അഥവാ ഗണേശനാണ് ഗണപതി. പരമശിവൻറെയും പാർവതിദേവിയുടേയും ആദ്യപുത്രനാണ് ഗണപതി. സിദ്ധിയുടേയും ബുദ്ധിയുടെയും ഇരിപ്പിടമായാണ് ഹിന്ദുക്കള്‍ മഹാഗണപതിയെ കണക്കാക്കുന്നത്. ലോക വ്യവഹാരങ്ങളിലും അധ്യാത്മിക മാർഗ്ഗത്തിലും ഉണ്ടാകുന്ന വിഘ്നങ്ങൾ ഗണപതിയുടെ അനുഗ്രഹം ലഭിക്കുന്നതോടെ ഇല്ലാതെയാകുമെന്നാണ് വിശ്വാസം..


സാധാരണയായി വിഘ്നങ്ങള്‍ അകറ്റുന്നവനായാണ് മഹാഗണപതിയെ കണക്കാക്കുന്നത്. ഏതൊരു കാര്യം ആരംഭിക്കുന്നതിനു മുമ്പും ഗണേശ സ്മൃതി നല്ലതാണെന്നാണ് വിശ്വാസം. കർണ്ണാടകസംഗീതകച്ചേരികളും മറ്റും ഗണപതിസ്തുതിയോടെയാണ് ആരംഭിയ്ക്കുക. ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമഃ എന്ന സ്തുതിയാണ് വിജയദശമി ദിനത്തിൽ കുട്ടികളെ എഴുത്തിനിരുത്തുന്ന വേളയില്‍ ഹൈന്ദവർ ആദ്യമായി എഴുതിക്കാറുള്ളത്.
ഏതൊരു ശുഭ കാര്യത്തിനു മുമ്പും ഗണപതിഹോമം നടത്തുക എന്നത് ഹൈന്ദവർക്കിടയിൽ സാധാരണമാണ്. ഗൃഹപ്രവേശം, കച്ചവട ആരംഭം, വിഘ്ന നിവാരണം, ദോഷ പരിഹാരം എന്നിങ്ങനെയുള്ള കാര്യങ്ങള്ക്കെവല്ലാം മുഖ്യ ഇനമായാണ് ഗണപതിഹോമം നടത്തുക. കൂടാതെ ഉദ്ദിഷ്ടകാര്യ സിദ്ധിക്കായും ചില പ്രത്യേക തരത്തില് ഗണപതി ഹോമം നടത്താറുണ്ട്. പ്രത്യേക ദ്രവ്യങ്ങൾ ചേർത്ത്‌ ഇത്തരത്തിൽ നടത്തുന്ന ഹോമം വളരെ ഉത്തമമാണെന്നാണ് തന്ത്രഗ്രന്ഥങ്ങളില്‍ പോലും സൂചിപ്പിക്കുന്നത്.
വിശേഷാൽ പതിനാറു കൊട്ട തേങ്ങ, മുപ്പത്തിരണ്ട്‌ കദളിപ്പഴം, പതിനാറുപലം ശർക്കര, നാഴിതേൻ, ഉരിയ നെയ്യ് എന്നിവയാണ് ഹോമിക്കാനായി ഉപയോഗിക്കാറുള്ളത്. വിഘ്നങ്ങൾ ഇല്ലാതിരിക്കാനും ശുഭാരംഭത്തിനും ഗണപതിയെ ആദ്യം പൂജിക്കുന്നതുകൊണ്ട് പ്രഥമ പൂജ്യൻ എന്ന നാമത്തിലും ഗണപതി അറിയപ്പെടുന്നു. ഓം ശ്രീ ഗണേശായ നമഃ എന്നമന്ത്രവും ഓം ഗം ഗണപതയേ നമഃ എന്ന മന്ത്രവുമാണ് ഗണപതിയെ സംബന്ധിച്ച് ഉച്ചരിക്കാറുള്ളത്.

ശ്രീ ഗുരുവായൂരപ്പൻ
ഓം നമോ നാരായണായ
ഓം നമോ ഭഗവതേ വാസുദേവായ
ഓം ശ്രീകൃഷ്ണായ പരമാത്മനേ നമഃ
കൃഷ്ണാ ! ഗുരുവായൂരപ്പാ !

അഞ്ചു മിനിട്ടു സമയമുണ്ടെങ്കിൽ ഒന്നു വായിച്ചു നോക്കുക .....

*BC-8000 ലോ അതിനു മുന്‍പോ എഴുതപ്പെട്ടിരിക്കാം എന്ന് കരുതപ്പെടുന്ന ഋഗ്വേദം* അവിടുന്നിങ്ങോട്ടു് AD-2000 വും ചേര്‍ത്ത് 10,000 വര്‍ഷത്തിലധികം പാരമ്പര്യമുള്ള ഒരു *വേദസംസ്കൃതി* ഈ നാട്ടില്‍ ഉണ്ടായിരുന്നു.

സ്വതന്ത്ര ഭാരതത്തിലെ ദേശീയഗാനം, അത് രണ്ടോ മൂന്നോ നദികളെയും പര്‍വ്വതങ്ങളെയും കുറിച്ച് മാത്രം പറയുമ്പോള്‍, രണ്ടായിരമോ മൂവായിരമോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഭാരതത്തെ കുറിച്ച് വ്യക്തമായ നിര്‍വചനം കൊടുത്തിരുന്നു. *തം ദേവനിര്‍മ്മിതം ദേശം ഹിന്ദുസ്ഥാനം പ്രജക്ഷ്യതേ*"

ഹിമാലയത്തില്‍ നിന്നാരംഭിച്ച്, ഇന്ത്യന്‍ മഹാസമുദ്രം വരെ പരന്നു കിടക്കുന്ന ദേവനിര്‍മ്മിതമായ ദേശത്തെയാണ് ഹിന്ദുസ്ഥാനം എന്ന് പറയുന്നത്.

വിന്ധ്യ ഹിമാചല എന്ന രണ്ടു പര്‍വ്വതങ്ങളെ മാത്രം പറഞ്ഞു ദേശീയ ഗാനം നിര്‍ത്തുമ്പോള്‍, ഭാരതത്തില്‍ പുരാതനകാലം മുതല്‍ക്കേ രചിക്കപെട്ട ഒരു സംസ്കൃതിയുടെ നാലു വരികള്‍, വിന്ധ്യ ഹിമാചലയില്‍ നിര്‍ത്താതെ വിന്ധ്യ പര്‍വ്വതവും ആരാവലിയും സഹ്യപര്‍വ്വതവും അതുപോലെയുള്ള ഭാരതത്തിലെ ഓരോ സംസ്ഥാനങ്ങളെയും പ്രതിനിധീകരിക്കുന്ന പര്‍വ്വതങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു.

ഗംഗ യമുന എന്നീ രണ്ടു ഉത്തരേന്ത്യന്‍ നദികളെക്കുറിച്ച് മാത്രം സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ അംഗീകരിച്ച ദേശീയഗാനത്തില്‍ പറയുമ്പോള്‍ ഭാരതത്തില്‍ രാവിലെ ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ ശംഘുപൂരണം നടത്തി ആ ശംഘില്‍ തീര്‍ത്ഥമുണ്ടാക്കുമ്പോള്‍ ആവാഹിക്കുന്ന ഒരു മന്ത്രമുണ്ട്.

*"ഗംഗേച്ച യമുനാചൈവ ഗോദാവരീ സരസ്വതീ,നര്‍മ്മദേ സിന്ധുകാവേരി ജലേസ്മിന്‍ സന്നിധിം ഗുരു* ഗോദാവരി ആന്ധ്രദേശത്തിലെ, കാവേരി കര്‍ണാടകയിലെ, നര്‍മ്മദ ഗുജറാത്തിലെ, സരസ്വതി രാജസ്ഥാനിന്‍റെ അപ്പുറത്ത്. ഈ നദികളെ മുഴുവനും ഒരുമിച്ച് ചേര്‍ത്ത് ഭാരതത്തെ ഒറ്റക്കെട്ടായി കാണാന്‍ അനവധി സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് ഭാരതീയര്‍ക്കു സാധിച്ചിരുന്നു.
ഹസ്തിനപുരത്തിന്‍റെ അപ്പുറത്ത് നിന്നാരംഭിച്ച് മൌറീഷ്യസ് വരെ എത്തി നിന്നിരുന്ന ഒരു സംസ്കാരം അത് ചരിത്രത്തിന്‍റെ ഭാഗമാണ്.

*സിംഗപ്പൂര്‍ സിംഹപുരമായിരുന്നു, കംബോഡിയ കാംബോജ ദേശമായിരുന്നു, ബര്‍മ ബ്രഹ്മപ്രദേശമായിരുന്നു, ശ്രീലങ്ക ലങ്കയായിരുന്നു, വിദുരന്‍റെ ദേശമായ ഇറാന്‍ വൈഡൂര്യ ദേശമായിരുന്നു, കാണ്ഡഹാര്‍ ഗാന്ധാരിയുടെ സ്വദേശമായ ഗാന്ധാരമായിരുന്നു*.
ധൃതരാഷ്ട്രര്‍ ഗാന്ധാരിയെ സ്വീകരിച്ചതോട് കൂടി, ഭാരതത്തിന്‍റെ അതിര്‍ത്തി അഫ്ഗാനിസ്ഥാനും അപ്പുറം പോയി.

*സ്വാതന്ത്ര്യാനന്തര ഭാരതത്തിന്‍റെ വിസ്തൃതിയാണ് കുറഞ്ഞത്‌.*
ഗ്രീക്ക് സംസ്കാരം, മെസ്സപോട്ടോമിയന്‍ സംസ്കാരം, ബാബിലോണിയന്‍ സംസ്കാരം, ചൈനീസ് സംസ്കാരം, റോമന്‍ സംസ്കാരം തുടങ്ങിയ അനവധി സംസ്കാരങ്ങളെക്കുറിച്ച് നമ്മള്‍ പഠിച്ചിട്ടുണ്ട്.

ഇവയില്‍ ഏതെങ്കിലും ഒരു സംസ്കാരം ഇന്ന് ഭൂമുഖത്ത് ജീവിച്ചിരിപ്പുണ്ടോ എന്ന് പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് 'ഇല്ല' എന്ന ഉത്തരം കിട്ടും..!!

എന്തുകൊണ്ട് ആ സംസ്കാരങ്ങളെക്കാളും അനേകായിരം വര്‍ഷങ്ങളുടെ പഴക്കമുള്ള നമ്മുടെ ഭാരതീയ സംസ്കാരം-ആര്‍ഷഭാരത സംസ്കാരം ഇന്നും നിലനില്‍ക്കുന്നത്.

ഇംഗ്ലീഷുകാര്‍ ഇന്ത്യയെക്കാള്‍ 17 ഇരട്ടി വലിപ്പമുള്ള ആഫ്രിക്കന്‍ ഭൂഖണ്ഡം കീഴടക്കിയതിനു ശേഷം, വെറും 62 വര്‍ഷങ്ങള്‍ കൊണ്ട് ആഫ്രിക്കന്‍ സംസ്കാരത്തെ പൂര്‍ണമായും തുടച്ചു കളഞ്ഞിട്ടുണ്ട്.

AD-997 ല്‍ മുഹമ്മദ്‌ ഗസ്നി ഭാരതത്തിലേക്ക് വന്ന്, ഗ്ലോറി വന്ന്, ഖില്‍ജി വന്ന്, ടൈമൂര്‍ വന്ന് ഇവിടെ ഭരിച്ച അടിമവംശം, തുഗ്ലക്ക് വംശം, മുഗള്‍ വംശം തുടങ്ങിയര്‍ പുറത്തു നിന്ന് നീണ്ട 600 വര്‍ഷങ്ങള്‍ ഭാരതത്തെ ആക്രമിച്ചു.

അതിനു ശേഷം പോര്‍ച്ചുഗീസുകാര്‍, സ്പെയിന്‍കാര്‍, ഡച്ച്കാര്‍ പിന്നെ ഇംഗ്ലീഷുകാരും ഭാരതത്തെ ആക്രമിച്ചു.

AD-997 മുതല്‍ 1947 ആഗസ്റ്റ്‌ പതിനഞ്ചാം തീയതി വരെ ഏതാണ്ട് 9 നൂറ്റാണ്ടില്‍ പരം കാലം വിദേശികള്‍ ആക്രമിച്ചിട്ടും ഭാരതീയസംസ്കാരത്തെ നശിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല..!!

മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ നമ്മുടെ ഭാരതം മരിച്ചില്ല.
എന്ത് കൊണ്ട് ഇത് സംഭവിച്ചു..??

ഭാരതീയ സംസ്കാരത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും വെറുതെ ഒന്ന് ചിന്തിക്കുക.

"ഭാരതീയാ സമസ്താ സുഖിനോ ഭവന്തു" എന്ന് നമ്മള്‍ പ്രാര്‍ഥിച്ചിട്ടില്ല.

ഭാരതീയര്‍ പ്രാര്‍ഥിക്കാറുള്ളത്, "ലോകാ സമസ്താ സുഖിനോ ഭവന്തു" എന്നാണ്.

ലോകത്തുള്ള എല്ലാവരും സുഖമായിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കാന്‍ ഭാരതീയ സംസ്കൃതിക്ക് മാത്രമേ സാധിച്ചിട്ടുള്ളൂ.

നമ്മള്‍ പ്രാര്‍ഥിച്ച "സഹനാ വവതു സഹനാ ഭുനതു..." എന്നു തുടങ്ങുന്ന വേദ മന്ത്രത്തിന്‍റെ അര്‍ത്ഥം, ഒരുമിച്ചു ജീവിക്കാം, ഒരുമിച്ചു ഭക്ഷിക്കാം , ഒരുമിച്ചു പ്രവര്‍ത്തിക്കാം അപ്രകാരം ഒരുമിച്ചു ചൈതന്യമുള്ളവരായി തീരാം.

ഒരാളിലും, ഒരാളോടും വിദ്വേഷമുണ്ടാവരുത് ഞങ്ങളിലേക്ക് നന്മ നിറഞ്ഞ ചിന്താധാരകള്‍ ലോകത്തിന്‍റെ എല്ലായിടത്തുനിന്നും വന്നു ചേരട്ടെ എന്നാണ്.

ഭാരത സംസ്കാരം മാത്രമാണ് നല്ലതെന്ന് നമ്മള്‍ പറഞ്ഞിട്ടില്ല.
ഏത് ഈശ്വരനെ വേണമെങ്കിലും ആരാധിക്കുക, അതെല്ലാം പരമമായ ചൈതന്യത്തിലേക്ക് എത്തിച്ചേരും.

ആകാശത്തില്‍ നിന്നും വീഴുന്ന മഴത്തുള്ളികള്‍, ഒരുമിച്ചുചേര്‍ന്ന് ചാലുകളായ്‌ തോടുകളായ് നദികളായ് മഹാസഗരത്തിലേക്ക് പോകുന്നപോലെ, ഏത് ഈശ്വരനെ ആരാധിച്ചാലും പരമമായ കേശവനിലേക്ക് തന്നെ അത് എത്തിച്ചേരും എന്ന് പറഞ്ഞവരാണ് ഭാരതീയര്‍.

നമ്മള്‍ എള്ള് പിടിച്ച് പിതൃദര്‍പ്പണം നടത്തുമ്പോള്‍ പോലും ലോകത്തിന്‍റെ നന്മയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാറുണ്ട്.

പിതൃദര്‍പ്പണം കൊടുക്കുമ്പോള്‍ പതിമൂന്നു വരികളുള്ള ഒരു വേദമന്ത്രം ചൊല്ലും അതിലെ അവസാനത്തെ വരി,

"സപ്ത ദ്വീപനിവാസീനാം പ്രാണീനാം അക്ഷയ ഉപദിഷ്ടതു" എന്നാണ്.

ഏഴു ഭൂഖണ്ടങ്ങളിലും ജീവിക്കുന്ന എല്ലാ ജീവജാലങ്ങള്‍ക്കും നന്മ വരുത്തേണമേ ജഗദീശ്വരാ എന്നാണതിനര്‍ത്ഥം.

ലോകരാഷ്ട്രങ്ങള്‍ നമ്മുടെ സംസ്കാരം അംഗീകരിച്ചു വരികയാണ്.

കാനഡയിലെ ടൊറന്റോ യുണിവേഴ്സിറ്റിയില്‍ ഹിന്ദൂയിസം എന്ന ഡിപ്പാര്‍ട്ട്മെന്‍റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.

രണ്ടായിരത്തോളം ഇന്ത്യാക്കാരല്ലാത്ത വിദ്യാര്‍ഥികള്‍ അവിടെ പഠിക്കുന്നുണ്ട്.

എഞ്ചിനീയറിംഗ് സബ്ജക്റ്റ് മാത്രം പഠിപ്പിക്കുന്ന അമേരിക്കയിലെ MIT(Massachusetts Institute of Technology) യില്‍ ഇപ്പോള്‍ സംസ്കൃതം കൂടി പഠിപ്പിച്ചു തുടങ്ങിയിരിക്കുന്നു..!

അമേരിക്കയിലെ നാലായിരത്തോളം സ്കൂളുകളില്‍ രാവിലെ പതിനഞ്ചു മിനിറ്റ് നേരം ഭഗവത് ഗീത നിര്‍ബന്ധമായും(Compulsory) ചൊല്ലണം..!!

അമേരിക്കയിലെ പെന്‍സിന്‍വാനിയ യുണിവേഴ്സിറ്റിയിലെ 70 സൈക്കോളജി പ്രൊഫസര്‍മാര്‍ നടത്തിയ പഠനത്തില്‍ നിന്ന്‍ തെളിയിച്ചിരിക്കുന്നത്, കുട്ടികള്‍ പതിവായി രാവിലെ പതിനഞ്ചു മിനിറ്റ് ഭഗവത് ഗീത ചൊല്ലുമ്പോള്‍ അവരുടെ പെരുമാറ്റരീതിയില്‍(Behaviour pattern) അസാധാരണമായ മാറ്റം സംഭവിക്കുന്നു എന്നാണ്.

സൈക്കോളജി പ്രൊഫസര്‍മാരുടെ അഭിപ്രായത്തില്‍ ഭഗവത് ഗീത ഒരു മത ഗ്രന്ഥമല്ല, മറിച്ച് അതൊരു സൈക്കോളജിക്കല്‍ മാനേജ്മെന്‍റ് ബുക്കാണ്.

ജര്‍മനിയിലെ സെന്‍റ് ജോര്‍ജ് യുണിവേഴ്സിറ്റിയില്‍ സംസ്കൃതം അറിയുന്നവര്‍ക്ക് മാത്രമേ അഡ്മിഷന്‍ ലഭിക്കുകയുള്ളൂ.

ലോകത്തില്‍ തന്നെ സംസ്കൃതം നിര്‍ബന്ധമാക്കിയിട്ടുള്ള ഏക യുണിവേഴ്സിറ്റിയാണ് സെന്‍റ് ജോര്‍ജ് യുണിവേഴ്സിറ്റി.

പതിനായിരക്കണക്കിനു പാറ്റേണ്‍ അമേരിക്കക്കാരും മറ്റു യൂറോപ്യന്‍ രാജ്യങ്ങളും ഭാരതീയ അറിവുകള്‍ ഉപയോഗിച്ച് എടുത്തുകഴിഞ്ഞു.

ശൈശവ വിവാഹവും സതി സമ്പ്രദായവും ഈ നാടിന്‍റെ ശാപമാണെന്ന് പറയാറുണ്ട്.

UGC അംഗീകരിച്ച ഒരു ഹിസ്ററി ടെക്സ്റ്റ്‌ ബുക്കില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത് ടൈമൂര്‍ ഭാരത്തില്‍ വരുന്നതിനു മുന്‍പ് വരെ ഇവിടെ ശൈശവ വിവാഹവും സതി സമ്പ്രദായവും ഉണ്ടായിരുന്നില്ല എന്നാണ്.

ഈ കാര്യം ഫാഹിയാന്‍ എന്ന ചൈനീസ്‌ സഞ്ചാരി അദ്ദേഹത്തിന്‍റെ ഒരു ഗ്രന്ഥത്തില്‍ ഉദാഹരണസഹിതം വ്യക്തമാക്കുന്നുണ്ട്.

വിവാഹം കഴിച്ച സ്ത്രീകളെ ഒരു കാരണവശാലും ബലാല്‍സംഗത്തിനോ ചാരിത്ര്യഹീന പരമായ മറ്റ് കര്‍മത്തിനോ ഉപയോഗിക്കരുത് എന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്.

അതുകൊണ്ട് *ടൈമൂറിനെപോലെയുള്ളവരില്‍ നിന്ന്‍ രക്ഷനേടാന്‍ വേണ്ടിയാണ് ഭാരതീയര്‍ ശിശുവിവാഹം തുടങ്ങിയത്*.

സതീ സമ്പ്രദായം ഉണ്ടാകുവാനുള്ള കാരണവും ഇത് തന്നെയാണ്, ഭര്‍ത്താവ് മരിച്ച സ്ത്രീകളെ അടിമകളാക്കി ലൈംഗീക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം എന്നും ഇതേ വിശുദ്ദ ഗ്രന്ഥങ്ങളില്‍ പറയുന്നതുകൊണ്ട് നൂറു കണക്കിന് ഭര്‍ത്താക്കന്‍മാരെ വധിച്ച ശേഷം, അവശേഷിക്കുന്ന വിധവകളെ പട്ടാളക്കാര്‍ ഷെയര്‍ ചെയ്യുന്നതില്‍ നിന്നും രക്ഷനേടാന്‍ വേണ്ടിയായിരുന്നു.

ചാരിത്ര്യം സംരക്ഷിക്കാന്‍ ഭാരതസ്ത്രീകള്‍ സതീ സമ്പ്രദായം അനുഷ്ഠിച്ചു വന്നിരുന്നത്.

1947 വരെ വിദേശികള്‍ നശിപ്പിച്ച നമ്മുടെ സംസ്കാരം, അതിനു ശേഷം *നമ്മള്‍ തന്നെ നശിപ്പിക്കാന്‍ തുടങ്ങി*.

സതന്ത്ര്യം കിട്ടിയതിനു ശേഷം റീജീയണല്‍ റിസേര്‍ച് ലബോറട്ടറി ജമ്മുകാശ്മീരിലെ ശാസ്ത്രജ്ഞനായ ഡോക്ടര്‍ ചോപ്ര, *ആയുര്‍വേദവും വെജിറ്റബിള്‍ ഫുഡും* ആധാരമാക്കിമാക്കിയെഴുതിയ ഭാരതത്തിന്‍റെ ആരോഗ്യശാസ്ത്രത്തിന്‍റെ അടിസ്ഥാനം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ മുന്നില്‍ സബ്മിറ്റ് ചെയ്തപ്പോള്‍, *ഞാന്‍ ഫോളോ ചെയ്യുക കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ സിലബസ് ആയിരിക്കും* എന്ന് പറഞ്ഞ് അദ്ദേഹം അത് തളളിക്കളഞ്ഞു..!!

*ഡോക്ടര്‍ ചോപ്ര എഴുതിയ ആ പുസ്തകം രണ്ടു വര്‍ഷത്തിനു ശേഷം മാവോ സെതുങ്ങ് ചൈനയില്‍ പ്രയോഗത്തില്‍ വരുത്തി. ഭാരതത്തില്‍ അത് നടപ്പിലാക്കിയില്ല..!!*
ചൈനയുടെ ബേസിക് ഹെല്‍ത്ത്‌ പോളിസി ഡോക്ടര്‍ ചോപ്ര എഴുതിയ ആ പുസ്തകമാണ്.

അനവധികാലം അടിമത്തത്തില്‍ കഴിഞ്ഞ ഒരു രാഷ്ട്രം.

അസാധാരണ വൈഭവശേഷിയുള്ള ഋഷിവര്യന്മാര്‍ക്ക് ജന്മം കൊടുത്ത ഒരു രാഷ്ട്രം.

ശാസ്ത്രത്തിന്‍റെ മകുടോദാഹരണമായി വര്‍ത്തിച്ചെന്നു സര്‍ ആല്‍ബര്‍ട്ട് ഐന്‍സ്റീനിനെയും സ്റ്റീഫന്‍ ഹോക്കിന്‍സിനെയും പോലുള്ള പ്രഗല്‍ഭര്‍ പറഞ്ഞ രാഷ്ട്രം.

ലോകജനതയ്ക്ക് സ്വര്‍ണതാംബാളത്തില്‍ വെച്ച് കൊടുക്കാന്‍ പാകത്തിന് സാങ്കേതിക വിദ്യകളുടെ പരമകാഷ്ടയില്‍ എത്തിയിരുന്ന ഒരു രാഷ്ട്രം.

ആത്മീയതയില്‍ ലോകജനതയ്ക്ക് മാര്‍ഗനിര്‍ദേശം കൊടുത്ത ഒരു രാഷ്ട്രം.

ആ ആത്മീയത, അത്യന്താധുനിക ശാസ്ത്രത്തിനു നേരെ കാര്‍പെറ്റ് വിരിച്ചു കൊടുക്കുന്ന ഒരു രാഷ്ട്രം.

സാഹിത്യത്തില്‍ മറ്റേതു രാഷ്ട്രത്തിനും ചിന്തിക്കാന്‍ പോലും പറ്റാത്ത വിധത്തില്‍ ഭാരതീയ സാഹിത്യങ്ങള്‍, സാഹിത്യനിയമങ്ങള്‍ ഉദയം ചെയ്ത ഒരു രാഷ്ട്രം.

*സ്വാതന്ത്ര്യം കിട്ടി ഇത്രയും കാലം കഴിഞ്ഞതിനു ശേഷം, സ്വന്തം നാടിനെ കുറിച്ചും നാടിന്‍റെ പൈതൃകത്തെ കുറിച്ചും, അറിയാത്തതും അറിയാന്‍ ശ്രമിക്കാതതുമായ ലോകത്തിലെ ഏക ജനത ചിലപ്പോള്‍ ഭാരതീയര്‍ മാത്രമായിരിക്കും..!!*
ഒരുപക്ഷെ ഭാവിയില്‍ ഭാരതീയര്‍ക്ക് വേദങ്ങളെക്കുറിച്ചും നമ്മുടെ സംസ്കാരത്തെക്കുറിച്ചും പഠിക്കാന്‍ പാസ്പോര്‍ട്ടും വിസയുമെടുത്ത് അമേരിക്കയിലേക്കും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കും പോകേണ്ടിവരുന്ന കാലഘട്ടം വന്നാല്‍ പോലും അതില്‍ അല്‍ഭുതപെടാനില്ല എന്ന് വേദനയോടെ പറഞ്ഞു കൊണ്ട് നിര്‍ത്തട്ടെ ..!!

ഹിന്ദുമതത്തിലെ ബഹുദൈവ ആരാധന എങ്ങനെ ന്യായീകരിക്കപ്പെടുന്നു

ഹിന്ദുമതത്തിലെ ബഹുദൈവ ആരാധന എങ്ങനെ ന്യായീകരിക്കപ്പെടുന്നു എന്ന

ഒരു സുഹൃത്തിൻ്റെ ചോദ്യത്തിന് ഞാൻ
എൻ്റെ അറിവിനൊത്ത് കൊടുത്ത മറുപടി
ഇവിടെ പോസ്റ്റ് ചെയ്യുന്നു ..

“ഏകം സത് വിപ്രാ
ബഹുദാ വദന്തി" (ഋഗ്വേദം)

"സത്യം ഒന്നുമാത്രമാണ്
ജ്ഞാനികൾ അതിനെ
പലപേരിൽ വിളിക്കുന്നു."

ഭാരതീയ ദർശനങ്ങളുടെ അടിസ്ഥാന
ലക്ഷ്യം ഈ പ്രപഞ്ച രഹസ്യം എന്താണെന്നും നാമോരോരുത്തരും ആരാണെന്നുമുള്ള അന്വേഷണമാണ് ..

അതിന് അവർ ഉത്തരങ്ങളും
കണ്ടെത്തിയിട്ടുണ്ട് .

ഈ പ്രപഞ്ചത്തിലുള്ള സകല സൃഷ്ടികളും ഏകമായ അടിസ്ഥാന വസ്തുവിൻ്റെ
വിവിധ ഭാവങ്ങൾ മാത്രമാണ് .
അതിൻ്റെ പേരാണ് ബ്രഹ്മം .
ബ്രഹ്മമല്ലാതെ ഇവിടെ മറ്റൊന്നുമില്ല .
അത് മാത്രമാണ് ആരാധ്യമായിട്ടുള്ളത് .

എന്നാൽ രൂപരസാദി ഗുണരഹിതമായിട്ടുള്ള അതിനെ നമുക്ക് തിരിച്ചറിയാനോ സങ്കൽപ്പിക്കാനോ ഒരിക്കലും കഴിയില്ല .
കാരണം അത് നമ്മുടെ ഇന്ദ്രിയങ്ങൾക്ക്
അതീതമാണ് .ഏറ്റവും ആരാധ്യമായ
അതിനെ നമ്മൾക്ക് ഇഷ്ടമുള്ള രൂപത്തിലോ ഭാവത്തിലോ സങ്കൽപ്പിക്കാനുള്ള
അവകാശം ഹിന്ദുമതം അതിൻ്റെ അനുയായികൾക്ക് നൽകുന്നു .ഏതെല്ലാം പേരുകളിൽ വിളിച്ചാലും ആരെങ്കിലും
ആരാധിച്ചാലും നിന്ദിച്ചാലും അതിന്
ഒരിക്കലും എന്തെങ്കിലും സംഭവിക്കുന്നില്ല .
എന്നാൽ ആത്മാന്വേഷണ തൽപ്പരരായ
ഓരോ മനുഷ്യരും അതിനെ അന്വേഷി
ക്കുകയും സ്വയം അത് താൻ തന്നെ
എന്ന് ബോധ്യപ്പെടേണ്ടതായും ഉണ്ട് .
ഈ തിരിച്ചറിവിലേക്കുള്ള സൂചനയാണ്
നാല് വേദങ്ങളുടേയും സത്തയായ
നാല് മഹദ് വചനങ്ങളായി
നാല് ഉപനിഷത്തുക്കളിലൂടെ പറഞ്ഞു
വെക്കുന്നത് .ആ മഹാവാക്യങ്ങൾ
ഇവയാണ് ..

തത്വമസി ..
അത് നീയാകുന്നു .

പ്രജ്ഞാനം ബ്രഹ്മ ..
ബോധമാണ് ബ്രഹ്മം

അയമാത്മാ ബ്രഹ്മ ..
ആത്മാവാണ് ബ്രഹ്മം

അഹം ബ്രഹ്മാസ്മി ..
ഞാൻ ബ്രഹ്മമാകുന്നു .

ഇത്രയും തിരിച്ചറിവുകളെ അടിസ്ഥാന പ്രമാണമാക്കിയ ഒരു മതത്തിന്
ഈശ്വരനെ ഏത് രൂപത്തിലും
ആരാധിക്കാൻ അവകാശമുണ്ട് .

അമ്മയായും അച്ഛനായും പുത്രനായും പുത്രിയായും കാമുകിയായും
ഭാര്യയായും എല്ലാമെല്ലാം ..
അവരവർക്ക് ഇഷ്ടമുള്ള എല്ലാ
രൂപഭാവങ്ങളിലും ..

അത് തന്നെയാണ് ഹിന്ദുവിൻ്റെ
ബഹുദൈവാരാധനയുടെ അടിസ്ഥാന തത്വം .അത് ഹിന്ദു മതത്തിൻ്റെ
ഏതെങ്കിലും പോരായ്മയല്ല .
മറിച്ച് വിശാല മനസ്കതയാണ് .
സ്വാതന്ത്ര്യമാണ് ..

കുളി വില്ലനാകുമ്പോൾ

 കുളി ഒരു മനുഷ്യന്റെ വ്യക്തിശുചിത്വത്തിന്റെ കൂടി ഭാഗമാണ്. ദിവസവും രണ്ട് നേരമെങ്കിലും കുളിക്കേണ്ടത് അത്യാവശ്യമാണ്. ഇന്നത്തെ കാലത്താകട്ടെ രോഗങ്ങള്‍ ഒഴിഞ്ഞ സമയമില്ലെന്ന് തന്നെ പറയാം. ഇതിനെല്ലാം പരിഹാരം കാണുന്നതിനും രോഗങ്ങള്‍ ഒന്നും തന്നെ ഇല്ലാതാവാനും സഹായിക്കുന്നു കുളി. എന്നാല്‍ കുളിക്കും മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. മിക്ക ദിവസങ്ങളിലും രണ്ട് നേരം കുളിക്കുന്നുണ്ടെങ്കിലും എങ്ങനെ കുളിക്കണം എന്ന കാര്യത്തെക്കുറിച്ച് പലര്‍ക്കും വേണ്ടത്ര പിടിയില്ല എന്ന് തന്നെ പറയാം. ആയുര്‍വ്വേദത്തില്‍ കുളിക്കുന്നതിനെക്കുറിച്ച് ചില കാര്യങ്ങള്‍ പറയുന്നുണ്ട്.


കുളിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് നിങ്ങളുടെ രോഗത്തെയെല്ലാം ഇല്ലാതാക്കി ആരോഗ്യമുള്ള ഒരു ജീവിതം നിങ്ങള്‍ക്ക് നല്‍കുന്നു. പണ്ടത്തെ ആളുകള്‍ കുളിക്കുമ്പോള്‍ അതിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിച്ചിരുന്നു. ഇത് തന്നെയാണ് പലപ്പോഴും ഇവരെ രോഗങ്ങളില്‍ നിന്നും മറ്റ് ശാരീരിക പ്രശ്‌നങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്.

സൂര്യനുദിക്കും മുന്‍പ് കുളി

എന്നും കുളിക്കുന്നവരാണ് എല്ലാവരും. എന്തെങ്കിലും രോഗങ്ങളോ മറ്റോ വന്നാല്‍ മാത്രമേ കുളിയില്‍ അല്‍പം പുറകോട്ട് നില്‍ക്കുകയുള്ളൂ. എന്നാല്‍ കുളിക്കുന്നതു പോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് കുളിക്കുന്ന സമയവും. രാവിലെ സൂര്യനുദിക്കും മുന്‍പ് കുളിച്ചിരിക്കണം. വൈകുന്നേരമാകട്ടെ സൂര്യാസ്തമയത്തിനു മുന്‍പും കുളിച്ചിരിക്കണം. എന്നാല്‍ വൈകുന്നേരം തല നനക്കേണ്ടതില്ല. ഇത് പല രോഗങ്ങളില്‍ നിന്നും നമ്മളെ സഹായിക്കുന്നു.

കുളി തണുത്ത വെള്ളത്തില്‍

കുളിക്കുമ്പോള്‍ തണുപ്പിനെ പേടിച്ച് പലരും ചൂടു വെള്ളത്തിലാണ് കുളിക്കാറുള്ളത്. എന്നാല്‍ രോഗങ്ങള്‍ ഇല്ലാത്ത അവസ്ഥയില്‍ പരമാവധി പച്ച വെള്ളത്തില്‍ നല്ലതു പോലെ തണുത്ത വെള്ളത്തില്‍ തന്നെ കുളിക്കാന്‍ ശ്രദ്ധിക്കണം. ഇത് ശരീരത്തിന് നല്ല ഊര്‍ജ്ജം നല്‍കുന്നു. മാത്രമല്ല ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

കുളിമുറിയിലെ കുളി

പണ്ടുള്ളവര്‍ കുളത്തിലും നദിയിലും ആണ് കുളിച്ചിരുന്നത്. അവര്‍ക്ക് രോഗങ്ങളും കുറവായിരുന്നു. എന്നാല്‍ ഇന്നത്തെ കാലത്ത് കുളി കുളിമുറിയില്‍ ഒതുങ്ങി. അതുകൊണ്ട് തന്നെ ഇത് രോഗങ്ങളേയും കൂടെക്കൂട്ടി. ഷവറില്‍ നിന്നുള്ള വെള്ളം തലയിലേക്ക് നേരിട്ട് വീഴുന്നത് പല വിധത്തില്‍ ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

നാം പലപ്പോഴും കേള്ക്കുന്ന ഒരു വാര്തയാണ് ബാത്റൂം മരണങ്ങള്, എന്താണ് ബാത്റൂമിലെ മരണങ്ങള്ക് കാരണം? മാര്‍ച്ച് 2017ല്‍ പ്രസിദ്ധീകരിച്ച ജേണല്‍ ഓഫ് ജനറല്‍ ആന്‍ഡ് ഫാമിലി മെഡിസിനിലെ റിപ്പോര്‍ട്ട് പ്രകാരം ജപ്പാനില്‍ മാത്രം ഓരോ വര്‍ഷവും കുളിമുറിയുമായി ബന്ധപ്പെട്ട 19,000 ല്‍പ്പരം അപകട മരണങ്ങള്‍ സംഭവിക്കാറുണ്ട്. അതുപോലെ, ബാത്ത്‌റൂമിലെ അപകടത്തില്‍ പെടുന്നവരില്‍ കൂടുതല്‍ സ്ത്രീകളാണെന്നതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

നമ്മള്‍ അപകടസാധ്യത തീരെയില്ലെന്നു കരുതുന്ന ഇടമാണ് ബാത്ത്റൂം‍. ചിലര്‍ ഒരല്പം റിലാക്സേഷന്‍ കണ്ടെത്തുന്നതു പോലും ബാത്ത്റൂമിലാണ്. എന്നാല്‍ കുളിച്ചു കൊണ്ടിരിക്കുമ്പോള്‍ സ്ട്രോക്ക് വരാനുള്ള സാധ്യത ഏറെയാണോ...? ആണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതില്‍ ഏറ്റവും വില്ലനാകുന്നത് നമ്മള്‍ സാധാരണ കുളിക്കുന്ന രീതി തന്നെയാണ്.

നമ്മള്‍ കുളിക്കുമ്പോള്‍ മിക്കവാറും ആദ്യം നനയ്ക്കുന്നത് തലയാണ്. ഇതു തെറ്റായ രീതിയാണ്. കാരണം നമ്മുടെ ശരീരം പൊതുവേ ചൂടുള്ളതാണ്. പെട്ടെന്ന് തണുത്ത വെള്ളം വീഴുമ്പോള്‍ ശരീരം അതിവേഗം ശരീരോഷ്മാവ് ക്രമപ്പെടുത്താന്‍ ശ്രമിക്കും. ഇതിന്റെ ഫലമായി രക്തയോട്ടം അതിവേഗത്തിലാകും. തലയിലേക്കു പെട്ടന്നുള്ള ഈ സമ്മര്‍ദം ചിലപ്പോള്‍ രക്തക്കുഴൽപൊട്ടി രക്തസ്രാവം ഉണ്ടാകുന്നതിനു കാരണമാകും.

തലച്ചോറിലെ കോശങ്ങൾക്ക് രക്തം ലഭിക്കാതെ വരുമ്പോൾ ആ കോശങ്ങൾ നശിക്കുന്നു. അത് സ്ട്രോക്കിനു കാരണമാകുന്നു. തലച്ചോറിലേക്കുള്ള രക്തക്കുഴൽ അടഞ്ഞ് രക്തപ്രവാഹം തടസ്സപ്പെടുന്നതു മൂലമോ രക്തക്കുഴൽ പൊട്ടി രക്തസ്രാവം ഉണ്ടാകുന്നതു മൂലമോ സംഭവിക്കുന്ന അവസ്ഥയാണ് മസ്തിഷ്കാഘാതം.

തലച്ചോറിന്റെ ഇടതു ഭാഗത്തുണ്ടാകുന്ന സ്ട്രോക്ക് ശരീരത്തിന്റെ വലതുഭാഗത്തെയും തലച്ചോറിന്റെ വലതു ഭാഗത്തുണ്ടാകുന്ന സ്ട്രോക്ക് ശരീരത്തിന്റെ ഇടതു ഭാഗത്തെയുമാണ് തളർത്തുക. ഈ അപകടം കണക്കിലെടുത്ത്, കുളിക്കുമ്പോള്‍ ആദ്യം ശരീരം നനച്ച ശേഷമാകണം തലയില്‍ വെള്ളം ഒഴിക്കാന്‍. കാലില്‍നിന്നു മുകളിലേക്ക് തോള്‍ വരെ സാവധാനം വെള്ളം ഒഴിക്കുകയാണ് ചെയ്യേണ്ടത്. ഉയര്‍ന്ന രക്തസമ്മര്‍ദം, കോളസ്ട്രോള്‍, മൈഗ്രൈന്‍, ശ്വാസംമുട്ട്, നീര് വേഴ്ച, ശരീര വേദന എന്നിവയുള്ളവര്‍ ഈ രീതി പിന്തുടർന്നാൽ നന്നാവും.

കുളിച്ചാല്‍ ആദ്യം മുതുകാണോ തുടയ്ക്കേണ്ടത്?

കുളി കഴിഞ്ഞുവരുമ്പോള്‍ ആദ്യം മുതുകാണ് തുടയ്ക്കേണ്ടത് എന്നൊരു വിധിയുണ്ട്.

കുളിക്കുന്ന സമയത്ത് നമ്മുടെ ശരീരത്തില്‍ തണുപ്പ് എല്ലാ ഭാഗങ്ങളിലും അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്നത് നട്ടെല്ലിലാണ്. നട്ടെല്ലില്‍ കൂടുതല്‍ തണുപ്പേല്‍ക്കേണ്ടി വന്നാല്‍ അത് രോഗങ്ങള്‍ക്കും കാരണമാവും. ഈ തിരിച്ചറിവില്‍ നിന്നാണ് കുളിച്ചു കഴിഞ്ഞാല്‍ ആദ്യം നട്ടെല്ല് സ്ഥിതി ചെയ്യുന്ന മുതുക് തുടക്കണമെന്ന വിധി ഉപദേശരൂപേണ കുട്ടികളില്‍ അടിച്ചേല്‍പ്പിച്ചിരുന്നത്. ആയുർവേദം പറയുന്നുണ്ട്.
ആദ്യം തുവർത്തേണ്ടത് പുറം, അത് കഴിഞ്ഞു മുഖം അവസാനം തല

കൂടുതല്‍ സമയം കുളിക്കാന്‍

കൂടുതല്‍ സമയം കുളിക്കാന്‍ പലരും കുളിക്കാന്‍ കൂടുതല്‍ സമയം എടുക്കുന്നു. കൂടുതല്‍ സമയമെടുത്ത് കുളിച്ചാല്‍ പെട്ടെന്ന് വൃത്തിയാവും എന്നാണ് പലരുടേയും വിശ്വാസം. എന്നാല്‍ ഇത് ചര്‍മ്മത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. ദിവസവും ഒരു നേരത്തില്‍ കൂടുതല്‍ കുളിക്കുന്നത് തന്നെ ചര്‍മ്മത്തെ കട്ടിയുള്ളതാക്കുന്നു. അതുകൊണ്ട് തന്നെ കൂടുതല്‍ നേരം എടുത്ത് കുളിക്കുന്നത് ഒരിക്കലും നല്ലതല്ല. ഒരു ബക്കറ്റ് പൈപ്പുജലത്തില്‍ കുളിക്കുന്നവരെ ഉദ്ദേശിച്ചല്ല ഈ നിര്‍ദ്ദേശം വച്ചിരുന്നത്. മറിച്ച് ബ്രഹ്മമുഹൂര്‍ത്തിലുണര്‍ന്ന്, തണുത്തൊഴുകുന്ന നദിയിലോ തടാകത്തിലോ കുളത്തിലോ ആവോളം മുങ്ങിക്കുളിക്കുന്നവരെ ഉദ്ദേശിച്ചാണ് ഇങ്ങനെ പറഞ്ഞിരുന്നത്.

എണ്ണ തേച്ച് കുളി

എണ്ണ തേച്ചുകുളി പണ്ടത്തെ തലമുറയുടെ ആരോഗ്യരഹസ്യമായിരുന്നു. എന്നാല്‍ തിരക്കേറിയ ഇന്നത്തെ ലോകത്ത് ഇതിനൊന്നും സമയമോ പ്രാധാന്യമോ ഇല്ലെന്നായിട്ടുണ്ട്. എണ്ണ തേച്ചു കുളി ആരോഗ്യത്തിന് ഏറെ ഉത്തമമാണ്, ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം.

എണ്ണ തേച്ചു കുളിയ്ക്കുമ്പോള്‍ ഇതു ചെയ്യേണ്ട ചില രീതികളുണ്ട്, ചില ചിട്ടകളുണ്ട്, എങ്കില്‍ മാത്രമേ പൂര്‍ണപ്രയോജനം ലഭിയ്ക്കുകയുള്ളൂ. എണ്ണതേച്ചുകുളിയ്ക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ...

എണ്ണ തേയ്ക്കുമ്പോള്‍ നിറുകയില്‍ എണ്ണ തേയ്‌ക്കേണ്ടത് അത്യാവശ്യമാണ്. നിറുകയില്‍ എണ്ണ വയ്ക്കുമ്പോള്‍ ഇത് നേരെ നാഡീവ്യൂഹത്തിലേയ്ക്കിറങ്ങും. ഇതുകൊണ്ടുതന്നെ വിയര്‍പ്പും വെള്ളവുമൊന്നും എണ്ണ നിറുകയില്‍ വച്ചു കുളിയ്ക്കുമ്പോള്‍ നാഡിയിലേയ്ക്കിറങ്ങില്ല, ഇതുകൊണ്ടുതന്നെ ഇതുവഴിയുണ്ടാകുന്ന അസുഖങ്ങളുമുണ്ടാകില്ല. പച്ചവെളിച്ചെണ്ണ നിറുകയില്‍ വയ്ക്കരുത്. കാച്ചിയ വെളിച്ചെണ്ണയേ പാടൂ, കാരണം പച്ചവെളിച്ചെണ്ണയില്‍ ജലാംശമുള്ളതുകൊണ്ടുതന്നെ നാഡിയിലേയ്ക്കിറങ്ങും.

ദേഹത്ത് നല്ലെണ്ണ തേച്ചു കുളിയ്ക്കുന്നതാണ് നല്ലത്. കാലിനടിയിലും ചെവിയ്ക്കു പുറകിലും എണ്ണ തേയ്ക്കുക. കാലിനടിയില്‍ എണ്ണ തേയ്ക്കുന്നത് കണ്ണിന് നല്ലതാണ. ചെവിയില്‍ എണ്ണ തേയ്ക്കുന്നത് കാലുകള്‍ക്കു തണുപ്പേകും. കണ്ണിനു ചുററും എണ്ണ തേയ്ക്കുന്നത് പല്ലിനുണ്ടാകുന്ന രോഗങ്ങളെ തടയാന്‍ നല്ലതാണ്.

നിത്യവും രാവിലെ എണ്ണ തേച്ചുകുളിക്കുന്നത് ബുദ്ധിക്ക് തിളക്കേമകും.

പേശികൾക്ക് ദൃഢതയും മിനുപ്പുമുണ്ടാക്കും.

നിത്യവും രാവിലെ എണ്ണ തേച്ചുകുളിക്കുന്നത് ദഹനശക്തി വർധിപ്പിക്കും.

ശരീരത്തിന് വളരെയധികം ഊർജവും പ്രസരിപ്പുമേകും.

ദേഹം പുകച്ചിൽ, വിയർപ്പ്, ദാഹം തുടങ്ങിയവയെ ആരോഗ്യകരമായി നിയന്ത്രിക്കും.

സുഖസുഷുപ്തിക്ക് എണ്ണതേച്ചു കുളി വളരെ നല്ലതാണ്.

കണ്ണുകൾക്ക് കുളിർമയും ആരോഗ്യവുമേകും.

മുടികൾക്ക് കരുത്തും മുടിവേരുകൾക്ക് ബലവും നൽകും.

അകാലനര, മുടികൊഴിച്ചിൽ തുടങ്ങിയ അസ്വസ്ഥതകൾ ഒഴിവാക്കാൻ എണ്ണ തേച്ചു കുളി നല്ലതാണ്.

ശരീരചർമത്തിന് മിനുസവും ആരോഗ്യവുമേകും.

ചർമരോഗങ്ങളിൽ നിന്നൊക്കെ മുക്തിയേകാൻ എണ്ണതേച്ചു കുളി നല്ലതാണ്.

ഏത് എണ്ണ തേയ്ക്കണം

തേച്ചുകുളിക്കുന്നതിനുള്ള വിവിധ തരം എണ്ണകളെക്കുറിച്ചും അവയുടെ ഉപയോഗരീതികളെക്കുറിച്ചും ആയുർവേദത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. തലമറന്ന് എണ്ണ തേയ്ക്കരുതെന്ന് നാട്ടിൽ ഒരു ചൊല്ലുണ്ടല്ലോ. ഓരോരുത്തരും അവരവരുടെ അവസ്ഥയ്ക്കും സാഹചര്യത്തിനും ഇണങ്ങുന്ന വിധത്തിൽത്തന്നെയേ ജീവിക്കാവൂ എന്നാണ് അതുകൊണ്ട് അർഥമാക്കുന്നത്. എണ്ണ തേയ്ക്കുന്ന കാര്യത്തിലും ഇത് ഏറെ പ്രധാനമാണ്.

അവരവരുടെ ശരീരപ്രകൃതത്തിനും ആവശ്യങ്ങൾക്കും ഇണങ്ങുന്ന എണ്ണകൾ തിരഞ്ഞെടുക്കുകയും ഉപയോഗക്രമം പാലിക്കുകയും വേണം. രോഗമില്ലാത്തവർക്കും ഉള്ളവർക്കും തേയ്ക്കാനായി വിവിധ തരം എണ്ണകളുണ്ട്. സാമാന്യമായി എള്ളെണ്ണ(തൈലം) എല്ലാവർക്കും തേയ്ക്കാവുന്നതാണ്. എള്ളിൽ നിന്ന് എടുക്കുന്നത് എന്ന അർഥത്തിലാണ് എണ്ണ എന്ന വാക്കു തന്നെ ഉണ്ടായത്. തൈലവും അങ്ങനെ തന്നെ.

എള്ള് അഥവാ തിലത്തിൽ നിന്ന് എടുക്കുന്നത് തൈലം. പിന്നീട് എല്ലാ എണ്ണകൾക്കും തൈലങ്ങൾക്കുമുള്ള പൊതു പേരായി ആ വാക്കുകൾ മാറുകയായിരുന്നു. താരൻ, സോറിയാസിസ് തുടങ്ങിയ ത്വഗ്രോഗങ്ങളുള്ളവർക്ക് വെളിച്ചെണ്ണയാണ് നല്ലത്.

കഫക്കെട്ട്, പനി, ചുമ, ശ്വാസംമുട്ടൽ, ടോൺസിലൈറ്റിസ് തുടങ്ങിയ അസുഖങ്ങൾ ഇടയ്ക്കിടെയുണ്ടാകുന്ന കുട്ടികൾക്ക് പൂവാങ്കുരുന്നില ചതച്ചിട്ടു കാച്ചിയ വെളിച്ചെണ്ണ തേയ്ക്കുന്നത് നല്ലതാണ്.

കുട്ടികൾക്ക് ദേഹത്തു തേച്ചു കുളിക്കാൻ നാല്പാമരാദി എണ്ണ വിശേഷമാണ്.

മുയൽച്ചെവിയൻ ചതച്ചിട്ടു കാച്ചിയ വെളിച്ചെണ്ണ തേയ്ക്കുന്നതും കഫക്കെട്ടു പോലുള്ള പ്രശ്നങ്ങൾ അകറ്റാൻ നല്ലതാണ്.

ത്വഗ്രോഗങ്ങൾ, വരണ്ട ചർമം, ചൊറി, ചിരങ്ങ് എന്നിവയുള്ള കുട്ടികൾക്ക് നാടൻ ചെത്തിയുടെ പൂവ് ഇട്ടു കാച്ചിയ വെളിച്ചെണ്ണ വളരെ നല്ലതാണ്.

കരിഞ്ചീരകം ഇട്ടു മൂപ്പിച്ച വെളിച്ചെണ്ണ തേയ്ക്കുന്നത് കുട്ടികൾക്ക് ശ്വാസകോശസംബന്ധമായ അസ്വസ്ഥതകൾ അകറ്റാനും ത്വഗ്രോഗങ്ങൾ ഇല്ലാതാക്കാനും സഹായിക്കും.

വ്രതദിവസങ്ങളിലും ഒരിക്കല്‍ ദിവസങ്ങളിലും എണ്ണ തേച്ച് കുളിക്കാന്‍ പാടില്ല.

എണ്ണ തേച്ചുകുളിയെ വളരെ പ്രാധാന്യത്തോടെ കണ്ടിരുന്ന കേരളീയര്‍ ഇങ്ങനെ ഒരാചാരം വച്ചുപുലര്‍ത്തുന്നതിന് പിന്നില്‍ വെറും അന്ധവിശ്വാസം ആണെന്നാണ്‌ ഇതുവരെയും പ്രചരിച്ചിരുന്നത്. പക്ഷെ, ഇതിന് പിന്നിലെ ശാസ്ത്രീയത ഇതിനകം തന്നെ വെളിപ്പെട്ടുകഴിഞ്ഞു.
ശനിഗ്രഹത്തിന്റെ ശക്തിയില്‍ നിന്നുള്ള ഉല്‍പ്പന്നമായി കരുതിപ്പോരുന്ന എണ്ണ തലയ്ക്ക് ചുറ്റും ഒരു ധൂമവലയം സൃഷ്ടിക്കുമത്രെ. ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന വലയം നിലനില്‍ക്കുന്നതിനാല്‍ ഗ്രഹങ്ങളില്‍ നിന്ന് വരുന്ന കാന്തികതരംഗങ്ങള്‍ ശരീരത്തില്‍ പ്രവേശിക്കാതെയാകും. വ്രതദിവസങ്ങളില്‍ ശരീര - മനഃ ശുദ്ധി പ്രധാനമായും നിലനില്‍ക്കുന്നതിനാല്‍ ഗ്രഹങ്ങളില്‍ നിന്നും നക്ഷത്രങ്ങളില്‍ നിന്നും ഭൂമിയിലെത്തുന്ന കാന്തികപ്രസരണം ശരീരത്തില്‍ ലഭിക്കേണ്ടതുണ്ട്. എന്നാല്‍ തലയില്‍ എണ്ണ തേച്ചിരിക്കുന്നത് കാരണം ഈ കാന്തികശക്തിയാകട്ടെ ശരീരത്തില്‍ പ്രവേശിക്കുന്നതിന് എണ്ണ തടസ്സമായി നില്‍ക്കുന്നു. ഇതു കൊണ്ടാണ് വ്രതദിവസങ്ങളില്‍ എണ്ണ തേച്ചു കുളിക്കരുത് എന്ന് പറയുന്നത്.
കുളിക്കാന്‍ പോവുന്നതിന് മുന്‍പ് എണ്ണ തേക്കുന്ന ശീലം പലരിലും ഉണ്ട്. എന്നാല്‍ എല്ലാ ദിവസവും എണ്ണ തേച്ച് കുളിക്കേണ്ട ആവശ്യം ഇല്ല. കാരണം ദിവസവും എണ്ണ തേച്ച് കുളിക്കുന്നത് ചര്‍മ്മം എണ്ണമയമായി മാറാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പലരുടേയും വിശ്വാസമനുസരിച്ച് തിങ്കളാഴ്ചയും ബുധനാഴ്ചയും ശനിയാഴ്ചയും എണ്ണ തേച്ച് കുളിക്കാവുന്നതാണ്. എന്നാല്‍ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം എണ്ണ തേച്ച് കുളിച്ചാല്‍ മതി. അല്ലെങ്കില്‍ അത് നീര്‍വീഴ്ച പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

തേച്ചു കുളി

ദിവസവും നമ്മൾ നമ്മളെ തന്നെ ശുചതിയായി കൊണ്ട് നടക്കാനാണ് കുളിക്കുന്നത് . എന്നാൽ ഇനി കുളിക്കുമ്പോൾ സോപ്പിനു പകരമായി ചെറുപയർ ഉപയോഗിച്ച് നോക്കൂ . ചര്മത്തിലെ അഴുക്കു നീക്കാൻ മാത്രമല്ല , രക്തം ശുചിയാക്കാനും ഇത് ഉത്തമമാണെന്ന് ആയുർവേദം അപറയുന്നു

കുളിക്കുക എന്നത് നിങ്ങൾക്കു പുതിയ അനുഭവമായിരിക്കില്ല. എന്നാൽ ചെറുപയർ ഉപയോഗിച്ച് കുളിച്ചാൽ അത് തീർച്ചയായും നിങ്ങൾക്കു പുതിയ അനുഭവങ്ങൾ നൽകും .

ഒരു ചെറിയ പാത്രത്തിൽ അൽപ്പം ചെറുപയർ പൊടിച്ചത് എടുത്തു വെള്ളം ചേർത്ത് പേസ്റ്റു രൂപത്തിൽ ആക്കുക .തികച്ചും പ്രകൃതിദത്തമായതിനാൽ , ഒരു തരത്തിലുള്ള സൈഡ് എഫക്ടുകളും ഇത് മൂലം ഉണ്ടവയുകയില്ല .ചില സോപ്പുപയോഗിക്കുമ്പോൾ അനുഭവപ്പെടുന്ന ചർമ്മത്തിന്റെ വരൾച്ച ഒട്ടും തന്നെ ഉണ്ടണ്ടാകില്ല .

ഭക്ഷണശേഷം

എപ്പോഴായാലും ഭക്ഷണശേഷം ഉടനെ കുളിക്കരുത്. ഉണ്ടിട്ടു കുളിക്കുന്നവരെ കണ്ടാൽ കുളിക്കണം എന്നാണ് പറയാറ്. ഭക്ഷണശേഷം കുളിക്കുന്നത് അത്രയ്ക്കു ചീത്ത കാര്യമാണെന്നർഥം. ഭക്ഷണം കഴിച്ച ശേഷം കുളിക്കുന്നത് പലതരത്തിലുള്ള ദഹനപ്രശ്നങ്ങളും അനുബന്ധരോഗങ്ങളും ഉണ്ടാക്കാൻ സാധ്യതയുണ്ട്.

മരണ വീട്ടില്‍ പോയി വന്നാല്‍

നിര്‍ബന്ധമായും കുളിച്ചിരിക്കേണ്ട ചില അവസ്ഥകള്‍ പലര്‍ക്കും ഉണ്ടാവുന്നുണ്ട്. ഇതില്‍ ഒന്നാണ് മരണ വീട്ടില്‍ പോയി വന്നാല്‍ കുളിക്കേണ്ടത്. മൃതദേഹത്തില്‍ ധാരാളം അണുക്കള്‍ ഉണ്ടാവുന്നു. ഇത് ശരീരത്തില്‍ കയറാന്‍ വളരെ എളുപ്പമാണ്. അതുകൊണ്ട് തന്നെ ഇതിനെ ഇല്ലാതാക്കുന്നതിനും വൃത്തിയാവുന്നതിനും വേണ്ടി മരണ വീട്ടില്‍ പോയി വന്നാലുള്ള കുളി വളരെ അത്യാവശ്യമുള്ള ഒന്നാണ്.


മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു..

ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക. മഹത്തായ അറിവ്‌ പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു.

ഹിന്ദു ജീവിതശൈലി*