Wednesday, November 18, 2015

നന്ദി

നന്ദി
_________

ശിവന്റെ വാഹനമായ വൃഷഭമാണ് നന്തി. പശുപതി എന്നൊരു നാമവും ശിവനുണ്ട്. മൃഗങ്ങളുടെയെല്ലാം പാലകൻ എന്നാണ് പശുപതി എന്ന വാക്കിനർത്ഥം. മനുഷ്യരൂപത്തിലും നന്തിയെ ചിലപ്പോൾ ചിത്രീകരിക്കാറുണ്ട്. ശിവന്റെ ഒരു പരമഭക്തനാണ് നന്തി.

ശിവന്റെ പ്രതിരൂപം ആണ് ശിവലിംഗം. ഹിന്ദുക്കൾ ശിവനെ ആരാധിക്കുന്നതിനായി ശിവലിംഗം ഉപയോഗിക്കുന്നു. മിക്കവാറും എല്ലാ ശിവക്ഷേത്രങ്ങളിലും ശിവലിംഗത്തിനെയാണ് പൂജ ചെയ്യുക. കേരളത്തിലെ ഏറ്റവും വലിയ ശിവലിംഗപ്രതിഷ്ഠയുള്ള ക്ഷേത്രം വൈക്കം മഹാദേവക്ഷേത്രം ആണ്

ഹിന്ദുമത വിശ്വാസപ്രകാരം പരമശിവന്റെ വാഹനമായ കാളയാണ് നന്ദി (സംസ്കൃതം: नन्दी). നന്ദികേശ്വരൻ, നന്ദികേശൻ,നന്ദിപാർശ്വൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. ശിവഗണങ്ങളിൽ പ്രധാനിയാണ് നന്ദി. എല്ലാ ശിവക്ഷേത്രങ്ങളിലും ശ്രീകോവിലിനു മുന്നിലായി നന്ദീവിഗ്രഹം പ്രതിഷ്ഠിക്കാറുണ്ട്

പരമശിവന്റെ ദക്ഷിണഭാഗത്തുനിന്നും നന്ദി ജന്മമെടുത്തു എന്നാണ് ചില പുരാണങ്ങളിൽ പറയുന്നത്. ശിലാദ ഋഷിക്ക് ശിവകൃപയാൽ ജനിച്ച പുത്രനാണ് നന്ദികേശ്വരൻ എന്നാണ് മറ്റൊരഭിപ്രായം. പുരാണപ്രകാരം ശിവന്റെ വാഹനമായ കാളയാണ് നന്ദി അഥവാ നന്ദികേശൻ. ശിവഗണങ്ങളിൽ പ്രധാനിയാണ് നന്തി. എല്ലാ ശിവക്ഷേത്രങ്ങളിലും ശ്രീകോവിലിനു മുന്നിലായി നന്ദീവിഗ്രഹം പ്രതിഷ്ഠിക്കാറുണ്ട്. തന്റെ രാജ്യം ഒരു കുരങ്ങനാൽ കത്തിനശിക്കപ്പെടും എന്ന് രാവണനെ ശപിച്ചത് നന്ദികേശനാണ്.

No comments:

Post a Comment