Saturday, October 29, 2016

തോമായുടെ നമ്പൂതിരി ഹിപ്‌നോട്ടിസം സത്യം

തോമായുടെ നമ്പൂതിരി ഹിപ്‌നോട്ടിസം, കടമറ്റത്തു പൗലോസിന്റെ യക്ഷി മെസ്മറിസം, അര്‍ത്തുങ്കല്‍ വെളുത്തച്ചന്റെ അയ്യപ്പ സോഷ്യലിസം: പ്രാചീന ഗ്രീക്ക്, റോമന്‍, ട്യൂട്ടോണിക്, ബാബിലോണിയന്‍ മതങ്ങളെ മൂക്കില്‍ പഞ്ഞിവച്ചു കിടത്തിയ കുരിശുമ്മൂട്ടില്‍ കുടുംബക്കാര്‍ പ്രയോഗിച്ച ഇന്ത്യന്‍ സുവിശേഷ കട്ടപ്പാരകളാണ് ഇവ മൂന്നും.

പുളിങ്കുരു പെറുക്കുന്നതിലും പാടാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ വായിക്കുന്നതെന്നു വീരവാദം മുഴക്കിയിരുന്ന സവര്‍ണ്ണ കമ്മ്യൂണിസ്റ്റ് ജന്മിമാര്‍ പോലും കര്‍ക്കടക പാരായണം നടത്തി പാപമോക്ഷത്തിനായി ഇരക്കുന്ന ഇക്കാലത്തും വെളുത്തച്ചന്റെ ഓലപ്പടക്കവുമായി ഹിന്ദുക്കളെ കുപ്പിയിലിറക്കാമെന്ന് ചിലര്‍ വികാരം കൊള്ളുമ്പോള്‍ നൂറു വര്‍ഷം മുമ്പ് കുരിശുവീണു ചത്ത പാവം ഹിന്ദുക്കളെപ്പറ്റി ഖേദിക്കാനുണ്ടോ? ക്രിസ്ത്യന്‍ചതി അന്നുമിന്നും ഒന്നുതന്നെ. അന്ന് അമ്പലം സമൂലം പിഴുതു കളഞ്ഞ് അവിടെ പള്ളി വച്ചു പിടിപ്പിക്കുന്ന ഒട്ടുമാവ് കൃഷിയായിരുന്നെങ്കില്‍ ഇന്ന് നയത്തില്‍ കുരിശ് ചുമപ്പിക്കുന്നു എന്നേയുള്ളൂ.

കോട്ടയത്ത് തിരുനക്കര തേവരെ കോഴിക്കു ചികയാന്‍ പാകത്തിന് ‘ഠ’ വട്ടത്തില്‍ ഒതുക്കിയ ബഞ്ചമിന്‍ ബെയ്‌ലി, ജോസഫ് ഫെന്‍, ഹെന്റി ബേക്കര്‍ ടീം തന്നെയാണ് തിരുവല്ലയില്‍ തിരുവല്ലഭനിട്ടു പണിതതും. ബെയ്‌ലി 1817ലും ബേക്കര്‍ 1819ലും ആണ് കോട്ടയത്ത് എത്തുന്നത്. ആദ്യമെത്തിയ ബെയ്‌ലി കോട്ടയത്തിന്റെ ഭൂമിശാസ്ത്രം കൃത്യമായി പഠിച്ചശേഷം ഉപദേശം കൊടുത്തതനുസരിച്ചാണ് കുന്നിന്‍മുകളില്‍ ബേക്കര്‍ ബംഗ്ലാവും പള്ളിയും പണിയുന്നത്.

ബൈബിള്‍ തര്‍ജ്ജമയ്ക്ക് സഹായം തേടി ഹൈന്ദവപണ്ഡിതരെ കാണാന്‍ രാവിലെ ഇറങ്ങുന്ന ബെയ്‌ലി കോട്ടയത്തും ചെങ്ങന്നൂരിലും തിരുവല്ലയിലും മാവേലിക്കരയിലുമൊക്കെ നാഥനില്ലാതെ കിടക്കുന്ന ക്ഷേത്രഭൂമികളെ പറ്റിയുള്ള വിവരങ്ങള്‍ സൂത്രത്തില്‍ മനസ്സിലാക്കി ബേക്കറെയും ജോസഫ് ഫെന്നിനെയും അറിയിക്കും. പിന്നീട് മണ്‍റോയുടെ സഹായത്തോടെ അത് തട്ടിയെടുക്കും. അങ്ങനെയാണ് തിരുനക്കര തേവരേക്കാളും, തിരുവല്ലയില്‍ തിരുവല്ലഭനുള്ളതിനേക്കാളും കൂടുതല്‍ ഭൂമി ഇന്ന് െ്രെകസ്തസഭകളുടെ കൈവശം വന്നുചേര്‍ന്നത്.തിരുവല്ലയില്‍ മിണ്ടാപ്പൂച്ചകളായി ജീവിച്ച മലയാള നസ്രാണികള്‍ ഹിന്ദുക്കളുടെ കലമുടയ്ക്കാന്‍ തുടങ്ങിയതും ബെയ്‌ലിയും ടീമും കൊടുത്ത മസില്‍ പവറിന്റെ പിന്‍ബലത്തിലാണ്; അല്ലാതെ 1815 മുതല്‍ 1836 വരെ മാവേലിക്കരയിലും തിരുവല്ലയിലും എക്യൂമെനിക്കല്‍ കൂടി ഇരുകൂട്ടരും തല പുകച്ചുകൊണ്ടിരുന്നത് തിരുവല്ലഭനു തിരി കത്തിക്കുന്ന കാര്യമൊന്നുമല്ലല്ലോ.

മലയാള നസ്രാണികളെക്കുറിച്ച് പലര്‍ക്കും അറിയാത്ത ചില ചരിത്രവസ്തുതകളുണ്ട്. 1728-1765 ല്‍ കേരളീയ നസ്രാണി സമൂഹത്തെ നയിച്ച അഞ്ചാം മാര്‍ത്തോമ്മായുടെ ജീവചരിത്രം പഴയ ക്രൈസ്തവര്‍ എഴുതിവച്ചിരിക്കുന്നത് മനസ്സിലാക്കിയാല്‍ പരുമലയില്‍ ക്രിസ്ത്യാനികള്‍ എങ്ങനെ ഉണ്ടായെന്നും, ഇന്നീ കാണിക്കുന്ന അമ്പലമണിയും മുത്തുക്കുടയുമൊക്കെ അവര്‍ക്ക് എന്നുതൊട്ട് ഉണ്ടായതാണെന്നും നിഷ്പ്രയാസം പിടികിട്ടും. അതിലൊരു ഭാഗം ഇതാ:
മാര്‍ത്തോമ്മാ നാലാമന്‍ അഞ്ചാം മാര്‍ത്തോമ്മായായി തന്റെ അനന്തരവനെ വാഴിച്ചത് അന്ത്യോക്യന്‍ പാതിരിമാര്‍ അംഗീകരിച്ചില്ല. തന്മൂലം കേരള നസ്രാണികള്‍ വടക്കും തെക്കുമായി രണ്ട് ചേരികളാവുകയും, ഒരു കൂട്ടര്‍ അന്ത്യോക്യയില്‍നിന്ന് ക്ഷണിച്ചു വരുത്തിയ മാര്‍ ഇവാനിയോസ് (തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പായിരുന്ന ചങ്ങനാശ്ശേരിക്കാരന്‍ പി. ടി. ഗീവര്‍ഗ്ഗീസ് എന്ന മാര്‍ ഇവാനിയോസല്ല) എന്ന വിദേശി സ്വയം മെത്രാനായി അവരോധിക്കുകയും ചെയ്തു. ഇരുമെത്രാന്മാരും തമ്മിലുള്ള അങ്കം മുറുകിയപ്പോള്‍ അഞ്ചാം മാര്‍ത്തോമ്മാ ഒത്തുതീര്‍പ്പിനായി കുറേ വിദേശ പാതിരിമാരെ ഡച്ചുകാരുടെ കപ്പലില്‍ കൊച്ചിയിലേക്കു വിളിച്ചു വരുത്തി; എന്നാല്‍ അവരുടെ യാത്രപ്പടിയും ചെലവും കൊടുക്കാന്‍ മാര്‍ത്തോമ്മായുടെ കൈയില്‍ കാശില്ലാതിരുന്നതിനാല്‍ അദ്ദേഹത്തെ പിടികൂടാന്‍ ഡച്ചുകാര്‍ കൊച്ചി രാജാവിന്റെ അനുമതി വാങ്ങി മാര്‍ത്തോമ്മാ താമസിക്കുന്ന കോതമംഗലത്തേക്ക് പുറപ്പെട്ടു.

സംഗതി മണത്തറിഞ്ഞ മാര്‍ത്തോമ്മാ രഹസ്യമായി തിരുവിതാംകൂറിലേക്കു കടന്നു പരുമലയ്ക്കു സമീപം നിരണത്ത് അഭയം തേടി. പിന്തുടര്‍ന്നു വന്ന ഡച്ചുകാര്‍ തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ അനുവാദത്തോടെ അദ്ദേഹത്തെ മാവേലിക്കരയിലെ പുത്തന്‍കാവില്‍നിന്ന് പിടികൂടി കൊച്ചിയിലെ ഡച്ചുകോട്ടയിലെ തുറുങ്കിലടച്ചു. പിന്നീട് മാര്‍ത്തോമ്മായുടെ അപേക്ഷപ്രകാരം തിരുവിതാംകൂര്‍ മഹാരാജാവ് കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ ധര്‍മ്മരാജാ വിഷയത്തില്‍ ഇടപെട്ടു. യാത്രച്ചെലവിന്റെ പകുതി തുക വിദേശ മെത്രാന്മാരില്‍നിന്ന് ഈടാക്കാന്‍ ഉത്തരവിട്ടു. ധര്‍മ്മരാജാ ഇടപെട്ടതുമൂലം 1763 ല്‍ ജയില്‍മോചിതനായ അഞ്ചാം മാര്‍ത്തോമ്മാ തിരികെ കോതമംഗലത്തിനു പോകാന്‍ ധൈര്യമില്ലാത്തതുമൂലം ശിഷ്ടകാലം നിരണത്താണ് കഴിച്ചു കൂട്ടിയത്; പക്ഷേ വിരുന്നുകാരന്‍ വീട്ടുകാരനായെന്നു പറഞ്ഞപോലെ ഈ സംഭവത്തിനുശേഷം മാര്‍ത്തോമ്മായും അനുയായികളും പയ്യെപ്പയ്യെ നിരണത്തും പരുമലയിലുമെല്ലാം പിടിമുറുക്കി.

ശ്രദ്ധിക്കുക: കപ്പല്‍ക്കൂലി കൊടുക്കാന്‍ കാശില്ലാത്തതുമൂലം പരുമല നിരണത്തേക്കു രക്ഷപ്പെടുകയും, പിന്നീട് ധര്‍മ്മരാജാവിന്റെ കാരുണ്യം കൊണ്ടു മാത്രം വിലങ്ങ് അഴിക്കപ്പെടുകയും ചെയ്ത മാര്‍ത്തോമ്മാ അഞ്ചാമന്റെ അജഗണങ്ങളാണ് മണ്‍റോയുടെ പിന്‍ബലം കിട്ടിയപ്പോള്‍ പതിനായിരക്കണക്കിന് ഏക്കര്‍ ക്ഷേത്രഭൂമികള്‍ തട്ടിയെടുത്ത് അവിടെ പള്ളിയും പള്ളിക്കൂടങ്ങളും കെട്ടിയശേഷം യെരുശലേമില്‍നിന്നു കിട്ടിയതെന്ന മട്ടില്‍ വീരസ്യം കൊണ്ടതും, സ്ലീവാദാസ സമൂഹമുണ്ടാക്കി പുലയന്റെയും പറയന്റെയും ഈഴവന്റെയും ധീവരന്റെയും ഹൈന്ദവ പാരമ്പര്യം ഇല്ലാതാക്കാനും നടന്നത്.

കുട്ടനാട്ടില്‍ ക്രിസ്തുമതം പ്രചരിച്ചതും ഇക്കൂട്ടത്തില്‍ സൂചിപ്പിക്കേണ്ടതുണ്ട്. മാര്‍ത്താണ്ഡവര്‍മ്മയുടെ അമ്പലപ്പുഴ ആക്രമണത്തിന് അധികം മുമ്പല്ലാതെ പുളിങ്കുന്നിലായിരുന്നു ഏതാനും കുടുംബങ്ങളടങ്ങിയ ആദ്യ ക്രിസ്ത്യന്‍ സംഘം കുടിയേറിയതെന്നും അവര്‍ തെക്കന്‍ തിരുവിതാംകൂറുകാര്‍ ആയിരുന്നെന്നുമാണ് പറയപ്പെടുന്നത്. തുടക്കത്തില്‍ ഈഴവരുടെയും പുലയരുടെയും സഹായത്തോടെ ജീവിതം കെട്ടിപ്പടുത്തു തുടങ്ങിയ ക്രൈസ്തവര്‍ പിന്നീട് അവിടുത്തെ സമ്പന്ന വിഭാഗങ്ങളായ നമ്പൂതിരി, നായര്‍ ജാതിക്കാരുടെ സേവകരും ജോലിക്കാരുമായി മാറി. അവരുടെ പ്രീതി നേടി അമ്പലപ്പുഴ ക്ഷേത്രമണ്ണിലെ ചമ്പക്കുളം, എടത്വാ, പുളിങ്കുന്ന് തുടങ്ങി കുട്ടനാട്ടിലുടനീളം പള്ളികള്‍ കെട്ടിപ്പൊക്കി.

ബ്രിട്ടീഷ് വരവും നന്നായി മുതലെടുത്തു. പാറേമ്മാക്കല്‍ കത്തനാരുടെ മരണശേഷം1799ല്‍ സീറോ മലബാര്‍ സഭയിലുണ്ടായ പിളര്‍പ്പില്‍ ഒരു വിഭാഗം ചങ്ങനാശ്ശേരി ആസ്ഥാനമാക്കി മാര്‍ ഏബ്രഹാം പണ്ടാരിയെ മെത്രാനായി തിരഞ്ഞെടുത്തിരുന്നു. അവിട്ടം തിരുനാളിന്റെ കാലത്ത് തിരുവിതാംകൂര്‍ ഭണ്ഡാരം വെളുപ്പിച്ച തച്ചില്‍ മാത്തുത്തരകനായിരുന്നു ഈ ഗ്രൂപ്പിന്റെ ലീഡര്‍. അന്നത്തെ റസിഡന്റെ് മെക്കാളെയുമായി തരകനുണ്ടായിരുന്ന അടുപ്പം ചങ്ങനാശ്ശേരിയിലും കുട്ടനാട്ടിലും ഒരുപോലെ ക്രിസ്തുമതം വളര്‍ത്താനും നായരെയും നമ്പൂതിരിയെയും പിന്തള്ളി മുന്നിലെത്താനും ക്രൈസ്തവരെ സഹായിച്ചു; എന്നിട്ടോ? റാണി സേതു പാര്‍വതീബായി ഉത്തരവ് ഇടുന്നതുവരെ പാടത്തിറങ്ങാന്‍ പുലയന്റെയും, മീന്‍ പിടിക്കാന്‍ ധീവരന്റെയും, ഒരു കോപ്പ കള്ള് മോന്താന്‍ ഈഴവന്റെയും, കൂര കുത്താന്‍ മൂത്താശാരിയുടെയും കരുണയ്ക്ക് കാത്തുനിന്ന ക്രൈസ്തവര്‍ ചെമ്പകശ്ശേരി ദേവനാരായണന് ഉള്ളതിനേക്കാള്‍ കൂടുതല്‍ ചുണ്ടന്‍ വള്ളങ്ങള്‍ പണിത് കുരിശു തറച്ച് നീറ്റിലിറക്കി; ബോട്ടു ജെട്ടികളും കായലോരങ്ങളും പള്ളിയും കുരിശടികളും കൊണ്ടു നിറച്ചു; കുട്ടനാട്ടിലെ അധഃസ്ഥിത ഹൈന്ദവ ജനതയെ ഭീഷണിപ്പെടുത്തി മതംമാറ്റി. പുലയനെ വിതയ്ക്കാനും ഈഴവനെ ഉഴാനും ബലമായി നിയോഗിച്ചശേഷം നിലത്ത് കുഴികുത്തി ഇലയിട്ട് അതില്‍ വറ്റില്ലാത്ത കഞ്ഞി ഒഴിച്ചു കൊടുത്ത് ആ പാവങ്ങളെ പീഡിപ്പിച്ചു പുത്തന്‍ ക്രൈസ്തവതമ്പ്രാക്കന്മാര്‍. വന്ന വഴി മറന്ന് ‘ഞങ്ങള്‍ക്കു രണ്ടു കുടി ചോവനും നാലു കുടി പുലയനും ഉണ്ടായിരുന്നു’ എന്നു ഞെളിയുന്ന എത്രയോ ക്രിസ്ത്യാനികളുണ്ട് ഇന്നും കുട്ടനാട്ടിലും തിരുവല്ലയിലും.

തോമാക്കഥയും കത്തനാര്‍ കഥയുമൊക്കെ ചമയ്ക്കപ്പെട്ടത് ഹൈന്ദവ ദൈവങ്ങളെയും ഹിന്ദു പുരോഹിതരേയും ഒതുക്കാന്‍വേണ്ടി തന്നെയായിരുന്നു. ആകാശത്തേക്ക് എറിഞ്ഞ വെള്ളം മുകളില്‍ത്തന്നെ നിര്‍ത്തി തോമാ, നമ്പൂതിരിമാരെ തോല്‍പിച്ചെന്നാണ് ഒരു കഥയെങ്കില്‍, ഭദ്രകാളി മറ്റപ്പള്ളി നമ്പുതിരിപ്പാടിന്റെ അന്തര്‍ജനങ്ങളെ കത്തനാര്‍ വിവസ്ത്രരാക്കി ഓടിച്ചതാണ് അടുത്ത കഥ. ഇതൊക്കെ കേട്ടാലേ അറിയില്ലേ നമ്പൂതിരിമാര്‍ക്കിട്ട് പണിയാന്‍ ഉണ്ടാക്കിയ ഫ്രോഡ് കഥകളാണെന്ന്. നമ്പൂതിരിമാര്‍ മാത്രമല്ല തങ്ങളും യക്ഷിയെ പിടിക്കുമെന്നു കാണിച്ച് നാട്ടാരെ വിരട്ടാന്‍ യക്ഷിക്കഥയും ചമച്ചു.

കടമറ്റത്ത് കത്തനാരുടെ തട്ടിപ്പ് മനസ്സിലാക്കിയതു കൊണ്ടു തന്നെയായിരിക്കാം കവി ശ്രീകുമാരന്‍ തമ്പിയുടെ സഹോദരനും സാഹിത്യകാരനുമായ പി. വി. തമ്പി ‘പള്ളിവേട്ട’ എന്ന മാന്ത്രികനോവല്‍ എഴുതിയത്. ഇനി വേണമെങ്കില്‍ ഒരു രഹസ്യം കൂടി പറയാം: ടി.എന്‍ ഗോപിനാഥന്‍ നായരുടെ ‘തീര്‍ത്ഥയാത്ര’ എന്നൊരു ഗ്രന്ഥമുണ്ട്. അതിലെ കുണ്ടറ എന്ന അധ്യായത്തില്‍ വരള്‍ച്ചകൊണ്ടു പൊരിഞ്ഞ കുണ്ടറയില്‍ പരുമല തിരുമേനി ഊക്കന്‍ മന്ത്രകര്‍മ്മങ്ങള്‍ നടത്തി മഴ പെയ്യിച്ചതായി പഴമക്കാര്‍ പറഞ്ഞുവെന്ന് ടി. എന്‍ എഴുതിയിട്ടുണ്ട്; പക്ഷേ ക്രൈസ്തവര്‍ നടത്തിയെന്നു പറയുന്ന ഇത്തരം അദ്ഭുതകഥകളൊക്കെ ടി.എന്നും, കൊട്ടാരത്തില്‍ ശങ്കുണ്ണിയും, മധു തൃപ്പെരുന്തുറയും പോലുള്ള ഹിന്ദുക്കള്‍ എഴുതുമ്പോഴാണ് അതില്‍ പന്തികേട് തോന്നുന്നത്; അല്ലെങ്കില്‍പ്പിന്നെ ചാവറയച്ചന്‍, കത്തനാര്‍ സീരിയലുകള്‍ മനോരമയിലോ ശാലോം ടിവിയിലോ വരാതെ ഏഷ്യാനെറ്റിലും ഫ്‌ളവേഴ്‌സിലും മാത്രം വരുന്നതെന്ത്?

പരുമലപ്പള്ളിയുടെ ഉദ്ഭവം കൂടി പറഞ്ഞുകൊണ്ട് പിന്‍വാങ്ങിയേക്കാം. സ്ലീവാദാസ സമൂഹം സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത കാലമായിരുന്നതിനാല്‍ നാമമാത്ര െ്രെകസ്തവര്‍ വന്നുപോകുന്ന ഒരു വീടിന്റെ ഒറ്റമുറി ചായ്പ് ആയിരുന്നു ആദ്യത്തെ പള്ളി. പിന്നീട് ഗ്രിഗോറിയോസ് മെത്രാന്‍ (പരുമല തിരുമേനി) വന്നശേഷം പുലിക്കോട്ടില്‍ ദീവന്നാസ്യോസ് മെത്രാന്റെ കാര്‍മ്മികത്വത്തില്‍ 1895ല്‍ പണിത് കൂദാശ നടത്തിയതാണ് ഇന്നത്തെ പരുമലപ്പള്ളി.

കടപ്പാട്  ജന്മഭൂമി:

No comments:

Post a Comment