Saturday, October 29, 2016

എന്‍റെ ചില മുസ്ലീം സുഹൃത്തുക്കള്‍ പറഞ്ഞു, മുഹമ്മദിനെ പിന്‍പറ്റിയാല്‍

എന്‍റെ ചില മുസ്ലീം സുഹൃത്തുക്കള്‍ പറഞ്ഞു, മുഹമ്മദിനെ പിന്‍പറ്റിയാല്‍ അല്ലാഹു പാപങ്ങള്‍ പൊറുത്തു തരും എന്നും സ്വര്‍ഗ്ഗം നിശ്ചയം എന്നും. മുഹമ്മദിനെ പിന്‍പറ്റാന്‍ അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ മുഹമ്മദിനെപ്പറ്റി എന്താണ് എഴുതി വെച്ചിരിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞത് "അത് ഖുര്‍ആനില്‍ അല്ല, ഹദീസിലാണെന്ന്. ശരി, ഹദീസെങ്കില് ഹദീസ്. അദ്ദേഹത്തെ പിന്‍പറ്റിക്കളയാം എന്ന് വിചാരിച്ചു ഹദീസ് തുറന്നപ്പോള്‍ കണ്ടത് ഇതാണ്. വായനക്കാരുടെയും അറിവിലേക്കായി ഞാനത് താഴെ കൊടുക്കുന്നു. വായിച്ചിട്ട് നിങ്ങള്‍ തീരുമാനിക്കുക, ഇതില്‍ ഏതു ഭാഗമാണ് പിന്‍പറ്റേണ്ടത് എന്ന്:

"ജാബിര്‍ നിവേദനം: റസൂല്‍ പറഞ്ഞു: കഅ്ബ് ബ്നു അശറഫിനെ (എതിരിടാന്‍ ആരുണ്ട്?). അവന്‍ അല്ലാഹുവിനെയും അവന്‍റെ ദൂതനേയും ദ്രോഹിച്ചിരിക്കുന്നു. അപ്പോള്‍ മുഹമ്മദ് ബ്നു മസലമത്ത് പറഞ്ഞു: 'ദൈവദൂതരേ, അവനെ ഞാന്‍ വധിക്കുന്നത് താങ്കള്‍ക്കിഷ്ടമാണോ?' നബി പറഞ്ഞു: 'അതെ.' അദ്ദേഹം പറഞ്ഞു: എനിക്കുചിതമായത് പറയാന്‍ താങ്കള്‍ അനുവാദം തന്നാലും.' നബി പറഞ്ഞു: 'പറഞ്ഞുകൊള്ളുക.' അദ്ദേഹം അവന്‍റെയടുത്തു ചെന്നു. അവര്‍ തമ്മിലുള്ള (സ്നേഹബന്ധത്തെ)ക്കുറിച്ച് സംസാരിച്ചുകൊണ്ട് പറഞ്ഞു: 'ഈ മനുഷ്യന്‍ ധര്‍മ്മം ആഗ്രഹിക്കുന്നു. ഞങ്ങളെ ക്ഷീണിപ്പിക്കുന്നു.' ഇത് കേട്ടപ്പോള്‍ അവന്‍ പറഞ്ഞു: 'തീര്‍ച്ചയായും ഇനി അവനെ നിങ്ങള്‍ വെറുത്തു മടുക്കുക തന്നെ ചെയ്യും.' അദ്ദേഹം പറഞ്ഞു: 'ഇപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തെ അനുഗമിച്ചിരിക്കുന്നു. അദ്ദേഹത്തിന്‍റെ കാര്യം എവിടെ എത്തിച്ചേരുമെന്ന് ഞങ്ങള്‍ നോക്കി (മനസ്സിലാക്കുന്നതുവരെ) അദ്ദേഹത്തെ കൈവിടുന്നത് ഞങ്ങള്‍ ഇഷ്ടപ്പെടുന്നുമില്ല. നിങ്ങള്‍ എനിക്ക് കുറച്ചു കടം തരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.' അവന്‍ ചോദിച്ചു: 'നിങ്ങള്‍ എനിക്ക് എന്ത് പണയം തരും?' അദ്ദേഹം ചോദിച്ചു: 'എന്ത് പണയം തരണം?' അവന്‍ പറഞ്ഞു: 'നിങ്ങളുടെ സ്ത്രീകളെ പണയം തരണം.' അദ്ദേഹം പറഞ്ഞു: 'നീ അറബികളിലെ അതിസുന്ദരനാണ്. ഞങ്ങളുടെ സ്ത്രീകളെ നിനക്ക് പണയം തരണമെന്നോ?' അപ്പോള്‍ അവന്‍ ചോദിച്ചു: 'എന്നാല്‍ നിങ്ങളുടെ ആണ്മക്കളെ പണയം തരുമോ?' അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'അപ്പോള്‍ ഞങ്ങളില് ഒരാളുടെ പുത്രന് ആ പേരില്‍ പഴിക്കപ്പെടുകയില്ലേ- രണ്ടു വസ്ഖ് ഈത്തപ്പഴത്തിന് പണയം വെക്കപ്പെട്ടവനല്ലേ നീ എന്ന് പറഞ്ഞുകൊണ്ട്. എന്നാല്‍ നിനക്ക് ഞങ്ങള്‍ ആയുധം പണയം തരാം.' അവന്‍ പറഞ്ഞു: 'ശരി, അങ്ങനെയാകട്ടെ.' ഹാരിസ്, അബു അബ്സ് ബ്നു ജബ്ര്, അബ്ബാദ് ബ്നു ബിശ്ര് എന്നിവരുമായി ചെല്ലാമെന്ന് അവനോടു വാഗ്ദത്തം ചെയ്തു.

ജാബിര്‍ പറയുന്നു: 'അങ്ങനെ അവര്‍ രാത്രിയില്‍ ചെന്ന് വിളിച്ചു. അപ്പോള്‍ അവന്‍ അവരുടെ അടുക്കലേക്ക് ഇറങ്ങിച്ചെന്നു. (ഹദീസ് റിപ്പോര്‍ട്ടര്‍മാരിലെ സുഫ്യാന്‍ പറയുന്നു: തന്‍റെ ഗുരുവായ അംറ് അല്ലാത്തവര്‍ പറയുന്നു: അവനോടു അവന്‍റെ ഭാര്യ പറഞ്ഞു: 'രക്തം (തെടുന്നവന്റെ) ശബ്ദം പോലുള്ള ശബ്ദം ഞാന്‍ കേള്‍ക്കുന്നു.' അവന്‍ പറഞ്ഞു: അത് മുഹമ്മദ് ബ്നുമസ്ലമയും അദ്ദേഹത്തിന്‍റെ മുലകുടി ബന്ധമുള്ള അബുനാഇലയുമാണ്. മാന്യന്മാരായ ആളുകള്‍ രാത്രി ഒരു കുത്തിലേക്കാണ് ക്ഷണിക്കുന്നതെങ്കിലും അതിനു ഉത്തരമേകും.' മുഹമ്മദ് ബ്നു മസലമ പറയുകയാണ്: അവന്‍ വന്നാല്‍ അവന്‍റെ തലയുടെ നേരേ ഞാന്‍ കൈ നീട്ടും. എനിക്ക് അവന്‍ വശപ്പെട്ടു കഴിഞ്ഞാല്‍ നിങ്ങള്‍ അവന്‍റെ കഥ കഴിക്കുവിന്‍. അങ്ങനെ അവന്‍ ഇറങ്ങിവന്നപ്പോള്‍ അവന്‍ വന്നത് നല്ല ഉടയാടകളോടെയാണ്. 'നിന്നില്‍നിന്നും ഞങ്ങള്‍ക്ക് സുഗന്ധം അനുഭവപ്പെടുന്നുവല്ലോ.' അവന്‍ പറഞ്ഞു: 'അതെ, എന്‍റെ കൂടെ ഇന്നവളുണ്ട്. അവള്‍ അറബികളില്‍ ഏറെ സുഗന്ധമുള്ളവളാണ്.' അദ്ദേഹം ചോദിച്ചു: 'അതൊന്നു മണക്കാന്‍ എന്നെ അനുവദിക്കാമോ?' അവന്‍ പറഞ്ഞു: 'ഓ, മണത്തോളൂ.' അങ്ങനെ അവന്‍റെ തല പിടിച്ചു മണത്തു. പിന്നെയും അദ്ദേഹം ചോദിച്ചു: 'ഞാന്‍ ഒന്ന് കൂടി മണക്കട്ടെ.' അദ്ദേഹം പറയുന്നു: അപ്പോള്‍ എനിക്ക് അവന്‍റെ തല(മുടി) പിടിച്ചു ഒതുക്കാന്‍ കഴിഞ്ഞു. എന്നിട്ട് പറഞ്ഞു: ശരി, നോക്കിക്കോളൂ; അങ്ങനെ അവര്‍ അവനെ വധിച്ചു. (സ്വഹീഹ് മുസ്ലീം, വാല്യം.2, ഭാഗം.32, ഹദീസ് നമ്പര്‍.119 (1801).

പാപമോചനം ലഭിക്കാന് മുഹമ്മദ് നബിയെ പിന്തുടരുക എന്ന് പറഞ്ഞ മുസ്ലീം സ്നേഹിതന്മാരോട് ഞാന്‍ ഒന്ന് ചോദിക്കട്ടെ, മുഹമ്മദ് ചെയ്ത (അല്ലെങ്കില്‍ ചെയ്യിച്ച) ഈ കാര്യത്തില് എനിക്ക് പിന്തുടരാനുള്ള മാതൃക എന്താണ്? എനിക്ക് കിട്ടിയത് മൂന്നു മാതൃകകളാണ്:

1) ശത്രുവിനെ കൊല്ലാന്‍ നുണ പറയാം!

2) ഒരു മനുഷ്യനോട് വിശ്വാസ വഞ്ചന കാണിക്കാം!!

3) നിരായുധനായ ഒരു ധീരനെ ഇരുളിന്‍റെ മറവില്‍ കൂടെയുള്ളവരുടെ ബലത്തില്‍  ചതിച്ചു കൊല്ലാം!!!

പറയൂ, മുഹമ്മദ് കാണിച്ചു തന്ന ഈ മാതൃകകളില്‍ എനിക്ക് പാപമോചനം ലഭിക്കാന്‍ ഞാന്‍ ഏതാണ് അനുഷ്ഠിക്കേണ്ടത്???

No comments:

Post a Comment