Tuesday, August 4, 2015

ഭാരതിയ സംസ്കാരം

ഭാരതീയ സംസ്കാരത്തെ സ്നേഹിക്കുന്നവര്‍ക്ക് ഈ ലേഖനം ഒരു വഴികാട്ടിയാകും. 
_____________________________________

"നമുക്ക് സ്വാതന്ത്ര്യം ലഭിച്ചോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് എന്‍റെ ഉത്തരം. നാം ഇന്നും മാനസികമായി വെള്ളക്കാരുടെ അടിമകളാണ്. നമ്മുടെ നാട്ടില്‍ ഇന്നും മുഖസൌന്ദര്യവസ്തുക്കളുടെ വില്പന കൂടിത്തന്നെ നില്‍ക്കുന്നത് വെളുത്തതാണ് മഹത്തരമായതെന്ന് നമ്മുടെ ആഴ്മനസ്സിലൂന്നിയ ചിന്താഗതികൊണ്ടാണ്. 

നാം എന്ന് നമ്മുടെ നാടിന്‍റെ മഹത്വം മനസ്സിലാക്കുന്നോ അന്ന് നമ്മുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകും. എന്നാല്‍ നമ്മുടെ ഭാരതം ദരിദ്രരാജ്യമാണെന്നാണ് നമ്മെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്. ഇത് തികച്ചും വാസ്തവവിരുദ്ധമാണ്. നാം ദരിദ്രരല്ല, ദരിദ്രരാക്കപ്പെട്ടവരാണ്. നാമായിരുന്നു എല്ലാംകൊണ്ടും ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരാജ്യം. ആത്മീയതയിലും, ശാസ്ത്രത്തിലും,കലകളിലും, കെട്ടിട നിര്‍മ്മാണത്തിലുമൊക്കെ നാം ലോകത്ത് തിളങ്ങിനിന്നിരുന്നു.

എല്ലാറ്റിനുമുപരി ആത്മീയതയാണ് ഭാരതത്തിന്‍റെ മുഖമുദ്ര. ഒരു കുട്ടി ജനിക്കുന്നതു മുതല്‍ മരിച്ച് മൃതശരീരം ദഹിപ്പിക്കുംവരെ വിവിധ ആചാരങ്ങളോടെ ജീവിച്ച് നാം നമ്മുടെ ആത്മീയത തലമുറകളായി കൈവിടാതെ പിന്തുടര്‍ന്നുവന്നു. ആത്മീയതയെ ലക്ഷ്യംവച്ച് ഉണ്ടാക്കിയെടുത്ത ഈ ആചാരങ്ങളുടെ ആകെത്തുകയെ നാം സംസ്കാരം എന്നുവിളിക്കുന്നു.

എന്തുകൊണ്ടാണ് നാം നമ്മുടെ ഭാരതീയ സംസ്കാരം കാത്തുസൂക്ഷിക്കണമെന്ന് പറയുന്നത്? ഈ രാജ്യത്ത് എല്ലാവരും സന്ന്യാസിമാരായിരുന്നെങ്കില്‍ നാമെല്ലാവരും സ്വയം മോക്ഷമാര്‍ഗ്ഗത്തിലെത്തുമായിരുന്നു. നമുക്ക് ഒരു സംസ്കാരത്തിന്‍റെ ആവശ്യമേയില്ല. എന്നാല്‍ സാധാരണജനതയേയും മുക്തിപാതയിലേക്ക് വഴിനടത്തണണമെങ്കില്‍ ആചാരങ്ങളില്‍ അധിഷ്ഠിതമായ ഒരു സംസ്കാരം ആവശ്യമുണ്ടെന്ന്മനസ്സിലാക്കിയ ഋഷീശ്വരന്മാര്‍ നമുക്കുവേണ്ടി ഒരു ജീവിതരീതി മുന്നോട്ടുവച്ചു. 

എന്‍റെ അഭിപ്രായത്തില്‍ ഈ രാജ്യത്തിന്‍റെ പേരുതന്നെ മാറ്റണം. 'ഇന്ത്യ' ഒരു അര്‍ത്ഥവുമില്ലാത്ത വാക്കാണത്. നമ്മുടെ പൂര്‍വ്വികര്‍ ഈ പുണ്യഭൂമിയെ ഭാരതം എന്നാണ് വിളിച്ചിരുന്നത്. ഭരതന്മാര്‍ ഭരിച്ച നാട്, ഭാഗീരഥി ഒഴുകുന്ന നാട്, ഭാവ-രാഗ-താളങ്ങളുടെ നാട്, ഭാസത്തില്‍ (അറിവില്‍, പ്രകാശത്തില്‍) രമിക്കുന്ന നാട് ഇതൊക്കെയാണ് ഭാരതം എന്ന വാക്കിനര്‍ത്ഥം. ഹിമാലയം മുതല്‍ സിന്ധു സമുദ്രം (Indian Ocean)വരെ പരന്നു കിടക്കുന്ന ഈ മഹത്തായ ഭൂമേഖലയെ പുറമേ നിന്ന് വന്നവര്‍ ഹിന്ദുസ്ഥാന്‍ എന്നും വിളിച്ചു. 

ഏതൊരു സംസ്കാരത്തെ തകര്‍ക്കാനും ആദ്യം ചെയ്യുന്നത് അതിന്‍റെ പേരു മാറ്റുകയെന്നതാണ്. അതേ വിദ്യ വിദേശികള്‍ ഇവിടേയും പ്രയോഗിച്ചു. സിന്ധൂനദീതട സംസ്കാരത്തെ ഇന്‍ഡസ് വാലി സിവിലൈസേഷനാക്കി. പിന്നീട് അതിന്‍റെ ചുവട് പിടിച്ച് ഇന്ത്യ എന്ന പേരുമിട്ടു. ഇന്‍ഡസ് എന്ന വാക്കിന് ഇംഗ്ലീഷില്‍ പ്രത്യേകിച്ച് ഒരര്‍ത്ഥവുമില്ല. 

എന്നാല്‍ നമ്മുടെ പിതൃത്വത്തേയും പൈതൃകത്തേയും മാറ്റുന്നതാണെന്ന് നാമിന്നും തിരിച്ചറിയുന്നില്ല. ഇപ്പോഴും ജഗന്നാഥന്‍ എന്ന് പേരുള്ള ഒരുത്തന്‍ സ്വയം പരിചയപ്പെടുത്തുന്നത് ജാക്ക് എന്നാണ്. അങ്ങനെ പേരുണ്ടെങ്കില്‍ അതെന്തോ വലിയ പരിഷ്കാരമാണെന്നാണ് അവന്‍ കരുതുന്നത്. ഞാന്‍ വിദേശത്ത് പോയപ്പോള്‍ എന്നെ സ്വീകരിക്കാന്‍ മാക്സ് എന്ന് പേരുള്ള ഒരാളാണ് വരികയെന്ന് പറഞ്ഞിരുന്നു. ഏതോ വെള്ളക്കാരനായിരിക്കും എന്നുകരുതി ഞാന്‍ കാത്തിരിക്കവേ ഇതാ വരുന്നു ഒരു പച്ചത്തമിഴന്‍. നിങ്ങളാണോ മാക്സ് എന്ന് ഞാന്‍ ചോദിച്ചു. അതിന് അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയായിരുന്നു. എന്‍റെ ശരിയായ പേര് മുരുകന്‍ എന്നാണ്. ഇവിടെ ഇംഗ്ലണ്ടിലെത്തിയപ്പോള്‍ ഒരു വെള്ളക്കാരി ക്രിസ്ത്യാനിപെണ്ണിനെ കല്ല്യാണം കഴിച്ചു. അവളിട്ട പേരാണ് മാക്സ് എന്ന്. ഇതുകേട്ട് ഞാന്‍ ചോദിച്ചു. അപ്പോ നിങ്ങള്‍ക്ക് അവളുടെ പേരുമാറ്റി ആണ്ടാളെന്നോ കര്‍പ്പകമെന്നോ ആക്കാമായിരുന്നില്ലേ? 

ഈ നാട്ടിന് അവര്‍ Madras എന്ന് പേരിട്ടു. നമ്മളൊക്കെ Mad ഉം Rascals ഉം ആണെന്നാണോ അവരുദ്ദേശിച്ചതെന്ന് അറിയില്ല.. ഇതുപോലെത്തന്നെ തിരുവനന്തപുരം ട്രിവാന്‍ഡ്രും ആയി. കേരളത്തിലെ കോഴിക്കോടെന്ന സ്ഥലം കാലിക്കറ്റ് ആയി. തിരുവനന്തപുരമെന്നും, കോഴിക്കൊടെന്നുമൊക്കെ അവരുടെ നാക്കിന് വഴങ്ങാത്തതുകൊണ്ടാണ് അവരിങ്ങനെ മാറ്റിപ്പറഞ്ഞത്. പക്ഷെ അതുകേട്ട് നാക്കിന് നല്ല അക്ഷരശുദ്ധിയുള്ള വിദ്യാസമ്പന്നരായ നമ്മളും അത് മാറ്റിപ്പറയുന്നതിനെയാണ് മാനസിക അടിമത്വം എന്ന് ഞാന്‍ പറഞ്ഞത്. 

സൂര്യഗോളം പൊട്ടിത്തെറിച്ച് ഒരു ഭാഗം തണുത്തുറഞ്ഞ് ഭൂമിയായി മാറിയ അന്നുമുതല്‍ തുടങ്ങിയതാണ് നമ്മുടെ നാടിന്‍റെ സംസ്കാരം. ആദ്യം ജനിച്ച അണുവിനും അതിന്‍റേതായ ധര്‍മ്മമുണ്ടായിരുന്നുവെന്ന് നമ്മുടെ സംസ്കാരം പഠിപ്പിക്കുന്നു. 

ആയുര്‍വേദം, കല, ശാസ്ത്രം, ആചാരങ്ങള്‍ എന്നിവയെല്ലാം ആത്മീയതയില്‍ പൊതിഞ്ഞ് നമുക്ക് തലമുറകളായി കൈമാറിവന്നു. ഈ സംസ്കാരം അടുത്ത തലമുറയിലേക്ക് പകര്‍ന്നുകൊടുക്കാന്‍ നാം ആദ്യം ഇതിനെക്കുറിച്ച് അറിവും അഭിമാനവുമുള്ളവരാകണം. ആചാരങ്ങളും മുറതെറ്റാതെ അനുഷ്ഠിക്കണം. എന്തെന്നാല്‍ ഒരു സംസ്കാരം നിലനില്ക്കുന്നത് ആചാരങ്ങളിലൂടെയാണ്. ഇത്രയൊക്കെ വൈദേശിക ആക്രമണങ്ങളുണ്ടായിട്ടും നമ്മുടെ നാട് മരിക്കാതിരുന്നത് സാധാരണക്കാരിലൂടെ ആത്മീയതയിലൂന്നിയ ആചാരങ്ങള്‍ നിലനിന്നുവന്നതുകൊണ്ടാണെന്ന സത്യം വിസ്മരിക്കാതിരിക്കുക."

പ്രധാന ഹോമങ്ങളും ഫലങ്ങളും

പ്രധാന ഹോമങ്ങളും ഫലങ്ങളും
--------------------
നിത്യജീവിതത്തില്‍ നമ്മള്‍ ഓരോരുത്തരും നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. ഏതൊരു പ്രശ്നങ്ങള്‍ക്കും പരിഹാരമായി ചില വൈദീകകര്‍മ്മങ്ങളും വിധിച്ചിട്ടുണ്ട്. അത്തരം കര്‍മ്മങ്ങളില്‍പ്രധാനമാണ് ഹോമം. പ്രധാനഹോമങ്ങളുംപുണ്യഫലങ്ങളും.

ഗണപതിഹോമം :- 
പുതിയ വീട് വച്ച് താമസിക്കുക, തൊഴില്‍ സ്ഥാപനം തുടങ്ങുക, പുതിയ പദ്ധതികള്‍ ആരംഭിക്കുക തുടങ്ങിയ എല്ലാ മംഗളകര്‍മ്മങ്ങള്‍ക്കും മുന്നോടിയായി ഗണപതിഹവനം നടത്തിയാല്‍ തടസ്സങ്ങള്‍ മാറി എല്ലാം ശുഭമായി പര്യവസാനിക്കും.സര്‍വ്വവിഘ്നങ്ങള്‍ക്കും പരിഹാരം വിഘ്നേശ്വരനെ പ്രീതിപ്പെടുത്തുക തന്നെയാണ്.

ലക്ഷ്മികുബേരഹോമം :-
സമ്പത്തിന്റെ ദേവതയാണ് മഹാലക്ഷ്മി. ലക്ഷ്മികുബേരഹോമം നടത്തിയാല്‍ ഒരു പരിധിവരെ സാമ്പത്തിക അഭിവൃദ്ധിയും ക്ഷേമൈശ്വര്യങ്ങളും അനുഭവഫലങ്ങളാകും.

സുദര്‍ശനഹോമം :- 
ഏതൊരു വ്യക്തിക്കും ചില ലക്ഷ്യങ്ങളും ആശങ്കകളുമുണ്ടായിരിക്കും. ആശങ്കളകറ്റി ലക്ഷ്യസ്ഥാനത്തെത്താന്‍ വേണ്ടിയാണ് സുദര്‍ശനഹോമം നടത്തുന്നത്.

മൃത്യുഞ്ജയഹോമം :- 
ശിവനെ പ്രീതിപ്പെടുത്തി മരണഭയത്തില്‍ നിന്ന് മോചനം നേടി സമാധാനത്തോടെയുംദീര്‍ഘായുസ്സോടെയും ജീവിക്കാന്‍ ശിവങ്കല്‍ മൃത്യുഞ്ജയഹോമം നടത്തുന്നു.

നവഗ്രഹഹോമം :- 
രോഗാദി ദുരിതങ്ങളില്‍ നിന്ന് ശാന്തി നേടാനും കാലദോഷപരിഹാരമായി നവഗ്രഹഹോമം നടത്തി നവഗ്രഹങ്ങളെ പ്രീതിപ്പെടുത്തുന്നു. 

ആയുര്‍ഹോമം :- 
ആയുര്‍ഹോമം നടത്തുന്നത് ദീര്‍ഘായുസ്സിനുവേണ്ടിയാണ്.

സ്വയംവരഹോമം :-
വിവാഹതടസ്സങ്ങള്‍ നീങ്ങുവാനും നല്ല ദാമ്പത്യജീവിതം നയിക്കുവാനും വേണ്ടി ശ്രീപാര്‍വ്വതീപരമേശ്വരന്മാരെ പ്രീതിപ്പെടുത്താനായി സ്വയംവരഹോമം നടത്തുന്നു.

ചണ്‍ഡികാഹോമം :-
ജീവിതപാതയിലെ തടസ്സങ്ങളെയും ശത്രുക്കളെയും നീക്കുവാനായി ചണ്‍ഡികാഹോമം നടത്തുന്നു. 

ഐക്യമത്യഹോമം :-
അഭിപ്രായഭിന്നതകളും കുടുംബകലഹങ്ങളുംഅകറ്റി കുടുംബാംഗങ്ങള്‍ക്ക് ഐക്യവും ശാന്തിയും പുരോഗതിയുമുണ്ടാകാനായി ഐക്യമത്യഹോമം നടത്തുന്നു.

മത്സ്യവതാരം

ഹൈന്ദവമത ഐതിഹ്യപ്രകാരം മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളിൽ ആദ്യത്തേതാണ് മത്സ്യാവതാരം. വൈവസ്വതമനു എന്ന മനുവിന്റെ ഭരണകാലത്താണ് മഹാവിഷ്ണു മത്സ്യമായി അവതരിച്ചത്. ബ്രഹ്മാവ് വേദം ചൊല്ലിക്കൊണ്ടിരുന്ന സമയം ഹയഗ്രീവൻ എന്ന അസുരൻ ബ്രഹ്മസന്നിധിയിൽ നിന്ന് വേദസംഹിതകൾ അപഹരിച്ചു. ഈ അസുരനെ വധിച്ച് വേദങ്ങളെ തിരിച്ചെടുക്കുന്നതിനായി മഹാവിഷ്ണു മത്സ്യാവതാരം കൈക്കൊണ്ടു. വൈവസ്വതമനുസ്നാനാദികർമ്മങ്ങൾക്കായി കൃതമാല നദിയിൽ ഇറങ്ങിയ നേരം ഒരു മത്സ്യം തന്നെ രാജാവിന്റെ കൂടെ കൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ടു. ദയാലുവായ രാജാവ് മത്സ്യത്തെ മൺകുടത്തിൽ വളർത്തി. കാലക്രമേണ മത്സ്യം വളർന്നു. മത്സ്യത്തെ ഗംഗാനദിയിൽ നിക്ഷേപിച്ചു. ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ ഗംഗാനദി മത്സ്യത്തെ വഹിയ്ക്കാൻ അശക്തയായി. ഒടുവിൽ മത്സ്യം രാജാവിനോട് ഏഴുദിവസത്തിനുള്ളിൽ മഹാപ്രളയം സംഭവിയ്ക്കുമെന്നും ഒരു തോണി നിർമ്മിച്ച് സപ്തർഷികളോടൊപ്പം രക്ഷപ്പെടാൻ ആവശ്യപ്പെടുകയും ചെയ്തു. മഹാപ്രളയസമയത്ത് മത്സ്യത്തിനു മുളച്ച കൊമ്പിൽ തോണിയുമായി ഹിമവത് ശൃംഗത്തിലെത്തി. മനുവും സപ്തർഷികളും ഏതാനും ബീജങ്ങളും മാത്രം അവശേഷിച്ചു

തുളസിത്തറ ഏങ്ങനെ ആകണം

തുളസിത്തറ

സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് കിഴക്കു വശത്തു നിന്നുളള വാതിലിനു നേര്‍ക്കായി വേണം ഗൃഹത്തില്‍ തുളസിത്തറ നിര്‍മ്മിക്കേണ്ടതെന്ന് ആചാര്യന്മാര്‍ പഠിപ്പിക്കുന്നു. വീട്ടിലെ തറയുത്തരത്തിനേക്കാള്‍ താഴ്ന്നതാവാതെ നിശ്ചിത വലിപ്പത്തില്‍ വേണം തുളസിത്തറ നിര്‍മ്മിക്കേണ്ടത്. തൂളസിത്തറയില്‍ നടാനായി കൃഷ്ണതുളസി തിരഞ്ഞെടുക്കേണ്ടതാണുത്തരമെന്നും വിധിയുണ്ട്.തുളസിച്ചെടിയുടെ സമീപത്ത് അശുദ്മായി പ്രവേശിക്കാന്‍ പാടില്ല. നാമം ജപിച്ചുകൊണ്ടായിരിക്കണം തുളസിയുടെ പരിസരത്തു ചെല്ലേണ്ടത്. തുളസിയെ ദിവസവും മൂന്നു തവണ പ്രദക്ഷിണം വയ്‌ക്കേണ്ടതാണ്.
പ്രസീദ തുളസീദേവി
പ്രസീദ ഹരിവല്ലഭേ
ക്ഷീരോദമഥനോദ്ഭൂതേ
തുളസി സ്വാം നമാമ്യഹം

തുളസിച്ചെടിയെ പ്രദക്ഷിണം ചെയ്യുമ്പോള്‍ ചൊല്ലേണ്ട മന്ത്രമിതാണ്. തുളസിപൂവിറുക്കുമ്പോഴും മന്ത്രം ചൊല്ലണം.
തുളസ്യമൃത സംഭൂതാ
സഭാത്വം, കേശവപ്രിയേ
കേശമാര്‍ത്ഥം ലുനാമി ത്വാം
വരദാ ഭവ ശോഭനേ

സന്ധ്യയ്ക്കും ഏകാദശിക്കും ചൊവ്വ, വെള്ളി ദിവസങ്ങളിലും തുളസിപ്പൂപറിക്കാന്‍ പാടില്ലെന്നും വിധിയുണ്ട്. പൂജയ്ക്കല്ലാതെ തുളസിപ്പൂവിറുത്താനും അനുവാദമില്ല.മനുഷ്യന്റെ ശരീരത്തിലെ ഏറ്റവും കൂടിതല്‍ ആഗിരണശക്തിയുള്ള സ്ഥലം ചെവിയ്ക്കു പുറയിലാമെന്ന് കണ്ടുപിടിച്ചിട്ട് അധികനാളായിട്ടില്ല. തുളസിയുടെ ഔഷധഗുണത്തെപ്പറ്റി ആരെയും പറഞ്ഞ് ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. അങ്ങിനെയുള്ള തുളസിയുടെ ഗുണം എളുപ്പത്തില്‍ ചെവിയുടെ പിന്നിലെ ത്വക്കിലൂടെ ആഗിരണം ചെയ്യപ്പെടും. ഇത് കൊണ്ടാണ് ചെവിയില്‍ തുളസി ചൂടാന്‍ പഴമക്കാര്‍ നിര്‍ദ്ദേശിച്ചതും അവര്‍ അങ്ങിനെ ചെയ്തിരുന്നതും. പഴയ ഭവനങ്ങളിലെല്ലാം തന്നെ തുളസിത്തറ കെട്ടി ആദിവ്യചെടിയെ സംരക്ഷിച്ചിരുന്നതായി കാണാം.

പൂജാമുറി എങ്ങനെ ആകണം

പൂജാമുറി
--------------------
വീട്ടിലെ പൂജാമുറി കിഴക്കോട്ട് അഭിമുഖമായിട്ടായിരിക്കണം. ചിത്രങ്ങളും രൂപങ്ങളും കിഴക്കോട്ടായി വെക്കണം. തെക്കോട്ട്‌ അഭിമുഖമായി നിന്ന് ഒരിക്കലും നമസ്കരിക്കരുത്. അതനുസരിച്ചായിരിക്കണം പൂജാമുറിയില്‍ ദൈവങ്ങളുടെ ഫോട്ടോയും പ്രതിമകളും മറ്റും സ്ഥാപിക്കാന്‍. അധികം ഫോട്ടോകളും പ്രതിമകളും പൂജാമുറിയില്‍ വെക്കാതിരിക്കുന്നതാണ് നല്ലത്. ചിതലരിച്ച ഫോട്ടോകളും ഒടിഞ്ഞ പ്രതിമകളും ശില്പങ്ങളും പൂജാമുറിയില്‍ വെക്കുന്നത് ദോഷകരമാണ്. പൂജാമുറിയില്‍ ദിവസവും രണ്ടുനേരം വിളക്കുവച്ച് പ്രാര്‍ത്ഥിക്കണം. കെടാവിളക്ക് കത്തിക്കുന്നതാണ് ഏറ്റവും ഉത്തമം. വൃത്തിയും ശുദ്ധിയും കാത്തുസൂക്ഷിക്കാന്‍ കഴിയുന്നവര്‍ മാത്രമേ വീട്ടില്‍ പൂജാമുറിയൊരുക്കാവു. പൂജാമുറി ക്ഷേത്രംപോലെ പരിശുദ്ധമാണ്. ക്ഷേത്രത്തിലെ ഈശ്വരവിഗ്രഹം പോലെത്തന്നെയാണ് ഫോട്ടോകളും പ്രതിമകളും. വിളക്കുവെച്ച് പ്രാത്ഥിച്ചാല്‍അവയ്ക്ക് ഈശ്വരചൈതന്യം വരും. ക്ഷേത്രംപോലെ പരിപാലിക്കാന്‍ കഴിയാത്തവര്‍ ഒരിക്കലും ഗൃഹത്തില്‍ പൂജാമുറിയൊരുക്കാതിരിക്കുക. വൃത്തിയോടും ശുദ്ധിയോടും കൂടി ഇഷ്ടദേവന് പൂക്കളും പഴങ്ങളും സമര്‍പ്പിക്കാം. 

ദേവീദേവന്മാരുടെ ചിത്രങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് അശുഭമല്ല. എന്നാല്‍ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചു അഭിഷേകാദി കര്‍മ്മങ്ങള്‍ നടത്തി ആരാധിക്കുന്നത് ചിലപ്പോള്‍ ദോഷമായേക്കും. ഗാര്‍ഹികമായ ആശുദ്ധികള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതിനാലും എന്നും നിഷ്ഠയോടെ പൂജാദികര്‍മ്മങ്ങള്‍ ഭവനങ്ങളില്‍ നടത്തുക പ്രായോഗികമല്ലാത്തതിനാലും വിഗ്രഹപ്രതിഷ്ഠ ഭവനങ്ങളില്‍ ഒഴിവാക്കുന്നതാണ് ഉത്തമം. നിത്യ ബ്രഹ്മചാരിയായ ശ്രീ ഹനുമാന്റെയും അയ്യപ്പസ്വാമിയുടെയും ചിത്രം പൂജാമുറിയിലൊഴികെ ഗൃഹത്തില്‍ മറ്റൊരിടത്തും സൂക്ഷിക്കരുത്.

Monday, August 3, 2015

ഗോ മാഹാത്മ്യം

ഗോ മാഹാത്മ്യം

ഹിന്ദുധര്‍മ്മത്തിന്റെ അടിസ്ഥാനഘടകമാണ്ഗോരക്ഷ. വേദങ്ങളിലും പുരാണങ്ങളിലും ഗോക്കള്‍ക്കുള്ള സ്ഥാനം മഹത്തരമാണെന്ന് പറയുന്നു. ഋഷിമാര്‍ ഗോക്കളെ പരിപാലിച്ച് അവയുടെ പാലില്‍നിന്ന് കിട്ടുന്ന നെയ്യ് എടുത്താണ് ലോകനന്മാക്കായി യജ്ഞകര്‍മ്മങ്ങള്‍ നടത്തിയിരുന്നത്. ഗോവിന്റെ നെറ്റിയില്‍ ശിവനും, കഴുത്തില്‍ പാര്‍വ്വതിയും, കൊമ്പുകളില്‍ ഇന്ദ്രനും വിഷ്ണുവും ചുണ്ടില്‍ വസുക്കളും ദന്തങ്ങളില്‍ മരുത്തുക്കളും നാക്കില്‍ സരസ്വതിയും നിശ്വാസത്തില്‍ നാല് വേദങ്ങളും ആറ് വേദാംഗങ്ങളും വായില്‍ അഗ്നിയും കണ്ണില്‍ സൂര്യചന്ദ്രന്മാരും മദ്ധ്യത്തില്‍ ബ്രഹ്മാവും ചര്‍മ്മത്തില്‍ പ്രജാപതിയും ചെവികളില്‍ ആശ്വനീദേവന്മാരും കക്ഷത്തില്‍ സാധുദേവതകളും മുതുകില്‍ നക്ഷത്രങ്ങളും അപാനത്തില്‍ സര്‍വ്വതീര്‍ത്ഥങ്ങളും മൂത്രത്തില്‍ ഗംഗയും ചാണകത്തില്‍ ലക്ഷ്മിയും വക്ഷസ്സില്‍ സുബ്രഹ്മണ്യനും വാലില്‍ രമയും പാര്‍ശ്വത്തില്‍വിശ്വദേവന്മാരും കാല്, മുട്ട്, തുട എന്നിവടങ്ങളില്‍ പഞ്ചവായുക്കളും കുളമ്പിന്റെ അംഗത്തില്‍ സര്‍പ്പങ്ങളും മധ്യത്തില്‍ ഗന്ധര്‍വ്വന്മാരും അകിടില്‍ ചതുര്‍സ്സമുദ്രങ്ങളും സ്ഥിതിചെയ്യുന്നു. അങ്ങനെയുള്ള ഗോമാതാവിനെ നിത്യം വണങ്ങുന്നത് അഭീഷ്ടഫലസിദ്ധി പ്രദാനം ചെയ്യും.

വെറ്റില മാഹാത്മ്യം

വെറ്റില മാഹാത്മ്യം

മഹിമയേറിയതും മംഗളകരവുമായ വെറ്റിലയെ സുഭിക്ഷതയുടെ അടയാളമായിട്ടാണ് കണ്ടുവരുന്നത്. ഹൈന്ദവ ആഘോഷങ്ങള്‍, വിവാഹം, കെട്ടുനിറ, പൂജ എന്നിവയില്ലെല്ലാം വെറ്റില പ്രധാന പങ്കുവഹിക്കുന്നു. വാടിയതും കീറിയതുമായ വെറ്റില ശുഭകാര്യങ്ങള്‍ക്ക് നല്ലതല്ല. അതുപോലെ വെറ്റിലയും പാക്കും വലതു കൈയിലെ വാങ്ങാവു. ദക്ഷിണസമര്‍പ്പണത്തില്‍ വെറ്റിലയും പഴുക്കടക്കയും നിര്‍ബന്ധമാണ്‌. മറ്റൊരു ഇലയ്ക്കുമില്ലാത്ത അനേകം പ്രത്യേകതകള്‍ വെറ്റിലയ്ക്കുണ്ട്. ദക്ഷിണ കൊടുക്കുമ്പോള്‍ വെറ്റിലയുടെ വാലറ്റം നമ്മുടെ നേര്‍ക്കായിരിക്കണം. എന്നാല്‍ വിവാഹശേഷം കാര്‍മ്മികന് ദക്ഷിണ കൊടുക്കുമ്പോള്‍ മാത്രം വാലറ്റം കൊടുക്കുന്നയാളിന്റെ നേര്‍ക്കായിരിക്കണം. വെറ്റിലയ്ക്ക് അനേകം ഞരമ്പുകളുണ്ട്. അവയെല്ലാം വന്നു സംഗമിക്കുന്നത് വാലറ്റത്താണ്. ഹിന്ദു ആചാരപ്രകാരമുള്ള താംബൂല പ്രശ്നത്തില്‍ വെറ്റിലയാണല്ലോ പ്രധാനി. വെറ്റിലയും അടക്കയും മഹാലക്ഷ്മിയുടെ അംഗങ്ങളായാണ് കണക്കാക്കപ്പെടുന്നത്. വിരുന്നുകളിലും മറ്റ് ശുഭകാര്യങ്ങളിലും വെറ്റിലയും പാക്കും നല്‍കിയാല്‍ കുടുംബത്തില്‍ ഐശ്വര്യവും സമൃദ്ധിയുമുണ്ടാകുമെന്നാണ് വിശ്വാസം.

108 മഹാ ശിവ ക്ഷേത്രങ്ങൾ

108 മഹാ ശിവ ക്ഷേത്രങ്ങൾ

1.തൃശ്ശിവപേരൂർ വടക്കുംനാഥക്ഷേത്രം
2.ഉദയമ്പേരൂർ ഏകാദശി പെരുംതൃക്കോവിൽ ക്ഷേത്രം
3.രവീശ്വരം മഹാദേവക്ഷേത്രം
4.ശുചീന്ദ്രം സ്ഥാണുമലയ പെരുമാൾ ക്ഷേത്രം
5.ചൊവ്വാരം ചിദംബരേശ്വര ക്ഷേത്രം
6.മാതൂർ ശിവക്ഷേത്രം
7.തൃപ്രങ്ങോട്ട് ശിവക്ഷേത്രം
8.മുണ്ടയൂർ ശിവക്ഷേത്രം
9.തിരുമാന്ധാംകുന്ന് മഹാദേവക്ഷേത്രം
10.ചൊവ്വല്ലൂർ ശിവക്ഷേത്രം
11.പനഞ്ചേരി മുടിക്കോട്ട് ശിവക്ഷേത്രം
12.തൃക്കുരട്ടി മഹാദേവക്ഷേത്രം
13.പുരമുണ്ടേക്കാട്ട് മഹാദേവക്ഷേത്രം
14.അവനൂർ ശ്രീകണ്‌ഠേശ്വരംമഹാദേവക്ഷേത്രം
15.കൊല്ലൂർ മൂകാംബിക ക്ഷേത്രം
16.തിരുമംഗലം മഹാദേവക്ഷേത്രം
17.തൃക്കാരിയൂർ മഹാദേവക്ഷേത്രം
18.കുന്നപ്രം കുടപ്പനകുന്ന് മഹാദേവക്ഷേത്രം
19.ശ്രീവെള്ളൂർ പെരുന്തട്ട മഹാദേവക്ഷേത്രം
20.അഷ്ടമംഗലം മഹാദേവക്ഷേത്രം
21.ഐരാണിക്കുളം മഹാദേവക്ഷേത്രം
22.കൈനൂർ മഹാദേവക്ഷേത്രം
23.ഗോകർണ്ണം മഹാബലേശ്വരക്ഷേത്രം
24.എറണാകുളം മഹാദേവക്ഷേത്രം
25.പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രം
26.അടാട്ട് മഹാദേവക്ഷേത്രം
27. നൽപ്പരപ്പിൽ മഹാദേവക്ഷേത്രം
28. ശാസ്തമംഗലം മഹാദേവക്ഷേത്രം
29. പാറാപറമ്പ് മഹാദേവക്ഷേത്രം
30. തൃക്കൂർ മഹാദേവക്ഷേത്രം
31. പനയൂർ പാലൂർ മഹാദേവക്ഷേത്രം
32. വൈറ്റില നെട്ടൂർ മഹാദേവക്ഷേത്രം
33. വൈക്കം മഹാദേവക്ഷേത്രം
34. രാമേശ്വരം മഹാദേവക്ഷേത്രം കൊല്ലം
35.രാമേശ്വരം മഹാദേവക്ഷേത്രം അമരവിള
36. ഏറ്റുമാനൂർ മഹാദേവക്ഷേത്രം
37. എടക്കൊളം കാഞ്ഞിലശേരി മഹാദേവക്ഷേത്രം 
38. ചെമ്മന്തിട്ട മഹാദേവക്ഷേത്രം
39. ആലുവ ശിവക്ഷേത്രം
40.തിരുമിറ്റക്കോട്ട് അഞ്ചുമൂർത്തി ക്ഷേത്രം
41. വേളോർവട്ടം മഹാദേവക്ഷേത്രം
42. കല്ലാറ്റുപുഴ മഹാദേവക്ഷേത്രം
43. തൃക്കുന്ന് മഹാദേവക്ഷേത്രം
44. ചെറുവത്തൂർ മഹാദേവക്ഷേത്രം
45. പൊങ്ങണം മഹാദേവക്ഷേത്രം
46. തൃക്കപാലീശ്വരം മഹാദേവക്ഷേത്രം നിരണം
47. തൃക്കപാലീശ്വരം ശിവക്ഷേത്രം കാടാച്ചിറ
48. തൃക്കപാലീശ്വരം ഇരിങ്ങന്നൂർ ശിവക്ഷേത്രം
49. അവിട്ടത്തൂർ മഹാദേവക്ഷേത്രം
50. പെരുമല പനയന്നാർകാവ് ശിവക്ഷേത്രം
51. ആനന്ദവല്ലീശ്വരം മഹാദേവക്ഷേത്രം
52. കാട്ടകമ്പാല മഹാദേവക്ഷേത്രം
53. പഴയന്നൂർ കൊണ്ടാഴി തൃതം തളി ക്ഷേത്രം
54. പേരകം മഹാദേവക്ഷേത്രം
55. ചക്കംകുളങ്ങര മഹാദേവക്ഷേത്രം
56. വീരാണിമംഗലം മഹാദേവക്ഷേത്രം
57. ചേരാനല്ലൂർ മഹാദേവക്ഷേത്രം
58. മണിയൂർ മഹാദേവക്ഷേത്രം
59. കോഴിക്കോട് തളിക്ഷേത്രം
60. കടുത്തുരുത്തി തളിക്ഷേത്രം 
61. തകീഴ് തളി മഹാദേവക്ഷേത്രം
62. താഴത്തങ്ങാടി തളികോട്ട ക്ഷേത്രം
63. കൊടുങ്ങല്ലൂർ മഹാദേവക്ഷേത്രം
64. ശ്രീകണ്‌ഠേശ്വരം മഹാദേവക്ഷേത്രം
65. തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം
66. പടനായർകുളങ്ങര മഹാദേവക്ഷേത്രം
67. തൃച്ചാറ്റുകുളം മഹാദേവക്ഷേത്രം
68. ആലത്തൂർ പൊക്കുന്നി മഹാദേവക്ഷേത്രം
69. കൊട്ടിയൂർ ശിവക്ഷേത്രം
70. തൃപ്പാളൂർ മഹാദേവക്ഷേത്രം
71. പെരുന്തട്ട മഹാദേവക്ഷേത്രം
72. തൃത്താല മഹാദേവക്ഷേത്രം
73. തിരുവാറ്റാ മഹാദേവക്ഷേത്രം
74. വാഴപ്പള്ളി മഹാക്ഷേത്രം
75. ചങ്ങംകുളങ്ങര മഹാദേവക്ഷേത്രം
76. അഞ്ചുമൂർത്തിമംഗലം ക്ഷേത്രം
77. തിരുനക്കര ശിവക്ഷേത്രം
78. അഷ്ടമിച്ചിറ മഹാദേവക്ഷേത്രം
79. പട്ടണക്കാട് മഹാദേവക്ഷേത്രം
80. ഉളിയന്നൂർ മഹാദേവക്ഷേത്രം
81. കിള്ളിക്കുറിശ്ശി മംഗലം മഹാദേവക്ഷേത്രം
82. പുത്തൂർ മഹാദേവക്ഷേത്രം
83. ചെങ്ങന്നൂർ മഹാദേവക്ഷേത്രം
84. സോമേശ്വരം മഹാദേവക്ഷേത്രം
85. വെങ്ങനല്ലൂർ തിരുവിമ്പിലപ്പൻമഹാശിവക്ഷേത്രം
86. കൊട്ടാരക്കര മഹാദേവക്ഷേത്രം
87. കണ്ടിയൂർ മഹാദേവക്ഷേത്രം
88. പാലയൂർ മഹാദേവക്ഷേത്രം
89. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം
90. നെടുമ്പുര കുലശേഖരനെല്ലൂർ മഹാദേവക്ഷേത്രം
91. മണ്ണൂർ മഹാദേവക്ഷേത്രം
92. തൃശ്ശിലേരി മഹാദേവക്ഷേത്രം
93. ശൃംഗപുരം മഹാദേവക്ഷേത്രം
94. കരിവെള്ളൂർ മഹാദേവക്ഷേത്രം
95. മമ്മിയൂർ മഹാദേവക്ഷേത്രം
96. പറമ്പുന്തളി മഹാദേവക്ഷേത്രം
97. തിരുനാവായ മഹാദേവക്ഷേത്രം
98. കാരിക്കോട് കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം
99. നാല്പത്തെണ്ണീശ്വരം മഹാദേവക്ഷേത്രം
100.കോട്ടപ്പുറം മഹാദേവക്ഷേത്രം
101.മുതുവറ മഹാദേവക്ഷേത്രം
102.വെളപ്പായ മഹാദേവക്ഷേത്രം
103.കുന്നത്തളി ശിവക്ഷേത്രം
104.തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം
105.പെരുവനം മഹാദേവക്ഷേത്രം
106.തിരുവാലൂർ മഹാദേവക്ഷേത്രം
107.ചിറയ്ക്കൽ മഹാദേവക്ഷേത്രം
108.കൊടുമ്പൂർ മഹാദേവക്ഷേത്രം

ശനിദോഷത്തിന് ശനീശ്വരപൂജ

ഭാരത സംസ്കാരം

ശനിദോഷത്തിന് ശനീശ്വരപൂജ

നൈഷ്ഠിക ബ്രഹ്മചര്യത്തിന്റെ പ്രതീകമാണ് ശ്രീധര്‍മ്മശാസ്താവ്. അയ്യപ്പനും ധര്‍മ്മശാസ്താവും രണ്ടാണ്. മഹാവിഷ്ണുവിന്റെ മോഹിനിരൂപത്തെ കാമിച്ച് മഹേശ്വരനുണ്ടായ പുത്രനാണ് ധര്‍മ്മശാസ്താവ്. ധര്‍മ്മശാസ്താവിന്റെ അംശാവാതാരമാണ് ശ്രീഅയ്യപ്പന്‍.തീരാദുരിതങ്ങള്‍ക്കും ശനിദോഷശമനത്തിനുമായി കലിയുഗവരദനായ അയ്യപ്പനെ ശരണം പ്രാപിക്കാം... ഈ ഭൂമിയില്‍ പിറന്നുവീണ എല്ലാ മനുഷ്യരുടെ ജീവിതത്തിലും ശനിദോഷം കടന്നുവരും. ജനനസമയം അനുസരിച്ച് ശനിദോഷത്തിന്റെ ശക്തി കൂടിയും കുറഞ്ഞുമിരിക്കും. ചിലരുടെ ജീവിതത്തിലെ പ്രധാനസംഭവങ്ങളെല്ലാം നടക്കുന്നത് ഒരു പക്ഷെ ഈ കാലഘട്ടത്തിലായിരിക്കും. യൌവനത്തിലെ ശനിദശയ്ക്കയിരിക്കും കാഠിന്യം. ബാല്യത്തിലും വാര്‍ദ്ധ്യക്യത്തിലും വരുന്ന ശനിദശയ്ക്ക് ശക്തികുറവായിരിക്കും. എന്നാല്‍ ചില വ്യക്തികളെ ഈശ്വരാനുഗ്രഹം കുറവായ സന്ദര്‍ഭങ്ങളില്‍ ശനിദോഷം ശരിക്കും ബാധിക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്യും. ഒരുവന്റെ പൂര്‍വ്വ ജന്മ പ്രാരാബ്ധങ്ങളെല്ലാം അവനവന്‍ അനുഭവിച്ചു തന്നെ തീര്‍ക്കണം. എന്നിരുന്നാലും നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ശനീശ്വരപൂജ ചെയ്യുന്നതും അയ്യപ്പസ്വാമിക്ക് എള്ള്തിരി കത്തിക്കുന്നതും എള്ള്പായസം കഴിക്കുന്നതും അതിലുപരി അയ്യപ്പസ്വാമിക്ഷേത്രങ്ങളില്‍ ശനിയാഴ്ചകളില്‍ ദര്‍ശനം നടത്തുന്നതും ശനിദോഷശാന്തിക്ക് ഉത്തമമാണ്. ധര്‍മ്മശാസ്താവിന് മുമ്പില്‍ മുട്ടിയുടച്ച നാളികേരം മുറിയില്‍ എണ്ണയൊഴിച്ച് നീരാഞ്ജനം കത്തിക്കുന്നത് അത്യന്തം ശ്രേയസ്കരമാണ്. 

" നീലാഞ്ജന സമാഭാസം - രവിപുത്രം യാമാഗ്രജം ച്ഛായ
മാര്‍ത്താണ്ഡസംഭൂതം തം നമാമി ശനൈശ്ചര്യം."

ശനിയാഴ്ച കാക്കയ്ക്ക് പച്ചരിയും എള്ളും കലര്‍ത്തി നനച്ച് കൊടുക്കാം. പാവപ്പെട്ടവര്‍ക്ക് ഒരു നേരത്തെ ആഹാരം കൊടുക്കുന്നതും കറുപ്പോ നീലയോ വസ്ത്രം ദാനം ചെയ്യുന്നതും നല്ലതാണ്.