Tuesday, August 4, 2015

തുളസിത്തറ ഏങ്ങനെ ആകണം

തുളസിത്തറ

സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് കിഴക്കു വശത്തു നിന്നുളള വാതിലിനു നേര്‍ക്കായി വേണം ഗൃഹത്തില്‍ തുളസിത്തറ നിര്‍മ്മിക്കേണ്ടതെന്ന് ആചാര്യന്മാര്‍ പഠിപ്പിക്കുന്നു. വീട്ടിലെ തറയുത്തരത്തിനേക്കാള്‍ താഴ്ന്നതാവാതെ നിശ്ചിത വലിപ്പത്തില്‍ വേണം തുളസിത്തറ നിര്‍മ്മിക്കേണ്ടത്. തൂളസിത്തറയില്‍ നടാനായി കൃഷ്ണതുളസി തിരഞ്ഞെടുക്കേണ്ടതാണുത്തരമെന്നും വിധിയുണ്ട്.തുളസിച്ചെടിയുടെ സമീപത്ത് അശുദ്മായി പ്രവേശിക്കാന്‍ പാടില്ല. നാമം ജപിച്ചുകൊണ്ടായിരിക്കണം തുളസിയുടെ പരിസരത്തു ചെല്ലേണ്ടത്. തുളസിയെ ദിവസവും മൂന്നു തവണ പ്രദക്ഷിണം വയ്‌ക്കേണ്ടതാണ്.
പ്രസീദ തുളസീദേവി
പ്രസീദ ഹരിവല്ലഭേ
ക്ഷീരോദമഥനോദ്ഭൂതേ
തുളസി സ്വാം നമാമ്യഹം

തുളസിച്ചെടിയെ പ്രദക്ഷിണം ചെയ്യുമ്പോള്‍ ചൊല്ലേണ്ട മന്ത്രമിതാണ്. തുളസിപൂവിറുക്കുമ്പോഴും മന്ത്രം ചൊല്ലണം.
തുളസ്യമൃത സംഭൂതാ
സഭാത്വം, കേശവപ്രിയേ
കേശമാര്‍ത്ഥം ലുനാമി ത്വാം
വരദാ ഭവ ശോഭനേ

സന്ധ്യയ്ക്കും ഏകാദശിക്കും ചൊവ്വ, വെള്ളി ദിവസങ്ങളിലും തുളസിപ്പൂപറിക്കാന്‍ പാടില്ലെന്നും വിധിയുണ്ട്. പൂജയ്ക്കല്ലാതെ തുളസിപ്പൂവിറുത്താനും അനുവാദമില്ല.മനുഷ്യന്റെ ശരീരത്തിലെ ഏറ്റവും കൂടിതല്‍ ആഗിരണശക്തിയുള്ള സ്ഥലം ചെവിയ്ക്കു പുറയിലാമെന്ന് കണ്ടുപിടിച്ചിട്ട് അധികനാളായിട്ടില്ല. തുളസിയുടെ ഔഷധഗുണത്തെപ്പറ്റി ആരെയും പറഞ്ഞ് ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. അങ്ങിനെയുള്ള തുളസിയുടെ ഗുണം എളുപ്പത്തില്‍ ചെവിയുടെ പിന്നിലെ ത്വക്കിലൂടെ ആഗിരണം ചെയ്യപ്പെടും. ഇത് കൊണ്ടാണ് ചെവിയില്‍ തുളസി ചൂടാന്‍ പഴമക്കാര്‍ നിര്‍ദ്ദേശിച്ചതും അവര്‍ അങ്ങിനെ ചെയ്തിരുന്നതും. പഴയ ഭവനങ്ങളിലെല്ലാം തന്നെ തുളസിത്തറ കെട്ടി ആദിവ്യചെടിയെ സംരക്ഷിച്ചിരുന്നതായി കാണാം.

No comments:

Post a Comment