ഏകാദശിവ്രതം, പ്രാധാന്യം
വിഷ്ണുപ്രീതിക്കും അതുവഴി ഇഹലോകസുഖത്തിനുംപരലോകമോക്ഷപ്രാപ്തിക്കുമായുള്ള വ്രതമാണിത്. ഏകാദശിവ്രതമെടുക്കുന്നയാള്‍, തലേന്ന് ദശമിദിനത്തില്‍ ഒരിക്കലുണ്ട് വ്രതമാരംഭിക്കണം. ഏകാദശിനാളില്‍ രാവിലെ കുളിച്ച് മഹാവിഷ്ണു അഥവാ ശ്രീകൃഷ്ണക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം. അന്ന് പൂര്‍ണ ഉപവാസമാണ്. പകല്‍ ഉറങ്ങരുത്. ദ്വാദശിനാളില്‍ രാവിലെ കുളിച്ച് പാരണകഴിച്ച് വ്രതമവസാനിപ്പിക്കുന്നു. ദ്വാദശിനാളിലും ഒരിക്കലൂണാണ് വേണ്ടത്. പ്രായാധിക്യംകൊണ്ടോ അനാരോഗ്യംകൊണ്ടോ പൂര്‍ണ ഉപവാസം അനുഷ്ഠിക്കാന്‍ പറ്റാത്തവര്‍ക്ക് പഴവര്‍ഗങ്ങള്‍ കഴിക്കാം.
എട്ട് ഏകാദശികള്‍ പ്രാധാന്യം നല്‍കി അനുഷ്ഠിച്ചുവരുന്നു - പ്രോഷ്ഠപദ ഏകാദശി, പരിവര്‍ത്തന ഏകാദശി, കാര്‍ത്തിക ശുക്ല ഏകാദശി, ദേവോത്ഥാന ഏകാദശി, ധനുശുക്ല ഏകാദശി, സ്വര്‍ഗവാതില്‍ ഏകാദശി. മാഘശുക്ല ഏകാദശി, ഭീമൈകാദശി.
No comments:
Post a Comment