ഭാരതം
ഇന്ത്യക്കാര്‍ ആവുന്നതിനു മുന്പ് നാം ഭാരതീയര്‍ ആയിരുന്നു... അറിയണ്ടേ ഭാരതം എന്നാല്‍ എന്താണെന്ന്... ഏതൊരാളും അറിഞ്ഞിരിക്ക്യെണ്ടതല്ലേ അത്?
ഭാ ഭാതി സര്‍വഷു ശാസ്ത്രെഷു
രാ രതി സര്‍വേഷു ജന്തുഷു
ത താരണം സര്‍വേഷു ലോകേഷു
തേന ഭാരതമുച്ച്യതെ
ഭാ --- ഭാതി ---- പ്രകാശം
ര--- രതി--- അറിഞ്ഞു, അതില്‍ ജീവിക്കുക..
ത --- തരണം ചെയ്യുക..
ഭാ എന്നാല്‍ പ്രകാശം സൂര്യദേവന് ഭാസ്കരന്‍ , ഭാനു എന്നെല്ലാം പേര് വരാന്‍ കാരണം ഇതാണ്..
ഭ എന്ന് പറയുമ്പോള്‍ തന്നെ നമ്മുടെ ചുണ്ടുകളില്‍ ഒരു ശക്തിയും പ്രകാശവും വികാസവും ഉണ്ടാകുന്നുണ്ട്... പറഞ്ഞു നോക്കൂ... ഭഗവാനെ സര്‍വ്വ ശക്തിമാന്‍, സര്‍വ വ്യാപി, സര്‍വ ജ്ഞ്യാനി എന്നൊക്കെ വിളിക്കുന്നതിനു കാരണവും ഇതു തന്നെ... ഭാ ഭാതി സര്‍വഷു ശാസ്ത്രെഷു എന്നാല്‍ സര്‍വ ശാസ്ത്രങ്ങളിലും ഏതു സത്യത്തെ ആണോ പറയുന്നത് ആ സത്യത്തെ (പ്രകാശത്തെ) കണ്ടെത്തിയ നാടാണ് ഭാരതം..
ര എന്നാല്‍ രതി .... രതി എന്നാല്‍ അറിഞ്ഞു അതില്‍ ജീവിക്കുക രതി സര്‍വേഷു ജന്തുഷു .... സര്‍വ ജന്തുക്കലോടും രതി വരാന്‍ ഏതോരറിവാണോ നമ്മെ സഹായിക്കുന്നത് ആ അറിവ് ആത്മീയം ആണ്...ആ രതി , അതെങ്ങനെ വരും? എന്നിലും നിങ്ങളിലും ഉള്ളത് ഒരേ ഭഗവാനെന്നു ബോദ്ധ്യമാവുമ്പോള്‍ പരസ്പരം ബഹുമാനിക്കുന്നുസ്നേഹിക്കുന്നു..അത് ബോധ്യപ്പെട്ടു ആ പ്രകാശത്തില്‍ ജീവിച്ചിരുന്നവര്‍ ആണ് ഭാരതീയര്‍
ത എന്നാല്‍ താരണം അതായത് തരണം ചെയ്യുക എന്ത് തരണം ചെയ്യുക? ദുഖങ്ങളുടെ ലോകങ്ങളെ തരണം ചെയ്യ്യാന്‍ എതോരരിവാണോ നമ്മെ സഹായിക്കുന്നത് അപ്രകാരം ഉള്ള അറിവില്‍ രതിച്ചു കൊണ്ട് , ദുഃഖ സാഗരം തരണം ചെയ്യ്ത് പ്രകാശത്തിലേക്ക് , ആ ചൈതന്യത്തിലേക്ക് നീങ്ങുന്ന നാടാണ് ഭാരതം... അവരായിരുന്നു ഭാരതീയര്‍..
( ഭരത ചക്രവര്‍ത്തി ഭരിച്ചത് എന്നര്‍ത്ഥത്തിലും ഭാരതം എന്ന് പുരാണങ്ങളില്‍... )
ഈ മഹത്തായ ഭാരതം എന്ന പേരിനെ ആണ് ഇപ്പൊ എല്ലാരും കൂടി പിടിച്ച് ഇന്ത്യ എന്നാക്കിയിരിക്കുന്നത്... ഈ പേര് എങ്ങിനെ വന്നു എന്ന് ചിന്തിച്ചു നോക്കൂ... അറിയുമോ ?? ആ പേരിന്റെ അര്‍ഥം എന്താണ്? ആര്‍ക്കെങ്കിലും അറിയുമോ? എന്തായാലും അവിടെ തുടങ്ങുന്നു ഭാരതത്തിന്റെ അധപതനം..
No comments:
Post a Comment