Saturday, May 29, 2021

നാഗ മാണിക്യവും ,നാഗ ശാപവും ...

 ഒരു പൂജാരി നിന്റെ കുടുംബത്തിന് സർപ്പദോഷമുണ്ടെന്നു.പറഞ്ഞാൽ ആ വാക്കുകൾക്ക് എങ്ങിനെ വിലകൊടുക്കും..?

കാരണം പാമ്പിനേക്കാൾ ദോഷമുള്ള എത്ര ജീവികൾ ഇവിടെ വാഴുന്നു .അവയൊന്നും ദോഷം ചെയ്യുന്നില്ല...പിന്നെ പാമ്പ് ദോഷം ഉണ്ടാക്കുമോ?...

ഒരു ചെറിയ അനുഭവം പറഞ്ഞു തുടങ്ങുന്നു. ഇന്ത്യയിലോ അത് പോലെ കേരളത്തിൽ എവിടെയൊക്കെ മാലിന്യ മുണ്ടോ അവിടെയൊക്കെ ആവണക്ക് എന്ന ഔഷധം കാണുന്നു ഏതു മുക്കിലും മുലയിലും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ വേസ്റ്റിൻറെ തണലായി ആവണക്ക് വളരുന്നു..

ഒരിക്കൽ കാസർകോട്‌ വെച്ച് കൂലിപ്പണി കഴിഞ്ഞു ആള്‍താമസം കുറഞ്ഞപ്രദേശത്തു കൂടി റൂമിലേക്ക്‌ വരുമ്പോള്‍വഴിയില്‍ ഒരു മൂര്‍ഖന്‍ പാമ്പിനെ കണ്ടു. പുറകെ വന്നിരുന്ന ഒരു കര്ണാടക സോദേശി ആ പാമ്പിനെ കൊന്നു. മരണം ഉറപ്പാക്കാൻ അയാളതിന്റെ തല ഞെരിച്ചു . അല്പ്പം വിഷമത്തോടെ ഞാനാ കാഴ്ച കണ്ടുനിന്നു. അയാള്‍ പോയപ്പോള്‍ അതിനരികിലേക്ക്‌ ചെന്നു. അന്ന് അതിന്റെ വായിൽ എന്തോ സാധനം ഉള്ളതായി തോന്നി .വെക്തമായി നോക്കിയപ്പോള്‍ ഏതോ കറുപ്പ് നിറമുള്ള മുത്തുകളെപോലെ തോന്നി അത് നാഗ മാണിക്ക്യമെന്ന് ധരിച്ചു . വിലമതിക്കാനാവാത്ത ആ നിധി പാമ്പിന്റെ വായിൽ നിന്നും തന്നെ ലഭിച്ചതിൽ ഞാൻ തുള്ളിച്ചാടി . വലിയൊരു പണക്കാരനെയും സ്വപ്നം കണ്ടു മയങ്ങി റൂമിലേക്ക്‌ നടന്നു . പിന്നെ ആരും കാണാതെ ഞാനത് മണലിൽ കുഴിച്ചിട്ടു .

മാണിക്ക്യo ലഭിച്ചാല്‍ വിഷം തീരാന്‍ എഴുനാളുകള്‍ നനക്കണം. അതും ചെയ്തു പോന്നു. അല്പ്പനാളുകൾ കഴിഞ്ഞു . മാണിക്ക്യo കുഴിച്ചിട്ട പാത്രത്തിൽ എന്തോ മുളച്ചു നില്ക്കുന്നു . ഇശ്വരാ പൊന്മുട്ടയിടുന്ന താറാവോ!! . മാണിക്യo മുളച്ചു സ്വോർണ്ണ വിത്തുകൾ ഉണ്ടാകുമോ . എന്റെ മോഹം വാനോളം ഉയർത്തപെട്ടു . വലിയൊരു വജ്ര വ്യവസായിയെ സ്വപ്നം കണ്ടു ഞാനുറങ്ങി.അംബാനിമാരെ വെല്ലുവിളിക്കുന്ന മറ്റൊരു .അനിൽ അമ്പാനി ആകാനുള്ള തത്ര പാടിൽ ഞാൻ നിമിഷങ്ങളെ തള്ളി നീക്കി മരം വളരുന്നതും നോക്കി സമയം കളഞ്ഞു . പക്ഷേ എല്ലാം പെട്ടന്നായിരുന്നു .മലർ പോടിക്കാരന്റെ സ്വപ്നം പോലെ എല്ലാം ചീറ്റിപ്പോയി . വളർന്നു ആദ്യ ഇല വന്നപ്പോൾ തന്നെ എനിക്ക് മനസിലായി ആ ചെടി നമ്മുടെ ആവണക്ക് ആണെന്ന് . അത് ആവണക്കിൻ വിത്തുകൾ ആയിരുന്നു ആ വിത്തുകൾ നട്ടുനോക്കി വളർന്നു വന്നതും ആവണക്ക് തന്നെ . അന്ന് മുതൽ ഞാൻ പലരോടും പറയുമായിരുന്നു പാമ്പുകൾ ആവണക്കിൻ കുരു തിന്നുമെന്ന്. അത് കേട്ടവർ എല്ലാവരും തന്നെ എന്നെ കളിയാക്കി.
ജീവ ശാസ്ത്രം പഠിക്കുന്നവരും പടിപ്പിക്കുന്നവരും ചിരിച്ചു തള്ളി അന്നും ഇന്നും ഇപ്പോഴും ആവണക്ക് ആരും നട്ടില്ലെങ്കിലും കേരളം മുഴുവനും അത് തനിയെ വളരുന്നു ഈ ചെടിയുടെ കായ് ആര് കൊണ്ട് വരുന്നു??..

പിന്നീട് അഥർവ്വവേദ പഠനം തുടങ്ങിയപ്പോൾ പല അത്ഭുതങ്ങളും കാണുവാൻ കഴിഞ്ഞു . ചില മന്ത്രങ്ങളിലെ നിഗൂഡത പഠിച്ചാൽ നമ്മിൽ വിസ്മയം കുടികൊള്ളും.എന്റെ അഥർവ്വ പഠനത്തിന്റെ ഭാഗമായി കണ്ടെത്തിയ അത്ഭുതംങ്ങള്‍ സർപ്പക്കാവിലെ ഭയപ്പെടുത്തുന്ന സത്യങ്ങളായിരുന്നു. ചിന്തിക്കേണ്ട പല ദോഷങ്ങളും ഉണ്ടതിൽ സർപ്പകാവു എന്താണെന്ന് നിങ്ങൾ അറിയണം .!!!!ആവണക്ക് എന്ന വിഷ ഔഷധവും വിഷനാഗവും !!!

ആവണക്ക് ഭുമിയിലെ വിഷം വലിച്ചെടുത്തു ഭുമിയിലെ വിഷം നിർമ്മാജനം ചെയ്യുന്ന ഒരു ചെടി ആകുന്നു നാഗകർണ്ണം (പാമ്പിൻചെവി ) എന്നും ആവണക്കിന് പേരുണ്ട്. ഭൂമിയിലെ വിഷങ്ങൾ സീകരിച്ചു ഭൂമി സംരക്ഷിക്കുന്ന ഔഷധങ്ങളാണ്‌ ഉമ്മം / എരുക്ക് / അമൽപൊരി / കാഞ്ഞിരം മുതലായവ.ഇവ കാക്കയെ പോലെ മാലിന്യo നിർമ്മാജനം ചെയ്യുന്നു .

ഭൂമിക്ക് മുകളിലുള്ള അഴുക്കുകൾ പക്ഷികള്‍ തിന്ന് ഇല്ലാതാക്കുമ്പോള്‍ . മണ്ണിൽ താഴ്ന്നു കിടക്കുന്നത് വേരിലൂടെ മരങ്ങളും വലിച്ചെടുക്കും . കൂടുതൽ അഴുക്കുകൾ ഉള്ളിടം ഭാഷ്യ യോഗ്യമായവ വളരില്ല . ഇന്നത്തെ ഈ അവസ്ഥയിൽ ജനം അഴുക്കുകൾ വലിച്ചെറിഞ്ഞാൽ .കേരളം മുഴുവൻ വിഷചെടികൾകൊണ്ട്നിറയും.നമ്മുടെരക്ഷക്ക് വേണ്ടിയാണ് അവ വളരുന്നത്‌. നശിപ്പിക്കാതിരിക്കുകയാണ് വേണ്ടത് .

ചില്ല് കുട്ടിൽ വളരുന്ന പാമ്പിനു പാലും മുട്ടയും മാത്രം കൊടുത്താലും വിഷം ഉണ്ടാകും എങ്ങിനെ വിഷം ഉണ്ടാകുന്നു മുട്ടയിലും പാലിലും വിഷം ഇല്ലല്ലോ ഉണ്ടെങ്കിൽ അല്പ്പം വിഷകൂടുതൽ നമ്മിലും കണ്ടേനെ.പക്ഷേ സർപ്പങ്ങൾ ഭക്ഷണത്തെക്കാളും കൂടുതലും അകത്താക്കുന്നത് വായുവിലെ വിഷമാണ് നമ്മുടെ മഹര്ഷി മാർ നാഗത്തിനു 'വായുഭക്ഷകൻ '' എന്ന് നാമകരണം ചെയ്തിരിക്കുന്നു..
വളരെയധികം കിലോമീറ്ററുകളിൽ ഉള്ള വായുവിലെ വിഷം മാളങ്ങളിൽ ഇരിക്കുന്ന നാഗത്തിനു വലിച്ചെടുക്കാൻ സാദിക്കുന്നു എന്ന് വെച്ചാൽ എവിടെയൊക്കെ വായുവിൽ മാലിന്യമുണ്ടോ അത് വിഷപാമ്പുകൾ വലിച്ചെടുക്കും.
വായു നല്ല രീതിയിൽ പുറത്തേക്ക് ചീറ്റാൻ കഴിയുന്ന ഈ ജീവികൾക്ക് വയർ നിറയെ വായു സീകരിക്കാനും ആ വായുവിലെ വിഷങ്ങള്‍ വിഷ ഗ്രന്ധിയിൽ സൂക്ഷിക്കാനും സാധിക്കുന്നു. . ഇവ ചെയ്യുന്ന ഉപകാരം തിരിച്ചറിയാതെ ചില മാന്യന്മാർ ഒരു കാരണവും കൂടാതെ ഇവയെ കണ്ട മാത്രയിൽ തന്നെ തല്ലി കൊല്ലുന്നു..... വിഷപാമ്പുകൾ വിഷം സീകരിക്കുന്നത് വായുവിലൂടെയാണെന്ന് പറഞ്ഞല്ലോ . വിഷങ്ങൾ പാമ്പുകളെ മാരക രോഗത്തിൽ നിന്നും രക്ഷിക്കുന്നു ലോകത്ത് ആമയെ ക്കാളും ആയുസ് ഉള്ളത് പാമ്പിനാണ് .അതിൽ കടൽ പാമ്പ് മറ്റു വിഷ പാമ്പുകളെക്കാൾ കൂടതൽ ആയുസ്സുള്ളവയാകുന്നു . കടൽ പാമ്പിന് ആയുസ് കൂടാൻ കാരണം അവ നീന്തുന്നത് കൊണ്ടാണ് .നീന്തൽ എന്നത് നല്ലൊരു നൃത്തം ആണ് . ഭരത നാട്യo ചെയ്യുന്നവർക്ക് ആയുസ് കൂടുന്നു എന്നതും വായനക്കാർ അറിയുക നാഗം ആയുസുള്ള ജീവിയാകുന്നു അത് കൊണ്ട് ഡോക്ടർമാർ.അവരുടെ എംബ്ലം ആയി രണ്ടു നാഗത്തിനെ ആണ് കൊടുത്തിരിക്കുന്നത്.

ഇനി നമുക്ക് നവജാത ശിശുവിലേക്ക് വരാം കുട്ടികള്ക്ക് വിഷം സീകരിക്കാൻ കഴിവുണ്ട് എന്ന് പറയാം വിഷം കുടിയാൽ കുഞ്ഞുങ്ങൾ എന്താണ് ചെയ്യുന്നത് എന്ന് നോക്കുക വെള്ളം നിറഞ്ഞ വാട്ടർ ടാങ്കിൽ നിന്നും ജലം പുറത്തേക്ക് പോകുന്ന പോലെ ഇവരും കുടുതൽ ഉണ്ടാകുന്ന വിഷം പുറത്തേക്ക് ഒലിപ്പിക്കുന്നു ഇതിനെ ആണ് നമ്മൾ നാവൂറു ..എന്ന് പറയുന്നത് ഈ പുറത്തേക്ക് ഒലിപ്പിക്കാനുള്ള കഴിവുകൾ കുട്ടികള്ക്ക് ഇല്ലെങ്കിൽ വിഷം നിറഞ്ഞു അപ്സ്മാരമോ മരണമോ സംഭവിക്കാം വിഷംനിറഞ്ഞു ബാല മരണം ഉണ്ടാകാം ഈ കാരണം കൊണ്ട് അമ്മമാർ നാഗത്തിനോട് അപേഷിക്കുന്നു.ആ പ്രാർത്ഥനയാണ് നാവൂറ് പാട്ട്..ഇതൊക്കെ കുറച്ചു അന്ധവിശ്വാസം ആണ് . പക്ഷേ കുറച്ചു സത്യം ഉണ്ട് ..
ഇനി പാലകൾ എന്ത് ചെയ്യുന്നു എന്ന് നോക്കാം..

ഇനി പാലകളെ കുറിച്ച് രണ്ടു വാക്ക് ഭൂമിലെ സകല വിഷ ജീവികളും പാലയിൽ ദംശനം എല്പ്പിച്ചാണ് വിഷം കുറക്കുന്നത്.ജീവികൾ നല്കുന്ന വിഷങ്ങൾ പാലകൾ സീകരിക്കുന്നു. ഏതൊരു വിഷജീവിയിലും വിഷം അധികരിച്ചാൽ അവയുടെ ജീവന് ഭീഷണിയാണ് .അത്തരം ജീവികൾ പാലയിൽ വിഷം കുത്തി വെച്ച് വിഷം കുറക്കുന്നു .ആ വിഷം പാലകൾ സീകരിക്കുകയും ചെയ്യുന്നു. വിഷം നിർ വീര്യമാക്കാനും .വീര്യo കുറയ്ക്കാനും പാലകൾക്ക് കഴിയുന്നു .ഇതു കൊണ്ടാണ് സർപ്പകാവിൽ പാലകൾക്കു സ്ഥാനം കിട്ടാൻ കാരണം.

ഇതിൽ ദൈവപ്പാല താൻ സീകരിച്ച അധിക വിഷം വീര്യo കുറച്ച് വേരിലുടെ തൊട്ടടുത്തുള്ള കുളത്തിലോ കിണറ്റിലെക്കോ വിടുന്നു. ജലം ഉള്ളിടം ഇവയുടെ വേരുകൾ പോകുന്നു. ഈ വാസ്ഥവം നിങ്ങൾ മനസ്സിലാകുക. സർപ്പകാവുകളിൽ കുളം ഉണ്ടാക്കുന്നത് ഇതിനു വേണ്ടിയാണ്. കുളങ്ങളും ജലാശയങ്ങളും വേരിലൂടെ വിഷം കളയാൻ പാലകളെ സഹായിക്കുന്നു .

ഇതൊക്കെ നാളെ ശാസ്ത്രംതെളിയിക്കും.. അന്നൊന്നും ഇതൊക്കെ സായിപ്പ് ഭാരതത്തിലേക്ക് കൊണ്ടുവന്ന പുസ്തകങ്ങളിൽ ഉണ്ടെന്നും പറഞ്ഞ് ആരും വീമ്പിളക്കരുത് .ഇത് പണ്ടും ഇപ്പോളും അഥർവ്വ വേദത്തിൽ ഉണ്ട്.
അങ്ങിനെ പാലയിലൂടെ വിഷം ജലാശയത്തിൽ എത്തുന്നു . വിഷം ഉണ്ടാകുന്ന അവസ്ഥയിൽ ആരാണോ ഇതിൽ കുളിക്കുന്നത് ആരാണോ ഇവയുടെ സമീപമുള്ള കിണറ്റിലെ വെള്ളം കുടിക്കുന്നത് അവര്ക്ക് മാരകമായ തൊക്ക്വ് രോഗങ്ങൾ വരുന്നു.കടുത്ത ത്വക് രോഗമായ സോറിയാസിസ് വരുന്നു .ഇങ്ങിനെയുണ്ടാകുന്ന ചര്‍മ്മ രോഗങ്ങളെ സര്‍പ്പ ദോഷമായി തെറ്റിദ്ധരിക്കുന്നു . ഇത് മനസിലാക്കി മറു മരുന്ന് കൊടുക്കണം അല്ലാതെ പൂജ ചെയ്‌താല്‍ മാറില്ല.

സർപ്പകുളത്തിൽ കുളിച്ചാൽ മാത്ര മല്ല ഈ ദോഷം ഉണ്ടാകുന്നത് ഏതു കുളത്തിന്റെ അരികിലാണോ പാലകൾ നില്ക്കുന്നത് അവിടത്തെ കുളത്തിൽ കുളിക്കരുത് കുളിച്ചാൽ ദേഹം ചൊറിഞ്ഞു തടിക്കും .അല്പ്പം ജലം അകത്തു പോയാൽ സ്കിൻ രോഗങ്ങൾ വരുന്നു . ഈ രോഗത്തിന് കവുങ്ങിന്റെ പൂക്കുല കൊണ്ടുള്ള സ്നാനം നല്ലതാണ്.പാലകൾക്ക് വിഷം സീകരിക്കാൻ കഴിവുണ്ട് എന്ന് പറഞ്ഞല്ലോ. ഏഴിലം പലകൾക്ക് വേരിലൂടെ വിഷം കളയാൻ പ്രകൃതി അനുവദിക്കുന്നില്ല. ഇവയുടെ പൂക്കളിൽ ആണ് ഈ വിഷമെല്ലാം എത്തപെടുന്നത്.
ഇതു പുഷ്പ്പിക്കുമ്പോൾ മാസ്മര സുഗന്ധം ആണ് നമ്മൾ അനുഭവിക്കുന്നത്. നല്ല സുഗന്ധം തന്നെ...

എന്നാൽ വിഷം സീകരിക്കാൻ കഴിവുള്ള സാക്ഷാൽ സർപ്പ വിഷം തന്നെ ആണ് ഈ സുഗന്ധത്തിൽ പരക്കുന്നതും. ആ ഗന്ധം നമ്മുടെ ശരീരവും തലച്ചോറും ആദ്യമൊക്കെ ഇഷ്ട്ടപെടും. ഇവ കൂട്ടമായി നില്ക്കുന്ന വനത്തിൽ പൂക്കളിൽ നിന്നും കഠിനമായ മാസ്മരിക ഗെന്ധം ഉണ്ടാകും അത് ശ്വസിക്കുവാനുള്ള കഴിവ് മനുഷ്യനില്ലെന്നു അറിയുക...
നമ്മൾ പലരും താഴെ വീണു കിടക്കുന്നു മാങ്ങാ..പിന്നെ...ചിലപ്പോൾ പെട്ടന്ന് ചത്തകോഴി ഇങ്ങനെ പലതും കഴിക്കുബോൾ പാമ്പ് കൊത്തിയതാണോ എന്ന് നോകിയാൽ നിങ്ങൾക് നല്ലത്.... അല്ലെങ്കിൽ സർപ്പ കോപംഉറപ്പാ...... പാമ്പിന് മാത്രമല്ല വിഷം ഉള്ളത് എന്ന് ആലോചിച്ചു കഴിച്ചോ...മനുഷ്യൻ ഉൾപെടെ പലതിനും ഇപ്പോൾ ഫുൾ വിഷം ആണ്
ഇതറിയാത്തപൂജാരികൾ ... പിന്നെ പണിക്കർ... ഈ രോഗത്തെ സർപ്പ കോപം എന്ന് തെറ്റിധരിപ്പിച്ച് ഫലമില്ലാത്ത എന്തൊക്കെയോ പൂജകൾ ചെയ്തുവരുന്നു വരുന്നു. ഇവർ സർപ്പങ്ങൾ വെറും പാവങ്ങൾ ആണ്. മന്ത്ര വാദികൾ എന്ന് പറഞ്ഞു നടക്കുന്നവർ ഇതു മനസിലാക്കിയാൽ നന്ന് ..

എന്തൊക്കെ പറഞ്ഞാലും സർപ്പക്കാവിൽ കുറെ അറിയാത്ത സത്യം ഉണ്ട്...

ഓർക്കുക ഭാരതീയരെ...നമ്മൾ ആരായിരുന്നുവെന്നു

 1947 ഇൽ ബ്രിട്ടീഷുകൾ ഭാരതം വിട്ടുപോയെങ്കിലും മാനസികമായ

അടിമത്തം ഇപ്പോഴും അവശേഷിക്കുന്നു ..
ഇതാണ് ആ മാനസിക അടിമകളുടെ കഥ .

പലരും പറയുന്നത് " ബ്രിട്ടീഷുകാർ ഭാരതത്തിൽ വന്നത് കൊണ്ടാണ്
നമ്മൾ കുറച്ചെങ്കിലും ആധുനികരായത് ,
ഇല്ലാതിരുന്നെങ്കിൽ നമ്മൾ അപരിഷ്‌കൃതരായി ജീവിച്ചേനെ" എന്നാണ് .

പക്ഷെ സാമ്പത്തിക ചരിത്രകാരനായ അംഗസ്‌ മാഡിസൺ തന്റെ
പുസ്തകമായ " World Economy: A Millennial Perspective" ഇൽ പറഞ്ഞിരിക്കുന്നത്
1 ആം നൂറ്റാണ്ടു മുതൽ 16 ആം നൂറ്റാണ്ടു വരെ ലോകത്തിലെ ഏറ്റവും
ധനികമായ രാജ്യം ഭാരതമായിരുന്നു എന്നാണ് .

ലോകത്തിലെ സമ്പത്തിന്റെ മൂന്നിൽ ഒന്ന് ഭാഗം ഭാരതത്തിലായിരുന്നു .
മുഗളന്മാരുടെ ആക്രമണത്തിനും , യൂറോപ്യൻ ആക്രമണത്തിനും
ശേഷമാണു ഇതിൽ കുറവ് സംഭവിച്ചത് ..

റഫറൻസ്
*************
https://en.wikipedia.org/wiki/Economic_history_of_India

ഭാരതത്തിന്റെ സാമ്പത്തിക ചരിത്രം ആരംഭിക്കുന്നതു ബിസി 3300–1300 കാലഘട്ടത്തിൽ
നിലനിന്നിരുന്ന സിന്ധു നദീ തട സംസ്കാരത്തിൽ നിന്നാണ് .
ഈ കാലഘട്ടത്തിൽ തന്നെ ഭാരതം ഉയർന്ന സാമ്പത്തികവും , സാംസ്കാരികവും
വ്യവസായികവുമായ അവസ്ഥ പ്രാപിച്ചിരുന്നു .
രാജ്യത്തിലെ ജനങ്ങൾ കൃഷി , കന്നുകാലികളെ വളർത്തൽ
എന്നീ തൊഴിലുകൾ ചെയ്തിരുന്നു .
ചെമ്പ് , വെങ്കലം , ടിൻ മുതലായ ലോഹങ്ങൾ ഉപയോഗിച്ചു മൂർച്ചയുള്ള
ആയുധങ്ങൾ നിർമിച്ചിരുന്നു , മാത്രമല്ല ഇവയെ മറ്റു
നഗരങ്ങളിൽ കൊണ്ടുപോയി വിൽക്കുകയും ചെയ്തിരുന്നു .

(പിന്നെയും എത്രയോ നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടാണ് പാശ്ചാത്യർ
ഈ ലോഹങ്ങൾ നിർമ്മിക്കാൻ പഠിച്ചത് .)

അന്നത്തെ പ്രധാന നഗരങ്ങളായ , കാശി,ദ്വാരക,മഗധ,വിജയ നഗരം,പാടലീ പുത്രം,ഉജ്ജയിനി,മോഹൻ ജദാരോ , ഹാരപ്പ , ലോത്തൽ
രാഖിഗാർഹി എന്നീ നഗരങ്ങളിൽ , പൂർണമായി വികസിച്ച
ജല സേചന സംവിധാനം , ഡ്രൈനേജ് , നല്ല റോഡ് സംവിധാനം
എന്നിവ ഉണ്ടായിരിന്നു ..

ശാസ്ത പുരോഗതിയും സാംസ്‌കാരിക പുരോഗതിയും ഇല്ലാതെ
ഇതൊന്നും നേടാൻ കഴിയില്ല എന്ന് സ്വാഭാവികമായും
ഊഹിക്കാൻ കഴിയുന്നതേ ഉള്ളൂ .

നഗരങ്ങൾ വളരെ അധികം വികസിച്ചിരുന്നു എങ്കിലും കൂടുതൽ
ജനങ്ങളും ഗ്രാമങ്ങളിൽ ആണ് താമസിച്ചിരുന്നത് .
ഓരോ ഗ്രാമങ്ങളും സ്വയം പര്യപ്തമായിരുന്നു
അവർക്കാവശ്യമുള്ള എല്ലാ സാധനങ്ങളും അവർ തന്നെ
നിർമ്മിക്കുകയും പരസ്പരം കൈമാറ്റം ചെയ്യുകയും
ചെയ്തിരുന്നു . പ്രധാന തൊഴിൽ കൃഷി ആയിരുന്നു എങ്കിലും
ആയുധ നിർമാണം , ബാർബർ ഷോപ് ,തുണി നിർമാണം
കര കൗശല നിർമാണം , ആയുർവേദ ചികിത്സ
മുതലായ തൊഴിലുകളും ചെയ്തിരുന്നു .

സംസ്കാരത്തിനും മതത്തിനും മനുഷ്യരിൽ വളരെ അധികം
സ്വാധീനം ഉണ്ടായിരുന്നു . ഉൽസവങ്ങൾ സാംസ്‌കാരിക
ഒത്തുകൂടൽ മാത്രമല്ല , വ്യാവസായിക മേളയും ആയിരുന്നു .

മതങ്ങൾ വിശ്വാസത്തിൽ മാത്രമല്ല , സാമ്പത്തികം , വ്യവസായം
സംസ്കാരം എന്നെ മേഖലകളിലും സ്വാധീനം ചെലുത്തിയിരുന്നു .
തീർത്ഥ യാത്രകളും , ഉൽത്സവങ്ങളും വലിയ വാണിജ്യ സാദ്ധ്യതകൾ
ആയിത്തീർന്നു .

മതങ്ങളെല്ലാം അഹിംസ , സഹവർത്തിത്വം സർവ മത
സമഭാവന എന്നിവ അനുവർത്തിക്കുന്നവയായിരുന്നു .
ഹിംസ , മൗലിക വാദം , അസഹിഷ്ണുത എന്നിവക്ക് യാതൊരു സ്ഥാനവുമില്ലായിരുന്നു

കൂട്ട് കുടുംബ വ്യവസ്ഥിതിയായിരുന്നു നില നിന്നിരുന്നത് , മുതിർന്നവർ
തൊഴിലുകൾ ചെയ്യുകയും , പുതിയ തലമുറ അതെ തൊഴിലുകൾ
ശീലിക്കുകയും ചെയ്തിരുന്നു , ചെറുപ്പക്കാർ പ്രായമായവരെ
പരിപാലിച്ചിരുന്നു , കുടുംബമായിരുന്നു അന്നും എന്നും
ഭാരതീയ സംസ്കാരത്തിന്റെ അടിത്തറ . ലോകത്തിലെ മറ്റു സംസ്കാരങ്ങൾ
ഉണ്ടാകുന്നതിനു മുൻപ് ഭാരതത്തിന്റെ സംസ്കാരം ഉണ്ടാവാൻ കാരണം
നമ്മൾ കൂട്ട് കുടുംബ വ്യവസ്ഥയിൽ വിശ്വസിച്ചിരുന്നത് കൊണ്ടാണ്

കുടുംബ ബിസിനസ് കൂടാതെ , സഹകരണ സംഘങ്ങൾ , വലിയ കോർപ്പറേറ്റ്
സ്ഥാപനങ്ങൾ മുതലായ BCE 800 മുതൽ തന്നെ നിലനിന്നിരുന്നു .

മനു സ്മ്രിതിയിലും , ചാണക്യന്റെ അർത്ഥ ശാസ്ത്രത്തിലും , കച്ചവടം
നീതി ന്യായ വയവസ്ഥ എന്നിവയെപ്പറ്റി കൃതയുമായി വിവരിച്ചിരുന്നു
ഇതെല്ലം ക്രിസ്തുവിനു മുൻപ് ആണെന്ന് ഓര്ക്കണം

ആധുനിക കാലത്തു പല സമ്പത് വ്യവസ്ഥകളും തകരുംമ്പോഴും
ഭാരതം പിടിച്ചു നില്ക്കാൻ കാരണം കുടുംബ വ്യവസ്ഥമേലുള്ള
വിശ്വാസമാണ്

കാറൽ മാർക്സ് വിചാരിക്കും പോലെ ഇന്ത്യൻ പാരമ്പര്യ സമ്പത് വ്യവസ്ഥ ഒരു പരാജയം ആയിരുന്നില്ല മറിച്ചു ഇന്ത്യയെ ലോകത്തിൻറെ നെറുകയിൽ രണ്ടായിരത്തോളം കൊല്ലം നിലനിർത്തിയ ശക്തി ,ഇന്ത്യൻ സംസ്‌കാരം പാരമ്പര്യ സമ്പത് വ്യവസ്ഥ തന്നെ ആയിരുന്നു ! ഇന്ത്യൻ സംസ്‌കൃതിയാണ് ഇന്ത്യയെ രണ്ടായിരം വര്ഷം സാമ്പത്തികമായി ഒന്നാമതായി നിർത്തിയത് :!

ഏറ്റവും വികസിതമായ രാജ്യമായി 2000 കൊല്ലത്തോളം സാമ്പത്തിക ലോകത്തു ഒന്നാമതായി നിന്ന ഒരു രാജ്യത്തെ ,സാമ്പത്തിക പുരോഗതി ഇല്ലാത്ത ബാർബറിക് രാജ്യം എന്ന് വിളിച്ചു അന്ധനായ കാറൽ മാർക്സ് ! ഇന്ത്യയെ കുറിച്ച് ഒന്നുമറിയാത്ത മാർക്സ് പറഞ്ഞത് അതേപടി നടപ്പാക്കാൻ ഇന്ത്യൻ സംസ്‌കൃതിയെ പാരമ്പര്യത്തെ തകർക്കാൻ പരിശ്രമിക്കുന്ന കമ്മ്യൂണിസ്റ്റുകൾ അംഗസ്‌ മാഡിസന്റെ പഠനം ഒന്ന് ശ്രദ്ധിക്കുക !! ഇന്ത്യയുടെ പാരമ്പര്യം സംസ്‌കാരം ഇന്ത്യയെ പുരോഗതിയിലേക്കു നയിക്കില്ലെന്ന കമ്മ്യൂണിസ്റ്റുകൾ ഇപ്പോഴും വിശ്വസിക്കുന്ന മർകസിന്റെ മണ്ടൻ സിദ്ധാന്തം തെറ്റാണെന്ന് അറിയുക !

പാശ്ചാത്യ ലോകത്തു എന്നും കുടുംബ വ്യവസ്ഥ അധികമായി നില നിൽക്കുന്നില്ല
കുട്ടികൾ പ്രായ പൂർത്തിയായിക്കഴിഞ്ഞാൽ മാതാ പിതാക്കളുടെ കൂടെ താമസിക്കുകയില്ല .
വൃദ്ധരായ മാതാ പിതാക്കളെ സംരക്ഷിക്കുക എന്ന സംസ്കാരം അവർക്കില്ല
(വല്ലപ്പോഴും കുട്ടികൾ വൃദ്ധരായ മാതാപിതാക്കളെ കാണാൻ വരുന്നത്
ഒരു വലിയ സംഭവമായാണ് കണക്കാക്കുന്നത് )

ബ്രിട്ടീഷ് ചരിതകാരനായ മൈക്കൽ വുഡ് തന്റെ ഇന്ത്യയുടെ കഥ എന്ന ഡോക്യൂമെന്ററിയിൽ
പറയുന്നത് അലക്‌സാണ്ടറിന്റെ സൈന്യം ചന്ദ്ര ഗുപ്തന്റെ സൈന്യം കണ്ടു ഭയന്ന് പോയി
എന്നാണ് .. ഗ്രീക്ക് യാത്രികനായ മെഗസ്തനീസ് പറയുന്നത് ആ കാലത്തു (BC 300 ) ലോകത്തു ഉണ്ടായിരുന്നതിൽ ഏറ്റവും വലിയ നഗരം പാറ്റ്ന ആയിരുന്നു എന്നാണ് .

കൊളംബസ് അന്വേഷിച്ചിറങ്ങിയത് ഭാരതത്തെയാണ്. (അതുകൊണ്ടാണ് അമേരിക്കക്കാരെ
കണ്ടപ്പോൾ അദ്ദേഹം റെഡ് ഇന്ത്യൻസ് എന്ന് വിളിച്ചത് )
പോർച്ചുഗീസുകാരും , ഫ്രഞ്ചുകാരും , ഡച്ചുകാരും എല്ലാം അന്വേഷിച്ചു ഇറങ്ങിയത്
ഭാരതത്തിനെയായിരുന്നു , തീർച്ചയായും അവർ മോക്ഷമന്വേഷിച്ചല്ല വന്നത് ,
മറിച്ചു ഭാരതത്തിന്റെ സമ്പത്തു മോഷ്ടിക്കാൻ തന്നെയായിരുന്നു വന്നത് .
അതിനർത്ഥം ഭാരതം അത്രയും സമ്പന്നമായിരുന്നു എന്നാണ് .

ഒന്നാം നൂറ്റാണ്ടു മുതൽ തന്നെ മുഗളന്മാർ ഭാരതത്തിന്റെ ആക്രമിച്ചത് എന്തിനായിരുന്നു ?
കൊള്ളയടിക്കാൻ വേണ്ടി മാത്രമായിരുന്നു .

മുഹമ്മദ് ഗസ്‌നി 17 തവണയാണ് ഭാരതത്തിന്റെ കൊള്ളയടിച്ചത് . ഗസ്നിക്ക്
മതം മാറ്റം നടത്തുക എന്ന ഉദ്ദേശം കൂടിയുണ്ടായിരുന്നു .

1025 ഇൽ ഗസ്നി സോമനാഥ് ആക്രമിക്കുകയും അവിടുത്തെ ക്ഷേത്രത്തിൽ ഉണ്ടായിരുന്ന
അളവില്ലാത്ത ധനം കൊള്ളയടിക്കുകയും ചെയ്തു .

മുഹമ്മദ് ഗോറി ഭാരതത്തിന്റെ ഏഴു തവണ ആക്രമിച്ചു അതും ധനം കൊള്ളയടിക്കാൻ വേണ്ടി തന്നെയായിരുന്നു . ഇവർക്ക് ഇത്രയും പ്രാവശ്യം കൊള്ളയടിക്കാനുള്ള ധനം
ഭാരതത്തിൽ ഉണ്ടായിരുന്നു എന്നാണ് ഇതിന്റെ അർഥം . മറ്റൊരു അർഥം
അവരുടെ രാജ്യത്തു അവർക്കു വേണ്ടത്ര ധനം ഇല്ലായിരുന്നു എന്നാണ് .
(അത് കൊണ്ടാണല്ലോ അവർക്കു കൊള്ളയടിക്കേണ്ടി വരുന്നത് )
ബ്രിട്ടീഷുകാരും , ഡച്ചു കാരും , സ്പാനിഷുകാരും എല്ലാം ഈ അവസ്ഥയിൽ
(ദാരിദ്ര്യം ) ആയിരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്

1845 ഇൽ ഉരുളക്കിഴങ്ങു കൃഷി നശിച്ചപ്പോൾ അയർ ലാൻഡിലെ നാലിൽ
ഒരു ഭാഗം ജനത മരിച്ചു പോയി എന്നാണു കണക്കു .

സതി ബാല്യ വിവാഹം മുതലായവ ഭാരത സംസ്കാരത്തിന്റെ ഭാഗമായിരുന്നില്ല

ഒന്നാം നൂറ്റാണ്ടു മുതൽ തന്നെ ഭാരതത്തിൽ തുടർച്ചയായി മുഗളന്മാരുടെ ആക്രമണം
ഇണ്ടായിരുന്നു , മതം മാറ്റാൻ വേണ്ടിയും സമ്പത്തു കൊള്ളയടിക്കാൻ വേണ്ടിയും
ആയിരുന്നു ഇവർ ആക്രമിച്ചിരുന്നത് .

വിവാഹിതകളായ സ്ത്രീകളെ മുഗളന്മാർ ഉപദ്രവിക്കിന്നതു അവരുടെ മതം വിലക്കിയിരുന്നു
അങ്ങനെ മുഗളന്മാരുടെ ആക്രമണത്തിൽ നിന്നു രക്ഷ നേടാനായിരുന്നു ഉത്തരേന്ത്യയിൽ
ജനങ്ങൾ ബാല വിവാഹം കൊണ്ട് വന്നത്

മുഗളന്മാർ ആക്രമിക്കുന്ന രാജ്യങ്ങളിൽ രാജ്യങ്ങൾ അവർക്കു സ്ത്രീകളെ ഉപദ്രവിക്കുന്ന
രീതി ഉണ്ടായിരുന്നു . ഈ അക്രമത്തിൽ നിന്ന് രക്ഷ നേടാനായിരുന്നു പുരുഷന്മാർ
യൂദ്ധത്തിൽ കൊല്ലപ്പെട്ടാൽ ഉടനെ തന്നെ സ്ത്രീകൾ ആത്മഹത്യ ചെയ്യുന്ന രീതി
വന്നത് , അങ്ങനെയാണ് സതി സമ്പ്രദായം നിലവിൽ വന്നത് .

ലോകം മിഴുവൻ അറിവിനായി വന്നിരുന്നത് നളന്ദ , തക്ഷശില സർവകലാശാലകളിലായിരുന്നു .

1600 ഇൽ പ്രപഞ്ചത്തിന്റെ ഉത്പത്തിയെപറ്റിയും , ജ്യോതിശാസ്ത്രത്തിനെപ്പറ്റിയും
ഉള്ള സത്യങ്ങൾ പ്രചരിപ്പിച്ചതിന് ബ്രൂണോ എന്ന ശാസ്ത്രജ്ഞനെ
റോമിലെ മത നീതി പീഠം ചുട്ടു കൊന്നു .

BCE മൂനാം നൂറ്റാണ്ടിൽ പ്രപഞ്ചത്തിലെ യാഥാർഥ്യങ്ങളെപ്പറ്റി പറഞ്ഞതിന്
ഗ്രിസിൽ സോക്രടീസിനെ വിഷം കൊടുത്തു കൊല്ലുകയാണ് അവിടുത്തെ
മത മേധാവികൾ ചെയ്തത് .

എന്നാൽ ഭാരതത്തിൽ അറിവിന്റെ ഭണ്ഡാകാരങ്ങളായ വേദങ്ങൾ BCE 3000
കാലഘട്ടത്തിൽ രചിക്കപ്പെട്ടവയാണ് (പുസ്തരൂപത്തിൽ എഴുതിയത് BCE 1500 കാലഘട്ടത്തിൽ ).
, ആ അറിവുകൾ ഭാരതത്തിൽ ഉണ്ടാവുകയും അവ ആചരിക്കപ്പെടുകയും ചെയ്തു .
ഈ അറിവുകൾ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിന്റെ പേരിൽ
ആരെയും കോന്നില്ല , പകരം അവരെ ബഹുമാനിക്കുകയാണ് ചെയ്തത് .

സാമ്പത്തിക മേഖലയിലും , വ്യാപാരത്തിലും മാത്രമല്ല ശാസ്ത്ര മേഖലയിലും
വിദ്യാഭ്യാസത്തിലും ഭാരതം ലോകത്തിന്റെ മറ്റു ഭാഗങ്ങളെക്കാൾ മുന്നിലെയായിരുന്നു

ലോഹതന്ത്രവും ആരോഗ്യ ശാസ്ത്രവും ,ഗണിത ശാസ്ത്രവും ജ്യോതിഷവും എല്ലാം ഭാരതത്തിന്റെ സംഭാവനയാണ് .

AD പത്താം നൂറ്റാണ്ട് വരെ ""4 അക്ക സംഖ്യ"" എഴുതാൻ അറിവില്ലാത്ത യുറോപ്യൻ മാരുടെ മുന്നിൽ അരിതമാറ്റിക് പ്രോവിഷനും’ ‘ജോമെട്രിക്ക് പ്രോവിഷനും’ ഉപയോഗിച്ച് വേദമന്ത്രങ്ങൾ ചൊല്ലിയിരുന്നവരാണ് ഭാരതീയർ .

AD 400 നു ശേഷം AD 1500 വരെ നൂറുകണക്കിന് രസതന്ത്ര പുസ്തകങ്ങൾ ഭാരത്തിൽ എഴുത്പെട്ടിട്ടുണ്ട് .രസരത്നാകരം , രസസമുച്ചയം, രസേന്ദ്രസാരസർവ്വസ്സ്വം ,രസ്സേന്ദ്രചൂടാമണി , തുടങ്ങിയ പുസ്തകങ്ങൾ എല്ലാം തന്നെ നാഗാർജ്ജുന നെ പോലുള്ള പ്രഗൽഭരായ രസ തന്ത്രജ്ഞരാൽ എഴുതപെട്ടിട്ടുള്ളതാണ്

ഈ പുസ്തകങ്ങളിലെല്ലാം ഓരോരോ കെമിക്കലുകൾ എങ്ങിനെയെല്ലാം ഉപയോഗിക്കണം എന്ന് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട് .

കൂടാതെ സ്വർണം ,വെള്ളി ടിൻ ,ലെഡ് , അയേൻ ,കൊപെർ ,മെർകുറി ,എന്നീ മെറ്റലുകൾ എപ്രകാരമാണ്
പ്രോസസ് ചെയ്യേണ്ടത് എന്ന് വ്യക്തമായി പ്രതിപാദിക്കുന്നു.

ഭൂമി ഉരുണ്ടതാണെന്നും സൂര്യന് ചുറ്റും കറങ്ങുന്നു എന്നും കണ്ടുപിടിച്ചത് ""ആര്യഭടൻ"" (AD 400 ) ആണ് !!
അരയഭടനും എത്രയോ കാല ശേഷം ഇതേ കാര്യം പറഞ്ഞതിന് പാശ്ചാത്യ ലോകത്തു ബ്രൂണോ എന്ന ശാസ്ത്രജ്ഞനെ ചുട്ടു കൊല്ലുകയാണ് ചെയ്തത് . ഗലീലിയോയെ (AD 1600 ) തുറുങ്കിലടക്കുകയും ചെയ്തു .

ഇന്ന് നമ്മൾ ഇതിനെല്ലാം പേര് വിളിക്കുന്നത്‌ ഗലീലിയോയെയും ,കൊപെർ നിക്കസ്സിനെയും ആണ് .

AD 449 ൽ ആര്യഭടാചാര്യൻ ഒന്നാമൻ അദ്ദേഹത്തിന്റെ 23മത്തെ വയസ്സില എഴുതിയ “ആര്യാഭടീയം” എന്ന ഗ്രന്ഥം ഭാരതത്തിലെ ""ജ്യതിർഗണിതശാസ്ത്ര പട്ടികയിൽ ഒന്നാമതായി നിൽക്കുന്നു .

""ആര്യഭടാചാര്യനും , ഭാസ്കരാചാര്യനും "" എഴുതിവച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും അതിന്റെ "10 ഇരട്ടി" വിശദീകരിച്ചു ഭ്രമ്മഗുപ്തൻ ""ഭ്രമ്മസ്പുടസിദ്ധാന്തത്തിൽ "" എഴുതിയിട്ടുണ്ട് .

വൃത്തത്തിന്റെ വിസ്തീർണ്ണം , വൃത്തത്തിന്റെ ചുറ്റളവ്‌ , വ്യാപ്ത്യം തുടങ്ങി എല്ലാ കാര്യങ്ങളും ഭ്രമ്മഗുപ്തൻ Equation നോട് കൂടി എഴുതിവച്ചിരിക്കുന്നു .

""ജെർമനി""യിലെ സെന്റ്‌ ജോർജ് സംസ്കൃതം യൂണിവേഴ്‌സിറ്റിയിലെ കവാടത്തിൽ ‘പാണിനി’യുടെ ഒരു വലിയ ചിത്രം കൊത്തി വച്ചിട്ടുണ്ട് .

""ജർമ്മൻ"" ഭാഷയുടെ അടിസ്ഥാനം പാണിനി എഴുതിയ ""അഷ്ട്ടാദ്ധ്യായി"" എന്ന വ്യാകരണ ഗ്രന്ഥം ആണ്
.

മനുഷ്യന് ഉണ്ടാകാൻ സാധ്യതയുള്ള ഓരോ രോഗത്തിന്റെയും അവയുടെ ചികിത്സാവിധിയെ കുറിച്ചും ഔഷധങ്ങളെ കുറിച്ചും ഔഷധം നൽകുമ്പോൾ ചൊല്ലുന്ന മന്ത്രങ്ങളുടെയും വരികൾ ചേർത്തു ""51 ശാഖകൾ "" ഉള്ള അഥർവ്വ വേദം നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു .

ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപെടുന്നത് ഹിപ്പോക്രാറ്റ്സ് ആണ്, ചരകന്റെയും ശുശ്രുതന്റെയും പുസ്തകത്തിൽ നിന്നാണ് താൻ ഔഷധ ശാസ്ത്രം പഠിച്ചത് എന്ന് ഹിപ്പോക്രാറ്റ്സ് എഴുതിയ പുസ്തകത്തിൽ 117 തവണ പറയുന്നു

ശരീരത്തിന് ഏൽക്കുന്ന എല്ലാ ആഘാതവും മനസ്സിനും മനസ്സിന് എൽക്കുന്ന എല്ലാ ആഘാതവും ശരീരത്തിനും ഏൽക്കുന്നു എന്ന് BC 700 ൽ എഴുതിയ ശുശ്രുത സംഹിതയിൽ പറയുന്നു .. ഇന്ന് അമേരിക്കയിൽ ഇതേ ചികിത്സാ രീതി Quantum Healing (Deepak Chopra) എന്നപേരിൽ 21 നൂറ്റാണ്ടിലെ അത്യാധുനിക ചികിത്സാ രീതിയായി കണക്കാക്കുന്നു .

ബ്രെയിൻ Activate ചെയ്യാൻ ധ്യാനം , പ്രാണായാമം എന്നിവ പോലെ പോലെ മറ്റൊന്നില്ല എന്ന് ലോകം മുഴുവൻ അംഗീകരിച്ചിരിക്കുന്നു ( ഭാരതത്തിലെ കമ്മ്യൂണിസ്റ്റുകാർ ഒഴിച്ച് ) .

പാശ്ചാത്യ ലോകത്തിൽ ഇന്ന് ഭൂരിഭാഗം പേരും യോഗ , ധ്യാനം മുതലായവ ചെയ്യുന്നവരാണ്

ലോകം രണ്ടുകയ്യും നീട്ടി അറിവിനായി ഭാരതത്തിന്‌ മുൻപിൽ കൈനീട്ടി നില്ക്കും"" എന്ന് പറഞ്ഞത് ""Max Muller"" ആണ്.

11 വർഷം സംസ്കൃതം പഠിച്ചു നമ്മുടെ വേദങ്ങളെ TRANSLATE ചെയ്ത് 47 പുസ്തകങ്ങൾ അടങ്ങിയ The Book of Oriental എഴുതിയ പണ്ഡിതനായിരുന്നു Max Muller ..

ഇതൊക്കെയാണെങ്കിലും ഭാരതത്തിലെ കമ്മ്യൂണിസ്റ്റുകാരും കുറച്ചു ഇടതു ബുദ്ധിജീവികളും മാത്രം
ഇതൊന്നും ഇപ്പോഴും മനസിലാക്കിയിട്ടില്ല

വേദങ്ങൾ എല്ലാം എഴുതിയത് വിദേശത്തു നിന്ന് വന്ന ആര്യന്മാരാണ് എന്ന് വരുത്തി
തീർക്കാനാണ് ഇടതുപക്ഷ ബുദ്ധി ജീവികളുടെ ശ്രമം

പക്ഷെ അതിനു ശാസ്ത്രീയമായ യാതൊരു തെളിവുകളും ഇല്ല . പുരാവസ്തു
ഗവേഷകന്മാർ പുറത്തു നിന്ന് വന്ന ഒരു അക്രമണത്തിന്റെയും തെളിവുകൾ
കണ്ടെടുത്തിട്ടില്ല .

പുറത്തു നിന്ന് വന്ന ആര്യന്മാർ ദ്രാവിഡന്മാരെ ഉത്തരേന്ധ്യയിൽ നിന്ന്
ദക്ഷിണേന്ധ്യയിലേക്കു തുരത്തി എന്നാണ് ആര്യൻ അധിനിവേശ
സിദ്ധാന്തം പറയുന്നത് ; പക്ഷെ വേദ കാലത്തിനും മുൻപ്
തന്നെ ഉണ്ടായിരുന്ന തമിഴ് സംഗ സാഹിത്യത്തിൽ ഒരിടത്തും
ആര്യന്മാരുടെ അക്രമണത്തിനെപ്പറ്റി പറയുന്നില്ല

ഭാരത സംസ്കാരം BCE 5000 വര്ഷങ്ങള്ക്കു മുൻപ് മുതലേ തന്നെ അനസ്യൂതമായി
നില നിന്നിരുന്നു എന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത് .

ഭാരതത്തിന് അതുല്യമായ ഒരു ഭൂതകാലം ഉണ്ടായിരുന്നു
അറിവിനും , ധനത്തിനും , മോക്ഷത്തിനും വേണ്ടി
ലോകം മുഴുവൻ തേടി വന്നത് ഭാരതത്തെ ആയിരുന്നു .

ഭാരത സംസ്കാരത്തിന്റെ ഇകഴ്ത്തിപറഞ്ഞാൽ മാത്രമേ
കമ്മ്യൂണിസ്റ്റുകാർക്ക് അവരുടെ അധികാരം
ഭാരതത്തിൽ സ്ഥാപിക്കാൻ കഴിയു അതിനു വേണ്ടി മാത്രമാണ്
കമ്മ്യൂണിസ്റ്റുകാർ ഭാരത സംസ്കാരത്തിന്റെ മേന്മകൾ മറച്ചു വെക്കുകയും
കുറവുകൾ മാത്രം ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നത് .

ഭാരതത്തിന്റെ യഥാർത്ഥ ചരിത്രം മനസിലാക്കുന്ന യാഥാർഥ്യ ബോധമുള്ള
ആത്മാഭിമാനമുള്ള ഒരു തലമുറ വളർന്നു വരേണ്ടതിന്
ഭാരതത്തിന്റെ സമഗ്ര വികസനത്തിന് അനിവാര്യമാണ്

1820 മുതലാണ് വൈദേശിക അധിനിവേശം കാരണം ഭാരതം ലോകത്തിൽ സാമ്പത്തികമായി താഴേക്ക് പോകാൻ തുടങ്ങിയത് , 1820 ഇൽ നഷ്ടപെട്ടത് നമുക്ക് 2020 ഇൽ നമ്മൾ തിരികെപിടിക്കും
അതാണ് മഹർഷി അരബിന്ദോയുടെ പ്രവചനം .

നരേന്ദ്രമോദി ബ്രിട്ടീഷ് പാർലമെന്റിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ബ്രിട്ടീഷ്
പാർലമെന്റിന്റെ സ്‌പീക്കറായ ജോൺ ബെർക്കോ പറഞ്ഞതിങ്ങനെയാണ്
"ഭാരതത്തിന്റെ ഭാവിയാണ് മനുഷ്യരാശിയുടെ ഭാവി”

അതുകൊണ്ടു ഭാരതം ഉയർത്തെണീക്കുക തന്നെ വേണം .
ഭാരതത്തിനു വേണ്ടിയും മനുഷ്യരാശിക്ക് വേണ്ടിയും