Saturday, May 29, 2021

ഓർക്കുക ഭാരതീയരെ...നമ്മൾ ആരായിരുന്നുവെന്നു

 1947 ഇൽ ബ്രിട്ടീഷുകൾ ഭാരതം വിട്ടുപോയെങ്കിലും മാനസികമായ

അടിമത്തം ഇപ്പോഴും അവശേഷിക്കുന്നു ..
ഇതാണ് ആ മാനസിക അടിമകളുടെ കഥ .

പലരും പറയുന്നത് " ബ്രിട്ടീഷുകാർ ഭാരതത്തിൽ വന്നത് കൊണ്ടാണ്
നമ്മൾ കുറച്ചെങ്കിലും ആധുനികരായത് ,
ഇല്ലാതിരുന്നെങ്കിൽ നമ്മൾ അപരിഷ്‌കൃതരായി ജീവിച്ചേനെ" എന്നാണ് .

പക്ഷെ സാമ്പത്തിക ചരിത്രകാരനായ അംഗസ്‌ മാഡിസൺ തന്റെ
പുസ്തകമായ " World Economy: A Millennial Perspective" ഇൽ പറഞ്ഞിരിക്കുന്നത്
1 ആം നൂറ്റാണ്ടു മുതൽ 16 ആം നൂറ്റാണ്ടു വരെ ലോകത്തിലെ ഏറ്റവും
ധനികമായ രാജ്യം ഭാരതമായിരുന്നു എന്നാണ് .

ലോകത്തിലെ സമ്പത്തിന്റെ മൂന്നിൽ ഒന്ന് ഭാഗം ഭാരതത്തിലായിരുന്നു .
മുഗളന്മാരുടെ ആക്രമണത്തിനും , യൂറോപ്യൻ ആക്രമണത്തിനും
ശേഷമാണു ഇതിൽ കുറവ് സംഭവിച്ചത് ..

റഫറൻസ്
*************
https://en.wikipedia.org/wiki/Economic_history_of_India

ഭാരതത്തിന്റെ സാമ്പത്തിക ചരിത്രം ആരംഭിക്കുന്നതു ബിസി 3300–1300 കാലഘട്ടത്തിൽ
നിലനിന്നിരുന്ന സിന്ധു നദീ തട സംസ്കാരത്തിൽ നിന്നാണ് .
ഈ കാലഘട്ടത്തിൽ തന്നെ ഭാരതം ഉയർന്ന സാമ്പത്തികവും , സാംസ്കാരികവും
വ്യവസായികവുമായ അവസ്ഥ പ്രാപിച്ചിരുന്നു .
രാജ്യത്തിലെ ജനങ്ങൾ കൃഷി , കന്നുകാലികളെ വളർത്തൽ
എന്നീ തൊഴിലുകൾ ചെയ്തിരുന്നു .
ചെമ്പ് , വെങ്കലം , ടിൻ മുതലായ ലോഹങ്ങൾ ഉപയോഗിച്ചു മൂർച്ചയുള്ള
ആയുധങ്ങൾ നിർമിച്ചിരുന്നു , മാത്രമല്ല ഇവയെ മറ്റു
നഗരങ്ങളിൽ കൊണ്ടുപോയി വിൽക്കുകയും ചെയ്തിരുന്നു .

(പിന്നെയും എത്രയോ നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടാണ് പാശ്ചാത്യർ
ഈ ലോഹങ്ങൾ നിർമ്മിക്കാൻ പഠിച്ചത് .)

അന്നത്തെ പ്രധാന നഗരങ്ങളായ , കാശി,ദ്വാരക,മഗധ,വിജയ നഗരം,പാടലീ പുത്രം,ഉജ്ജയിനി,മോഹൻ ജദാരോ , ഹാരപ്പ , ലോത്തൽ
രാഖിഗാർഹി എന്നീ നഗരങ്ങളിൽ , പൂർണമായി വികസിച്ച
ജല സേചന സംവിധാനം , ഡ്രൈനേജ് , നല്ല റോഡ് സംവിധാനം
എന്നിവ ഉണ്ടായിരിന്നു ..

ശാസ്ത പുരോഗതിയും സാംസ്‌കാരിക പുരോഗതിയും ഇല്ലാതെ
ഇതൊന്നും നേടാൻ കഴിയില്ല എന്ന് സ്വാഭാവികമായും
ഊഹിക്കാൻ കഴിയുന്നതേ ഉള്ളൂ .

നഗരങ്ങൾ വളരെ അധികം വികസിച്ചിരുന്നു എങ്കിലും കൂടുതൽ
ജനങ്ങളും ഗ്രാമങ്ങളിൽ ആണ് താമസിച്ചിരുന്നത് .
ഓരോ ഗ്രാമങ്ങളും സ്വയം പര്യപ്തമായിരുന്നു
അവർക്കാവശ്യമുള്ള എല്ലാ സാധനങ്ങളും അവർ തന്നെ
നിർമ്മിക്കുകയും പരസ്പരം കൈമാറ്റം ചെയ്യുകയും
ചെയ്തിരുന്നു . പ്രധാന തൊഴിൽ കൃഷി ആയിരുന്നു എങ്കിലും
ആയുധ നിർമാണം , ബാർബർ ഷോപ് ,തുണി നിർമാണം
കര കൗശല നിർമാണം , ആയുർവേദ ചികിത്സ
മുതലായ തൊഴിലുകളും ചെയ്തിരുന്നു .

സംസ്കാരത്തിനും മതത്തിനും മനുഷ്യരിൽ വളരെ അധികം
സ്വാധീനം ഉണ്ടായിരുന്നു . ഉൽസവങ്ങൾ സാംസ്‌കാരിക
ഒത്തുകൂടൽ മാത്രമല്ല , വ്യാവസായിക മേളയും ആയിരുന്നു .

മതങ്ങൾ വിശ്വാസത്തിൽ മാത്രമല്ല , സാമ്പത്തികം , വ്യവസായം
സംസ്കാരം എന്നെ മേഖലകളിലും സ്വാധീനം ചെലുത്തിയിരുന്നു .
തീർത്ഥ യാത്രകളും , ഉൽത്സവങ്ങളും വലിയ വാണിജ്യ സാദ്ധ്യതകൾ
ആയിത്തീർന്നു .

മതങ്ങളെല്ലാം അഹിംസ , സഹവർത്തിത്വം സർവ മത
സമഭാവന എന്നിവ അനുവർത്തിക്കുന്നവയായിരുന്നു .
ഹിംസ , മൗലിക വാദം , അസഹിഷ്ണുത എന്നിവക്ക് യാതൊരു സ്ഥാനവുമില്ലായിരുന്നു

കൂട്ട് കുടുംബ വ്യവസ്ഥിതിയായിരുന്നു നില നിന്നിരുന്നത് , മുതിർന്നവർ
തൊഴിലുകൾ ചെയ്യുകയും , പുതിയ തലമുറ അതെ തൊഴിലുകൾ
ശീലിക്കുകയും ചെയ്തിരുന്നു , ചെറുപ്പക്കാർ പ്രായമായവരെ
പരിപാലിച്ചിരുന്നു , കുടുംബമായിരുന്നു അന്നും എന്നും
ഭാരതീയ സംസ്കാരത്തിന്റെ അടിത്തറ . ലോകത്തിലെ മറ്റു സംസ്കാരങ്ങൾ
ഉണ്ടാകുന്നതിനു മുൻപ് ഭാരതത്തിന്റെ സംസ്കാരം ഉണ്ടാവാൻ കാരണം
നമ്മൾ കൂട്ട് കുടുംബ വ്യവസ്ഥയിൽ വിശ്വസിച്ചിരുന്നത് കൊണ്ടാണ്

കുടുംബ ബിസിനസ് കൂടാതെ , സഹകരണ സംഘങ്ങൾ , വലിയ കോർപ്പറേറ്റ്
സ്ഥാപനങ്ങൾ മുതലായ BCE 800 മുതൽ തന്നെ നിലനിന്നിരുന്നു .

മനു സ്മ്രിതിയിലും , ചാണക്യന്റെ അർത്ഥ ശാസ്ത്രത്തിലും , കച്ചവടം
നീതി ന്യായ വയവസ്ഥ എന്നിവയെപ്പറ്റി കൃതയുമായി വിവരിച്ചിരുന്നു
ഇതെല്ലം ക്രിസ്തുവിനു മുൻപ് ആണെന്ന് ഓര്ക്കണം

ആധുനിക കാലത്തു പല സമ്പത് വ്യവസ്ഥകളും തകരുംമ്പോഴും
ഭാരതം പിടിച്ചു നില്ക്കാൻ കാരണം കുടുംബ വ്യവസ്ഥമേലുള്ള
വിശ്വാസമാണ്

കാറൽ മാർക്സ് വിചാരിക്കും പോലെ ഇന്ത്യൻ പാരമ്പര്യ സമ്പത് വ്യവസ്ഥ ഒരു പരാജയം ആയിരുന്നില്ല മറിച്ചു ഇന്ത്യയെ ലോകത്തിൻറെ നെറുകയിൽ രണ്ടായിരത്തോളം കൊല്ലം നിലനിർത്തിയ ശക്തി ,ഇന്ത്യൻ സംസ്‌കാരം പാരമ്പര്യ സമ്പത് വ്യവസ്ഥ തന്നെ ആയിരുന്നു ! ഇന്ത്യൻ സംസ്‌കൃതിയാണ് ഇന്ത്യയെ രണ്ടായിരം വര്ഷം സാമ്പത്തികമായി ഒന്നാമതായി നിർത്തിയത് :!

ഏറ്റവും വികസിതമായ രാജ്യമായി 2000 കൊല്ലത്തോളം സാമ്പത്തിക ലോകത്തു ഒന്നാമതായി നിന്ന ഒരു രാജ്യത്തെ ,സാമ്പത്തിക പുരോഗതി ഇല്ലാത്ത ബാർബറിക് രാജ്യം എന്ന് വിളിച്ചു അന്ധനായ കാറൽ മാർക്സ് ! ഇന്ത്യയെ കുറിച്ച് ഒന്നുമറിയാത്ത മാർക്സ് പറഞ്ഞത് അതേപടി നടപ്പാക്കാൻ ഇന്ത്യൻ സംസ്‌കൃതിയെ പാരമ്പര്യത്തെ തകർക്കാൻ പരിശ്രമിക്കുന്ന കമ്മ്യൂണിസ്റ്റുകൾ അംഗസ്‌ മാഡിസന്റെ പഠനം ഒന്ന് ശ്രദ്ധിക്കുക !! ഇന്ത്യയുടെ പാരമ്പര്യം സംസ്‌കാരം ഇന്ത്യയെ പുരോഗതിയിലേക്കു നയിക്കില്ലെന്ന കമ്മ്യൂണിസ്റ്റുകൾ ഇപ്പോഴും വിശ്വസിക്കുന്ന മർകസിന്റെ മണ്ടൻ സിദ്ധാന്തം തെറ്റാണെന്ന് അറിയുക !

പാശ്ചാത്യ ലോകത്തു എന്നും കുടുംബ വ്യവസ്ഥ അധികമായി നില നിൽക്കുന്നില്ല
കുട്ടികൾ പ്രായ പൂർത്തിയായിക്കഴിഞ്ഞാൽ മാതാ പിതാക്കളുടെ കൂടെ താമസിക്കുകയില്ല .
വൃദ്ധരായ മാതാ പിതാക്കളെ സംരക്ഷിക്കുക എന്ന സംസ്കാരം അവർക്കില്ല
(വല്ലപ്പോഴും കുട്ടികൾ വൃദ്ധരായ മാതാപിതാക്കളെ കാണാൻ വരുന്നത്
ഒരു വലിയ സംഭവമായാണ് കണക്കാക്കുന്നത് )

ബ്രിട്ടീഷ് ചരിതകാരനായ മൈക്കൽ വുഡ് തന്റെ ഇന്ത്യയുടെ കഥ എന്ന ഡോക്യൂമെന്ററിയിൽ
പറയുന്നത് അലക്‌സാണ്ടറിന്റെ സൈന്യം ചന്ദ്ര ഗുപ്തന്റെ സൈന്യം കണ്ടു ഭയന്ന് പോയി
എന്നാണ് .. ഗ്രീക്ക് യാത്രികനായ മെഗസ്തനീസ് പറയുന്നത് ആ കാലത്തു (BC 300 ) ലോകത്തു ഉണ്ടായിരുന്നതിൽ ഏറ്റവും വലിയ നഗരം പാറ്റ്ന ആയിരുന്നു എന്നാണ് .

കൊളംബസ് അന്വേഷിച്ചിറങ്ങിയത് ഭാരതത്തെയാണ്. (അതുകൊണ്ടാണ് അമേരിക്കക്കാരെ
കണ്ടപ്പോൾ അദ്ദേഹം റെഡ് ഇന്ത്യൻസ് എന്ന് വിളിച്ചത് )
പോർച്ചുഗീസുകാരും , ഫ്രഞ്ചുകാരും , ഡച്ചുകാരും എല്ലാം അന്വേഷിച്ചു ഇറങ്ങിയത്
ഭാരതത്തിനെയായിരുന്നു , തീർച്ചയായും അവർ മോക്ഷമന്വേഷിച്ചല്ല വന്നത് ,
മറിച്ചു ഭാരതത്തിന്റെ സമ്പത്തു മോഷ്ടിക്കാൻ തന്നെയായിരുന്നു വന്നത് .
അതിനർത്ഥം ഭാരതം അത്രയും സമ്പന്നമായിരുന്നു എന്നാണ് .

ഒന്നാം നൂറ്റാണ്ടു മുതൽ തന്നെ മുഗളന്മാർ ഭാരതത്തിന്റെ ആക്രമിച്ചത് എന്തിനായിരുന്നു ?
കൊള്ളയടിക്കാൻ വേണ്ടി മാത്രമായിരുന്നു .

മുഹമ്മദ് ഗസ്‌നി 17 തവണയാണ് ഭാരതത്തിന്റെ കൊള്ളയടിച്ചത് . ഗസ്നിക്ക്
മതം മാറ്റം നടത്തുക എന്ന ഉദ്ദേശം കൂടിയുണ്ടായിരുന്നു .

1025 ഇൽ ഗസ്നി സോമനാഥ് ആക്രമിക്കുകയും അവിടുത്തെ ക്ഷേത്രത്തിൽ ഉണ്ടായിരുന്ന
അളവില്ലാത്ത ധനം കൊള്ളയടിക്കുകയും ചെയ്തു .

മുഹമ്മദ് ഗോറി ഭാരതത്തിന്റെ ഏഴു തവണ ആക്രമിച്ചു അതും ധനം കൊള്ളയടിക്കാൻ വേണ്ടി തന്നെയായിരുന്നു . ഇവർക്ക് ഇത്രയും പ്രാവശ്യം കൊള്ളയടിക്കാനുള്ള ധനം
ഭാരതത്തിൽ ഉണ്ടായിരുന്നു എന്നാണ് ഇതിന്റെ അർഥം . മറ്റൊരു അർഥം
അവരുടെ രാജ്യത്തു അവർക്കു വേണ്ടത്ര ധനം ഇല്ലായിരുന്നു എന്നാണ് .
(അത് കൊണ്ടാണല്ലോ അവർക്കു കൊള്ളയടിക്കേണ്ടി വരുന്നത് )
ബ്രിട്ടീഷുകാരും , ഡച്ചു കാരും , സ്പാനിഷുകാരും എല്ലാം ഈ അവസ്ഥയിൽ
(ദാരിദ്ര്യം ) ആയിരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്

1845 ഇൽ ഉരുളക്കിഴങ്ങു കൃഷി നശിച്ചപ്പോൾ അയർ ലാൻഡിലെ നാലിൽ
ഒരു ഭാഗം ജനത മരിച്ചു പോയി എന്നാണു കണക്കു .

സതി ബാല്യ വിവാഹം മുതലായവ ഭാരത സംസ്കാരത്തിന്റെ ഭാഗമായിരുന്നില്ല

ഒന്നാം നൂറ്റാണ്ടു മുതൽ തന്നെ ഭാരതത്തിൽ തുടർച്ചയായി മുഗളന്മാരുടെ ആക്രമണം
ഇണ്ടായിരുന്നു , മതം മാറ്റാൻ വേണ്ടിയും സമ്പത്തു കൊള്ളയടിക്കാൻ വേണ്ടിയും
ആയിരുന്നു ഇവർ ആക്രമിച്ചിരുന്നത് .

വിവാഹിതകളായ സ്ത്രീകളെ മുഗളന്മാർ ഉപദ്രവിക്കിന്നതു അവരുടെ മതം വിലക്കിയിരുന്നു
അങ്ങനെ മുഗളന്മാരുടെ ആക്രമണത്തിൽ നിന്നു രക്ഷ നേടാനായിരുന്നു ഉത്തരേന്ത്യയിൽ
ജനങ്ങൾ ബാല വിവാഹം കൊണ്ട് വന്നത്

മുഗളന്മാർ ആക്രമിക്കുന്ന രാജ്യങ്ങളിൽ രാജ്യങ്ങൾ അവർക്കു സ്ത്രീകളെ ഉപദ്രവിക്കുന്ന
രീതി ഉണ്ടായിരുന്നു . ഈ അക്രമത്തിൽ നിന്ന് രക്ഷ നേടാനായിരുന്നു പുരുഷന്മാർ
യൂദ്ധത്തിൽ കൊല്ലപ്പെട്ടാൽ ഉടനെ തന്നെ സ്ത്രീകൾ ആത്മഹത്യ ചെയ്യുന്ന രീതി
വന്നത് , അങ്ങനെയാണ് സതി സമ്പ്രദായം നിലവിൽ വന്നത് .

ലോകം മിഴുവൻ അറിവിനായി വന്നിരുന്നത് നളന്ദ , തക്ഷശില സർവകലാശാലകളിലായിരുന്നു .

1600 ഇൽ പ്രപഞ്ചത്തിന്റെ ഉത്പത്തിയെപറ്റിയും , ജ്യോതിശാസ്ത്രത്തിനെപ്പറ്റിയും
ഉള്ള സത്യങ്ങൾ പ്രചരിപ്പിച്ചതിന് ബ്രൂണോ എന്ന ശാസ്ത്രജ്ഞനെ
റോമിലെ മത നീതി പീഠം ചുട്ടു കൊന്നു .

BCE മൂനാം നൂറ്റാണ്ടിൽ പ്രപഞ്ചത്തിലെ യാഥാർഥ്യങ്ങളെപ്പറ്റി പറഞ്ഞതിന്
ഗ്രിസിൽ സോക്രടീസിനെ വിഷം കൊടുത്തു കൊല്ലുകയാണ് അവിടുത്തെ
മത മേധാവികൾ ചെയ്തത് .

എന്നാൽ ഭാരതത്തിൽ അറിവിന്റെ ഭണ്ഡാകാരങ്ങളായ വേദങ്ങൾ BCE 3000
കാലഘട്ടത്തിൽ രചിക്കപ്പെട്ടവയാണ് (പുസ്തരൂപത്തിൽ എഴുതിയത് BCE 1500 കാലഘട്ടത്തിൽ ).
, ആ അറിവുകൾ ഭാരതത്തിൽ ഉണ്ടാവുകയും അവ ആചരിക്കപ്പെടുകയും ചെയ്തു .
ഈ അറിവുകൾ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിന്റെ പേരിൽ
ആരെയും കോന്നില്ല , പകരം അവരെ ബഹുമാനിക്കുകയാണ് ചെയ്തത് .

സാമ്പത്തിക മേഖലയിലും , വ്യാപാരത്തിലും മാത്രമല്ല ശാസ്ത്ര മേഖലയിലും
വിദ്യാഭ്യാസത്തിലും ഭാരതം ലോകത്തിന്റെ മറ്റു ഭാഗങ്ങളെക്കാൾ മുന്നിലെയായിരുന്നു

ലോഹതന്ത്രവും ആരോഗ്യ ശാസ്ത്രവും ,ഗണിത ശാസ്ത്രവും ജ്യോതിഷവും എല്ലാം ഭാരതത്തിന്റെ സംഭാവനയാണ് .

AD പത്താം നൂറ്റാണ്ട് വരെ ""4 അക്ക സംഖ്യ"" എഴുതാൻ അറിവില്ലാത്ത യുറോപ്യൻ മാരുടെ മുന്നിൽ അരിതമാറ്റിക് പ്രോവിഷനും’ ‘ജോമെട്രിക്ക് പ്രോവിഷനും’ ഉപയോഗിച്ച് വേദമന്ത്രങ്ങൾ ചൊല്ലിയിരുന്നവരാണ് ഭാരതീയർ .

AD 400 നു ശേഷം AD 1500 വരെ നൂറുകണക്കിന് രസതന്ത്ര പുസ്തകങ്ങൾ ഭാരത്തിൽ എഴുത്പെട്ടിട്ടുണ്ട് .രസരത്നാകരം , രസസമുച്ചയം, രസേന്ദ്രസാരസർവ്വസ്സ്വം ,രസ്സേന്ദ്രചൂടാമണി , തുടങ്ങിയ പുസ്തകങ്ങൾ എല്ലാം തന്നെ നാഗാർജ്ജുന നെ പോലുള്ള പ്രഗൽഭരായ രസ തന്ത്രജ്ഞരാൽ എഴുതപെട്ടിട്ടുള്ളതാണ്

ഈ പുസ്തകങ്ങളിലെല്ലാം ഓരോരോ കെമിക്കലുകൾ എങ്ങിനെയെല്ലാം ഉപയോഗിക്കണം എന്ന് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട് .

കൂടാതെ സ്വർണം ,വെള്ളി ടിൻ ,ലെഡ് , അയേൻ ,കൊപെർ ,മെർകുറി ,എന്നീ മെറ്റലുകൾ എപ്രകാരമാണ്
പ്രോസസ് ചെയ്യേണ്ടത് എന്ന് വ്യക്തമായി പ്രതിപാദിക്കുന്നു.

ഭൂമി ഉരുണ്ടതാണെന്നും സൂര്യന് ചുറ്റും കറങ്ങുന്നു എന്നും കണ്ടുപിടിച്ചത് ""ആര്യഭടൻ"" (AD 400 ) ആണ് !!
അരയഭടനും എത്രയോ കാല ശേഷം ഇതേ കാര്യം പറഞ്ഞതിന് പാശ്ചാത്യ ലോകത്തു ബ്രൂണോ എന്ന ശാസ്ത്രജ്ഞനെ ചുട്ടു കൊല്ലുകയാണ് ചെയ്തത് . ഗലീലിയോയെ (AD 1600 ) തുറുങ്കിലടക്കുകയും ചെയ്തു .

ഇന്ന് നമ്മൾ ഇതിനെല്ലാം പേര് വിളിക്കുന്നത്‌ ഗലീലിയോയെയും ,കൊപെർ നിക്കസ്സിനെയും ആണ് .

AD 449 ൽ ആര്യഭടാചാര്യൻ ഒന്നാമൻ അദ്ദേഹത്തിന്റെ 23മത്തെ വയസ്സില എഴുതിയ “ആര്യാഭടീയം” എന്ന ഗ്രന്ഥം ഭാരതത്തിലെ ""ജ്യതിർഗണിതശാസ്ത്ര പട്ടികയിൽ ഒന്നാമതായി നിൽക്കുന്നു .

""ആര്യഭടാചാര്യനും , ഭാസ്കരാചാര്യനും "" എഴുതിവച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും അതിന്റെ "10 ഇരട്ടി" വിശദീകരിച്ചു ഭ്രമ്മഗുപ്തൻ ""ഭ്രമ്മസ്പുടസിദ്ധാന്തത്തിൽ "" എഴുതിയിട്ടുണ്ട് .

വൃത്തത്തിന്റെ വിസ്തീർണ്ണം , വൃത്തത്തിന്റെ ചുറ്റളവ്‌ , വ്യാപ്ത്യം തുടങ്ങി എല്ലാ കാര്യങ്ങളും ഭ്രമ്മഗുപ്തൻ Equation നോട് കൂടി എഴുതിവച്ചിരിക്കുന്നു .

""ജെർമനി""യിലെ സെന്റ്‌ ജോർജ് സംസ്കൃതം യൂണിവേഴ്‌സിറ്റിയിലെ കവാടത്തിൽ ‘പാണിനി’യുടെ ഒരു വലിയ ചിത്രം കൊത്തി വച്ചിട്ടുണ്ട് .

""ജർമ്മൻ"" ഭാഷയുടെ അടിസ്ഥാനം പാണിനി എഴുതിയ ""അഷ്ട്ടാദ്ധ്യായി"" എന്ന വ്യാകരണ ഗ്രന്ഥം ആണ്
.

മനുഷ്യന് ഉണ്ടാകാൻ സാധ്യതയുള്ള ഓരോ രോഗത്തിന്റെയും അവയുടെ ചികിത്സാവിധിയെ കുറിച്ചും ഔഷധങ്ങളെ കുറിച്ചും ഔഷധം നൽകുമ്പോൾ ചൊല്ലുന്ന മന്ത്രങ്ങളുടെയും വരികൾ ചേർത്തു ""51 ശാഖകൾ "" ഉള്ള അഥർവ്വ വേദം നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു .

ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപെടുന്നത് ഹിപ്പോക്രാറ്റ്സ് ആണ്, ചരകന്റെയും ശുശ്രുതന്റെയും പുസ്തകത്തിൽ നിന്നാണ് താൻ ഔഷധ ശാസ്ത്രം പഠിച്ചത് എന്ന് ഹിപ്പോക്രാറ്റ്സ് എഴുതിയ പുസ്തകത്തിൽ 117 തവണ പറയുന്നു

ശരീരത്തിന് ഏൽക്കുന്ന എല്ലാ ആഘാതവും മനസ്സിനും മനസ്സിന് എൽക്കുന്ന എല്ലാ ആഘാതവും ശരീരത്തിനും ഏൽക്കുന്നു എന്ന് BC 700 ൽ എഴുതിയ ശുശ്രുത സംഹിതയിൽ പറയുന്നു .. ഇന്ന് അമേരിക്കയിൽ ഇതേ ചികിത്സാ രീതി Quantum Healing (Deepak Chopra) എന്നപേരിൽ 21 നൂറ്റാണ്ടിലെ അത്യാധുനിക ചികിത്സാ രീതിയായി കണക്കാക്കുന്നു .

ബ്രെയിൻ Activate ചെയ്യാൻ ധ്യാനം , പ്രാണായാമം എന്നിവ പോലെ പോലെ മറ്റൊന്നില്ല എന്ന് ലോകം മുഴുവൻ അംഗീകരിച്ചിരിക്കുന്നു ( ഭാരതത്തിലെ കമ്മ്യൂണിസ്റ്റുകാർ ഒഴിച്ച് ) .

പാശ്ചാത്യ ലോകത്തിൽ ഇന്ന് ഭൂരിഭാഗം പേരും യോഗ , ധ്യാനം മുതലായവ ചെയ്യുന്നവരാണ്

ലോകം രണ്ടുകയ്യും നീട്ടി അറിവിനായി ഭാരതത്തിന്‌ മുൻപിൽ കൈനീട്ടി നില്ക്കും"" എന്ന് പറഞ്ഞത് ""Max Muller"" ആണ്.

11 വർഷം സംസ്കൃതം പഠിച്ചു നമ്മുടെ വേദങ്ങളെ TRANSLATE ചെയ്ത് 47 പുസ്തകങ്ങൾ അടങ്ങിയ The Book of Oriental എഴുതിയ പണ്ഡിതനായിരുന്നു Max Muller ..

ഇതൊക്കെയാണെങ്കിലും ഭാരതത്തിലെ കമ്മ്യൂണിസ്റ്റുകാരും കുറച്ചു ഇടതു ബുദ്ധിജീവികളും മാത്രം
ഇതൊന്നും ഇപ്പോഴും മനസിലാക്കിയിട്ടില്ല

വേദങ്ങൾ എല്ലാം എഴുതിയത് വിദേശത്തു നിന്ന് വന്ന ആര്യന്മാരാണ് എന്ന് വരുത്തി
തീർക്കാനാണ് ഇടതുപക്ഷ ബുദ്ധി ജീവികളുടെ ശ്രമം

പക്ഷെ അതിനു ശാസ്ത്രീയമായ യാതൊരു തെളിവുകളും ഇല്ല . പുരാവസ്തു
ഗവേഷകന്മാർ പുറത്തു നിന്ന് വന്ന ഒരു അക്രമണത്തിന്റെയും തെളിവുകൾ
കണ്ടെടുത്തിട്ടില്ല .

പുറത്തു നിന്ന് വന്ന ആര്യന്മാർ ദ്രാവിഡന്മാരെ ഉത്തരേന്ധ്യയിൽ നിന്ന്
ദക്ഷിണേന്ധ്യയിലേക്കു തുരത്തി എന്നാണ് ആര്യൻ അധിനിവേശ
സിദ്ധാന്തം പറയുന്നത് ; പക്ഷെ വേദ കാലത്തിനും മുൻപ്
തന്നെ ഉണ്ടായിരുന്ന തമിഴ് സംഗ സാഹിത്യത്തിൽ ഒരിടത്തും
ആര്യന്മാരുടെ അക്രമണത്തിനെപ്പറ്റി പറയുന്നില്ല

ഭാരത സംസ്കാരം BCE 5000 വര്ഷങ്ങള്ക്കു മുൻപ് മുതലേ തന്നെ അനസ്യൂതമായി
നില നിന്നിരുന്നു എന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത് .

ഭാരതത്തിന് അതുല്യമായ ഒരു ഭൂതകാലം ഉണ്ടായിരുന്നു
അറിവിനും , ധനത്തിനും , മോക്ഷത്തിനും വേണ്ടി
ലോകം മുഴുവൻ തേടി വന്നത് ഭാരതത്തെ ആയിരുന്നു .

ഭാരത സംസ്കാരത്തിന്റെ ഇകഴ്ത്തിപറഞ്ഞാൽ മാത്രമേ
കമ്മ്യൂണിസ്റ്റുകാർക്ക് അവരുടെ അധികാരം
ഭാരതത്തിൽ സ്ഥാപിക്കാൻ കഴിയു അതിനു വേണ്ടി മാത്രമാണ്
കമ്മ്യൂണിസ്റ്റുകാർ ഭാരത സംസ്കാരത്തിന്റെ മേന്മകൾ മറച്ചു വെക്കുകയും
കുറവുകൾ മാത്രം ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നത് .

ഭാരതത്തിന്റെ യഥാർത്ഥ ചരിത്രം മനസിലാക്കുന്ന യാഥാർഥ്യ ബോധമുള്ള
ആത്മാഭിമാനമുള്ള ഒരു തലമുറ വളർന്നു വരേണ്ടതിന്
ഭാരതത്തിന്റെ സമഗ്ര വികസനത്തിന് അനിവാര്യമാണ്

1820 മുതലാണ് വൈദേശിക അധിനിവേശം കാരണം ഭാരതം ലോകത്തിൽ സാമ്പത്തികമായി താഴേക്ക് പോകാൻ തുടങ്ങിയത് , 1820 ഇൽ നഷ്ടപെട്ടത് നമുക്ക് 2020 ഇൽ നമ്മൾ തിരികെപിടിക്കും
അതാണ് മഹർഷി അരബിന്ദോയുടെ പ്രവചനം .

നരേന്ദ്രമോദി ബ്രിട്ടീഷ് പാർലമെന്റിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ബ്രിട്ടീഷ്
പാർലമെന്റിന്റെ സ്‌പീക്കറായ ജോൺ ബെർക്കോ പറഞ്ഞതിങ്ങനെയാണ്
"ഭാരതത്തിന്റെ ഭാവിയാണ് മനുഷ്യരാശിയുടെ ഭാവി”

അതുകൊണ്ടു ഭാരതം ഉയർത്തെണീക്കുക തന്നെ വേണം .
ഭാരതത്തിനു വേണ്ടിയും മനുഷ്യരാശിക്ക് വേണ്ടിയും

No comments:

Post a Comment