ഒരു പൂജാരി നിന്റെ കുടുംബത്തിന് സർപ്പദോഷമുണ്ടെന്നു.പറഞ്ഞാൽ ആ വാക്കുകൾക്ക് എങ്ങിനെ വിലകൊടുക്കും..?
കാരണം പാമ്പിനേക്കാൾ ദോഷമുള്ള എത്ര ജീവികൾ ഇവിടെ വാഴുന്നു .അവയൊന്നും ദോഷം ചെയ്യുന്നില്ല...പിന്നെ പാമ്പ് ദോഷം ഉണ്ടാക്കുമോ?...ഒരു ചെറിയ അനുഭവം പറഞ്ഞു തുടങ്ങുന്നു. ഇന്ത്യയിലോ അത് പോലെ കേരളത്തിൽ എവിടെയൊക്കെ മാലിന്യ മുണ്ടോ അവിടെയൊക്കെ ആവണക്ക് എന്ന ഔഷധം കാണുന്നു ഏതു മുക്കിലും മുലയിലും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ വേസ്റ്റിൻറെ തണലായി ആവണക്ക് വളരുന്നു..
ഒരിക്കൽ കാസർകോട് വെച്ച് കൂലിപ്പണി കഴിഞ്ഞു ആള്‍താമസം കുറഞ്ഞപ്രദേശത്തു കൂടി റൂമിലേക്ക് വരുമ്പോള്‍വഴിയില്‍ ഒരു മൂര്‍ഖന്‍ പാമ്പിനെ കണ്ടു. പുറകെ വന്നിരുന്ന ഒരു കര്ണാടക സോദേശി ആ പാമ്പിനെ കൊന്നു. മരണം ഉറപ്പാക്കാൻ അയാളതിന്റെ തല ഞെരിച്ചു . അല്പ്പം വിഷമത്തോടെ ഞാനാ കാഴ്ച കണ്ടുനിന്നു. അയാള്‍ പോയപ്പോള്‍ അതിനരികിലേക്ക് ചെന്നു. അന്ന് അതിന്റെ വായിൽ എന്തോ സാധനം ഉള്ളതായി തോന്നി .വെക്തമായി നോക്കിയപ്പോള്‍ ഏതോ കറുപ്പ് നിറമുള്ള മുത്തുകളെപോലെ തോന്നി അത് നാഗ മാണിക്ക്യമെന്ന് ധരിച്ചു . വിലമതിക്കാനാവാത്ത ആ നിധി പാമ്പിന്റെ വായിൽ നിന്നും തന്നെ ലഭിച്ചതിൽ ഞാൻ തുള്ളിച്ചാടി . വലിയൊരു പണക്കാരനെയും സ്വപ്നം കണ്ടു മയങ്ങി റൂമിലേക്ക് നടന്നു . പിന്നെ ആരും കാണാതെ ഞാനത് മണലിൽ കുഴിച്ചിട്ടു .
മാണിക്ക്യo ലഭിച്ചാല്‍ വിഷം തീരാന്‍ എഴുനാളുകള്‍ നനക്കണം. അതും ചെയ്തു പോന്നു. അല്പ്പനാളുകൾ കഴിഞ്ഞു . മാണിക്ക്യo കുഴിച്ചിട്ട പാത്രത്തിൽ എന്തോ മുളച്ചു നില്ക്കുന്നു . ഇശ്വരാ പൊന്മുട്ടയിടുന്ന താറാവോ!! . മാണിക്യo മുളച്ചു സ്വോർണ്ണ വിത്തുകൾ ഉണ്ടാകുമോ . എന്റെ മോഹം വാനോളം ഉയർത്തപെട്ടു . വലിയൊരു വജ്ര വ്യവസായിയെ സ്വപ്നം കണ്ടു ഞാനുറങ്ങി.അംബാനിമാരെ വെല്ലുവിളിക്കുന്ന മറ്റൊരു .അനിൽ അമ്പാനി ആകാനുള്ള തത്ര പാടിൽ ഞാൻ നിമിഷങ്ങളെ തള്ളി നീക്കി മരം വളരുന്നതും നോക്കി സമയം കളഞ്ഞു . പക്ഷേ എല്ലാം പെട്ടന്നായിരുന്നു .മലർ പോടിക്കാരന്റെ സ്വപ്നം പോലെ എല്ലാം ചീറ്റിപ്പോയി . വളർന്നു ആദ്യ ഇല വന്നപ്പോൾ തന്നെ എനിക്ക് മനസിലായി ആ ചെടി നമ്മുടെ ആവണക്ക് ആണെന്ന് . അത് ആവണക്കിൻ വിത്തുകൾ ആയിരുന്നു ആ വിത്തുകൾ നട്ടുനോക്കി വളർന്നു വന്നതും ആവണക്ക് തന്നെ . അന്ന് മുതൽ ഞാൻ പലരോടും പറയുമായിരുന്നു പാമ്പുകൾ ആവണക്കിൻ കുരു തിന്നുമെന്ന്. അത് കേട്ടവർ എല്ലാവരും തന്നെ എന്നെ കളിയാക്കി.
ജീവ ശാസ്ത്രം പഠിക്കുന്നവരും പടിപ്പിക്കുന്നവരും ചിരിച്ചു തള്ളി അന്നും ഇന്നും ഇപ്പോഴും ആവണക്ക് ആരും നട്ടില്ലെങ്കിലും കേരളം മുഴുവനും അത് തനിയെ വളരുന്നു ഈ ചെടിയുടെ കായ് ആര് കൊണ്ട് വരുന്നു??..
പിന്നീട് അഥർവ്വവേദ പഠനം തുടങ്ങിയപ്പോൾ പല അത്ഭുതങ്ങളും കാണുവാൻ കഴിഞ്ഞു . ചില മന്ത്രങ്ങളിലെ നിഗൂഡത പഠിച്ചാൽ നമ്മിൽ വിസ്മയം കുടികൊള്ളും.എന്റെ അഥർവ്വ പഠനത്തിന്റെ ഭാഗമായി കണ്ടെത്തിയ അത്ഭുതംങ്ങള്‍ സർപ്പക്കാവിലെ ഭയപ്പെടുത്തുന്ന സത്യങ്ങളായിരുന്നു. ചിന്തിക്കേണ്ട പല ദോഷങ്ങളും ഉണ്ടതിൽ സർപ്പകാവു എന്താണെന്ന് നിങ്ങൾ അറിയണം .!!!!ആവണക്ക് എന്ന വിഷ ഔഷധവും വിഷനാഗവും !!!
ആവണക്ക് ഭുമിയിലെ വിഷം വലിച്ചെടുത്തു ഭുമിയിലെ വിഷം നിർമ്മാജനം ചെയ്യുന്ന ഒരു ചെടി ആകുന്നു നാഗകർണ്ണം (പാമ്പിൻചെവി ) എന്നും ആവണക്കിന് പേരുണ്ട്. ഭൂമിയിലെ വിഷങ്ങൾ സീകരിച്ചു ഭൂമി സംരക്ഷിക്കുന്ന ഔഷധങ്ങളാണ് ഉമ്മം / എരുക്ക് / അമൽപൊരി / കാഞ്ഞിരം മുതലായവ.ഇവ കാക്കയെ പോലെ മാലിന്യo നിർമ്മാജനം ചെയ്യുന്നു .
ഭൂമിക്ക് മുകളിലുള്ള അഴുക്കുകൾ പക്ഷികള്‍ തിന്ന് ഇല്ലാതാക്കുമ്പോള്‍ . മണ്ണിൽ താഴ്ന്നു കിടക്കുന്നത് വേരിലൂടെ മരങ്ങളും വലിച്ചെടുക്കും . കൂടുതൽ അഴുക്കുകൾ ഉള്ളിടം ഭാഷ്യ യോഗ്യമായവ വളരില്ല . ഇന്നത്തെ ഈ അവസ്ഥയിൽ ജനം അഴുക്കുകൾ വലിച്ചെറിഞ്ഞാൽ .കേരളം മുഴുവൻ വിഷചെടികൾകൊണ്ട്നിറയും.നമ്മുടെരക്ഷക്ക് വേണ്ടിയാണ് അവ വളരുന്നത്. നശിപ്പിക്കാതിരിക്കുകയാണ് വേണ്ടത് .
ചില്ല് കുട്ടിൽ വളരുന്ന പാമ്പിനു പാലും മുട്ടയും മാത്രം കൊടുത്താലും വിഷം ഉണ്ടാകും എങ്ങിനെ വിഷം ഉണ്ടാകുന്നു മുട്ടയിലും പാലിലും വിഷം ഇല്ലല്ലോ ഉണ്ടെങ്കിൽ അല്പ്പം വിഷകൂടുതൽ നമ്മിലും കണ്ടേനെ.പക്ഷേ സർപ്പങ്ങൾ ഭക്ഷണത്തെക്കാളും കൂടുതലും അകത്താക്കുന്നത് വായുവിലെ വിഷമാണ് നമ്മുടെ മഹര്ഷി മാർ നാഗത്തിനു 'വായുഭക്ഷകൻ '' എന്ന് നാമകരണം ചെയ്തിരിക്കുന്നു..
വളരെയധികം കിലോമീറ്ററുകളിൽ ഉള്ള വായുവിലെ വിഷം മാളങ്ങളിൽ ഇരിക്കുന്ന നാഗത്തിനു വലിച്ചെടുക്കാൻ സാദിക്കുന്നു എന്ന് വെച്ചാൽ എവിടെയൊക്കെ വായുവിൽ മാലിന്യമുണ്ടോ അത് വിഷപാമ്പുകൾ വലിച്ചെടുക്കും.
വായു നല്ല രീതിയിൽ പുറത്തേക്ക് ചീറ്റാൻ കഴിയുന്ന ഈ ജീവികൾക്ക് വയർ നിറയെ വായു സീകരിക്കാനും ആ വായുവിലെ വിഷങ്ങള്‍ വിഷ ഗ്രന്ധിയിൽ സൂക്ഷിക്കാനും സാധിക്കുന്നു. . ഇവ ചെയ്യുന്ന ഉപകാരം തിരിച്ചറിയാതെ ചില മാന്യന്മാർ ഒരു കാരണവും കൂടാതെ ഇവയെ കണ്ട മാത്രയിൽ തന്നെ തല്ലി കൊല്ലുന്നു..... വിഷപാമ്പുകൾ വിഷം സീകരിക്കുന്നത് വായുവിലൂടെയാണെന്ന് പറഞ്ഞല്ലോ . വിഷങ്ങൾ പാമ്പുകളെ മാരക രോഗത്തിൽ നിന്നും രക്ഷിക്കുന്നു ലോകത്ത് ആമയെ ക്കാളും ആയുസ് ഉള്ളത് പാമ്പിനാണ് .അതിൽ കടൽ പാമ്പ് മറ്റു വിഷ പാമ്പുകളെക്കാൾ കൂടതൽ ആയുസ്സുള്ളവയാകുന്നു . കടൽ പാമ്പിന് ആയുസ് കൂടാൻ കാരണം അവ നീന്തുന്നത് കൊണ്ടാണ് .നീന്തൽ എന്നത് നല്ലൊരു നൃത്തം ആണ് . ഭരത നാട്യo ചെയ്യുന്നവർക്ക് ആയുസ് കൂടുന്നു എന്നതും വായനക്കാർ അറിയുക നാഗം ആയുസുള്ള ജീവിയാകുന്നു അത് കൊണ്ട് ഡോക്ടർമാർ.അവരുടെ എംബ്ലം ആയി രണ്ടു നാഗത്തിനെ ആണ് കൊടുത്തിരിക്കുന്നത്.
ഇനി നമുക്ക് നവജാത ശിശുവിലേക്ക് വരാം കുട്ടികള്ക്ക് വിഷം സീകരിക്കാൻ കഴിവുണ്ട് എന്ന് പറയാം വിഷം കുടിയാൽ കുഞ്ഞുങ്ങൾ എന്താണ് ചെയ്യുന്നത് എന്ന് നോക്കുക വെള്ളം നിറഞ്ഞ വാട്ടർ ടാങ്കിൽ നിന്നും ജലം പുറത്തേക്ക് പോകുന്ന പോലെ ഇവരും കുടുതൽ ഉണ്ടാകുന്ന വിഷം പുറത്തേക്ക് ഒലിപ്പിക്കുന്നു ഇതിനെ ആണ് നമ്മൾ നാവൂറു ..എന്ന് പറയുന്നത് ഈ പുറത്തേക്ക് ഒലിപ്പിക്കാനുള്ള കഴിവുകൾ കുട്ടികള്ക്ക് ഇല്ലെങ്കിൽ വിഷം നിറഞ്ഞു അപ്സ്മാരമോ മരണമോ സംഭവിക്കാം വിഷംനിറഞ്ഞു ബാല മരണം ഉണ്ടാകാം ഈ കാരണം കൊണ്ട് അമ്മമാർ നാഗത്തിനോട് അപേഷിക്കുന്നു.ആ പ്രാർത്ഥനയാണ് നാവൂറ് പാട്ട്..ഇതൊക്കെ കുറച്ചു അന്ധവിശ്വാസം ആണ് . പക്ഷേ കുറച്ചു സത്യം ഉണ്ട് ..
ഇനി പാലകൾ എന്ത് ചെയ്യുന്നു എന്ന് നോക്കാം..
ഇനി പാലകളെ കുറിച്ച് രണ്ടു വാക്ക് ഭൂമിലെ സകല വിഷ ജീവികളും പാലയിൽ ദംശനം എല്പ്പിച്ചാണ് വിഷം കുറക്കുന്നത്.ജീവികൾ നല്കുന്ന വിഷങ്ങൾ പാലകൾ സീകരിക്കുന്നു. ഏതൊരു വിഷജീവിയിലും വിഷം അധികരിച്ചാൽ അവയുടെ ജീവന് ഭീഷണിയാണ് .അത്തരം ജീവികൾ പാലയിൽ വിഷം കുത്തി വെച്ച് വിഷം കുറക്കുന്നു .ആ വിഷം പാലകൾ സീകരിക്കുകയും ചെയ്യുന്നു. വിഷം നിർ വീര്യമാക്കാനും .വീര്യo കുറയ്ക്കാനും പാലകൾക്ക് കഴിയുന്നു .ഇതു കൊണ്ടാണ് സർപ്പകാവിൽ പാലകൾക്കു സ്ഥാനം കിട്ടാൻ കാരണം.
ഇതിൽ ദൈവപ്പാല താൻ സീകരിച്ച അധിക വിഷം വീര്യo കുറച്ച് വേരിലുടെ തൊട്ടടുത്തുള്ള കുളത്തിലോ കിണറ്റിലെക്കോ വിടുന്നു. ജലം ഉള്ളിടം ഇവയുടെ വേരുകൾ പോകുന്നു. ഈ വാസ്ഥവം നിങ്ങൾ മനസ്സിലാകുക. സർപ്പകാവുകളിൽ കുളം ഉണ്ടാക്കുന്നത് ഇതിനു വേണ്ടിയാണ്. കുളങ്ങളും ജലാശയങ്ങളും വേരിലൂടെ വിഷം കളയാൻ പാലകളെ സഹായിക്കുന്നു .
ഇതൊക്കെ നാളെ ശാസ്ത്രംതെളിയിക്കും.. അന്നൊന്നും ഇതൊക്കെ സായിപ്പ് ഭാരതത്തിലേക്ക് കൊണ്ടുവന്ന പുസ്തകങ്ങളിൽ ഉണ്ടെന്നും പറഞ്ഞ് ആരും വീമ്പിളക്കരുത് .ഇത് പണ്ടും ഇപ്പോളും അഥർവ്വ വേദത്തിൽ ഉണ്ട്.
അങ്ങിനെ പാലയിലൂടെ വിഷം ജലാശയത്തിൽ എത്തുന്നു . വിഷം ഉണ്ടാകുന്ന അവസ്ഥയിൽ ആരാണോ ഇതിൽ കുളിക്കുന്നത് ആരാണോ ഇവയുടെ സമീപമുള്ള കിണറ്റിലെ വെള്ളം കുടിക്കുന്നത് അവര്ക്ക് മാരകമായ തൊക്ക്വ് രോഗങ്ങൾ വരുന്നു.കടുത്ത ത്വക് രോഗമായ സോറിയാസിസ് വരുന്നു .ഇങ്ങിനെയുണ്ടാകുന്ന ചര്‍മ്മ രോഗങ്ങളെ സര്‍പ്പ ദോഷമായി തെറ്റിദ്ധരിക്കുന്നു . ഇത് മനസിലാക്കി മറു മരുന്ന് കൊടുക്കണം അല്ലാതെ പൂജ ചെയ്‌താല്‍ മാറില്ല.
സർപ്പകുളത്തിൽ കുളിച്ചാൽ മാത്ര മല്ല ഈ ദോഷം ഉണ്ടാകുന്നത് ഏതു കുളത്തിന്റെ അരികിലാണോ പാലകൾ നില്ക്കുന്നത് അവിടത്തെ കുളത്തിൽ കുളിക്കരുത് കുളിച്ചാൽ ദേഹം ചൊറിഞ്ഞു തടിക്കും .അല്പ്പം ജലം അകത്തു പോയാൽ സ്കിൻ രോഗങ്ങൾ വരുന്നു . ഈ രോഗത്തിന് കവുങ്ങിന്റെ പൂക്കുല കൊണ്ടുള്ള സ്നാനം നല്ലതാണ്.പാലകൾക്ക് വിഷം സീകരിക്കാൻ കഴിവുണ്ട് എന്ന് പറഞ്ഞല്ലോ. ഏഴിലം പലകൾക്ക് വേരിലൂടെ വിഷം കളയാൻ പ്രകൃതി അനുവദിക്കുന്നില്ല. ഇവയുടെ പൂക്കളിൽ ആണ് ഈ വിഷമെല്ലാം എത്തപെടുന്നത്.
ഇതു പുഷ്പ്പിക്കുമ്പോൾ മാസ്മര സുഗന്ധം ആണ് നമ്മൾ അനുഭവിക്കുന്നത്. നല്ല സുഗന്ധം തന്നെ...
എന്നാൽ വിഷം സീകരിക്കാൻ കഴിവുള്ള സാക്ഷാൽ സർപ്പ വിഷം തന്നെ ആണ് ഈ സുഗന്ധത്തിൽ പരക്കുന്നതും. ആ ഗന്ധം നമ്മുടെ ശരീരവും തലച്ചോറും ആദ്യമൊക്കെ ഇഷ്ട്ടപെടും. ഇവ കൂട്ടമായി നില്ക്കുന്ന വനത്തിൽ പൂക്കളിൽ നിന്നും കഠിനമായ മാസ്മരിക ഗെന്ധം ഉണ്ടാകും അത് ശ്വസിക്കുവാനുള്ള കഴിവ് മനുഷ്യനില്ലെന്നു അറിയുക...
നമ്മൾ പലരും താഴെ വീണു കിടക്കുന്നു മാങ്ങാ..പിന്നെ...ചിലപ്പോൾ പെട്ടന്ന് ചത്തകോഴി ഇങ്ങനെ പലതും കഴിക്കുബോൾ പാമ്പ് കൊത്തിയതാണോ എന്ന് നോകിയാൽ നിങ്ങൾക് നല്ലത്.... അല്ലെങ്കിൽ സർപ്പ കോപംഉറപ്പാ...... പാമ്പിന് മാത്രമല്ല വിഷം ഉള്ളത് എന്ന് ആലോചിച്ചു കഴിച്ചോ...മനുഷ്യൻ ഉൾപെടെ പലതിനും ഇപ്പോൾ ഫുൾ വിഷം ആണ്
ഇതറിയാത്തപൂജാരികൾ ... പിന്നെ പണിക്കർ... ഈ രോഗത്തെ സർപ്പ കോപം എന്ന് തെറ്റിധരിപ്പിച്ച് ഫലമില്ലാത്ത എന്തൊക്കെയോ പൂജകൾ ചെയ്തുവരുന്നു വരുന്നു. ഇവർ സർപ്പങ്ങൾ വെറും പാവങ്ങൾ ആണ്. മന്ത്ര വാദികൾ എന്ന് പറഞ്ഞു നടക്കുന്നവർ ഇതു മനസിലാക്കിയാൽ നന്ന് ..
എന്തൊക്കെ പറഞ്ഞാലും സർപ്പക്കാവിൽ കുറെ അറിയാത്ത സത്യം ഉണ്ട്...
No comments:
Post a Comment