Saturday, May 29, 2021

ഭാരതത്തെ അറിയുക

അഞ്ചു രൂപയുടെ പഞ്ചാംഗം കൊണ്ട് കാലം ഗണിച്ച ഹിന്ദുവിനെയാണ് മിഷണറിമാർ ഊശിയാക്കാൻ നോക്കുന്നത്,...

മട്ടവും തമനവും മുഴക്കോലും ഉപയോഗിച്ച് മഹാമേരു പോലുള്ള ക്ഷേത്രങ്ങൾ പണിതവർ,
കരിങ്കല്ലിൽ കവിത വിരിയിച്ചവർ, ലോഹങ്ങൾ കൊണ്ട് ഇന്ദ്രജാലം കാട്ടിയവർ,
ചുണ്ടുവിരലിൽ സ്തംഭന ക്രിയ നടത്തിയവർ,
കലയിലും സംഗീതത്തിലും വിസ്മയം തീർത്തവർ, അങ്ങിനെയുള്ള ഹിന്ദുവിനെയാണ് സായിപ്പ് വിദ്യ പഠിപ്പിച്ചു വിവരവുണ്ടാക്കിയതെന്ന് ക്രിസ്ത്യൻ മതപരിവർത്തന മാഫിയ ഉളുപ്പില്ലാതെ പറഞ്ഞു പരത്തുന്നത്.!!
.................................................

മതപരിവർത്തന മാഫിയ അവകാശപ്പെടുന്നതു പോലെ മലയാളത്തിന് ലിപിയും അതിന് വാക്കുകളുമുണ്ടാക്കിയത് കൃസ്ത്യൻ മിഷണറിമാരല്ല, മറിച്ച് തുഞ്ചത്ത് രാമാനുജനെഴുത്തെച്ഛൻ എന്ന മലയാള ഭാഷാപിതാവാണ്..

1836 ജൂലൈ 7-ന് ആണ് ഹെർമ്മൻ ഗുണ്ടർട്ട് ഇന്ത്യയിലെത്തിയത്. അന്ന് കുത്തും കോമയുമൊക്കെയിട്ട് തന്നെ നല്ല മലയാളം സംസാരിക്കുന്നവർ ഇവിടുണ്ടായിരുന്നു.

ഗുണ്ടർട്ട് ഭാരതത്തിൽ വന്നത് മദ്രാസ് പ്രസിഡൻസിയുടെ വിവിധഭാഗങ്ങളിൽ (കേരളത്തിൽ ഉൾപ്പെടെ) മതപ്രചരണ സംബന്ധമായ ജോലികൾ നടത്തുന്നതിനായിട്ടായിരുന്നു.

മലയാളവും തമിഴും കന്നടയും പഠിച്ചത് ബൈബിളിനെ അതാത് ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി മതപ്രചാരണത്തിന് ഉപയോഗിക്കാനായിട്ടായിരുന്നു.

അല്ലാതെ മലയാള ഭാഷയേയും മലയാളികളേയും ഉദ്ധരിക്കാനായിട്ടല്ലായിരുന്നു.
ഈ കുത്തും കോമയും നിരത്തി വാക്കുകൾ എഴുതാൻ അയാളെ പരിശീലിപ്പിച്ചത്, മലയാളം പഠിപ്പിച്ചത് 'ഊരാച്ചേരി ഗുരുനാഥൻമാർ' ആയിരുന്നു.

തലശ്ശേരിക്കടുത്ത് ചൊക്ലിയിലെ കവിയൂർ ആണ് ഇപ്പറഞ്ഞ ഗുരുനാഥൻമാരുടെ ജന്മദേശം.

ഇവരെക്കുറിച്ച് കേട്ടറിഞ്ഞ ഹെർമൻ ഗുണ്ടർട്ട് മലയാളം പഠിക്കാൻ ഇവരെ തേടിയെത്തുകയായിരുന്നു. അതായത് കുത്തും കോമയും ഇട്ട് വാക്കുകളൊക്കെ പഠിച്ചെടുക്കാൻ..

താൻ താമസിച്ചിരുന്ന ഇല്ലിക്കുന്നിലേക്ക് ഊരാച്ചേരി ഗുരുനാഥൻമാരെ ക്ഷണിച്ചു കൊണ്ടുപോയായിരുന്നു ഗുണ്ടർട്ട് മലയാള ഭാഷയിൽ പ്രാവീണ്യം നേടിയത്.

തുഞ്ചത്ത് എഴുത്തച്ഛനാണ് തമിഴ് ഭാഷയുടെ സ്വാധീനത്തിൽ നിന്ന് മോചിപ്പിച്ച് മലയാള ഭാഷയെ സ്വതന്ത്ര വ്യാവഹാരിക ഭാഷയായി വികസിപ്പിച്ചത്. അദ്ദേഹം ജീവിച്ചിരുന്നകാലം ഏതാണ്ട് 15-16 നൂറ്റാണ്ടുകളെന്നാണ് അംഗീകരിച്ചിട്ടുള്ളത്..

ഒരുപക്ഷേ അതിലും പഴക്കം ഉണ്ടാകാം..

ഗുണ്ടർട്ട് വന്നത് 1836 ലാണ്. എഴുത്തച്ഛനും മുന്നേ നല്ല മലയാളത്തിൽ കുത്തും കോമയുമൊക്കെയിട്ട് തന്നെ ചെറുശ്ശേരി, പൂന്താനം മുതൽപ്പേർ ഇവിടെ കാവ്യങ്ങൾ ചമച്ചിരുന്നു.

അതായത് ഇന്നും സാർവ്വത്രികമായ കൃഷ്ണഗാഥക്കും ജ്ഞാനപ്പാനയ്ക്കുമൊക്കെ എഴുത്തച്ഛനേക്കാളും പഴക്കം ഉണ്ടെന്നർത്ഥം.
30അക്ഷരമുള്ള വട്ടെഴുത്തിനുപകരം 51 അക്ഷരമുള്ള മലയാളം ലിപി പ്രയോഗത്തിൽ വരുത്തിയത് എഴുത്തച്ഛനായിരുന്നു.

പ്രൊഫസർ കെ.പി. നാരായണ പിഷാരോടിയുടെ നിരീക്ഷണത്തിൽ ‘ഹരിശ്രീ ഗണപതയേ നമഃ’ എന്നു മണലിലെഴുതി അക്ഷരമെഴുത്ത് കുട്ടികൾക്ക് പരിശീലിപ്പിക്കുന്ന സമ്പ്രദായവും എഴുത്തച്ഛൻ തുടങ്ങിയതാണ്.

എഴുത്തച്ഛൻ എന്ന സ്ഥാനപ്പേര് ഒരുപക്ഷെ അദ്ദേഹം ഇപ്രകാരം വിദ്യപകർന്നു നൽകിയതിനു ബഹുമാനസൂചകമായി വിളിച്ചുപോന്നതുമാകാം എന്നും പറയപ്പെടുന്നു.
ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ ഇവിടെ മിഷണറിമാർ വന്ന് സ്കൂളുകൾ തുടങ്ങിയത് മതപ്രചരണത്തിന്റെ ഭാഗമായിട്ടായിരുന്നു.

ഇംഗ്ലീഷ് വിദ്യാഭ്യാസം കൊണ്ടുവന്നത് വെള്ളക്കാരന് വേണ്ട കൂലികളെ വാർത്തെടുക്കാനും. അന്നും നാടും വീടും മണ്ണും എല്ലാമെല്ലാം ഞങ്ങളുടേത് മാത്രം എന്ന് അടക്കിപ്പിടിക്കാതെ സകലത്തിനേയും ഇരുകൈയും നീട്ടി സ്വീകരിച്ചവരാണ് ഇന്നാട്ടിലെ ഹിന്ദുക്കൾ, സനാതന ധർമ്മികൾ..

പതിമൂന്നാം നൂറ്റാണ്ടു മുതൽ 18 വരെ നൂറ്റാണ്ടുകളിൽ ഭാരതത്തിൽ നിന്നിരുന്ന ഗണിത ശാസ്ത്രപാരമ്പര്യത്തിന്റെ പ്രധാന കേന്ദ്രം കേരളമായിരുന്നു.
പുതുമന സോമയാജി, അച്യുത പിഷാരോടി, ജ്യേഷ്ഠദേവൻ, വടശ്ശേരി പരമേശ്വരൻ, നീലകണ്ഠൻ, ഗോവിന്ദഭട്ടതിരി, സംഗ്രമഗ്രാമമാധവൻ തുടങ്ങിയ ഗണിതശാസ്ത്ര പ്രതിഭകൾ മലയാളത്തിന്റെ സംഭാവനയായിരുന്നു..

തിരുമൂഴിക്കുളം ശാലയും കാന്തളൂർ ശാലയുമൊക്കെ നാനാ ശാസ്ത്രങ്ങളും പഠിപ്പിച്ചിരുന്ന മലയാളത്തിന്റെ അന്നത്തെ സർവ്വകലാശാലകളായിരുന്നു..

രോഗം വന്നാൽ ചാണകം മൂടാതെ തന്നെ ചികിത്സിക്കാൻ വൈദ്യശാസ്ത്രം നിലനിന്നിരുന്നു. (പേപ്പട്ടിവിഷത്തിനു പോലും പ്രതിരോധ മരുന്ന് ഇവിടത്തെ നാട്ടുവൈദ്യത്തിൽ വരെ ഉണ്ടായിരുന്നു!)

ഒരു സംവാദത്തിനിടയിൽ എന്റെ ഒരു ക്രിസ്ത്യൻ സുഹൃത്ത്‌ ക്രിസ്റ്റീയ സമുദായം കേരളത്തിലെ വിദ്യാഭ്യാസത്തിനു നൽകിയ സംഭാവനയെ പറ്റി വാചാലനായി സംസാരിച്ചു. സംസാരത്തിൽ സ്വല്പംഖനം ഉണ്ടായിരുന്നു എങ്കിലും വ്യക്തി ബന്ധത്തിൽ വിള്ളൽ വീഴരുത് എന്നു കരുതി ഞാൻ മൗനം പാലിച്ചു.

ഈയിടെ ഒരു സ്ത്രീ അതേ വിഷയത്തെ പറ്റി വളരെ വൃത്തികെട്ട രീതിയിൽ സോഷ്യൽ മീഡിയയിലും എഴുതി കണ്ടു. അതിനെതിരെ ആയി ആരോ എഴുതി വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിക്കുന്ന ഭാരതീയ സംസ്‌കൃതി ഇവിടെ കോപ്പി ചെയ്യണം എന്നു എനിക്കും തോന്നി.

ആരെയും വേദനിപ്പിക്കുവാനോ, ചൊടിപ്പിക്കുവാനോ അല്ല മറിച്ചു സത്യങ്ങൾ നാലുപേരുടെ അറിവിൽ എങ്കിലും എത്തിക്കുക എന്ന ഉദ്ദേശത്തിൽ മാത്രം...

"QUOTE"

"നീയൊക്കെ വലിച്ചു
നീട്ടി എഴുതുന്ന ഈ മലയാളം അക്ഷരങ്ങൾ ഇന്നീകാണുന്ന രീതിയിൽ കുത്തും കോമയും വള്ളിയും പുള്ളിയുമൊക്കെ ഉപയോഗിച്ച് വാക്കുകളായി തിരിച്ചു വെടിപ്പാക്കിയത് ഒരു ക്രിസ്ത്യൻ മിഷനറി യുടെ സംഭാവനയാണ്

നീയൊക്കെ പഠിച്ച ഇംഗ്ലീഷും ക്രിസ്ത്യൻസിന്റെ ഔദാര്യമാട..

കേരളത്തിലെ ക്രിസ്താനികൾ മുഴുവൻ സംഘടിച്ചാൽ നീയൊന്നും സ്കൂളിന്റെ പടി കാണില്ല, രോഗം വന്നാൽ ചാണകം മൂടി ചികിത്സാ നടത്തേണ്ടി വരും.
ആണത്തമുണ്ടെങ്കിൽ ക്രിസ്ത്യാനികളുടെ ഒരു ഔദാര്യവുമില്ലാതെ ജീവിക്കാൻ നോക്ക്.

കാണട്ടെ മിടുക്ക്, പറ്റില്ലെങ്കിൽ വായും പൊത്തി മര്യാദക്ക് ഇരുന്നോണം കേട്ടോടാ നായ്ക്കളെ"......

ഒരു കുമ്പസാരത്തിലെ വരികളാണിത്.

ഇതാണ് ശരിയായ തീവ്രവാദം..

എല്ലായിപ്പോഴും ആട്ടിന്തോലണിഞ്ഞു നിൽക്കും.. ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയില്ല. അടുത്ത് പോയി നോക്കുന്നവരെ സംഘി എന്ന് വിളിക്കും. ആ വിളി ഏറ്റുപിടിക്കാൻ കുറച്ച് പിതൃ ശൂന്യരും.

അതു കൊണ്ടു അടുത്ത്‌ പോയി നോക്കാറുള്ളവർ കുറവാണ്.

അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാൻ ആണ് തോന്നിയത് എങ്കിലും സ്വന്തം സംസ്കാരത്തെ കുറിച്ച് അറിയാത്തവരാണ് നല്ലൊരു വിഭാഗം ജനതയും എന്നതിനാൽ ഇത്തരം ഒരു പോസ്റ്റ് ഇടണം എന്ന് തോന്നി.

അമ്പലത്തിലെ കൽ വിളക്ക് ഇന്ന് പള്ളികളിൽ കാണാം. അമ്പലങ്ങളിലെ നിലവിളക്കും പള്ളികളിൽ ഇന്നുണ്ട്.
യേശു സഹസ്രനാമം എന്ന പേരിൽ പുസ്തകം വരെ ഇറങ്ങിയിരിക്കുന്നു. അമ്പലങ്ങളിൽ കെട്ടുന്ന കുരുത്തോല പള്ളികളിൽ നമുക്ക് കാണാൻ കഴിയും.

യേശു ലക്ഷാർച്ചനയും ഏറെ പഴയതല്ല. യേശു തുലാഭാരം, കണിക്കൊന്നകൾക്കിടയിലെ യേശു എന്നിവയും ക്രിസ്ത്യാനിറ്റിയുടെ ഭാരതീയ രൂപമാണ്. യേശു അരവണ രുചിച്ചവരായി കുറെ പേർ ഉണ്ടാകും. അമ്പലത്തിലെ കാവി വസ്ത്രമാണ് പള്ളികളിലെ കർദിനാൾമാർ ഉപയോഗിക്കുന്നത്.

ഹിന്ദു വിൻറെ രുദ്രാക്ഷമാണ് അവരുടെ കയ്യിൽ ഉള്ളതും . വൈദികർ ,പുരോഹിതർ , വേദ പുസ്തകം എന്നി പദങ്ങൾ ഹൈന്ദവീയവുമായി ബന്ധപ്പെട്ടിരിക്കുന്നു.

അമ്പലങ്ങളിലെ ഉത്സവം എന്ന പോലെ വിവിധ പള്ളികളും ആനയെഴുന്നള്ളിപ്പ് നടത്താറുണ്ട്. കുടമാറ്റവും ഉണ്ട്. തിടമ്പും കാണാം.

ഗരുഡന്റെ പുറത്തിരിക്കുന്ന യേശു, വേൽ പിടിച്ച യേശു എന്നിവയും നമുക്കിവിടെ കാണാം. മിശിഹാരാത്രിയും ഏവർക്കും സുപരിചിതമാണ്.
ഇതെല്ലാം സന്തോഷമുള്ള കാര്യം തന്നെയാണ്.

കാരണം നല്ലവരായ നിരവധി ക്രിസ്ത്യൻ സുഹൃത്തുക്കൾ എനിക്കുണ്ട്. അവരോടൊപ്പം പള്ളികളിൽ പോകാറുമുണ്ട്.പക്ഷേ ഇതെല്ലാ പ്രശ്നം...

കുറച്ചുകാലം കഴിഞ്ഞാൽ ഹിന്ദുക്കൾ തങ്ങളുടെ മതത്തിൽ നിന്ന് കോപ്പി ചെയ്തതാണ് ഇവയെല്ലാം എന്നാണ് മറ്റു ചിലർ അവകാശപ്പെടുന്നത്.

ശാസ്ത്ര വിഷയങ്ങളിലെ കാര്യവും ഇതുപോലെ തന്നെ. ഭാരതത്തിലെ ഋഷിവര്യന്മാർ എഴുതിയ സംഹിതകൾ (സംഹിത എന്നതിൻറെ അർത്ഥം ശാസ്ത്രം എന്നാണ്) വായിച്ചാണ് പാശ്ചാത്യർ പലതും കണ്ടെത്തിയിരിക്കുന്നത്.

അത് അവർ അംഗീകരിക്കുന്നുണ്ട് ഇവിടെയുള്ളവർക്കാണ്‌ കാര്യം തുറന്നു സമ്മതിക്കാൻ ബുദ്ധിമുട്ടു.

ലഘുലേഖ വായിപ്പിക്കാൻ ഇങ്ങനെ കഷ്ടപ്പെടുന്നതിനു മുമ്പ് മനസ്സിലാക്കുക,
ക്രിസ്ത്യൻ മിഷണറിമാർ അല്ല മലയാളം വികസിപ്പിച്ചത്.

ഹെർമൻ ഗുണ്ടർട്ടിനെ മലയാളം പഠിപ്പിച്ചത് ഊരാച്ചേരി ഗുരുനാഥൻമാർ.

തലശ്ശേരിക്കടുത്ത് ചൊക്ലിയിലെ കവിയൂർ ആണ് ഗുരുനാഥൻമാരുടെ ജന്മദേശം.
ഇവരെക്കുറിച്ച് കേട്ടറിഞ്ഞ ഹെർമൻ ഗുണ്ടർട്ട് മലയാളം പഠിക്കാൻ താൻ താമസിച്ചിരുന്ന ഇല്ലിക്കുന്നിലേക്ക് ഊരാച്ചേരി ഗുരുനാഥൻമാരെ ക്ഷണിച്ചു കൊണ്ടുപോയായിരുന്നു മലയാള ഭാഷയിൽ പ്രാവീണ്യം നേടിയത്.

🌺ലോകത്തിലെ ആദ്യത്തെ സർവകലാശാല ഭാരതത്തിൽ ആയിരുന്നു. അന്ന് വിദേശികൾ അക്ഷരം കൂട്ടി വായിക്കാൻ പോലും പഠിച്ചിട്ടില്ല.

🌺 ആധുനിക വൈദ്യശാസ്ത്രത്തിൻറെ കേവലം 152 വർഷത്തെ ചരിത്രം കൊണ്ടുതന്നെ കണ്ടുപിടിക്കപ്പെട്ട 98% മരുന്നുകളും പാർശ്വഫലം ഉള്ളവയാണ് എന്ന കാരണത്താൽ ആണ് വിദേശികൾ വരെ ഭാരതത്തിൽ ആയുർവേദ ചികിത്സയ്ക്കു വരുന്നത്.

🌺ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് മുൻപ് ശുശ്രുതൻ ഉപയോഗിച്ച ശസ്ത്രക്രിയ ഉപകരണങ്ങളിൽ നിന്ന് നിന്ന്‌ കാര്യമായ വ്യത്യാസമില്ലാത്തവയാണ് ഇപ്പോഴും ശസ്ത്രക്രിയയ്‌ക്ക് ഉപയോഗിക്കുന്നത്.

🌺ആധുനിക ശാസ്ത്രം കണ്ടെത്തിയ ഇഷ്ടികയ്ക്ക് നൂറിൽ താഴെ വർഷങ്ങൾ മാത്രമേ നിലനിൽക്കാനാകൂ. ഗുജറാത്തിലെ ലോത്തലിൽ 5500 വർഷം മുൻപു നിർമ്മിക്കപ്പെട്ട കൃത്രിമ തുറമുഖത്തിലെ ആറ് ലക്ഷം ഇഷ്ടികകൾക്കും
ഇപ്പോഴും ഒരു കുഴപ്പവുമില്ല.

🌺ആധുനിക ശാസ്ത്രം പരമാവധി ടെക്നോളജി ഉപയോഗിച്ച് പണിയുന്ന നിർമ്മിതികൾ നൂറുകണക്കിന് വർഷം നിലനിൽക്കുന്നില്ല.ഭാരതത്തിലെ വിവിധ ക്ഷേത്രങ്ങൾ ദിനം പ്രതി ആയിരക്കണക്കിന് തീർത്ഥാടകർ വന്നിട്ടും ആയിരക്കണക്കിന് വർഷങ്ങളായി ഒരു അറ്റകുറ്റപ്പണി പോലും ഇല്ലാതെ നിലനിൽക്കുന്നു.

🌺ഭാരതീയ പൗരാണിക ഭാഷയായ സംസ്കൃതമാണ് കമ്പ്യൂട്ടറിന് ഏറ്റവും സ്വീകാര്യമായ ഭാഷ.

🌺ആധുനികശാസ്ത്രം വെൽഡിങ് സങ്കെതിക വിദ്യ കണ്ടെത്തുന്നതിന് മുൻപ് തന്നെ ഡൽഹിയിലെ അയൺ പില്ലർ 7 ബ്ലോക്കുകൾ ഉപയോഗിച്ച് തിരിച്ചറിയാൻ കഴിയാത്ത വിധം ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് വെൽഡ് ചെയ്തിരിക്കുന്നു. എങ്ങനെയാണ് ഇത് ചെയ്തത് എന്ന് കണ്ടെത്താൻ പോലും ആധുനികശാസ്ത്രത്തിന് സാധിച്ചിട്ടില്ല.

🌺16-)o നൂറ്റാണ്ടിലാണ് പശ്ചാത്യർ ടിൻ കണ്ടെത്തിയത് . 4600 വർഷങ്ങൾക്ക് മുൻപ് എഴുതപ്പെട്ട യജുർവേദത്തിൽ ' ത്രപു ' എന്ന പേരിൽ ടിന്നിന്റെ മെറ്റലർജി ഉണ്ടായിരുന്നു.

🌺വിവിധ മൂലകങ്ങൾ ആനന്ദാനുഭവന്റെ രസദീപികാ, ഭോജദേവന്റെ രസരാജമൃഗാങ്കം, ചന്ദ്രസേനന്റെ രസചന്ദ്രോദയം, ചര്‍പ്പടന്റെ ചര്‍പ്പടസിദ്ധാന്തം, ചൂഡാമണിമിശ്രന്റെ രസകാമധേനു, ധനപതിയുടെ ദിവ്യരസേന്ദ്രസാരം, ഗരുഡദത്തസിദ്ധന്റെ രസരത്‌നാവലീ തുടങ്ങിയ വലിയ ശുദ്ധ രസതന്ത്ര ശാസ്ത്ര ഗ്രന്ഥങ്ങളിൽ വിശദീകരിക്കുന്നുണ്ട്.

🌺ന്യൂട്ടൻ ആകർഷണ ബലം കണ്ടുപിടിക്കുന്നതിനു മുൻപ് ഭാരതീയ ജ്യോതി ശാസ്ത്രത്തിൽ ഭാസ്കരാചാര്യർ തൻറെ സിദ്ധാന്തശിരോമണി എന്ന ഗ്രന്ഥത്തിലെ ' ഭുവന കോശ വർണ്ണനം' എന്ന അധ്യായത്തിൽ ആകർഷണ ബലത്തിന് നിർവചനം നൽകിയിരുന്നു .

🌺ഭൂമിയുടെ ചുറ്റളവും ആകൃതിയും ചരിവും കണ്ടുപിടിച്ച ആര്യഭടൻ ഇവിടെ നിന്ന് വിവിധ ഗ്രഹങ്ങളിലേക്കുള്ള ദൂരവും കണക്കാക്കിയിരുന്നു. അപ്പോഴും ഭൂമി പരന്നതാണെന്ന് പറഞ്ഞിരുന്നവരെയാണ്
ഇപ്പോൾ എല്ലാ പുരോഗതിയുടെയും പിതൃത്വം ഏൽപ്പിക്കുന്നത്.

🌺ഭാസ്കരാചാര്യന്‍ ലീലാവതിയില്‍ നാമനിര്‍ദേശം ചെയ്തതും യജൂർ വേദത്തിൽ വിശദീകരിക്കപ്പെട്ടതുമായ സംഖ്യ ശ്രേണിയാണ് വ്യാപ്തിയേറിയ സംഖ്യ സമ്പ്രദായം ആയി ആധുനിക ഗണിതശാസ്ത്രം അംഗീകരിക്കുന്നത്.

🌺ജോമട്രി എന്ന പദം വന്നത് തന്നെ ജ്യാമിതി എന്ന സംസ്കൃത പദത്തിൽ നിന്നാണ്.

🌺സൈൻ തീറ്റ ,കോസ് തീറ്റ തുടങ്ങിയ തുടങ്ങിയ സമ്പ്രദായങ്ങളും വിവിധ ഗണിത ഫോർമുലകളും കണ്ടെത്തിയത് ഭാരതീയരും പകർത്തിയത് വിദേശികളും ആണ്.

🌺π(പൈ) യുടെ മൂല്യം 3.1416 ആകുന്നു എന്ന് പറഞ്ഞത് നമ്മുടെ രാഷ്ട്രം തന്നെ. വിദേശികൾ അല്ല.

🌺ജ്യാമിതിയിലും ജ്യോതിശാസ്ത്രത്തിലുംബീജഗണിതം ഉപയോഗിക്കാൻ വേണ്ട മാർഗ്ഗനിർദ്ദേശം ആര്യഭടൻ കണ്ടെത്തിയതാണ്.

🌺ശാസ്ത്രീയവും ലളിതവുമായ കാലവിഭജനം കണ്ടെത്തിയത് നാം തന്നെ.

🌺 ഗ്രഹണങ്ങളെ
ക്കുറിച്ചുള്ള
ശാസ്ത്രീയമായ വിശദീകരണവും
ഭൂമിയുടെ ഭ്രമണത്തേ പറ്റിയുള്ള വിശകലനവും ഭാരതീയരുടേതാണ് .

🌺ലംബമായി തറയിൽ
നിർത്തിയിരുന്ന ശങ്കു എന്ന ഒരു കുറ്റിയായിരുന്നു ലോകത്തെ ഏറ്റവും പ്രാചീനമായ ജ്യോതിശാസ്ത്ര ഉപകരണം. ഈ ഉപകരണം ഉപയോഗിച്ച് ദിശയും അക്ഷാംശവും സമയവും നിർണ്ണയിച്ചു പോന്നത് ഭാരതീയർ.

🌺അടിസ്ഥാന പ്രമാണമായിരുന്ന ഋഗ്വേദം കൃഷിയെ കുറിച്ചും പ്രകൃതി ശക്തികളെ കുറിച്ചും ഉള്ളതാണ്.
കാര്‍ഷിക
വൃത്തിയുമായി ബന്ധപ്പെട്ട മഴയുടെ വരവ്, വേലിയേറ്റം, വേലിയിറക്കം എന്നിങ്ങനെയുള്ള പ്രകൃതി പ്രതിഭാസങ്ങളെ കുറിച്ചും വിശദമായ പഠനം പൗരാണിക ഭാരതത്തിൽ ഇതുവഴി ഉണ്ട്. ഇതെല്ലാം ആധുനിക ശാസ്ത്രം കണ്ടെത്തിയത് ഈയടുത്ത കാലത്ത് മാത്രമാണ്.

🌺 ആറ്റത്തെ കുറിച്ച് കൃത്യമായ വിശദീകരണം നൽകിയത് കണാദ മഹർഷി ആണ്. റോബർട്ട് ഓപ്പൺ ഹീമർ അല്ല.

🌺 ദ്രോണാചാര്യരുടെ പിതാവായ
മഹർഷി ഭരദ്വാജൻ “അംശു ബോധിനി” എന്ന 160 അധ്യായങ്ങളുള്ള മഹദ്ഗ്രന്ഥം രചിച്ചിട്ടുണ്ട്. ഇത് ഭക്തിയുമായി ഒരു ബന്ധവുമില്ലാത്ത ശുദ്ധ ശാസ്ത്രഗ്രന്ഥമാണ്. ഈ ഗ്രന്ഥത്തിൽ 'ദ്വന്ത പ്രമാപക യന്ത്രം' എന്ന കിരണങ്ങളുടെ ആവൃത്തി അളക്കാൻ അക്കാലത്ത്‌ ഉപയോഗിച്ച ഉപകരണം
ഉണ്ടാക്കുന്ന വിധം, ഉപയോഗം എന്നിവ വിവരിച്ചിട്ടുണ്ട്‌.

അന്തതാമ കിരണങ്ങൾ (infrared rays),
ഗൗധതാമ കിരണങ്ങൾ (visible rays),
താമകിരണങ്ങൾ (ultraviolet) തുടങ്ങിയ 3 തരം കിരണങ്ങളുടെ ആവൃത്തി അളക്കാൻ അക്കാലത്ത്‌ ഉപയോഗിച്ച ഈ യന്ത്രത്തെ വാരണാസിയിലെ N G Dongre (sah industrial research centre ) എന്ന പ്രൊഫസ്സർ നിർമ്മിച്ചിട്ടുണ്ട്‌. ഡൽഹി ഐഐടിയിൽ ഉപകരണം ഇപ്പോഴുമുണ്ട്.
നിർമ്മിച്ച വ്യക്തി ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്.

🌺അധിനിവേശം നടത്തിയ അലക്സാണ്ടർ ആദ്യം അന്വേഷിച്ചത് 'ബനാറസ് വാൾ '
നിർമ്മിക്കാനാവശ്യമായ ഭാരതത്തിൻറെ ലോഹസംസ്കരണ സാങ്കേതികവിദ്യ ആയിരുന്നു.
വിവിധ ലോഹങ്ങളുടെ മെച്ചപ്പെട്ട സംസ്കരണം ഭാരതത്തിൽ മാത്രമായിരുന്നു കുറ്റമറ്റ രീതിയിൽ നടന്നിരുന്നത്.

🌺ആധുനികശാസ്ത്രം കണ്ടെത്തിയ പെയിൻറ് നിശ്ചിത കാലത്തിനു ശേഷം നിറം മങ്ങി പോകും എന്നതിനാൽ
വീണ്ടും അടിക്കേണ്ടി വരുന്നു. എന്നാൽ ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് മുതൽ നമ്മുടെ പൂർവികർ അജന്ത-എല്ലോറ തുടങ്ങിയ ആയിരക്കണക്കിന് ക്ഷേത്രങ്ങളിൽ വിരചിച്ച ചുവർ ചിത്രങ്ങൾ ഇന്നും മങ്ങാതെ നിലനിൽക്കുന്നു. ആ പെയിൻറിംഗ് ടെക്നോളജി ആധുനിക ശാസ്ത്രത്തിന് ഇന്നും അത്ഭുതമാണ്.

🌺ടെക്സ്റ്റൈൽ അസംസ്കൃത പദാർഥങ്ങളുടെ ഉൽപാദനത്തിലും സംസ്കരണത്തിലും നിർമ്മാണത്തിലും പാശ്ചാത്യരെക്കാളും മുന്നിലായിരുന്നു നാം.
പതിനാറാം നൂറ്റാണ്ടുമുതൽ ഇംഗ്ലണ്ടിലെ ടെക്സ്റ്റൈൽ വ്യവസായം നഷ്ടത്തിൽ ആകാൻ കാരണം ഭാരതത്തിലെ തനതായ ബനാറസ് കാഞ്ചീപുരം തുടങ്ങിയ നിരവധി ഇടങ്ങളിൽ നിർമ്മിച്ചിരുന്ന മേന്മയേറിയ തുണിത്തരങ്ങൾ ആയിരുന്നു. ഇതിനെ തുടർന്ന് ബ്രിട്ടീഷ് രാജ്ഞി ഇന്ത്യൻ തുണിത്തരങ്ങൾ ബ്രിട്ടീഷ് മാർക്കറ്റിൽ നിരോധിച്ചു.

🌺ഭാരതത്തിൻറെ സാമവേദമാണ്
സംഗീതത്തെക്കുറിച്ച് പരിപൂർണ്ണമായി വിശദീകരിക്കുന്ന എഴുതപ്പെട്ട ആദ്യ ഗ്രന്ഥം.

🌺ശാസ്ത്രീയമായ ആയോധനകല യെക്കുറിച്ച് വിശദീകരിക്കുന്നത് ധനുർവേദത്തിൽ ആണ്. ആയുധങ്ങൾക്കു വേണ്ട ലോഹങ്ങളും, നിർമാണരീതിയും ഉപയോഗക്രമവും ധനുർവേദത്തിൽ പ്രതിപാദിച്ചിരിക്കുന്നു. അക്കാലത്തുതന്നെ ലോഹസംസ്കരണ സങ്കേതികവിദ്യ ഇവിടെ ഉണ്ടായിരുന്നു എന്നതിന് തെളിവുകൾ ആണിത്.

🌺സൂര്യപ്രകാശത്തിൽ 7 നിറങ്ങളുണ്ടെന്ന് കണ്ടെത്തിയത് സയണാചാര്യനാണ് .

🌺മ്യൂസിക് തെറാപ്പി (സംഗീത ചികിത്സ) എന്ന പേരിൽ ചികിത്സാ ശൈലി വിദേശ രാജ്യങ്ങളിൽ പോലും നിലവിലുണ്ട്.
വാദ്യോപകരണങ്ങൾ, മന്ത്രധ്വനി, സംഗീതം മുതലായവ കേൾക്കുന്നതിലൂടെ 24 തരത്തിൽപ്പെട്ട ഹോർമോണുകൾ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നു. ഹാർട്ട് ബീറ്റ് ,നാഡികൾ, കൊളസ്ട്രോൾ ലെവൽ, അഡ്രിനാലിൻ level, തൈറോയ്ഡ് ലെവൽ, മറ്റു തരത്തിൽപ്പെട്ട ഹോർമോണുകളുടെ കൃത്യമായ ഉൽപ്പാദനവും സന്നിവേശവും സ്റ്റെബിലൈസ്ഡ് ആക്കുവാൻ ഭാരതീയ സംഗീതത്തിന് കഴിയും എന്നാണ് അമേരിക്കൻ ന്യൂറോ ലിംഗ്വിസ്റ്റിക് ഡിപ്പാർട്ട്മെൻറ് കളിലെ ശാസ്ത്രജ്ഞൻമാർ ഗവേഷണങ്ങളിലൂടെ പ്രസ്താവിക്കുന്നത്.

🌺 വിദേശ സർവകലാശാലകളിൽ ഭാരതീയ പൗരാണിക ഗ്രന്ഥങ്ങളിലെ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി ഗവേഷണം നടത്തിയാണ് ഡോക്ടറേറ്റ്കൾ പലരും വാങ്ങിക്കൂട്ടുന്നത്.

🌺 ചെറിയ പ്രായം മാത്രമുള്ള ബൈബിൾ 60 തവണ തിരുത്തപ്പെട്ടു.ഇന്ത്യൻ ഭരണഘടനയ്ക്കും എഴുതപ്പെട്ട ശേഷം നൂറുകണക്കിനു തവണ ഭേദഗതി വരുത്തിയിട്ടുണ്ട്.
എന്നാൽ സൈക്കോളജിയുടെ അവസാനവാക്കായി അറിയപ്പെടുന്ന ഭഗവത്ഗീത 5100 -ൽ അധികം വർഷങ്ങൾക്കുമുൻപ് എഴുതപ്പെട്ടതാണ്. ഇന്നും തിരുത്തലുകൾ അതിൽ ആവശ്യമായി വന്നിട്ടില്ല.

വേദങ്ങള്‍, വേദാംഗങ്ങള്‍, പുരാണങ്ങള്‍, ഉപപുരാണങ്ങള്‍,ഉപനിഷത്തുകള്‍, ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, സംഹിതകള്‍, ഇതിഹാസങ്ങള്‍, തത്വങ്ങള്‍ ; ന്യായം, വൈശേഷികം, സാംഖ്യം, യോഗം, മീമാംസ, വേദാന്തം എന്നിങ്ങനെയുള്ള ഷഡ്‌ദർശനങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് നമ്മുടെ നമ്മുടെ സാഹിത്യ പൈതൃകം.അത് യാഥാർത്ഥ്യമെന്ന് വിചാരിക്കുന്നവർക്ക് അങ്ങനെ വിചാരിക്കാം. ഇനി അതെല്ലാം കെട്ടുകഥകളാണ് എന്ന് ചിന്തിക്കുന്നവർക്ക് ഒരു തടസ്സവുമില്ലാതെ അങ്ങനെതന്നെ ചിന്തിക്കാം. മഹത്തായ സാഹിത്യ കൃതികൾ എന്ന് ചിന്തിച്ചാൽ പ്രശ്നം തീർന്നു.

കേവലം കെട്ടുകഥകളും അന്ധവിശ്വാസങ്ങളും അല്ലാത്ത ശുദ്ധമായ ശാസ്ത്രപാരമ്പര്യം നമുക്കുണ്ട്.

🌺ഉത്‌പത്തിശാസ്‌ത്രം
🌺 സൃഷ്‌ടിക്രമരഹസ്യം
🌺 അധ്യാത്മശാസ്‌ത്രം
🌺മന്ത്രശാസ്‌ത്രം
🌺തന്ത്രശാസ്‌ത്രം
🌺മോക്ഷശാസ്‌ത്രം
🌺ധര്‍മശാസ്‌ത്രം
🌺യോഗശാസ്‌ത്രം
🌺തര്‍ക്കശാസ്‌ത്രം
🌺രാഷ്‌ട്രമീമാംസ
🌺നരവംശശാസ്‌ത്രം
🌺ജന്തുശാസ്‌ത്രം
🌺വൈദ്യശാസ്‌ത്രം
🌺ശബ്‌ദശാസ്‌ത്രം
🌺 ജ്യോതിശാസ്‌ത്രം
🌺ഗോളശാസ്‌ത്രം
🌺ഭൂമിശാസ്‌ത്രം
🌺ശരീരശാസ്‌ത്രം
🌺മനഃശാസ്‌ത്രം
🌺കാമശാസ്‌ത്രം
🌺തച്ചുശാസ്‌ത്രം
🌺 ഗണിതശാസ്‌ത്രം
🌺 വ്യാകരണശാസ്‌ത്രം
🌺 ആണവശാസ്‌ത്രം
🌺വൃത്തശാസ്‌ത്രം
🌺 അലങ്കാരശാസ്‌ത്രം
🌺നാട്യശാസ്ത്രം
തുടങ്ങിയ മറ്റു നിരവധി ശാസ്ത്രങ്ങളുടെ ജന്മദേശമാണ് ഭാരതം. ഇതെല്ലാം വിദേശികൾ ഇന്ത്യയിൽ നിന്ന് പകർത്തി കൊണ്ടു പോയിട്ടുണ്ട്. പേറ്റൻറ് അവരുടെ പേരിൽ എടുത്തിട്ടുമുണ്ട്.

പോസ്റ്റ് ഇട്ട മഹതി പറയും പോലെ അവികസിതമായ പ്രാകൃത ജനതയല്ല ഹിന്ദുക്കൾ.ലോകത്തെ ശാസ്ത്രീയമായ അടിസ്ഥാനം ഉള്ള ഒരേ ഒരു ജീവിത രീതി ആണ് ഹിന്ദുത്വം.

ഈ രാജ്യത്തിന് ഒരു പൈതൃകം ഇല്ല എന്ന അർത്ഥത്തിലാണ് ഒരു മഹതി യാഥാർത്ഥ്യങ്ങളെ വളച്ചൊടിച്ച് പോസ്റ്റ് ഇട്ടിരിക്കുന്നത്.

മതമാണെങ്കിൽ അതിനൊരു സ്ഥാപകൻ വേണം, ഒരു ഗ്രന്ഥം വേണം, അത് സ്ഥാപിതമായ വർഷം പറയണം. ഹിന്ദുത്വം ഒരു മതം മാത്രമല്ല സംസ്കാരം കൂടി ആയതിനാൽ ഒരു വ്യക്തിയിലോ ഗ്രന്ഥത്തിലോ സമയപരിധികളിളോ ഒതുങ്ങുന്നില്ല.

ആയിരക്കണക്കിന് ഋഷിവര്യന്മാരാൽ ആയിരക്കണക്കിന് വർഷങ്ങൾ എടുത്ത് ആയിരക്കണക്കിന് സംഹിതകളാൽ (ശാസ്ത്ര ഗ്രന്ഥങ്ങൾ ) വിശദീകരിക്കപ്പെട്ട ഒന്നാണ് ഹൈന്ദവം അഥവാ ഭാരതീയ സംസ്കാരം.

പുതിയ ഒരു ടൂത്ത് പേസ്റ്റ് ഇറങ്ങിയാൽ അതിന്റെ കൂടെ ഒരു ലഘുലേഖയുണ്ടാകും. ഗുണഗണങ്ങളുടെ വർണ്ണനയായിരിക്കും അതിന്റെ ഉദ്ദേശം . പേസ്റ്റ് എല്ലാവരും വാങ്ങുന്നതിലൂടെ കമ്പനിക്ക് ലാഭമുണ്ടാകണം എന്ന ഒരു ഉദ്ദേശം മാത്രം. അല്ലാതെ നാട്ടുകാരെ ആരോഗ്യവാന്മാരാക്കാനോ എല്ലാവരെയും ശുചിത്വത്തോടെ നടത്താനോ അല്ല !

നിങ്ങളെല്ലാം പാപികളാണ് അതാണ് ഈ കഷ്ടപ്പാടിന്റെ കാരണം നിങ്ങളെ രക്ഷിക്കാൻ ഈ ലോകത്ത് ഒരാൾക്കെ കഴിയൂ അത് ഞങ്ങളുടെ ദൈവത്തിന് മാത്രം എന്ന് പറയുന്ന ഇവർ മേൽ പറഞ്ഞ പേസ്‌റ്റിന്റെ സ്ഥാനമാണ് അവരുടെ ദൈവത്തിന് നൽകിയിട്ടുള്ളത് !

'തമസോമ ജ്യോതിർഗമയ' എന്ന് പ്രാർത്ഥിച്ചു വിളക്കുകൊളുത്തി ഇരുളിൽ നിന്നും നാം വെളിച്ചത്തിലേക്ക് പോകുമ്പോൾ, കേക്കിനു പുറത്ത് മെഴുകുതിരി ഊതിക്കെടുത്തി കൊണ്ട് 'ജ്യോതിർമാ തമാസോ ഗമയ ,എന്നു പ്രവർത്തിക്കുന്ന ചിലർ അവരുടെ മതത്തിനെ തന്നെ അപമാനിക്കുന്നു.

(എന്തായാലും ഈ സ്ത്രീ ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത് നന്നായി. അതുകൊണ്ടാണല്ലോ എനിക്ക് ഇങ്ങനെ ഒരു മറുപടി നൽകാൻ കഴിഞ്ഞത്.വായിക്കുന്ന കുറച്ചുപേർക്ക് എങ്കിലും ഭാരതീയ പൈതൃകത്തെ കുറിച്ച് മനസ്സിലാക്കാൻ കഴിയുമെന്ന സന്തോഷവുമുണ്ട്.എല്ലാ മതത്തിലും പെട്ടവർ ഒത്തൊരുമിച്ച് ജീവിക്കുന്ന ഈ നാട്ടിൽ എന്തിന് ഇങ്ങനെ അപഹാസ്യമായ രീതിയിൽ വീരവാദം മുഴക്കുന്നു ? എൻറെ നല്ലവരായ ക്രിസ്ത്യൻ സുഹൃത്തുക്കൾക്ക് വരെ ഇത്തരം വിഡ്ഢിത്തം എഴുന്നള്ളിക്കുന്നവർ പേര് ദോഷം വരുത്തി വെക്കുന്നതിൽ വിഷമമുണ്ട്. ഈ പോസ്റ്റ് ഒരിക്കലും ഒരു മതത്തിനും എതിരേയല്ല ഒരു അധിക്ഷേപത്തിന് മറുപടിയായി നൽകിയതാണ് എന്ന് മാത്രം ഓർമ്മിപ്പിക്കുന്നു. ക്ഷമിച്ചാലും....)

കേരളത്തിലെ വിദ്യാഭ്യാസ വ്യവസായം കട്ടു മുടിച്ചു നേടേണ്ടത് നേടി കഴിഞ്ഞു എല്ലാവരും ചേർന്ന് ഒരു മൂലയ്ക്ക് ഒതുക്കി ഇട്ടിരിക്കുന്ന അസംഘടിതരായ ഹിന്ദുവിന്റെ നെഞ്ചത്ത് കയറുന്ന വായ പോയ ഇജ്ജാതി കോടാലികളെ നിലക്ക് നിർത്താൻ ഇനിയും വൈകിക്കൂടാ....

ജന്മം കൊണ്ട് ഹിന്ദുവായ എനിക്ക് പൈതൃകത്തിലോ, വിശ്വാസത്തിലോ സംശയം ലേശവുമില്ല. എന്റെ വിശ്വാസമാണ് ഭൂമിയിൽ സർവസ്വവും എന്ന മൂഢ ചിന്ത എന്റെ സിരകളെ ഭരിക്കാത്തതിനാൽ എപ്പോഴും എല്ലാവരെയും ഉൾകൊള്ളിച്ചു മുന്പോട്ടു പോകാനും ബുദ്ധിമുട്ടില്ല. പൊയ്‌മുഖം കൈമുതലല്ലാത്തതിനാൽ ഒന്നും മറച്ചു വക്കുവാനും ഇല്ല...
കുത്തും കോമയും ലിപിയും വാക്കുകളും കഴിഞ്ഞ് അനന്തതയും ശൂന്യതയും വരെ ഗണിതത്തിലൂടെയും ശാസ്ത്രത്തിലൂടെയും ഭാഷയിലൂടെയുമൊക്കെ നിർവ്വചിച്ചിരുന്നവരുടെ ഇടയിലേക്കാണ് മൈദയും പാൽപ്പൊടിയും ഗോതമ്പു നുറുക്കുമൊക്കെയായി അതിനിടക്ക് ചിലരുടെയൊക്കെ രംഗപ്രവേശം...!!
ഇല്ലാത്ത സ്വർഗ്ഗം കാട്ടിത്തരാൻ..!
അതുകൊണ്ട് പഴയതുപോലെ ഇനിയും ഇത്തരം പരിപ്പുകൾ ഇവിടത്തെ കലത്തിൽ വേകൂല എന്ന് മാത്രമേ പറയാനുള്ളൂ....

No comments:

Post a Comment