Tuesday, January 25, 2022

27 നക്ഷത്രങ്ങളുടെ വൃക്ഷങ്ങളെ സൂചിപ്പിക്കുന്ന ഓർത്തിരിക്കാൻ സഹായിക്കുന്ന ഒരു ഭാഷാ ശ്ലോകം

 27 നക്ഷത്രങ്ങളുടെ വൃക്ഷങ്ങളെ സൂചിപ്പിക്കുന്ന ഓർത്തിരിക്കാൻ സഹായിക്കുന്ന ഒരു ഭാഷാ ശ്ലോകം...


"" അശ്വതി കാലത്ത് കാഞ്ഞിരക്കമ്പിനാൽ
നെല്ലിക്ക തല്ലി ഭരണിക്കുളളിൽ
കാർത്തികയാർത്തിയോടത്തി കുലുക്കി
രോഹിണി ഞാവലിൻ കാപെറുക്കി
ദാഹത്തോടോടി മകയിരമെത്തിക്കരിങ്ങാലി വെളളം കുടിച്ചു പിന്നെ
തിരുവാതിരക്കളിയാടുവാനോടി കരിമരച്ചോട്ടിൽ പോയിനിന്നു
മുളയെപ്പുണർന്നതിലേറെച്ചിരിച്ചരയാലിനെ പൂയം തൊഴുതു വന്നു
കയ്യുള്ളൊരായില്യം നാരകം നട്ടൂ
പേരാലിനെക്കണ്ടു മകം തൊഴുതു
പ്ലാശിലെ പൂരം കഴിഞ്ഞത്തിയുത്രത്തിലത്തത്തിനമ്പഴങ്ങ പെറുക്കി
കൂവളത്തിൽ തൊട്ടു ചിത്തിര ചോദിക്കു നീർമരുതെന്നവൾ ചൊല്ലിപ്പോയി
വയ്യങ്കതയ്ക്കു വിശാഖമുണ്ടായെന്നിലഞ്ഞിയനിഴത്തോടോതി വന്നു കേട്ടതു വെട്ടിത്തിരുത്തിയ മൂലമോരേഴെട്ടു വയനിയുണങ്ങി നിന്നു.
വഞ്ചി തുഴഞ്ഞുവരുന്ന പൂരാടത്തിനുത്രാടം പ്ലാവിലത്തൊപ്പി വെച്ചു
തിരുവോണസദ്യയ്ക്കിരിക്കുമിഞ്ചിക്കറി വഹ്നില്ല തിന്നാനവിട്ടത്തിലും
ചതയക്കടമ്പുകടന്നു പൂരുട്ടാതി തേന്മാവിനോടതരുളിയെന്നേ പെട്ടെന്നുത്രട്ടാതി പൊട്ടിക്കരിമ്പന കാതുകൾ തന്റെ കരത്താൽ വേഗം
രേവതിയൊന്നുമറി ഞ്ഞില്ല
പാവമിരിപ്പതൻ മൂട്ടിലിരുന്നു പോയി ""

നക്ഷത്ര വൃക്ഷങ്ങൾ

അശ്വതി - കാഞ്ഞിരം
ഭരണി - നെല്ലി
കാർത്തിക - അത്തി
രോഹിണി - ഞാവൽ
മകയിരം - കരിങ്ങാലി
തിരുവാതിര - കരിമരം
പുണർതം - മുള
പൂയം - അരയാൽ
ആയില്യം - നാകം (നാരകം)
മകം - പേരാൽ
പൂരം പ്ലാശ്
ഉത്രം - ഇത്തി
അത്തം - അമ്പഴം
ചിത്തിര - കൂവളം
ചോതി - നീർമരുത്
വിശാഖം - വയ്യങ്കതവ്
അനിഴം - ഇലഞ്ഞി
തൃക്കേട്ട - വെട്ടി
മൂലം - വയനം
പൂരാടം - വഞ്ഞി
ഉത്രാടം - പ്ലാവ്
തിരുവോണം - എരിക്ക്
അവിട്ടം - വഹ്നി
ചതയം - കടമ്പ്
പൂരുരുട്ടാതി - തേന്മാവ്
ഉത്രട്ടാതി - കരിമ്പന
രേവതി - ഇരിപ്പ

സത്യമായ പതിനെട്ട് പൊൻ പടികൾ

 സത്യമായ പതിനെട്ട് പൊൻ പടികൾ


1) ഇരുമുടിക്കെട്ടുമേന്തി ഒരുപടി ചവിട്ടുമ്പോൾ പരബ്രഹ്മം എന്നു ഭജിച്ചീടുന്നു.
2) 2) പരമപവിത്രമായ പടിരണ്ടിൽ കയറുമ്പോൾ ഗൂരുവെന്നും വായുവെന്നും നമിച്ചീടുന്നു.
3) 3) ബ്രഹ്മവൃതത്തോടെ ഭക്തർ മൂന്നാം പടി ചവിട്ടുനമ്പോൾ ബ്രഹ്മാദികൾ വസിക്കുന്ന പടികൾ തൊഴുന്നു.
4) 4) നാലാം പടി ചവിട്ടുമ്പോൾ നാലുവേദസാരമെന്ന് നമസ്കരിക്കും
5) 5) അഞ്ചാം പടി ചവിട്ടുമ്പോൾ പഞ്ചഭൂതമെന്നു മനസ്സിൽ ഉറപ്പിക്കും
6) 6) ആറാംപടിയിൽ ഷണ്മുകമെന്നുറയ്ക്കുന്നു.
7) 7) ഏഴാം പടിയിൽ സപ്തർഷികളെന്നു
8) നിനച്ചീടുക
9) 8)എട്ടാം പടി ചവിട്ടുമ്പോൾ അഷ്ടദിക് പാലകന്മാരെ അവിടെ കാണാം
10) 9) ഒമ്പതാം പടിയിൽ നവഗ്രഹാദികളേയും ഭജിച്ചീടുന്നു
11) 10) പത്താം പടിയിൽ കയറുമ്പോൾ ദശാവതാരമെന്നുളളിൽ അറിഞ്ഞുടുന്നു .
12) 11) പതിനൊന്നാം പടിയിൽ ചവിട്ടുമ്പോൾ പരദേവതമാരെ ഭജിച്ചീടുന്നു
13) 12) പന്ത്രണ്ടാം പടി ചവിട്ടുമ്പോൾ ദ്വാദശാത്മാക്കൾ എന്ന് ഉളളിൽ അറിഞ്ഞീടുന്നു.
14) 13) പതിമൂന്നാം പടിയിൽ പരശുരാമാദികളെന്നു അറഞ്ഞുടുന്നു
15) 14) പതിനാലാം പടിയിൽ ചെന്നു ശ്രീ രാമാദികളെ തൊട്ടു വണങ്ങീടുന്നു.
16) 15) പടി പതിനഞ്ചിൽ ചെന്നാൽ കൈലാസമെന്ന് അകതാരിൽ അറിഞ്ഞീടുന്നു.
17) 16) പതിനാറാം പടി തന്നിൽ ചവിട്ടുമ്പോൾ യമധർമ്മാദികളെന്നു പറഞ്ഞീടുന്നു
18) 17) തൊട്ടു തൊട്ടു പടി പതിനേഴിൽ ചെന്നാൽ വിഷ്ണു ലോകം എളുപ്പത്തിൽ അവിടെ കാണാം
19) 18) സത്യമായ പതിനെട്ടാം പടി ചവിട്ടുമ്പോൾ സത്യസ്വരൂപിണി പരാശക്തിയെ കാണാം
ഇപ്രകാരം പതിനെട്ട് പടികളും കടക്കുമ്പോൾ സുപ്രധാന മണ്ഡപത്തിൽ അയ്യനെ ദർശിക്കാം

അഭിഷേകം കഴിയ്കുന്നു ......അനുഗ്രഹം ലഭിക്കുന്നു.....,,

അഗതികൾക്ക് അടിയങ്ങൾക്ക് അഭയം തരുന്ന സ്വർഗ്ഗമാണീ സന്നിധാനം...!!! തർക്കമില്ല..!!!

" സ്വാമി ശരണം പൊന്നയ്യപ്പാ....
പതിനെട്ടു പടിയേ ശരണം പൊന്നയ്യപ്പാ
പടിതൊട്ടു വന്ദനം പൊന്നയ്യപ്പാ "

ദൃഷ്ടിദോഷം അകറ്റുവാൻ

മുളകിന് രജ-തമ തരംഗങ്ങളെ പെട്ടെന്ന് തന്നെ ആകർഷിച്ച്, അതിനെ ഏകോ പിപ്പിച്ച് അന്തരീക്ഷത്തിലേക്ക് വിടുവാൻ ഉള്ള കഴിവ് കൂടുതലാണ്. തീയുടെ ചൂടിന്‍റെ സാന്നിധ്യം കൊണ്ട് മാത്രം, അന്തരീക്ഷത്തിലുള്ള രജതമ പ്രഭാവമുള്ള തരംഗങ്ങൾ വിഘടിച്ചു പോകുന്നതിനാൽ, മുളക് ഉപയോഗിച്ച് ദൃഷ്ടിദോഷം അകറ്റുമ്പോൾ സമീപത്ത് എരിഞ്ഞു കത്തുന്ന തീ ഉണ്ടായിരിക്ക ണമെന്നത് നിർബന്ധമാണ്. കടുകും രജതമ തരംഗങ്ങളെ ആകർഷിക്കുന്നു എന്നാൽ അതിനേക്കാൾ വേഗത്തിൽ മുളക് ഈ തരംഗങ്ങളെ ആകർഷി ക്കുന്നു. അതിനാൽ ശരീരത്തിനും മനോദേഹത്തിനും ഏറ്റ ദൃഷ്ടിദോഷം മാറ്റുന്നതിനായി മുളകിനെ പ്രധാനമായും ഉപയോഗിക്കുന്നു. ഉപ്പിന് ചുറ്റുമുള്ള ജലാംശത്തിന്‍റെ സ്പർശനം മുളകിന്‍റെ പ്രവർത്തനത്തിന് വേഗത വർദ്ധിപ്പി ക്കുന്നു.


മനോദേഹത്തിലുള്ള രജ-തമോ തരംഗ ങ്ങളെ അകറ്റുന്നതിലൂടെ മാനസിക സ മ്മർദ്ദം കുറയുന്നു. അത്യധികം ചിന്തകൾ മനസ്സിനെ അലട്ടുന്നുണ്ടെങ്കിൽ ഈ രീതിയിൽ ദൃഷ്ടിദോഷം അകറ്റിയാൽ ആ വ്യക്തിക്ക് മനഃസമാധാനം ലഭിക്കും.

ദൃഷ്ടിദോഷം അകറ്റുന്ന രീതി....

1. ഒറ്റ സംഖ്യയിൽ ചുവന്ന മുളക് എടുക്കുക. കല്ലുപ്പും ചുവന്ന മുളകും ചേർത്ത് രണ്ടു കൈകളിലും പിടിക്കുക.
2. രണ്ടു കൈകളിലെയും മുഷ്ടികൾ താഴേക്കു കാണിച്ചു പിടിക്കുക. ബുദ്ധിമുട്ടുള്ള വ്യക്തിയെ പലകയിൽ ഇരുത്തുക. കൈകൾ കുറുകെ പിടിച്ചുകൊണ്ട് ബുദ്ധിമുട്ടുള്ള വ്യക്തിയുടെ മുമ്പിൽ നിൽക്കുക.
3. ബുദ്ധിമുട്ടുള്ള വ്യക്തിയെ ഉഴിയുക. ഉഴിയുമ്പോൾ കൈകൾ ഉള്ളിൽ നിന്നും പുറത്തേക്ക് എന്ന രീതിയിൽ വൃത്താകാരത്തിൽ ആ വ്യക്തിക്കു ചുറ്റും ഉഴിയണം.
4. ഉഴിഞ്ഞതിനു ശേഷം ഉപ്പും മുളകും എരിയുന്ന കനലിൽ ഇടുക.
തമോ ഗുണങ്ങൾ വളരെയധികം നിറ ഞ്ഞ മറ്റു ഭക്ഷണപദാർത്ഥങ്ങൾ ഉ ണ്ടെങ്കിലും, രജതമ ഗുണങ്ങൾ ഉള്ള മുളകിന് അന്തരീക്ഷത്തിലെ തമോ ഗുണങ്ങളെ ആകർഷിക്കാനുള്ള കഴിവ് വളരെ ഉയർന്നതാണ്. മുളകിന് തമോ ഗുണങ്ങളെ ആകർഷിക്കാൻ കഴിയുന്നതുപോലെ, ദൃഷ്ടിദോഷം ഉഴിയുന്ന സമയത്ത് മുളകിൽ ശേഖരിച്ചു വെക്കുന്ന ബുദ്ധിമുട്ടുന്ന തരുന്ന ശക്തികളെ, മുളക് തീയിലിട്ട് കത്തിക്കുമ്പോൾ വിഘടിപ്പിക്കുന്നതിനു ള്ള കഴിവും വളരെ ഉയർന്നതാണ്. മുളക് പാചകം ചെയ്യുന്നതിനും ഉപയോ ഗിക്കുന്നു. അപ്പോൾ അവയുടെ രജതമ ഗുണങ്ങൾ അതുപോലെതന്നെ ഇരിക്കുന്നുണ്ടെങ്കിലും, അതിൻറെ ഉദ്ദേശം വ്യത്യസ്തമാണ്. അത് ശരീരത്തിന് ഊർജം നൽകുന്നു. ബുദ്ധിമുട്ടിന്‍റെ തീവ്രത അനുസരിച്ച് ദൃഷ്ടിദോഷം ഉഴിയുമ്പോൾ എടുക്കേണ്ട മുളകിന്‍റെ എണ്ണം ബുദ്ധിമുട്ടിന്‍റെ തീവ്രതയനുസരിച്ച് ഉണങ്ങിയ ചുവന്ന മുളക് ഒറ്റസംഖ്യയിൽ എടുക്കുക.

ശരീരത്തിന് ഭാരം തോന്നുക, കൈ കാൽ മരവിപ്പ്, മനംപിരട്ടല്‍ എന്നിവയ്ക്ക് മൂന്ന് മുളകാണ് എടുക്കേണ്ടത്. അസ്വസ്ഥത വർദ്ധിക്കുക, പെട്ടെന്ന് വിയർക്കുക, തെറ്റായ ചിന്തകൾ എന്നിവയ്ക്കാണ് അഞ്ചുമുളകും, സംസാരിക്കുന്നതിൽ നിയന്ത്രണമില്ല, മങ്ങിയ കാഴ്ച്ച, വായിൽനിന്ന് ഉമിനീർ വരിക, അശ്ലീല സംസാരം, ആത്മഹത്യയെ കുറിച്ചുള്ള ചിന്ത എന്നിവയ്ക്ക് ഏഴുമുളകും എടുക്കുക.
ബോധക്കേട്, അനിഷ്ട ശക്തി പ്രകടമാകുക, ആരെയെങ്കിലും കൊല്ലണം എന്ന ചിന്ത ഒൻപത് മുളകെടുക്കുക. മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കണ്ടില്ലെങ്കിൽ, സൗകര്യമനുസരിച്ച് ഒറ്റസംഖ്യയിൽ 3 എണ്ണം മുതൽ മുളക് എടുക്കുക.


ദൃഷ്ടിദോഷം മുഖേന ഉണ്ടായ കഷ്ടതയുടെ തീവ്രത എങ്ങനെ മനസ്സിലാക്കാം?

ദൃഷ്ടിദോഷം ഉഴിയാൻ ഉപയോഗിച്ച ഉപ്പും മുളകും തീയിൽ ഇട്ടതിനുശേഷം, ചുമ വരുന്നുണ്ടോ, ഇല്ലയോ, ദുർഗന്ധം വരുന്നുണ്ടോ ഇല്ലയോ എന്നതിനെ ആശ്രയിച്ച് ബുദ്ധിമുട്ടിന്‍റെ തീവ്രതയെ കുറിച്ച് ഒരു ധാരണ ലഭിക്കുന്നു.

A. അല്പം ചുമ വന്നിട്ടുണ്ടെങ്കിൽ, വ്യക്തിയെ ദൃഷ്ടിദോഷം ബാധിച്ചില്ല എന്ന് കരുതാം. പാചകം ചെയ്യുമ്പോഴും, മുളക് വറക്കുമ്പോൾ നാം ചുമക്കാറുണ്ട്. ചുമ വരുന്നില്ലെങ്കിൽ ആ വ്യക്തിയെ ദൃഷ്ടിദോഷം ബാധിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാം. മുളകിന്‍റെ തീക്ഷണത ബുദ്ധിമുട്ടു തരുന്ന ശക്തിയുടെ സ്പന്ദനങ്ങളെ നശിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നതിനാലാണ് ചുമ വരാതിരിക്കുന്നത്. അതിനാൽ എത്രമാത്രം ബുദ്ധിമുട്ടു കൂടുതൽ ഉണ്ടോ അത്രയും കണ്ട് ചുമയും കുറവായിരിക്കും.

B. ദുർഗന്ധം ഇല്ലെങ്കിൽ ആ വ്യക്തിക്ക് ദൃഷ്ടിദോഷം കാരണം ഉള്ള ബുദ്ധിമുട്ട് ഇല്ല. അഥവാ ദുർഗന്ധം ഉണ്ടെങ്കിൽ ആ വ്യക്തിയെ ദൃഷ്ടിദോഷം ബാധിച്ചിട്ടുണ്ട്.

ഉപ്പ്, മുളക്, കടുക് ഇവ ഒന്നിച്ച് എടുക്കുന്നു. ഉപ്പും, മുളകും, കടുകും ഉപയോഗിച്ച് ദൃഷ്ടിദോഷം ഉഴിയുന്ന രീതിയും ശാസ്ത്രവും വെറും ഉപ്പും മുളകും ഉപയോഗിച്ച് ചെയ്യുന്നത് പോലെ തന്നെയാണ്. ഇവിടെ കടുക് മാത്രമാണ് കൂടുതൽ ആയിട്ടുള്ളത്. സാധാരണയായി രണ്ടു ടീസ്പൂൺ ഉപ്പും അര ടീസ്പൂൺ കടുകും ഒറ്റ സംഖ്യയിൽ മുളകും ആണ് ദൃഷ്ടിദോഷം ഉഴിയാൻ ഓരോ കൈകളിലും എടുക്കാറുള്ളത്.


പണ്ട് നമ്മുടെ അമ്മ അമ്മൂമ്മമാർ ചെയ്തിരുന്നു... അന്ധവിശ്വാസം എന്ന് തള്ളിക്കളയരുത്.. 95% പേർക്കും ഫല പ്രാപ്തി ഉണ്ടായിട്ടുണ്ട് ... ഇപ്പോൾ എല്ലാം ശാസ്ത്രീയത അന്വേഷിച്ച് നടക്കുന്നവർ
ക്ക് ഇത് അങ്ങോട്ട് ദഹിക്കില്ലന്ന് തോന്നുന്നു.

നെയ്‌വിളക്കിനു മുന്നില്‍ പ്രാര്‍ഥിച്ചാല്‍ .

ഹൈന്ദവാരാധന പ്രകാരം വിളക്ക് കൊളുത്തുന്നത് വീടിന് ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരുന്നകാര്യമാണ്. എന്നാല്‍, എത്ര തിരിയിട്ട് കത്തിക്കണം?. എങ്ങനെ കത്തിക്കണം?. എന്നതൊക്കെ മിക്കവര്‍ക്കും സംശയമുണ്ടാക്കുന്ന കാര്യങ്ങളാണ്.


ഒറ്റത്തിരി മാത്രമിട്ട് വിളക്ക് കൊളുത്തതാന്‍ പാടില്ല എന്നാണ് പറയപ്പെടുന്നത്. ഒരു ദിക്കിലേക്ക് മാത്രമാണ് തിരിയിടുന്നത് എങ്കില്‍ രണ്ട് തിരികള്‍ ഒരുമിച്ച് കൈ തൊഴുതിരിക്കുന്നത് പോലെ വച്ചത്തിന് ശേഷം കത്തിക്കുക. ഇങ്ങനെയുള്ള വിളക്കാണ് രാവിലെ കിഴക്ക് ദര്‍ശനമായി വീടുകളില്‍ കത്തിക്കേണ്ടത്. വൈകുന്നേരം കിഴക്കോട്ടും പടിഞ്ഞാറോട്ടും ദര്‍ശിക്കുന്നതായിട്ടുള്ള വിളക്കാണ് തെളിക്കേണ്ടതെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്.

മൂന്ന്,അഞ്ച് എന്നീ എണ്ണത്തിലുള്ള തിരികളും വീടുകളില്‍ കത്തിക്കാം. 3 എണ്ണം ആണെങ്കില്‍ കിഴക്ക്, പടിഞ്ഞാറ്, വടക്കൊ വടക്കുകിഴക്കോ ദിശകയിലേക്ക് വേണം തിരികള്‍ ദര്‍ശിക്കാന്‍. എന്നാല്‍, അഞ്ചു തിരിയിട്ട വിളക്കില്‍ പ്രധാന 4 ദിക്കുകള്‍ക്ക് പുറമെ വടക്കുകിഴക്ക് എന്ന ദിശയിലേക്കും തിരിയിടണം.

ഏഴു തിരിയിടുന്ന വിളക്കാണെങ്കില്‍ വടക്കുകിഴക്ക്, തെക്ക്കിഴക്ക്, വടക്കുപടിഞ്ഞാറ് എന്നീ ദിശകളിലേക്കും തിരിയിടണം. വടക്കു നിന്നും വിളക്ക് കൊളുത്തി തുടങ്ങിയ ശേഷം പ്രദക്ഷിണമായി തിരി തെളിക്കുകയും, ശേഷം കത്തിക്കാന്‍ ഉപയോഗിച്ച തിരി കെടുത്തി വയ്ക്കുകയും വേണം.

നെയ്‌വിളക്ക് വളരെ മഹത്തരമായ ഒന്നാണ്. ഇതിന്റെ മുന്‍പിലുള്ള പ്രാര്‍ത്ഥന വളരെ പെട്ടെന്ന് ഫലം തരുമെന്നാണ് വിശ്വാസം. പഞ്ചമുഖമുള്ള നെയ് വിളക്കാണ് ഇതില്‍ ഏറ്റവും മഹനീയമെന്നു കരുതപ്പെടുന്നു.

വിളക്കെണ്ണയ്ക്കു പകരമായി നല്ല ശുദ്ധമായ വെളിച്ചെണ്ണ, എള്ളെണ്ണ എന്നിവ ഉപയോഗിക്കുന്നതും, കരിയും, പുകയും കുറവുള്ളതുമായ എണ്ണ ഉപയോഗിക്കുന്നതും ഐശ്വര്യപ്രദമാണ്.

വിളക്ക് അണയ്ക്കുമ്പോള്‍ ഊതികെടുത്തുന്നത് ദോഷകരമാണെന്ന് പറയപ്പെടുന്നു. തിരി എണ്ണയിലേക്ക് വലിച്ച് കെടുത്തുകയോ, പൂവ് കൊണ്ട് കെടുത്തുകയോ ചെയ്യാം.

ശരീരശുദ്ധി, മനശുദ്ധി എന്നിവയോടെ പൂവ് അര്‍പ്പിച്ചുകൊണ്ട് നിലവിളക്ക് കൊളുത്തുന്നത് ഉത്തമവും, സുകൃതകരവുമാണ്. കുടുംബങ്ങളോടൊപ്പം ഒരുമിച്ച് നിലവിളക്കിനു മുന്നില്‍ ഇരുന്ന് പ്രാര്‍ത്ഥിക്കുന്നതും ഐശ്വര്യദായകമാണ്.

അഗ്‌നി ദേവതയായ നക്ഷത്രമായി കാര്‍ത്തിക നക്ഷത്രത്തില്‍ പഞ്ചമുഖ നെയ് വിളക്ക് കൊളുത്തുന്നത് കുടുംബൈശ്വര്യത്തിന് വളരെ ഉത്തമമായി കണക്കാക്കുന്നു.

പൂണൂനൂൽ(ബ്രഹ്മസ്വം )

 പൂണൂനൂൽ(ബ്രഹ്മസ്വം ) ധരിക്കാനുള്ള അവകാശം ആരുക്കൊക്കെ?

:ഇന്ന് നമ്മുടെ നാട്ടിൽ ഹൈന്ദവ വിശ്വാസികളായ എല്ലാവർക്കും ബ്രഹ്മസ്വം ധരിക്കാനുള്ള അവകാശം ഉണ്ട്, ആലുവ തന്ത്ര വിദ്യാപീഠത്തിൽ നിന്ന് പഠിച്ചിറങ്ങുന്ന എല്ലാവരും ഉപനയനം ചെയ്യുകയും ചിലർ പേരിനൊപ്പം 'ശർമ്മ ' എന്ന് വെയ്ക്കുകയും ചെയ്യുന്നുണ്ട്, എന്നാൽ ജാതിവ്യവസ്ഥ നിലനിന്നിരുന്ന ആ കാലഘട്ടത്തിൽ ബ്രഹ്മസ്വം ധരിക്കാൻ എല്ലാവർക്കും അവകാശം ഉണ്ടായിരുന്നില്ല എന്ന് നമുക്ക് അറിയാം, എന്നാൽ ബ്രാഹ്മണർ മാത്രമാണ് പൂണൂൽ ധരിച്ചിരുന്നത് എന്നും അവർക്ക് മാത്രമെ പൂണൂൽ ധരിക്കാൻ അവകാശം ഉണ്ടായിരുന്നുള്ളുവെന്ന് ചിലർ ഇന്ന് തെറ്റിദ്ധരിക്കുകയും പ്രചരിപ്പികുകയും ഇന്ന് ചെയ്യുന്നുണ്ട്, ഇതിനെ പറ്റി ഇന്ന് പലർക്കും ഒരു ധാരണയും ഇല്ല' അറിവും ഇല്ല, പുതു തലമുറയുടെ അറിവിലേക്കായി പൂണൂലിനെ പറ്റിയുള്ള അറിവ് ഇവിടെ പങ്ക് വെയ്ക്കുന്നു, "ജാതി വ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടത്തിൽ ബ്രാഹ്മണർക്കും വിശ്വകർമ്മജർക്കും മാത്രമെ പൂണൂൽ ധരിക്കാനുള്ള അവകാശം ഉണ്ടായിരുന്നുള്ളു, ആചാരപരമായ ചടങ്ങുകളിൽ ക്ഷത്രിയരും വൈശ്യരും നിർബന്ധമായി പൂണൂൽ ധരിച്ചിരുന്നു, ബ്രാഹ്മണ, വിശ്വകർമ്മ ,ക്ഷത്രിയ, വൈശ്യ എന്നീ വിഭാഗങ്ങൾ ഒഴിച്ച് മറ്റ് ഒരു ജാതികൾക്കും പൂണൂൽ ധരിക്കാനോ 'തൊടാൻ പോലും അവകാശം ഇല്ലായിരുന്നു, :
കാലം മാറി ഇന്ന് എല്ലാവർക്കും വിദ്യ അഭ്യസിക്കാം, ബ്രഹ്മസ്വം ധരിക്കാം

ശ്രീ ദക്ഷിണാമൂർത്തി

ശ്രീ പരമശിവന്റെ ഒരു മൂർത്തീഭാവമാണ് ശ്രീ ദക്ഷിണാമൂർത്തി , പേരാലിന്റെ ചുവട്ടിൽ തെക്കോട്ടുതിരിഞ്ഞ് ചിന്മുദ്രാങ്കിതനായിരിക്കുന്ന ശ്രീ ദക്ഷിണാമൂർത്തിയുടെ സമീപം തത്ത്വജിജ്ഞാസുക്കളായ മുനിമാർ ഇരിക്കുന്നു. ശ്രീ ദക്ഷിണാമൂർത്തിയുടെ ചിന്മുദ്ര മഹർഷിമാരുടെ എല്ലാ സംശയങ്ങളും ഇല്ലാതാക്കുന്നതിനു സമർഥമാണത്രെ.

ദക്ഷിണൻ എന്ന പദത്തിന് അനുകൂലൻ എന്നർഥമുണ്ട്. അനുകൂലഭാവത്തിൽ അനുഗ്രഹതത്പര ഭാവത്തിൽ സ്ഥിതിചെയ്യുന്നവൻ എന്ന് ശ്രീ ദക്ഷിണാമൂർത്തി എന്ന പദത്തിന് അർഥം കല്പിക്കാം. സതീവിയോഗംമൂലം തപസ്സനുഷ്ഠിച്ച ശ്രീ പരമശിവന്റെ മൂർത്തിഭേദമാണ് ശ്രീ ദക്ഷിണാമൂർത്തി എന്നാണ് പറയപ്പെടുന്നത്. വേദാന്തതത്ത്വം മുനിമാർക്ക് ഉപദേശിക്കുന്നതിന് ഈ സന്ദർഭം പ്രയോജനപ്രദമായി. ഏതു സംശയവുമായി എത്തുന്ന മുനിമാർക്കും ശ്രീ ദക്ഷിണാമൂർത്തിയുടെ സാമീപ്യത്താൽത്തന്നെ സംശയനിവാരണമുണ്ടാകുന്നു. ഗുരുവിന്റെ മൌനം വ്യാഖ്യാനമായിത്തീരുന്നതായി ശിഷ്യർക്കനുഭവപ്പെടുന്നു. ശ്രീ പരമശിവനെ ഗുരു ആയി സ്വീകരിക്കുന്ന മൂർത്തിഭേദമാണിത്. മൗനരൂപമായ വ്യാഖ്യാനത്താൽ ശിഷ്യർ സംശയനിവൃത്തിനേടി നിർമ്മലചിത്തരായിത്തീരുന്നു.ഗുരോസ്തുമൌനം വ്യാഖ്യാനം, ശിഷ്യാസ്തു ഛിന്നസംശയാഃ എന്ന വാക്യം ഈ ഭാവത്തെ വിശദമാക്കുന്നു , ബ്രഹ്മജ്ഞാനത്തെ സൂചിപ്പിക്കുന്ന അഭയമുദ്ര ആണ് ദക്ഷിണാമൂർത്തിയുടെ ചിന്മുദ്ര. ജപമാല കയ്യിലുണ്ട്. ജ്ഞാനദേവനായി ആരാധിക്കുന്ന ശ്രീ സുബ്രഹ്മണ്യദേവനും ദേവിയുടെ ജ്ഞാനമൂർത്തിഭേദങ്ങളായ ശ്രീ ശാരദദേവി , ശ്രീ ത്രിപുരസുന്ദരി എന്നിവരും ജ്ഞാനമുദ്രയും ജപമാലയും ധരിക്കുന്നതായി പറയപ്പെടുന്നു. ശ്രീ മഹേശൻ, ശ്രീ മഹായോഗി, ശ്രീ പശുപതി തുടങ്ങിയ ശ്രീ പരമശിവതത്ത്വഭേദങ്ങളും ശ്രീ ദക്ഷിണാമൂർത്തിഭേദത്തിനു സമാനമായ തത്ത്വം ഉൾക്കൊള്ളുന്നു. ദക്ഷിണാമൂർത്തിതന്നെ വ്യാഖ്യാനം, ജ്ഞാനം, യോഗം, വീണാധരം എന്ന് നാല് രീതികളിലുണ്ട്. ഈ മൂർത്തിഭേദങ്ങൾക്ക് അതിനനുസരിച്ച് ധ്യാനവും ധ്യാനത്തിനനുസരിച്ച് വിഗ്രഹവും വ്യത്യസ്തമായിരിക്കും.
ശിവക്ഷേത്രങ്ങളിൽ ചിലത് ശ്രീ ദക്ഷിണാമൂർത്തി ക്ഷേത്രമാണ്. ഉദാഹരണമായി, ചൊവ്വര ചിദംബരേശ്വരം ശിവക്ഷേത്രത്തിലെ മൂർത്തി ശ്രീ ദക്ഷിണാമൂർത്തിയാണെന്നു പ്രസിദ്ധിയുണ്ട്. വൈക്കം ശിവക്ഷേത്രത്തിലെ മൂർത്തിയ്ക്ക് രാവിലെ ശ്രീ ദക്ഷിണാമൂർത്തീഭാവമാണ്. മലപ്പുറം ജില്ലയിൽ എടപ്പാളിനടുത്ത് ശുകപുരത്തുള്ള ശ്രീ ദക്ഷിണാമൂർത്തി ക്ഷേത്രം പ്രസിദ്ധമാണ്. വേദാന്ത സദസ്സിലും വിദ്യാരംഭ സന്ദർഭത്തിലും ശ്രീ ദക്ഷിണാമൂർത്തിയെ സ്മരിക്കുന്ന പതിവുണ്ട്. ദക്ഷിണാമൂർത്ത്യുപനിഷത്ത്, ദക്ഷിണാമൂർത്തിസ്തവം തുടങ്ങിയ അനേകം കൃതികളിൽ ശ്രീ ദക്ഷിണാമൂർത്തിയുടെ വർണന കാണാം. ശ്രീ ദക്ഷിണാമൂർത്തിയെ പ്രകീർത്തിക്കുന്ന അനേകം സ്തോത്രകാവ്യങ്ങളുണ്ട്. ശ്രീശങ്കരാചാര്യരുടെ ദക്ഷിണാമൂർത്തിസ്തവമാണ് ഇവയിൽ പ്രമുഖം.
ശിവതത്വത്തെ പറ്റി ജിജ്ഞാസുക്കളായ മുനിമാർക്ക് ശ്രീ മാർക്കണ്ഡേയമുനി ഉപദേശിക്കുന്നതാണ് ദക്ഷിണാമൂർത്ത്യുപനിഷത്ത്. യാതൊന്നുകൊണ്ടാണോ ദക്ഷിണാമുഖൻ എന്നു പേരുള്ള ശ്രീപരമശിവൻ ദൃഷ്ടിഗോചരനായി ഭവിക്കുന്നത് അതാണ് പരമരഹസ്യമായ ശിവതത്ത്വജ്ഞാനം എന്ന മുഖവുരയോടെയാണ് മാർക്കണ്ഡേയമുനിയുടെ ഉപദേശം. ശ്രീ ദക്ഷിണാമൂർത്തിയെ ധ്യാനിക്കുന്നതിനു ചൊല്ലേണ്ട അനേകം മന്ത്രങ്ങളും അവയുടെ ഋഷി, ഛന്ദസ്സ്, ദേവത എന്നിവയും ഓരോ മന്ത്രത്തോടൊപ്പം ചൊല്ലേണ്ട ധ്യാനവും ഈ ഉപനിഷത്തിൽ വർണിക്കുന്നുണ്ട്. ധ്യാനങ്ങളിൽ ശ്രീ ദക്ഷിണാമൂർത്തിയുടെ സ്വരൂപവർണനയാണ് പ്രധാനം. ഉദാഹരണമായി, 'വിഷ്ണു ഋഷിഃ, അനുഷ്ടുപ് ഛന്ദഃ, ദക്ഷിണാമുഖോ ദേവതാ എന്ന അനുസ്മരണത്തോടെ ചൊല്ലുന്ന മന്ത്രമാണ് ഓം നമോ ഭഗവതേതുഭ്യം വടമൂലവാസിനേ പ്രജ്ഞാമേധാദി സിദ്ധിദായിനേ, മായിനേനമഃ വാഗീശായ മഹാജ്ഞാനസ്വാഹാ എന്നത്. ഈ മന്ത്രത്തോടൊപ്പം ചൊല്ലുന്നതും ശ്രീ ദക്ഷിണാമൂർത്തിയുടെ സ്വരൂപവർണനയുള്ളതുമായ ധ്യാനമിതാണ്:
മുദ്രാ പുസ്തക വഹ്നി നാഗ വിലസദ് ബാഹും പ്രസന്നാനനം
മുക്താഹാരവിഭൂഷണം ശശികലാഭാസ്വത്കിരീടോജ്ജ്വലം
അജ്ഞാനാപഹമാദിമാദിമഗിരാമർഥം ഭവാനീപതിം
ന്യഗ്രോധാന്തനിവാസിനം പരഗുരും ധ്യായാമ്യഭീഷ്ടാപ്തയേ.
(അഭയമുദ്ര, ജ്ഞാനമുദ്ര, പുസ്തകം, അഗ്നി, സർപ്പങ്ങൾ എന്നിവയാൽ ശോഭിക്കുന്ന കൈകളോടുകൂടിയവനും പ്രസന്നവദനനും മുത്തുമാല അണിഞ്ഞവനും ചന്ദ്രക്കലയാൽ ശോഭിക്കുന്ന ഉജ്ജ്വലമായ കിരീടത്തോടുകൂടിയവനും അജ്ഞാന നാശകനും ആദിപുരുഷനും ഓംകാരപ്പൊരുളും പാർവതീപതിയും വടവൃക്ഷച്ചുവട്ടിൽ സ്ഥിതിചെയ്യുന്നവനും എല്ലാവർക്കും ഗുരുവുമായ ദേവനെ അഭീഷ്ടസിദ്ധിക്കായി ഞാൻ ധ്യാനിക്കുന്നു.)
മറ്റു ധ്യാനങ്ങളിൽ വർണിച്ചിരിക്കുന്ന സ്വരൂപവിശേഷമനുസരിച്ച് സഫ്ടികംപോലെയും വെള്ളിപോലെയും ധവള വർണത്തോടുകൂടിയവനും മുക്കണ്ണനും പരശു, മാൻ എന്നിവ കൈകളിലുള്ളവനും ഒരു കൈ ജംഘയിൽ സ്പർശിച്ചിട്ടുള്ളവനും കൈയിൽ വീണയും പുസ്തകവും ധരിച്ചിരിക്കുന്നവനും വ്യാഘ്രചർമം ധരിച്ചിരിക്കുന്നവനും വ്യാഖ്യാപീഠത്തിലിരിക്കുന്നവനും ഒരു കൈയിൽ അഭയദാനമുദ്രയോടുകൂടിയവനുമാണ് ദക്ഷിണാമൂർത്തി. രഥാക്രാന്ത വിഭാഗത്തിൽപ്പെടുന്ന 64 തന്ത്രങ്ങളിലൊന്ന് ദക്ഷിണാമൂർത്തിതന്ത്രമാണ്.

ചാതുർവർണ്യം

ഭഗവാൻ_ശ്രീകൃഷ്ണൻ പറഞ്ഞതിനെ ഇന്ന് സ്വാർത്ഥലാഭത്തിനുവേണ്ടി വളച്ചൊടിച്ചു ഏതൊക്കെ അർത്ഥത്തിലാക്കി...

ഈ വിവരണം മഹത്തരമായ ഒന്ന്...

" ഉപദ്രവങ്ങളിൽ നിന്ന് രക്ഷിക്കുന്നവരെ ക്ഷത്രിയരെന്നും ,

കച്ചവടം , ഗോരക്ഷ , കൃഷി തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ വൈശ്യരെന്നും,
ബ്രഹ്മം അതായത് ഈശ്വരൻ അതിനെ നല്ല രീതിയിൽ അറിഞ്ഞ് അത് യഥാവിധി മറ്റുള്ളവർക്ക് സ്വാർത്ഥലാഭേച്ഛയില്ലാതെ പകർന്ന് കൊടുക്കുന്നവരെ ബ്രാഹ്മണരെന്നും ,
ഈ മൂന്ന് വിഭാഗത്തിൽ പെട്ടവർക്ക് സഹായികളായി പ്രവർത്തിച്ച് പോരുന്നവരെ ശൂദ്രരെന്നും കണക്കാക്കുന്നു. "

ഞാൻ ; കൃഷ്ണാ അങ്ങനെയാണെങ്കിൽ ശൂദ്രരായ മാതാപിതാക്കൾക്ക് ജനിച്ച ഒരാൾക്ക് ബ്രാഹ്മണനാകാൻ കഴിയുമോ..!! ബ്രാഹ്മണകുലത്തിൽ ജനിച്ച ഒരാൾ ശൂദ്രനായി മാറുമോ..??

കൃഷ്ണൻ ; " മിത്രമേ ഇത് പാരമ്പര്യമായി കൈമാറി വരുന്ന ഒന്നല്ല.. ആർജ്ജിച്ചെടുക്കുന്ന സ്വഭാവസവിശേഷതയാണെന്നത് ആദ്യമേ തന്നെ മനസ്സിലാക്കിയാലും.. നല്ല ഒരു വിത്ത് , സാധാരണ രീതിയിൽ വിതച്ച് കിട്ടുന്ന വിളവിനും .. നല്ല മണ്ണിൽ വിതച്ച് നല്ല വളം നൽകി പരിപാലിച്ചാലും കിട്ടുന്ന വിളവിനും വിത്യാസം ഉണ്ടാകില്ലേ.. അതുപോലെയാണ് സന്താനങ്ങളിൽ ജാതിവിത്യാസം വരുന്നത്. തപസ്സ്, നിശ്ചയദാർഢ്യം , കർമ്മത്തിൻറ്റെ ശ്രേഷ്ഠത ഇവയാൽ ആർക്ക് വേണേലും ബ്രാഹ്മണനാകാം.. അതുപോലെ മറ്റു രണ്ട് ജാതിഗുണവും നേടിയെടുക്കാം.. എല്ലാവരും സ്വധർമ്മം യഥാവിധി അനുഷ്ഠിച്ചാലേ സമൂഹം അഭിവൃദ്ധിപ്പെടൂ.. ആയതിനാൽ ജനുസ്സിനാൽ ജാതികൾ തമ്മിൽ വലിപ്പച്ചെറുപ്പങ്ങൾ കൽപ്പിക്കുന്നതിൽ അർത്ഥമില്ല..

വാത്മീകി മഹർഷി കാട്ടാളനായിരുന്നു. തിരുനാമജപത്താൽ മാനസാന്തരം വന്നാണ് മഹർഷിപദം പുൽകിയത്. ക്ഷത്രിയ കുലത്തിൽ ജനിച്ച വിശ്വാമിത്രൻ പ്രയത്നിച്ച് ബ്രാഹ്മണ്യം നേടി. മുക്കുവ സ്ത്രീയിൽ ജനിച്ച വ്യാസനോളം യോഗിയായ ഒരു മുനിവര്യൻ ഭൂമിയിൽ ഉണ്ടായിട്ടേ ഇല്ല. ചണ്ഡാലനായ മതംഗൻ കഠിനതപസ്സിനാൽ ബ്രാഹ്മണനായി. മഹർഷിയുടെ പുത്രനായ പരശുരാമൻ ഭൂമിയിൽ ക്ഷത്രിയധർമ്മമാണ് നിറവേറ്റിയത്. ത്രിഗുണങ്ങളുടെ ഏറ്റക്കുറച്ചിലുകൾക്കും സാഹചര്യങ്ങൾക്കും അനുസൃതമായും ധർമ്മം പുനസ്ഥാപിക്കുന്നതിനും ഒക്കെ ജാതിവ്യവസ്ഥിതികൾ സംഭവിക്കുന്നു.

ഞാൻ ; അല്ലയോ ഭഗവാനേ എന്താണ് ത്രിഗുണങ്ങൾ..

കൃഷ്ണൻ ; സത്ത്വഗുണം, രജോഗുണം , തമോഗുണം എന്നീ മൂന്ന് ഗുണങ്ങൾ വ്യത്യസ്ഥ അളവിൽ കൂടിച്ചേർന്ന് മനുഷ്യരെ ഒരു കളിപ്പാട്ടം പോലെ കൊണ്ടു നടക്കുന്നു. ഇവയെ കുറിച്ച് കുറഞ്ഞ വാക്കുകളിൽ ചില അടിസ്ഥനതത്വങ്ങൾ മാത്രം പറഞ്ഞു തരാം..

പ്രതിഫലം ഇച്ഛിക്കാതെ കർമ്മം ചെയ്യുന്നവരാണ് സാത്ത്വികർ.
(,സർവദ്വാരേഷു ജ്ഞാനപ്രകാശഃ ഉപജായതേ ഉത.. ) ശരീരത്തിലെ എല്ലാ ദ്വാരങ്ങളും എല്ലായ്പ്പോഴും വൃത്തിയായി കാണപ്പെടും എന്ന് സാരം..പൊതുവേ ശാന്തമനസ്കരും സത്യസന്ധരും ആയിരിക്കും

അന്യരുടെ പ്രശംസയും ആരാധനയും ലക്ഷ്യമാക്കി..ഫലം ഇച്ഛിച്ച്, ഞാനാണിതിൻറ്റെയെല്ലാം ഉടമസ്ഥനെന്ന അഹങ്കാരത്തോടെ ചെയ്യുന്ന കർമ്മം രജോഗുണപ്രദമാണ്.പിശുക്കും ധൂർത്തും ഇവരിൽ കണ്ടേക്കാം..

ഭാവിയിൽ തനിക്ക് തന്നെ ദോഷമായേക്കാവുന്നതോ.. മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളോ കണക്കിലെടുക്കാതെ, പ്രയാസപ്പെട്ട് വ്യാമോഹത്താൽ ചെയ്യപ്പെടുന്ന കർമ്മം തമോഗുണപ്രദമാണ്. ഇവർ പൊതുവെ അലസരും മടിയൻമാരും ആയിരിക്കും. ശുചിത്വം കുറവായിരിക്കും. ഇന്ദ്രിയങ്ങളായ കണ്ണുകളിലും നാസദ്വാരങ്ങളിലും ചെവികളിലും ഇടക്കിടെ മാലിന്യങ്ങൾ കാണപ്പെടാം ..ശരീരത്തിലെ ഗുഹ്യഭാഗങ്ങളിൽ അസുഖങ്ങളും കാണപ്പെടാം
ത്രിഗുണങ്ങളെയെല്ലാം ജയിച്ച് പുണ്യവും പാപവും വിട്ടവർ അക്ഷയവും അവ്യയവും ശാശ്വതവുമായ മോക്ഷപദം പുൽകും.. ,വാൽമീകി , വ്യാസൻ.. വിശ്വാമിത്രൻ ... അങ്ങനെ പലരും

ഞാൻ ; " അല്ലയോ കൃഷ്ണാ.. സത്യയുഗം , ത്രേതായുഗം , ദ്വാപരയുഗം ഈ മൂന്ന് യുഗങ്ങളിൽ ശൂദ്രർ വേദം പഠിക്കരുതെന്നും വേദം കേട്ട ശൂദ്രൻറ്റെ ചെവിയിൽ ഈയം കലക്കി ഒഴിക്കണമെന്നും പറയുന്നത് എന്തുകൊണ്ടാണ്..?

കൃഷ്ണൻ ; രജോഗുണവും തമോഗുണവും താരതമ്യേനെ അധികം ഉള്ളവരാണ് ശൂദ്രരായി മാറുന്നത്. ഇവർക്ക് വിധിക്കപ്പെട്ട കർമ്മം തന്നെ പലപ്പോഴും ഇവരെ ഓർമ്മിപ്പിക്കേണ്ടി വരും..
അലസ്സ മനോഭാവം ഉള്ള ഇവർക്ക് ഇച്ഛാശക്തി കുറയും.. വേദം പഠിക്കാൻ തുനിഞ്ഞാൽ പൂർത്തീകരിക്കുക എന്നത് ഏറെ പ്രയാസകരമാണ്..
ഇനി വേദങ്ങളിൽ അൽപ്പജ്ഞാനം നേടിയാൽ പിന്നെ എല്ലാത്തിനും സ്വന്തം ഭാഷ്യം നൽകി മറ്റുള്ളവരെ പഠിപ്പിക്കാൻ തുടങ്ങും. വേദം പഠിച്ചവനെന്ന് സ്വയം ഉദ്ഘോഷിക്കും.
മറ്റുള്ളവരെ വിശ്വസിപ്പിക്കാനായി തനിക്കറിയാവുന്ന കുറച്ച് കാര്യങ്ങൾ അവർക്കിടയിൽ പ്രയോഗിക്കും. ചിലരെല്ലാം കരുതും ഇവൻ ജ്ഞാനി തന്നെ..അവരിൽ ചിലർ അവനെ മാതൃകയാക്കും. അവന് കിട്ടുന്ന ദക്ഷിണയും യജ്ഞത്തിൻറ്റെ പങ്കുമെല്ലാം കണ്ടിട്ട് അവനെപ്പോലത്തെ കൂടുതൽ പേർ വേദപഠനത്തിനായി തുനിയും.. സമൂഹം അധഃപതിക്കാൻ കാരണം വേറെ വേണ്ടല്ലോ..

ഞാൻ ; കൃഷ്ണാ അപ്പോൾ കലിയുഗത്തിൽ ഇത് ബാധകമല്ലേ.. !

കൃഷ്ണൻ ; അല്ല.. കലിയുഗത്തിൽ ബ്രാഹ്മണർ വേദങ്ങളെ വിൽക്കും. സ്വാഭാവികമായും ഭൂരിഭാഗം ആളുകളും കാമക്രോധലോഭമോഹമദമാത്സര്യങ്ങൾക്ക് അടിമപ്പെടും. യുവാക്കൾ വേദങ്ങളെ സംശയിക്കും..ചിലർ പുച്ഛിക്കും എതിർക്കും.. സമൂഹത്തിൽ പലതരം മതങ്ങൾ ഉടലെടുക്കും..മതം എന്നാൽ അഭിപ്രായം എന്നർത്ഥം.. വിവിധ മതങ്ങൾക്കിടയിൽ വീണ്ടും പലതരം അഭിപ്രായങ്ങൾ ഉണ്ടാകും. പുതിയ മതങ്ങൾ വീണ്ടും ഉടലെടുക്കും.. ധാരാളം ദൈവനിഷേധികളും ജനിക്കും..ദുർജ്ജനങ്ങളുടെ ഭാരം നിമിത്തം ഭൂമീദേവി ഏറെ കഷ്ടപ്പെടും. സമൂഹത്തിൽ ഇടക്കിടെ വൻവിപത്തുകൾ സംഭവിക്കും.

അവിശ്വാസികളെയും ദുർജ്ജനങ്ങളെയും ഇല്ലായ്മ ചെയ്യാൻ മനുഷ്യരിൽ തന്നെ ഒരു വിഭാഗം ആളുകളെ ഞാൻ തന്നെ ചുമതലപ്പെടുത്തും. സുഖലോലുപരും എളുപ്പത്തിൽ സ്വർഗ്ഗപ്രാപ്തി ആഗ്രഹിക്കുന്ന മൂഢൻമാരും അതിലുണ്ടാകും. വാസ്തവത്തിൽ ശുദ്ധീകരണം നടക്കുകയാണ് ഇവിടെ..

അതേ സമയം ഭൂമിയിലെ വേറെ ഇടങ്ങളിൽ , ഈ ധർമ്മക്ഷയത്തിൽ മനംനൊന്ത് എല്ലാ ജാതിയിൽ നിന്നും മനുഷ്യർ സിദ്ധിക്കായി യത്നിക്കും.. അങ്ങനെ യത്നത്താൽ സിദ്ധരായവരിൽ ഒരാൾ യാഥാർത്ഥ്യ ബോധത്തോടെ എന്നെ അറിയും.. അയാളിലൂടെ മറ്റ് പലരും..വിശ്വാസികളായ ആ സമൂഹത്തെ ഭൂമിയിലെ ജീവൻറ്റെ പുനരുദ്ധാരണത്തിനായി ഞാൻ സംരക്ഷിക്കും. വീണ്ടും വസുദേവൈക്യ കുടുംബം സംഭവിക്കും..
ഓം നമോ ഭഗവതേ വാസുദേവായ..

മിത്രമേ സത്യയുഗത്തിൽ ബ്രാഹ്മണരും ത്രേതായുഗത്തിൽ ക്ഷത്രിയനായ ശ്രീരാമനും ദ്വാപരയുഗത്തിൽ കൃഷി ഗോപരിപാലനം ഇവയിൽ മുഖരിതനായ ശ്രീകൃഷണനും വിശ്വാസികളെ സംരക്ഷിച്ചു.. ഇനി കലിയുഗത്തിൽ പരിചാരകവൃത്തിയിൽ ഏർപ്പെടുന്നവർക്കാണ് യോഗം.. ഈ നാല് യുഗങ്ങൾ ഭൂമിയിൽ സംഭവിക്കുന്നത് പോലെ തന്നെയാണ് മനുഷ്യർക്കിടയിൽ സ്വഭാവസവിശേഷതകളും ഉണ്ടാകുന്നത്.

ഇനി നീ ഈ കേട്ടതിലൊന്നും തൃപ്തനല്ല..നീ ദൈവവിശ്വാസി അല്ല എങ്കിൽ തന്നെയും നിന്നിൽ സ്ഥിതി ചെയ്യുന്ന ഈ നാല് ജാതിവിശേഷത്തെ മനസ്സിലാക്കൂ..

ഒരു ഗൃഹനാഥനെ സംബന്ധിച്ച് അവൻറ്റെ ബുദ്ധിയും അറിവും ഉപയോഗിച്ച് വീട്ടുകാര്യങ്ങൾ ചെയ്യുമ്പോൾ ആ വ്യക്തി ബ്രാഹ്മണനും, ഏതൊരു ഉപദ്രവങ്ങളിൽ നിന്നും തൻറ്റെ ഉറ്റവരെ കാത്തു രക്ഷിക്കുമ്പോൾ ക്ഷത്രിയനും, ജോലി ചെയ്ത് വീടുകളിലേക്ക് ആവിശ്യമായ സാധനങ്ങൾ കൊണ്ടു വരുമ്പോൾ വൈശ്യനും, തൻറ്റെ കുടുംബാംഗങ്ങളെ ശുശ്രൂഷിക്കുകയും പരിപാലിക്കുകയും ചെയ്യുമ്പോൾ അയാൾ ശൂദ്രനും ആകുന്നു..."
ഇത്രയും പറഞ്ഞ് ഭഗവാൻ അവസാനിപ്പിച്ചു.

അതോടെ എനിക്ക് പൂർണ്ണബോധ്യം വന്നു..
"യദിഹാസ്തി തദന്യത്ര യന്നേഹാസ്തി ന തത് ക്വചിത്..
ഇതിലുള്ളത് മറ്റു പലതിലും ഉണ്ടാകും എന്നാൽ ഇതിലില്ലാത്തത് മറ്റെവിടെയും നിങ്ങൾക്ക് കാണാനാകില്ല.."

ദീപാരാധന

 ദീപാരാധന സമയത്ത് പൂജാരി എല്ലാ വാതിലുകളും അടച്ച് ശ്രീകോവിലിനകത്ത് നിറച്ച് വിളക്ക് വച്ച്, ഒരു ദീപാരാധനത്തട്ട് കൈയ്യിലെടുത്ത് നിറച്ച്, പുഷ്പമിട്ട്, അതിനകത്ത് കര്‍പ്പൂരമിട്ട്, ബിംബത്തെ ഉഴിയാറുണ്ട്.


എന്നിട്ട് അത്യുജ്ജലമായ ഒരു മന്ത്രവും ചൊല്ലും .

"ധ്രുവാദ്ധ്യഔഹു..
ധ്രുവാ പ്രിഥ്വി
ധൃവാസപര്‍വതാ ഇമേ ..
ധ്രുവം വിശ്വമിദം ജഗത്
ധ്രുവോ രാജാ വിശാമയം
ധ്രുവം തേ രാജാ വരുണോ
ധ്രുവം ദേവോ ബൃഹസ്പതി
ധ്രുവം ത ഇന്ദ്രശ്ചാഗ്നിശ്ച
രാഷ്ട്രം ധാരയതാം ധ്രുവം."

ഇതിന്‍റെ അര്‍ഥം, ആ ക്ഷേത്രത്തില്‍ വരുന്നവര്‍ക്ക് മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല.

ഹിന്ദുക്കളായവര്‍ക്ക് മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല.

എനിക്കും എന്‍റെ കുടുംബത്തിനും മംഗളം ഭവിക്കട്ടെ എന്നല്ല

പൂജാരിയുടെ മന്ത്രം വളരെ ലളതമാണ്

" "ധ്രുവാദ്ധ്യഔഹു..

ഈ പ്രപഞ്ചഗോളം മംഗളകരമായിരിക്കട്ടെ!

" ധ്രുവാ പ്രിഥ്വി"

ഈ ഭൂമി മംഗളകരമായിരിക്കട്ടെ!

"ധൃവാസപര്‍വതാ ഇമേ."

ഭൂമിയിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്ന പര്‍വതങ്ങള്‍ മംഗളകരമായിരിക്കട്ടെ!

" ധ്രുവം വിശ്വമിദം ജഗത്"

ലോകത്തില്‍ വസിക്കുന്ന സര്‍വ്വ ജീവജാലങ്ങളും മംഗളകരമായിരിക്കട്ടെ!

" ധ്രുവോ രാജാ വിശാമയം"

നമ്മുടെ ഭരണകര്‍ത്താക്കള്‍ മംഗളകരമായിരിക്കട്ടെ!

"ധ്രുവം തേ രാജാ വരുണോ"

മഴ പെയ്യിക്കുന്ന വരുണദേവന്‍ മംഗളകരമായിരിക്കട്ടെ (സമുദ്രം)!

"ധ്രുവം ദേവോ ബൃഹസ്പതി"

ദേവഗുരുവായ ബൃഹസ്പതി മംഗളകരമായിരിക്കട്ടെ!

"ധ്രുവം ത ഇന്ദ്രശ്ചാഗ്നിശ്ച"

ഇന്ദ്രനും അഗ്നിയും മംഗളകരമായിരിക്കട്ടെ!

അവസാനം .................................................................

"രാഷ്ട്രം ധാരയതാം ധ്രുവം."

എന്‍റെ പരമപവിത്രമായ ഈ രാഷ്ട്രം മംഗളകരമായിരിക്കട്ടെ!

എത്ര മനോഹരമായ ചിന്താധാരയാണെന്നു നോക്കൂ!!!

എന്നിട്ട് പൂജാരി ആ ദീപാരാധനത്തട്ട് താഴെ വച്ച്

"മംഗള നീരാഞ്ജനം സമര്‍പ്പയാമീ
സുവര്‍ണ്ണ പുഷ്പം സമര്‍പ്പയാമീ
ഛത്രചാമാരാദി സമസ്ത
രാജോപചാരാന്‍ സമര്‍പ്പയാമീ "

എന്നു പറഞ്ഞ്‌ ദീപാരാധനത്തട്ടിലെ അഗ്നിജ്വാലയില്‍ നിന്ന് 3 പ്രാവശ്യം പുഷ്പം കൊണ്ടു അഗ്നിയുടെ അംശത്തെ ബിംബത്തിലെക്കിട്ട്, സ്വയം അഗ്നി തൊട്ടു തലയില്‍ വച്ച് ആ അഗ്നി പുറത്തേക്ക് കൊടുത്ത് നാം ഓരോരുത്തരും ആ അഗ്നി തൊട്ടു തലയില്‍ വക്കുമ്പോള്‍ ഓര്‍ക്കുക, ശ്രീകോവിലിനകത്ത് ബിംബത്തിനു ചൈതന്യം നല്‍കിയ അഗ്നിയുടെ അംശമാണ് നാം തൊട്ടു തലയില്‍ വയ്ക്കുന്നത്!

10000 വർഷങ്ങൾക്ക് മുമ്പ് രേഖ
പ്പെടുത്തപ്പെട്ട ഈ മന്ത്രവും, ഇതുപോലെ അർത്ഥം വരുന്ന മറ്റ്
മന്ത്രങ്ങളും അടങ്ങിയ വേദങ്ങളെയും,
ഉപനിഷത്തുകളെയും പഠിക്കുന്ന
കാര്യത്തിൽ ഹൈന്ദവ ധർമ്മം
അനുഷ്ടിക്കേണ്ട പുതു തലമുറ
വഴി തെറ്റി പോകുന്നതിലും,
അവരെ വഴി തെറ്റിപ്പിക്കുവാൻ
നടത്തുന്ന ശ്രമങ്ങളിലും കുണ്ഠിത
പെട്ട് നിൽക്കുന്ന ഭൂരിപക്ഷത്തിന്റെ
മുന്നിൽ, വായനക്കായി സമർപ്പിക്കുന്നു.