Tuesday, January 25, 2022

മൂദേവി

 മൂദേവി


മൂദേവി എന്ന് കേൾക്കാത്തവർ ഉണ്ടോ...പ്രത്യേകിച്ച് സ്ത്രീകൾ.. സ്ത്രീകളെ മോശമായി പരാമർശിക്കുന്ന ഒരു ശകാരവാക്ക്. (വൃത്തികെട്ടവള്‍, ശല്യക്കാരി) . ദൗര്‍ഭാഗ്യത്തിന്‍റെ അധിഷ്ഠാനദേവത. മൂദേവിയെ കുറിച്ച് കാണാത്തവർക്കും കേൾകാത്തവർക്കുമായി....

നല്ലകാര്യങ്ങള്‍ക്ക്‌ മാത്രമല്ല ചീത്തകാര്യങ്ങള്‍ക്കും ഹൈന്ദവ വിശ്വാസത്തില്‍ ദേവരൂപങ്ങള്‍ ഉണ്ട്‌. അത്തരത്തില്‍ ഒരു ദുര്‍മൂര്‍ത്തിയാണ്‌ ജ്യേഷ്ഠ ദേവി/ചേട്ട അല്ലെങ്കിൽ അലക്ഷമി. നല്ലതിനൊപ്പം ചീത്തയും ഉണ്ടാകും എന്നതാണ്‌ ഭാരതീയമായ സങ്കല്‌പം. പൂര്‍ണ്ണതയുടെ അംശമാകുന്ന ശക്തി സ്രോതസ്സുകളില്‍ നല്ലതും ചീത്തയും ഉണ്ടാകും. പരാശക്തിയുടെ എട്ട്‌ അംശങ്ങളില്‍ ഒന്നാണ്‌ ജ്യേഷ്ഠ എന്ന ജ്യേഷ്ഠ ഭഗവതി.

അമംഗളയായി ദേവതയാണ്‌ ജ്യേഷ്‌ഠ. പാലാഴിമഥന കഥയുമായി ഈ ദേവിക്ക്‌ ബന്ധമുണ്ട്‌. ദേവന്മാരും അസുരന്മാരും ചേര്‍ന്ന്‌ പാലാഴി കടയുമ്പോള്‍ ഉയര്‍ന്നു വന്ന ദുര്‍ദ്ദേവതക്ക്‌ ത്രിമൂര്‍ത്തികളാണ്‌ ജ്യേഷ്‌ഠ എന്ന്‌ പേരിട്ടത്‌. ലക്ഷ്‌മിദേവിക്ക്‌ മുമ്പായി വന്ന ദേവിക്ക്‌ ത്രിമൂര്‍ത്തികള്‍ ജേഷ്ഠയെന്നു പേരു നല്‍കുകയും അമംഗള സ്ഥാനങ്ങളില്‍ ഇരിക്കാന്‍ അനുമതി നല്‍കുകയും ചെയ്തു.

ലക്ഷ്മീ ദേവിക്കു മുന്‍പായി പാലാഴിയില്‍ നിന്നു വന്നതിനാല്‍ ലക്ഷ്മിയുടെ ജ്യേഷ്ഠ/ മൂത്ത സഹോദരിയായാണ് കണക്കാക്കുന്നത്. മൂത്ത ദേവി എന്ന അർത്ഥത്തില്‍ മൂദേവി എന്നും അറിയപ്പെടുന്നു.

മൂദേവി രാത്രി സഞ്ചാരിണിയാണ്. ചെന്നായുടെ ഓരിയിടലോട് കൂടി ഉലുക (uluka)എന്ന മൂങ്ങയുടെ പുറത്താണ് സഞ്ചാരം. നാല് കൈകളുണ്ട്. പുറം കൈകൾ വാളും പരിചയും പിടിക്കുന്നു, അത് ദേവിയുടെ ആയോധന സ്വഭാവം പ്രകടമാക്കുന്നു. വിസിലിന്റെ അസാധാരണ ആംഗ്യത്തിലാണ് ആന്തരിക കൈകൾ പിടിച്ചിരിക്കുന്നത്.

ലക്ഷ്മി ദേവി ജ്ഞാനം, ഭാഗ്യം, സമ്പത്ത്, ആരോഗ്യം, സമൃദ്ധി എന്നിവയെ പ്രതിനിധീകരിക്കുമ്പോൾ അലക്ഷ്മി ദേവി ദാരിദ്രിത, ദാരിദ്ര്യം, കലഹം, വഴക്കുകൾ, പോരാട്ടം, ദു :ഖം , നിർഭാഗ്യം മുതലായവയെ പ്രതിനിധീകരിക്കുന്നു.

No comments:

Post a Comment