ഭഗവാൻ_ശ്രീകൃഷ്ണൻ പറഞ്ഞതിനെ ഇന്ന് സ്വാർത്ഥലാഭത്തിനുവേണ്ടി വളച്ചൊടിച്ചു ഏതൊക്കെ അർത്ഥത്തിലാക്കി...
ഈ വിവരണം മഹത്തരമായ ഒന്ന്..." ഉപദ്രവങ്ങളിൽ നിന്ന് രക്ഷിക്കുന്നവരെ ക്ഷത്രിയരെന്നും ,
കച്ചവടം , ഗോരക്ഷ , കൃഷി തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ വൈശ്യരെന്നും,
ബ്രഹ്മം അതായത് ഈശ്വരൻ അതിനെ നല്ല രീതിയിൽ അറിഞ്ഞ് അത് യഥാവിധി മറ്റുള്ളവർക്ക് സ്വാർത്ഥലാഭേച്ഛയില്ലാതെ പകർന്ന് കൊടുക്കുന്നവരെ ബ്രാഹ്മണരെന്നും ,
ഈ മൂന്ന് വിഭാഗത്തിൽ പെട്ടവർക്ക് സഹായികളായി പ്രവർത്തിച്ച് പോരുന്നവരെ ശൂദ്രരെന്നും കണക്കാക്കുന്നു. "
ഞാൻ ; കൃഷ്ണാ അങ്ങനെയാണെങ്കിൽ ശൂദ്രരായ മാതാപിതാക്കൾക്ക് ജനിച്ച ഒരാൾക്ക് ബ്രാഹ്മണനാകാൻ കഴിയുമോ..!! ബ്രാഹ്മണകുലത്തിൽ ജനിച്ച ഒരാൾ ശൂദ്രനായി മാറുമോ..??
കൃഷ്ണൻ ; " മിത്രമേ ഇത് പാരമ്പര്യമായി കൈമാറി വരുന്ന ഒന്നല്ല.. ആർജ്ജിച്ചെടുക്കുന്ന സ്വഭാവസവിശേഷതയാണെന്നത് ആദ്യമേ തന്നെ മനസ്സിലാക്കിയാലും.. നല്ല ഒരു വിത്ത് , സാധാരണ രീതിയിൽ വിതച്ച് കിട്ടുന്ന വിളവിനും .. നല്ല മണ്ണിൽ വിതച്ച് നല്ല വളം നൽകി പരിപാലിച്ചാലും കിട്ടുന്ന വിളവിനും വിത്യാസം ഉണ്ടാകില്ലേ.. അതുപോലെയാണ് സന്താനങ്ങളിൽ ജാതിവിത്യാസം വരുന്നത്. തപസ്സ്, നിശ്ചയദാർഢ്യം , കർമ്മത്തിൻറ്റെ ശ്രേഷ്ഠത ഇവയാൽ ആർക്ക് വേണേലും ബ്രാഹ്മണനാകാം.. അതുപോലെ മറ്റു രണ്ട് ജാതിഗുണവും നേടിയെടുക്കാം.. എല്ലാവരും സ്വധർമ്മം യഥാവിധി അനുഷ്ഠിച്ചാലേ സമൂഹം അഭിവൃദ്ധിപ്പെടൂ.. ആയതിനാൽ ജനുസ്സിനാൽ ജാതികൾ തമ്മിൽ വലിപ്പച്ചെറുപ്പങ്ങൾ കൽപ്പിക്കുന്നതിൽ അർത്ഥമില്ല..
വാത്മീകി മഹർഷി കാട്ടാളനായിരുന്നു. തിരുനാമജപത്താൽ മാനസാന്തരം വന്നാണ് മഹർഷിപദം പുൽകിയത്. ക്ഷത്രിയ കുലത്തിൽ ജനിച്ച വിശ്വാമിത്രൻ പ്രയത്നിച്ച് ബ്രാഹ്മണ്യം നേടി. മുക്കുവ സ്ത്രീയിൽ ജനിച്ച വ്യാസനോളം യോഗിയായ ഒരു മുനിവര്യൻ ഭൂമിയിൽ ഉണ്ടായിട്ടേ ഇല്ല. ചണ്ഡാലനായ മതംഗൻ കഠിനതപസ്സിനാൽ ബ്രാഹ്മണനായി. മഹർഷിയുടെ പുത്രനായ പരശുരാമൻ ഭൂമിയിൽ ക്ഷത്രിയധർമ്മമാണ് നിറവേറ്റിയത്. ത്രിഗുണങ്ങളുടെ ഏറ്റക്കുറച്ചിലുകൾക്കും സാഹചര്യങ്ങൾക്കും അനുസൃതമായും ധർമ്മം പുനസ്ഥാപിക്കുന്നതിനും ഒക്കെ ജാതിവ്യവസ്ഥിതികൾ സംഭവിക്കുന്നു.
ഞാൻ ; അല്ലയോ ഭഗവാനേ എന്താണ് ത്രിഗുണങ്ങൾ..
കൃഷ്ണൻ ; സത്ത്വഗുണം, രജോഗുണം , തമോഗുണം എന്നീ മൂന്ന് ഗുണങ്ങൾ വ്യത്യസ്ഥ അളവിൽ കൂടിച്ചേർന്ന് മനുഷ്യരെ ഒരു കളിപ്പാട്ടം പോലെ കൊണ്ടു നടക്കുന്നു. ഇവയെ കുറിച്ച് കുറഞ്ഞ വാക്കുകളിൽ ചില അടിസ്ഥനതത്വങ്ങൾ മാത്രം പറഞ്ഞു തരാം..
പ്രതിഫലം ഇച്ഛിക്കാതെ കർമ്മം ചെയ്യുന്നവരാണ് സാത്ത്വികർ.
(,സർവദ്വാരേഷു ജ്ഞാനപ്രകാശഃ ഉപജായതേ ഉത.. ) ശരീരത്തിലെ എല്ലാ ദ്വാരങ്ങളും എല്ലായ്പ്പോഴും വൃത്തിയായി കാണപ്പെടും എന്ന് സാരം..പൊതുവേ ശാന്തമനസ്കരും സത്യസന്ധരും ആയിരിക്കും
അന്യരുടെ പ്രശംസയും ആരാധനയും ലക്ഷ്യമാക്കി..ഫലം ഇച്ഛിച്ച്, ഞാനാണിതിൻറ്റെയെല്ലാം ഉടമസ്ഥനെന്ന അഹങ്കാരത്തോടെ ചെയ്യുന്ന കർമ്മം രജോഗുണപ്രദമാണ്.പിശുക്കും ധൂർത്തും ഇവരിൽ കണ്ടേക്കാം..
ഭാവിയിൽ തനിക്ക് തന്നെ ദോഷമായേക്കാവുന്നതോ.. മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളോ കണക്കിലെടുക്കാതെ, പ്രയാസപ്പെട്ട് വ്യാമോഹത്താൽ ചെയ്യപ്പെടുന്ന കർമ്മം തമോഗുണപ്രദമാണ്. ഇവർ പൊതുവെ അലസരും മടിയൻമാരും ആയിരിക്കും. ശുചിത്വം കുറവായിരിക്കും. ഇന്ദ്രിയങ്ങളായ കണ്ണുകളിലും നാസദ്വാരങ്ങളിലും ചെവികളിലും ഇടക്കിടെ മാലിന്യങ്ങൾ കാണപ്പെടാം ..ശരീരത്തിലെ ഗുഹ്യഭാഗങ്ങളിൽ അസുഖങ്ങളും കാണപ്പെടാം
ത്രിഗുണങ്ങളെയെല്ലാം ജയിച്ച് പുണ്യവും പാപവും വിട്ടവർ അക്ഷയവും അവ്യയവും ശാശ്വതവുമായ മോക്ഷപദം പുൽകും.. ,വാൽമീകി , വ്യാസൻ.. വിശ്വാമിത്രൻ ... അങ്ങനെ പലരും
ഞാൻ ; " അല്ലയോ കൃഷ്ണാ.. സത്യയുഗം , ത്രേതായുഗം , ദ്വാപരയുഗം ഈ മൂന്ന് യുഗങ്ങളിൽ ശൂദ്രർ വേദം പഠിക്കരുതെന്നും വേദം കേട്ട ശൂദ്രൻറ്റെ ചെവിയിൽ ഈയം കലക്കി ഒഴിക്കണമെന്നും പറയുന്നത് എന്തുകൊണ്ടാണ്..?
കൃഷ്ണൻ ; രജോഗുണവും തമോഗുണവും താരതമ്യേനെ അധികം ഉള്ളവരാണ് ശൂദ്രരായി മാറുന്നത്. ഇവർക്ക് വിധിക്കപ്പെട്ട കർമ്മം തന്നെ പലപ്പോഴും ഇവരെ ഓർമ്മിപ്പിക്കേണ്ടി വരും..
അലസ്സ മനോഭാവം ഉള്ള ഇവർക്ക് ഇച്ഛാശക്തി കുറയും.. വേദം പഠിക്കാൻ തുനിഞ്ഞാൽ പൂർത്തീകരിക്കുക എന്നത് ഏറെ പ്രയാസകരമാണ്..
ഇനി വേദങ്ങളിൽ അൽപ്പജ്ഞാനം നേടിയാൽ പിന്നെ എല്ലാത്തിനും സ്വന്തം ഭാഷ്യം നൽകി മറ്റുള്ളവരെ പഠിപ്പിക്കാൻ തുടങ്ങും. വേദം പഠിച്ചവനെന്ന് സ്വയം ഉദ്ഘോഷിക്കും.
മറ്റുള്ളവരെ വിശ്വസിപ്പിക്കാനായി തനിക്കറിയാവുന്ന കുറച്ച് കാര്യങ്ങൾ അവർക്കിടയിൽ പ്രയോഗിക്കും. ചിലരെല്ലാം കരുതും ഇവൻ ജ്ഞാനി തന്നെ..അവരിൽ ചിലർ അവനെ മാതൃകയാക്കും. അവന് കിട്ടുന്ന ദക്ഷിണയും യജ്ഞത്തിൻറ്റെ പങ്കുമെല്ലാം കണ്ടിട്ട് അവനെപ്പോലത്തെ കൂടുതൽ പേർ വേദപഠനത്തിനായി തുനിയും.. സമൂഹം അധഃപതിക്കാൻ കാരണം വേറെ വേണ്ടല്ലോ..
ഞാൻ ; കൃഷ്ണാ അപ്പോൾ കലിയുഗത്തിൽ ഇത് ബാധകമല്ലേ.. !
കൃഷ്ണൻ ; അല്ല.. കലിയുഗത്തിൽ ബ്രാഹ്മണർ വേദങ്ങളെ വിൽക്കും. സ്വാഭാവികമായും ഭൂരിഭാഗം ആളുകളും കാമക്രോധലോഭമോഹമദമാത്സര്യങ്ങൾക്ക് അടിമപ്പെടും. യുവാക്കൾ വേദങ്ങളെ സംശയിക്കും..ചിലർ പുച്ഛിക്കും എതിർക്കും.. സമൂഹത്തിൽ പലതരം മതങ്ങൾ ഉടലെടുക്കും..മതം എന്നാൽ അഭിപ്രായം എന്നർത്ഥം.. വിവിധ മതങ്ങൾക്കിടയിൽ വീണ്ടും പലതരം അഭിപ്രായങ്ങൾ ഉണ്ടാകും. പുതിയ മതങ്ങൾ വീണ്ടും ഉടലെടുക്കും.. ധാരാളം ദൈവനിഷേധികളും ജനിക്കും..ദുർജ്ജനങ്ങളുടെ ഭാരം നിമിത്തം ഭൂമീദേവി ഏറെ കഷ്ടപ്പെടും. സമൂഹത്തിൽ ഇടക്കിടെ വൻവിപത്തുകൾ സംഭവിക്കും.
അവിശ്വാസികളെയും ദുർജ്ജനങ്ങളെയും ഇല്ലായ്മ ചെയ്യാൻ മനുഷ്യരിൽ തന്നെ ഒരു വിഭാഗം ആളുകളെ ഞാൻ തന്നെ ചുമതലപ്പെടുത്തും. സുഖലോലുപരും എളുപ്പത്തിൽ സ്വർഗ്ഗപ്രാപ്തി ആഗ്രഹിക്കുന്ന മൂഢൻമാരും അതിലുണ്ടാകും. വാസ്തവത്തിൽ ശുദ്ധീകരണം നടക്കുകയാണ് ഇവിടെ..
അതേ സമയം ഭൂമിയിലെ വേറെ ഇടങ്ങളിൽ , ഈ ധർമ്മക്ഷയത്തിൽ മനംനൊന്ത് എല്ലാ ജാതിയിൽ നിന്നും മനുഷ്യർ സിദ്ധിക്കായി യത്നിക്കും.. അങ്ങനെ യത്നത്താൽ സിദ്ധരായവരിൽ ഒരാൾ യാഥാർത്ഥ്യ ബോധത്തോടെ എന്നെ അറിയും.. അയാളിലൂടെ മറ്റ് പലരും..വിശ്വാസികളായ ആ സമൂഹത്തെ ഭൂമിയിലെ ജീവൻറ്റെ പുനരുദ്ധാരണത്തിനായി ഞാൻ സംരക്ഷിക്കും. വീണ്ടും വസുദേവൈക്യ കുടുംബം സംഭവിക്കും..
ഓം നമോ ഭഗവതേ വാസുദേവായ..
മിത്രമേ സത്യയുഗത്തിൽ ബ്രാഹ്മണരും ത്രേതായുഗത്തിൽ ക്ഷത്രിയനായ ശ്രീരാമനും ദ്വാപരയുഗത്തിൽ കൃഷി ഗോപരിപാലനം ഇവയിൽ മുഖരിതനായ ശ്രീകൃഷണനും വിശ്വാസികളെ സംരക്ഷിച്ചു.. ഇനി കലിയുഗത്തിൽ പരിചാരകവൃത്തിയിൽ ഏർപ്പെടുന്നവർക്കാണ് യോഗം.. ഈ നാല് യുഗങ്ങൾ ഭൂമിയിൽ സംഭവിക്കുന്നത് പോലെ തന്നെയാണ് മനുഷ്യർക്കിടയിൽ സ്വഭാവസവിശേഷതകളും ഉണ്ടാകുന്നത്.
ഇനി നീ ഈ കേട്ടതിലൊന്നും തൃപ്തനല്ല..നീ ദൈവവിശ്വാസി അല്ല എങ്കിൽ തന്നെയും നിന്നിൽ സ്ഥിതി ചെയ്യുന്ന ഈ നാല് ജാതിവിശേഷത്തെ മനസ്സിലാക്കൂ..
ഒരു ഗൃഹനാഥനെ സംബന്ധിച്ച് അവൻറ്റെ ബുദ്ധിയും അറിവും ഉപയോഗിച്ച് വീട്ടുകാര്യങ്ങൾ ചെയ്യുമ്പോൾ ആ വ്യക്തി ബ്രാഹ്മണനും, ഏതൊരു ഉപദ്രവങ്ങളിൽ നിന്നും തൻറ്റെ ഉറ്റവരെ കാത്തു രക്ഷിക്കുമ്പോൾ ക്ഷത്രിയനും, ജോലി ചെയ്ത് വീടുകളിലേക്ക് ആവിശ്യമായ സാധനങ്ങൾ കൊണ്ടു വരുമ്പോൾ വൈശ്യനും, തൻറ്റെ കുടുംബാംഗങ്ങളെ ശുശ്രൂഷിക്കുകയും പരിപാലിക്കുകയും ചെയ്യുമ്പോൾ അയാൾ ശൂദ്രനും ആകുന്നു..."
ഇത്രയും പറഞ്ഞ് ഭഗവാൻ അവസാനിപ്പിച്ചു.
അതോടെ എനിക്ക് പൂർണ്ണബോധ്യം വന്നു..
"യദിഹാസ്തി തദന്യത്ര യന്നേഹാസ്തി ന തത് ക്വചിത്..
ഇതിലുള്ളത് മറ്റു പലതിലും ഉണ്ടാകും എന്നാൽ ഇതിലില്ലാത്തത് മറ്റെവിടെയും നിങ്ങൾക്ക് കാണാനാകില്ല.."
No comments:
Post a Comment