Tuesday, January 25, 2022

ശ്രീചക്ര പൂജ

 ശ്രീചക്ര പൂജ


കൌളം, സമയം, മിശ്രം എന്നിങ്ങനെ പ്രധാനമായും മൂന്നു സംബ്രദായങ്ങളാണുശ്രീചക്രോപാസനയിൽ കണ്ടുവരുന്നത്.
ബാഹ്യപൂജ ആന്തരികപൂജ എന്നിങ്ങനെ ശ്രീചക്ര പൂജയെ രണ്ടായി തിരിയ്ക്കാം.

ആന്തരപൂജ ഒരു സാധകനെ യോഗമാർഗ്ഗത്തിലേയ്ക്കും, ജ്ഞാനത്തിലേയ്ക്കും, മോക്ഷത്തിലേയ്ക്കും എത്താൻ സഹായിയ്ക്കുന്നു.

കർമ്മഫലങ്ങളാൽ നട്ടംതിരിയുന്ന ഭൌതീകമായ പ്രാരപ്തങ്ങളാൽ ബുദ്ധിമുട്ടുന്ന ഒരുസാധകനു തന്റെ പ്രതിബന്ധങ്ങളെ തരണം ചെയ്യാൻ ബാഹ്യപൂജ ഉപ്കാരപ്രദമായേക്കും. ഇതിന്റെ നിർമ്മിതിയുടെ പ്രത്യേകതയാൽ ഊർജ്ജത്തിന്റെ അതിശക്തമായൊരു കേന്ദ്രമാകാൻ ശ്രീചക്രത്തിനു കഴിയുന്നു.
ഭൌതീകമായ സർവ്വവിധ പുരോഗതിക്ക്യും,ആനന്ദത്തിനും ആത്മീയ ഉന്നതിക്ക്യും ശ്രീചക്ര ആരാധന അനുഷ്ടിയ്ക്കുന്നു.

ശ്രീചക്രം ദേവിയുടെ രൂപമാത്ര്യക ആയതുകൊണ്ടും, മഹാ തേജസ്സിന്റെ രശ്മികൾ കേന്ദ്രീകരിച്ച് നില്ക്കുന്ന സ്ഥലമായതുകൊണ്ടും, ദേവിയ്ക്കു ആരാധന ശ്രീചക്രത്തിലാണു ചെയ്യപ്പെടുന്നത്. അരാധന പുരോഗമിയ്ക്കുമ്പോൾ സാധകനും ശ്രീചക്രവും തമ്മിൽ ഒരു ഉറ്റ ബന്ധം പുഷ്ട്ടിപ്പെടുകയും, മഹാദേവിയുടെ ഈ പ്രതീകം തന്റെഭാഗമായ്ത്തന്നെ തോന്നുവാൻ തുടങ്ങുകയും ചെയ്യുന്നു.

ബാഹ്യ ആരാധന തികച്ചും ഒരു ബാഹ്യ ആചാരം മാത്രം ആകുന്നുവെങ്കിൽ അത് തികച്ചും എറ്റവും താണനിലയിലുള്ളതുതന്നെയായിരിയ്ക്കും. എന്നാൽ ഭക്തിയോടെ മനസ്സർപ്പിച്ച് ഏതൊരുകാര്യത്തിനും ചക്രത്തെ ആശ്രയിയ്ക്കാൻ തുടങ്ങുമ്പോൾ സാധകനു ഉദ്ദേശിച്ച ഫലം കിട്ടിതുടങ്ങിയിരിയ്ക്കും.

നവാവരണപൂജ-
*********************
ഇതു പ്രകാരം ക്രമാനുഗതമായി ശ്രീചക്രത്തിലെ ഒൻപതു ചക്രങ്ങളെ പൂജിയ്ക്കുന്നു.ഭൂപുരം മുതൽ ബിന്ദുവരെ പൂജിയ്ക്കുന്നു.സാധാരണഗതിയിൽ ശ്രീചക്ര ആരാധനയും നവാവരണപൂജയും ശ്രീവിദ്യ മന്ത്രോപദേശം സ്വീകരിച്ചിട്ടുള്ളവർക്കാണു വിധിച്ചിട്ടുള്ളത്.

എന്നാൽ മന്ത്രമോ യന്ത്രമോ അറിയാത്തവർക്കും ജഗദംബയോടുള്ള ആത്മാർഥമായ ഭക്തി ഒന്നുകൊണ്ടുമാത്രം ശ്രീചക്രത്തെ പൂജിയ്ക്കാവുന്നതാണു.

നവാവരണപൂജ്കൂടാതെ ലളിതസഹസ്രനാമം ചൊല്ലി ശ്രിചക്രത്തെ ആരാധിയ്ക്കുന്ന സംബ്രദായവും നിലവിലുണ്ട്.

തന്ത്രശാസ്ത്രം ആന്തരികപൂജ ബാഹ്യപൂജയുടെ അടുത്തപടിയായിട്ടാണത്ത്രെ വിധിച്ചിട്ടുള്ളത്.

സമയാചാര അനുയായികൾ ബാഹ്യത്തിൽ ഒരുവിധ ആരാധനയും ചെയ്യുന്നില്ല. അവർ ശ്രീചക്രത്തെ തന്റെ സൂക്ഷ്മശരീരത്തിലെ ആധാരചക്രകളിൽ ഭാവനചെയ്ത് ആരാധിയ്ക്കുന്നു.സമയാചാരത്തിൽത്തന്നെ വ്യത്യസ്ഥമാർഗ്ഗം പുലർത്തുന്നവരുണ്ടത്രെ.

ബാഹ്യപൂജ ഒരു സാധകനെ ആന്തരപൂജയിലേയ്ക്കും, അവസാനം ധ്യാനത്തിലേയ്ക്കും നയിയ്ക്കുന്നു.ബാഹ്യപൂജയിൽ ശരീരവും മനസ്സും പൂർണ്ണമായും പ്രവർത്തനനിരതമാണു.ആന്തരപൂജയിൽ ശരീര നിശ്ചലവും, മനസ്സ് പൂർണ്ണമായും പ്രവർത്തനനിരതവുമാണു. ധ്യാനത്തിൽ മനസ്സുംകൂടി നിശ്ചലമായി മനസ്സിന്റെ ഉപരിമണ്ഡലങ്ങളിൽനിന്നുമുള്ള വിഭൂതികളെ സ്വീകരിയ്ക്കാനായി തെയ്യാറെടുക്കുന്നു.

ഉയർന്ന ആത്മീയസാധകരുടെ ജീവിതത്തിൽ കർമ്മഫലങ്ങൾ വർദ്ധിച്ചതോതിൽ ഭസ്മീകരിയ്ക്കാൻ തുടങ്ങുന്നതിനാൽ ഒരു വീടിന്റെ മേല്ക്കൂര കത്തിയമർന്നുവീഴുന്നതുപൊലെ കർമ്മഫലങ്ങളുടെ അതിശക്തമായ ജ്വലനമുണ്ടാകുകയും, സാധ്കനെന്റെ മുന്നോട്ടുള്ള പ്രയാണത്തെ തടസ്സപ്പെടുത്തുകയും ചെയ്തേക്കാം.

ഉയർന്ന ആന്തരികയോഗസാധനകളായ കുണ്ഡലിനീയോഗ, ക്രിയായോഗ, ഹംസയോഗ ഉപാസർക്ക് ശ്രീചക്ര ആരാധന ഭൌതീകതടസ്സങ്ങളെനീക്കി മുന്നോട്ടു പോകുന്നതിനു ശക്തിപകരുന്നതായികാണുന്നു

No comments:

Post a Comment