യക്ഷി എന്ന് കേട്ടാൽ സിനിമാക്കാർ ഉണ്ടാക്കിയതും പറഞ്ഞു കേട്ടതുമായ കഥകൾക്കാണ് ഇന്ന് ഏറെ പ്രാമുഖ്യം കാലത്തിന്റെ കുത്തൊഴുക്കിൽ പല കാര്യങ്ങളും നമ്മൾ മറന്നിരിക്കുന്നു ചിലവയൊക്കെ മാഞ്ഞു പോയിരിക്കുന്നു
. അമ്പലത്തിൽ യക്ഷി എന്ന ഒരു മൂല ഒഴിവാക്കി കണ്ടിട്ടുണ്ട്. ഇത് അതിന്റെ മൂലം ആണ് . .. ഒരു കാലത്ത് യക്ഷൻ നമുക്ക് ജ്ഞാനത്തിന്റെ ദേവൻ ആയിരുന്നു. മഹാഭാരത കാലത്ത് യക്ഷ പ്രശ്നവും ആയി യുധിഷ്ടിരന് മുന്നിൽ വരുന്ന ഒരു യക്ഷൻ കഥപാത്രം ഉണ്ട്. യക്ഷൻ വന്നു പോയ ഉടനെ യുധിഷ്ടരന് പ്രസാദമായി ലളിത ദേവി പ്രത്യക്ഷപ്പെടുകയും ഉണ്ടായി. ഉപനിഷദ് കാലത്ത് ഇന്ദ്രനെയും ദേവന്മാരെയും പരീക്ഷിച്ചു മറയുന്ന ഒരു യക്ഷ ബ്രഹ്മം ഉണ്ട്..ചരിത്രങ്ങളിൽ
ശങ്കരാചാര്യ സ്വാമികൾ യക്ഷ സ്വരൂപയാ നമ:ശിവായ എന്ന് എഴുതിയിട്ടുണ്ട്. പഴയ ദീക്ഷാക്രമങ്ങളോടെ യക്ഷ ക്രമത്തിൽ ദേവിയെ പൂജിക്കുന്ന ഒരു മാർഗം പണ്ടേ നിലവിൽ ഉണ്ട്. ഇന്ന് വളരെ ശക്തിയേറിയ ആ രീതി ഇവിടെ പൊതുവെ കുറവാണു യക്ഷ മാർഗ ഉപാസന എന്ന് കെട്ടിട്ടുള്ള ഉപസകന്മാർ പോലും ഈ കഴിഞ്ഞു പോയ മൂന്ന് ജനറേഷനിൽ ഉണ്ടാവാൻ സാധ്യതയില്ല
പക്ഷെ ടിബറ്റൻ തന്ത്രത്തിൽ. ബുദ്ധമതത്തിൽ സ്തൂപത്തിന്റെ പടികൾ തോറും യക്ഷികൾ ആണ് പ്രധാന മൂർത്തികൾ
. ജൈനത്തിൽ മഹാ കാളി തന്നെ ഒരു യക്ഷിയാണ്. ഭൈരവി കലകൾ പൂർണ്ണമായ സ്ത്രീയിൽ അത് വസിക്കുന്നു എന്നാണ് അവരുടെ മതം
. ഇതിനാൽ ഇവർ കടത്താതെ ഈ ദേവത അനുഗ്രഹം ഇല്ലാതെ കാലചക്രം കടക്കാൻ ആർക്കും സാധിക്കില്ല എന്നാണ് വിശ്വാസം. അത് കൊണ്ടാണ് ജൈന മത രീതികളിൽ മറ്റേതു മതത്തേക്കാളും സ്ത്രീകൾക്ക് മേധാവിത്വവും ആദരവും കൂടുതൽ നല്കപ്പെടുന്നത്
ഇതുപോലെ ജ്ഞാനത്തിന്റെ പൂർണ്ണ ഭൈരവീ അവസ്ഥ ആയാൽ ആ സ്ത്രീകൾക്ക് അവർ യേഷേ എന്ന് പേര് കൊടുക്കും ഇത് പോലെ യക്ഷി യുടെ പദം ലഭിച്ച ഒരു ടിബറ്റൻ സ്ത്രീ ആണ് യേഷേ സയോഗാൽ . ഇവർ ചൈനീസ് രാജാവിന്റെ ഒരു അടിമയായിരുന്നു
പദ്മ ശാംഭവൻ കുതിരപ്പുറത്തു ടിബറ്റിൽ എത്തിയപ്പോൾ ഇവരെ രാജാവ് പദ്മശാംഭവനു കൊടുത്തു. ഇവരെ മുക്തയാക്കിയ പദ്മ ശാംഭവൻ ഇവരെ അവിടുത്തെ നിഗമ ആചാരത്തിന്റെ ഭാഗമായി വജ്ര വാരാഹിയുടെ ഏകജടയുടെ സാധക ആക്കിയത്രേ
. ആ കാലങ്ങളിൽ ഇന്ത്യയിൽ ഓഡ്ഡ്യാന പീഠത്തിൽ ഇടയ്ക്കു ഇവർ വരുമായിരുന്നു. ഇവരിൽ നിന്നും വിദ്യാധരന്മാർ ആയ അതീവ ശക്തിയുള്ള ഗുരുക്കന്മാരും പിന്നീട് അങ്ങോട്ട് ഉണ്ടെന്നാണ് വിശ്വാസം. സ്ത്രീ ബുദ്ധ എന്ന നിലയിലോട്ടു ഉയർന്ന സ്ത്രീയായി ഇവരെ ബഹുമാനിച്ചു ആരാധിച്ചിരുന്നു
യക്ഷ യക്ഷികളെ പൂജിച്ച ആ കാലം ഭാരതത്തിലെ സുവർണ കാലഘട്ടം ആയിരുന്നു. അന്ന് യക്ഷ സമ്പ്രദായത്തിൽ ആയിരുന്നു കാളി ശിവ പൂജകൾ നടന്നിരുന്നത് പിന്നീട് അത് കൗളം എന്നായി മാറി പക്ഷെ ഒരു ഹോമവും കർമങ്ങളും നടത്താതെ ചെയ്തിരുന്ന രീതികൾ കൗളം വന്നതോടെ ഹോമത്തിന്റെയും കളങ്ങളുടെയും ചെലവറിയ രീതിയിലേക്ക് മാറി
പക്ഷേ വൈദിക വിഭാഗത്തിലെ ഈ മാറ്റം യക്ഷികളെ ദുർദേവത ആക്കിയതോടെ ശക്തികൾ നഷ്ടപ്പെട്ട ക്ഷേത്രങ്ങളും ഉണ്ടായി ജനങ്ങൾക്ക് ബുദ്ധിമുട്ടുകളും ആയി.
നിങ്ങൾക്ക് ഒരു വിദ്യ വരണമെങ്കിൽ ഉദാഹരണത്തിന് നാട്യം മുഖത്ത് വരണമെങ്കിൽ
അറുപത്തിനാലിൽ ഒരു വിദ്യ ആയ നടി എന്ന യക്ഷിണി നിങ്ങളിൽ പ്രസാദിക്കണം
ഇതുപോലെ ആയിരത്തോളം യക്ഷി ശക്തികൾ ആണ് കാളിയിൽ അടങ്ങിയിരിക്കുന്നത് .സംഗീതം കല തുടങ്ങി എല്ലാ സിദ്ധികൾക്കും കൂടാതെ അതീന്ത്രിയാ ശക്തികൾക്കും ഈ യക്ഷി മൂർത്തീകളുടെ സാന്നിധ്യം വേണം
വിജയ കാപാലിനി എന്നിവർ 64 തരം സമാധി ധ്യാനങ്ങൾ പ്രത്യേക സിദ്ധികൾ എന്നിവയെല്ലാം നിങ്ങൾക്ക് വെച്ച് നീട്ടും..നിങ്ങളിലെ അതീന്ദ്ര സിദ്ധികൾ ഉണരും
പക്ഷെ യക്ഷി സമ്പ്രദായം ഇല്ലാതെ വന്നെങ്കിലും ഇന്നും ഭാരത ചരിത്രത്തിൽ ഇതിനു വലിയ തരത്തിൽ പ്രാധാന്യം ഉണ്ട്
ഇതിനെ പറ്റി അറിയുന്ന പലരും ഇവയെ വീട്ടിൽ വെക്കാമോ എന്ന് ചോദിച്ചു.
ഇവരെ ഐശ്വര്യം ഉണ്ടാകാൻ ചൈനക്കാർ ചൈനീസ് മുഖത്തോടെ ആയിട്ട് ഷെങ്ഫൂയി എന്ന പേരിൽ നിങ്ങളുടെ മാർക്കറ്റുകളിൽ എത്തിക്കുന്നുണ്ട്. അത് മേടിച്ചു വെച്ചാൽ നിങ്ങൾക്ക് പേടി ഉണ്ടാകില്ല. ധനം ഉണ്ടാകും എന്നൊക്കെ ആണ് വിശ്വാസം എങ്കിലും യക്ഷ വിധിപ്രകാരമുള്ള കർമ്മങ്ങൾ അനുഷ്ഠിക്കാതെ ഒന്നും നടക്കില്ല എന്നത് മറ്റൊരു വസ്തുതയാണ്
No comments:
Post a Comment