ഒരിക്കൽ ദേവർഷി നാരദൻ വൈകുണ്ഠത്തിൽ എത്തി അപ്പോൾ ഭഗവാൻ ഭക്ഷണം കഴിക്കാൻ തുടങ്ങുന്നു:
ഭഗവാൻ പറഞ്ഞു "നാരദനും ഭക്ഷണം കൊടുക്കു ലക്ഷ്മി:"
നാരദൻ പറഞ്ഞു "ഭഗവാനെ അങ്ങ് കഴിക്കുന്നതിൽ നിന്ന് പ്രസാദമായി എന്തെങ്കിലും തന്നാൽ മതി"
ഭഗവാൻ ഒരു ലഡ്ഡു കൊടുത്തു:
നാരദൻ അത് കഴിച്ചു കൊണ്ട് പരമമായ ആനന്ദത്തിൽ ഭഗവാന്റെ നാമവും പാടി നടന്നു :
പോകും വഴി ഇന്ദ്രൻ ഉൾപ്പെടെ ദേവന്മാരെ കണ്ടു പക്ഷെ പരമമായ ആനന്ദത്തിൽ നാരദൻ അവർ പ്രണമിച്ചിട്ടും കണ്ടില്ല:
കൈലാസത്തിനു മുകളിൽ കൂടി പോയപ്പോൾ ശിവൻ നാരദനെ വിളിച്ചു :
നാരദൻ ശിവന്റെ വിളിയും കേട്ടില്ല
പെട്ടെന്ന് ശിവൻ ആകാശത്തിലെത്തി നാരദനെ തട്ടി വിളിച്ചു:
നാരദൻ പറഞ്ഞു "പ്രഭോ ഞാൻ പരമമായ ആനന്ദത്തിലായിരുന്നു ആയതിനാൽ അങ്ങ് വിളിച്ചത് കേട്ടില്ല"
"എന്താണ് അങ്ങയ്ക്ക് ഈ പരമമായ ആനന്ദം ഉണ്ടാകാൻ കാരണം?"
നാരദൻ പറഞ്ഞു "നാരായണന്റെ പ്രസാദമായ ലഡ്ഡു തിന്നപ്പോൾ മുതൽ"
ശിവൻ പറഞ്ഞു "നാരദരെ എനിക്കും വേണം ഭഗവാന്റെ പ്രസാദം"
നാരദൻ പറഞ്ഞു "മുഴുവൻ ഞാൻ തിന്നു"
എന്നാൽ ആ കൈ ഒന്നു നീട്ടാൻ ശിവൻ പറഞ്ഞു:
നാരദന്റെ കൈയ്യിൽ ലഡ്ഡുവിന്റെ ഒരംശം പറ്റിപ്പിടിച്ച് ഇരിക്കുന്നു:
മഹാദേവൻ അത് ഭക്ഷിച്ചു :
തുടർന്ന് കൈലാസത്തിൽ ശിവനും പരമമായ ആനന്ദത്തിൽ നാരായണ നാമം ജപിക്കാൻ തുടങ്ങി ..
ശിവനും നാരദനും നന്ദിയും എല്ലാം നാരായണ നാരായണ ജപിക്കുന്നു:
ഉടൻ പാർവ്വതി അവിടെ എത്തി ശിവനെ വിളിച്ചിട്ട് ശിവൻ വിളി കേട്ടില്ല:
ശിവൻ നാരായണ നാമം ജപിക്കുന്നു:
പാർവ്വതി തട്ടി വിളിച്ചു; ശിവൻ "പറഞ്ഞു ഞാൻ പരമമായ ആനന്ദത്തിൽ ആയിരുന്നു"
പാർവ്വതി പറഞ്ഞു "എനിക്കും നാരായണന്റെ പ്രസാദം വേണം"
ശിവൻ പറഞ്ഞു "നിനക്ക് പ്രസാദം കിട്ടില്ല: നിനക്ക് അതിന് യോഗ്യത ഇല്ല"
പാർവ്വതി ദേഷ്യപ്പെട്ട് പോയി നാരായണനെ തപസ് ചെയ്തു:
നാരായണൻ പ്രത്യക്ഷനായി:
പാർവ്വതി പറഞ്ഞു *"ഭഗവാനെ എല്ലാവർക്കും അങ്ങയുടെ പ്രസാദം കിട്ടാൻ എന്താ വഴി : എല്ലാവരും പരമമായ അനന്ദം അനുഭവിക്കട്ടെ"
നാരായണൻ പറഞ്ഞു "എനിക്കു നിവേദിക്കുന്ന പ്രസാദത്തിൽ തുളസി ഇട്ട ശേഷം ആര് കഴിച്ചാലും അവർക്ക് പരമമായ ആനന്ദം ഉണ്ടാകുന്നതാണ്"
അന്ന് മുതൽ ഭഗവാന് നിവേദിക്കുന്നതിൽ തുളസി ഇടാൻ തുടങ്ങി:
ഭജിക്കൂ : ഓം ആദി വിരാട് പുരുഷായ നാരായണായ നമോ നമ:
സർവേ ഭവന്തുസുഖിനഃ
സർവേ സന്തു നിരാമയാഃ
സർവേ ഭദ്രാണി പശ്യന്തു
മാ കശ്ചിത് ദുഃഖമാപ്നുയാത്
No comments:
Post a Comment