Sunday, September 13, 2015

ഉത്സവങ്ങള്‍

ഉത്സവങ്ങള്‍

കേരളത്തിന്റെ സ്വാഭാവികമായ ലളിത ജീവിതശൈലിക്കുമേല്‍ വര്‍ണപൊലിമ വിരിയിക്കുന്ന ദൈവത്തിന്റെ സ്വന്തം നാടിന്റെ യഥാര്‍ത്ഥ ആഘോഷങ്ങളാണ് ഉത്സവങ്ങള്‍. കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തിനാകട്ടെ, പ്രാദേശിക ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട മറ്റ്് ഉത്സവങ്ങളിലാകട്ടെ പുതുവസ്ത്രങ്ങളും വിഭവസമൃദ്ധമായ സദ്യയും അവിഭാജ്യ ഘടകങ്ങളാണ്.

കേവലം ഉല്ലാസവേളകള്‍ എന്നതിനപ്പുറം കേരളത്തിലെ ഉത്സവങ്ങള്‍ നാടിന്റെ സ്വന്തം കലാരൂപങ്ങളും സംസ്‌കാരവും കാത്തുസൂക്ഷിക്കാനുള്ള പരിശ്രമങ്ങളാണ്. ഉത്സവം മതപരമോ, സാമൂഹ്യമോ പരമ്പരാഗതമോ ആധുനികമോ ഏതുമാകട്ടെ അത് 2000 വര്‍ഷം പഴക്കമുള്ള കൂടിയാട്ടം മുതല്‍ സമകാലിക സ്റ്റേജ് ഷോ വരെ ഏതെങ്കിലുമൊരു കലാരൂപത്തിന്റെ അവതരണമില്ലാതെ പൂര്‍ണമാവുകയില്ല.
ഫെസ്റ്റിവല്‍ കലണ്ടര്‍ പരിശോധിച്ചാല്‍ ഉത്സവങ്ങളെക്കുറിച്ചും അവയുടെ പ്രത്യേകതകള്‍, തീയതി എന്നിവ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ ലഭ്യമാകും.

No comments:

Post a Comment