സഹസ്രലിംഗ ക്ഷേത്രം, കാളഹസ്‌തി
സിര്‍സിയിലെത്തുന്ന സഞ്ചാരികള്‍ നിര്‍ബന്ധമായും കാണാവുന്ന ഒരു പ്രധാന ആകര്‍ഷണമാണ് സഹസ്രലിംഗ. ആയിരം ശിവലിംഗങ്ങള്‍ എന്നാണ് ഇതിനര്‍ത്ഥം. വനമധ്യത്തിലെ നദിക്കരയില്‍ ആയിരം ശിവലിംഗങ്ങള്‍ നിമജ്ജനം ചെയ്തിരിക്കുന്ന സ്ഥലമാണ് സഹസ്രലിംഗ.
സിര്‍സിയില്‍ നിന്നും 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ശാല്‍മല നദിക്കരയിലെ സഹസ്രലിംഗയിലെത്താം. മഹാശിവരാത്രി പോലുള്ള ആഘോഷവേളകളില്‍ മാത്രമാണ് ഇവിടെ വലിയ തോതില്‍ ഭക്തജനത്തിരക്കുണ്ടാകുക. ഉത്സവക്കാലത്ത് നിരവധി ഭക്തര്‍ ഇവിടെയെത്തിച്ചേരാറുണ്ട്. ശൈവഭക്തര്‍ വര്‍ഷത്തിലെ എല്ലാക്കാലത്തും ഇവിടെ ആരാധനക്കായി എത്തുന്നു.
ശിവവാഹനമായ നന്ദികേശന്റെ പ്രതിമകളും ഇവിടെ കാണാം. പൂജകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും വേണ്ടിയല്ലാതെ ഇത്രയും ശിവലിംഗങ്ങള്‍ ഒന്നിച്ചുകാണാനായി ഇവിടെയെത്തുന്നവരുടെ എണ്ണവും കുറവല്ല. ഒരു കാടിന് നടുവിലായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രഢമനോഹരമായ ഒരു കുന്ന് ക്ഷേത്രത്തിന് പശ്ചാത്തലമൊരുക്കുന്നു.ക്ഷേത്രത്തിന് ചുറ്റുമുള്ള സ്ഥലങ്ങള്‍ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്ന ഒരു ഘടകമാണ്. ക്ഷേത്രത്തില്‍ പ്രതിഷ്‌ഠിച്ചിരിക്കുന്ന ശിവലിംഗത്തില്‍ ആയിരം ലിംഗങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്. ഇതില്‍ നിന്നാണ് ക്ഷേത്രത്തിന് സഹസ്രലിംഗ ക്ഷേത്രം എന്ന പേര് ലഭിച്ചത്. ഈ ജന്മത്തിലെ പാപങ്ങളും മുജ്ജന്മപാപങ്ങളും കഴുകി കളയാന്‍ സഹസ്രലിംഗ ക്ഷേത്ര ദര്‍ശനത്തിലൂടെ കഴിയുമെന്നാണ് വിശ്വാസം.
No comments:
Post a Comment