വേദങ്ങൾ എന്തുകൊണ്ട് നാലായി ?????
അറിവ് ( ജ്ഞാനം ) പൂർണമാകണമെങ്കിൽനാല് ഘടങ്ങൾ സമന്വയിപ്പിക്കേണ്ടതുണ്ട്, ബോധം, കർമ്മം, അനുഭവം അല്ലങ്കിൽ അനുഭൂതി, നൈരന്തര്യം എന്നീ നാല് അടിസ്ഥാനഘടകങ്ങൾ സമന്വയിപ്പിക്കുമ്പോഴാണ് അറിവ് ( ജ്ഞാനം ) പൂർണ്ണമാകുന്നത്. ബോധം എന്നാൽ പദാർത്ഥത്തെ പറ്റിയുള്ള താത്വികമായ ഉൾകാഴ്ചയാണ്. ബോധമില്ലെങ്കിൽ മനുഷ്യനെ സംബന്ധിച്ചിടത്തോളം വലിയ ന്യൂനത തന്നെയാണ്. അബോധാവസ്ഥയില്‍ മനുഷ്യൻ വെറും മാംസപിണ്ഡം മാത്രമാണ്. കർമ്മം എന്നാൽ പ്രവൃത്തി ( ആക്ഷൻ ) , കർമ്മം ചെയ്യുമ്പോഴാണ് അനുഭവമുണ്ടാകുന്നത്. അനുഭവത്തിൽ നിന്ന് നൈരന്തര്യം ഉണ്ടാകുന്നു. നൈരന്തര്യം എന്നാൽ അനുഭവത്തെ നൽകുന്ന പദാർത്ഥത്തെ നിലനിർത്തുക എന്നതാണ്. മറ്റൊരർത്ഥത്തിൽ സംരക്ഷിക്കുക എന്നതാണ്. വിദ്യാഭ്യാസം അനിവാര്യമെന്നത്ബോധമാണ്. അതുകൊണ്ട് വിദ്യ അഭ്യസിക്കുന്നത് കർമ്മമാണ്. വിദ്യ അഭ്യസിക്കുമ്പോൾ പുതിയ വിവരങ്ങൾ ലഭിക്കുന്നു അത് അനുഭവമാണ് , വിദ്യ മനുഷ്യനെ ജ്ഞാനത്തിലേക്ക് നയിക്കുന്നു. എന്നതുകൊണ്ട് വിദ്യാലയങ്ങൾ നിലനിൽക്കണമെന്നും അതിനുവേണ്ടിയുള്ള ശ്രമത്തെ നൈരന്തര്യം എന്നും പറയുന്നു.
ഋഗ്വേദം ബോധമാണ്. യജുർവേദം കർമ്മം കൊണ്ട് തത്ത്വങ്ങളും ബോധത്തെ നൽകുന്ന ഋഗ്വേദത്തിലടങ്ങിയിരിക്കുന്ന കർമ്മങ്ങളെ യജ്ഞമാക്കി മാറ്റുന്ന തന്ത്രങ്ങൾ യജുർവേദത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നു. അനുഭവപ്രധാനമാണ് സാമവേദം.മനുഷ്യന് ആവിശ്യമായ പദാർത്ഥത്തെ നിലനിർത്താനുള്ള ഉപായങ്ങൾ അഥർവ്വവേദത്തിൽ പരമർശിച്ചിട്ടുണ്ട് അതാണ് നൈരന്തര്യം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്, വേദങ്ങൾ നാലും പഠിച്ചിരിക്കണം പൂർണമായ ജ്ഞാനം അപ്പോൾ മാത്രമേ ലഭിക്കൂ...
No comments:
Post a Comment