Sunday, September 13, 2015

ചില സുപ്രധാന ദേവദിനങ്ങള്‍

ചില സുപ്രധാന ദേവദിനങ്ങള്‍

വിഷ്ണു - 

ചിങ്ങത്തിലെ ജന്മാഷ്ടമി, അഥവാ അഷ്ടമി രോഹിണി (ശ്രീകൃഷ്ണജയന്തി), ധനുമാസത്തിലെ ആദ്യ ബുധനാഴ്ച (കുചേലദിനം). കൂടാതെ എല്ലാ ഏകാദശിയും മുപ്പെട്ടു വ്യാഴാഴ്ചകളും.

ഗണപതി - 

ചിങ്ങത്തിലെ വിനായകച്ചതുര്‍ഥി, തുലാത്തിലെ തിരുവോണം ഗണപതി, മീനത്തിലെ പൂരം ഗണപതി, ഓരോ മാസത്തിലെയും മുപ്പെട്ടു വെള്ളി.

ശിവന്‍ - 

കുംഭത്തിലെ ശിവരാത്രി, ധനുവിലെ തിരുവാതിര, എല്ലാ പ്രദോഷവും, എല്ലാ മുപ്പെട്ടു തിങ്കളും.

ശാസ്താവ് - 

മണ്ഡലക്കാലമായ വൃശ്ചികം ഒന്ന് മുതല്‍ ധനു പതിനൊന്നുവരെയുള്ള നാല്‍പത്തിയൊന്നു ദിനങ്ങള്‍, മകരസംക്രമദിനം, എല്ലാ മുപ്പെട്ടു ബുധനും എല്ലാ ശനിയും.

ദുര്‍ഗാഭഗവതി - 

പ്രത്യേകാല്‍ വൃശ്ചികത്തിലെ കാര്‍ത്തികയും എല്ലാ ചൊവ്വ - വെള്ളി ദിനങ്ങളും എല്ലാ കാര്‍ത്തികനാളുകളും.

സരസ്വതി - 

കന്നിമാസത്തിലെ നവരാത്രികാലമായ ഒബതു ദിനങ്ങളും, മഹാനവമി, വിജയദശമിദിനങ്ങള്‍ പ്രത്യേകം.

ഭദ്രകാളി - 

മകരചൊവ്വയും (മകരത്തിലെ ആദ്യചൊവ്വ) മകരം ഇരുപത്തിയെട്ടാംതിയതിയും പ്രത്യേകാല്‍ മീനത്തിലെ ഭരണി, മേടപ്പത്ത് (പത്താമുദയം), എല്ലാ ചൊവ്വ - വെള്ളി ദിനങ്ങളും എല്ലാ ഭരണിനാളും.

സുബ്രഹ്മണ്യന്‍ - 

കന്നിയിലെ കപിലഷഷ്ടി, തുലാത്തിലെ സ്കന്ദഷഷ്ടി, മകരത്തില്‍ തൈപ്പൂയം, കൂടാതെ എല്ലാ ഷഷ്ടിയും പൂയവും മുപ്പെട്ടു ഞായറും.

ശ്രീരാമന്‍ - 

മേടമാസത്തില്‍ ശ്രീരാമനവമി, നവമി - ഏകാദശി തിഥികളും എല്ലാ ബുധനാഴ്ചകളും.

No comments:

Post a Comment