Sunday, September 13, 2015

നാമജപം.

നാമജപം.

കലിയുഗത്തില്‍ ഈശ്വരസാക്ഷാത്‌കാരം സുസാദ്ധ്യമാക്കുന്ന ഒരനുഷ്‌ഠാനമാണ്‌നാമജപം. എല്ലാവിധ ഈശ്വരോപാസനമാര്‍ഗ്ഗങ്ങളിലും വച്ച്‌ സരളവും അതേസമയം ശക്‌തവുമായ ചര്യയാണത്‌. വിശ്വാസപൂര്‍വ്വമായ നാമജപത്തിലൂടെ ഭക്‌തിയും ശ്രദ്ധയും താനേ വളര്‍ന്നുവരും. ഈശ്വരനാമം അറിഞ്ഞോ അറിയാതെയോ ബോധപൂര്‍വ്വമോ അല്ലാതെയോ തെറ്റായോ ശരിയായോ എങ്ങനെ ജപിച്ചാലും ജപം ഭക്‌തിയോടും വിശ്വാസത്തോടും കൂടിയായിരുന്നാല്‍ അതിന്‌ ഉദ്ദിഷ്‌ടഫലം ലഭിക്കും. ഈശ്വരനാമത്തിന്റെ ശക്‌തി ആര്‍ക്കും അളക്കുവാനോ നിര്‍വ്വചിക്കുവാനോ സാധ്യമല്ല. അതിന്റെ അത്ഭുതകരമായ ഫലദാനശേഷിയേയും ആര്‍ക്കും അളക്കാനാവില്ല. ഈശ്വരനാമം സകലപാപങ്ങളേയും നശിപ്പിച്ചുകളയുന്നു. നിത്യവും ഈശ്വരനെ ജപിക്കുന്നവന്‍ അതിദിവ്യമായ അഗ്നിശുദ്ധിയെയാണ്‌ കൈവരിക്കുന്നത്‌. അത്‌ നമ്മിലുള്ള ദുര്‍വാസനകളെയെല്ലാം നശിപ്പിക്കുന്നു. അഗ്നിക്കു ജ്വലനശേഷിയുള്ളതുപോലെ ഈശ്വരനാമത്തിന്‌ അപാരമായ പാപനാശനശക്‌തിയുണ്ട്‌. നിത്യേനയുള്ള നാമജപത്തിലൂടെ സമസ്‌ത പാപങ്ങളും നശിച്ച്‌ ശാന്തിയും സമാധാനവും കൈവരുന്നു. നാം നിത്യേന അനുഭവിച്ചുകൊണ്ടിരിക്കുന്ന ജീവിതദുരിതങ്ങള്‍ക്ക്‌ ശാശ്വതമായ ശാന്തി ആദ്ധ്യാത്മികതയിലൂടെ മാത്രമേ സാധ്യമാവൂ.

No comments:

Post a Comment