മൂലാധാരം- ശരീരമദ്ധ്യത്തിൽ സുഷുമ്നയുടെ ഏറ്റവുമടിത്തട്ടിൽ, താമരപ്പൂവിന്റെ ആകൃതിയിൽ നാല് ദളങ്ങളോടുകൂടി സ്ഥിതിചെയ്യുന്നു; അവിടെയാണ് കുണ്ഡലിനി ചുറ്റായി ഉറങ്ങുന്നത്- അത് ചതുർദളപത്മമാണ്. അതിലെ അക്ഷരങ്ങൾ വ, ശ, ഷ, സ, ഹ-(വസ) നിറഞ്ഞിരിക്കുന്ന അക്ഷരങ്ങൾക്കനുസരിച്ചുള്ളതാണ് അതിന്റെ രൂപം.
സ്വാധിഷ്ഠാനം- മൂലാധാരത്തിനുമുകളിൽ നാഭിക്കുതാഴെയാണ്; ആറ് ഇതളുകളുള്ള താമരപോലെയാണത്. അവിടെയാണ് ദേവത രാഗിണി. അതി ലെ അക്ഷരങ്ങൾ ബ, ഭ, മ, യ, ര, ല-(ബല).
മണിപൂരകം(നാഭീചക്രം)- പത്ത് ദളങ്ങളുള്ള താമരപോലെയാണത്; ഉദയസൂര്യന്റെ വർണ്ണത്തിലുള്ള ത്രികോണമാണ്. ത്രികോണത്തിന്റെ ബാഹ്യഭാ ഗം മൂന്ന് സ്വസ്തികം ചേർന്നതുപോലെയാണ്. അവിടെയാണ് ദേവത ലാകിനി. അതിലെ അക്ഷരങ്ങൾ ഡ, ഢ, ണ, ത, ഥ, ധ, ന, പ, ഫ-(ഡഫ). ഈ മൂ ന്നുചക്രങ്ങളിൽ കൗളമാർഗ്ഗമനുസരിച്ച് ഉപാസനയുണ്ട്; ശുഭാഗമങ്ങളനുസരിച്ച് ഇല്ല. രാവണൻ, കുംഭകർണ്ണൻ മുതലായവരൊക്കെ ഈ മൂന്നുചക്രങ്ങളിൽ ഉപാസിച്ചവരാണ്- ഇതിൽ ഉപാസിക്കുന്നത് വളരെ അപകടകരമാണ്. ഉപാസനയ്ക്കിടയിൽ പ്രശ്നസങ്കീർണ്ണതകളുണ്ടാകാത്ത ഒരു നിമിഷംപോലുമില്ല- പ്രശ്നങ്ങൾ രസമായെടുക്കുന്നവർക്കുള്ള ഉപാസനയാണിത്.
അനാഹതം(ഹൃദയകമലം)- കടുത്ത ചുകപ്പുനിറമുള്ള താമരപോലെയാണത്;പന്ത്രണ്ട് ദളങ്ങളുള്ള പത്മമാണ്. അത് വായുവിന്റെ ഇരിപ്പിടമാണ്. ദേവത കാകിനിയുടെ സ്ഥാനമാണ്- ഇതിന്റെ ഉപാസനയെ പറയുന്ന ഉപനിഷത്താണ് `കഠം`. ഇത് ഉദരോപാസനയാണ്. അതിലെ അക്ഷരങ്ങൾ ക, ഖ, ഗ, ഘ, ങ, ച,ഛ, ജ, ഝ, ഞ, ട, ഠ-(കഠ). ഇത്രയും അക്ഷരങ്ങൾ അതി ൽ നിറച്ചതുകൊണ്ടാണ് അതിന് കഠോപനിഷത്ത് എന്നുപറയുന്നത്. ഈ അക്ഷരങ്ങൾക്കനുസരിച്ചാണ് അതിന്റെ `യന്ത്രം` ഉണ്ടാകുന്നത്. ആ യന്ത്ര ത്തെ ദ്വിമാനമായും ത്രിമാനമായും സങ്കൽപ്പിച്ച് മൂർത്തിരൂപേണ ഉപാസിക്കുന്നു- അമൂർത്തങ്ങളായ സത്യങ്ങൾക്ക് ശാബ്ദിക പ്രസക്തി നൽകുകയും ശാബ്ദികമായ സാധനകൾകൊണ്ട് മതിവരാതിരിക്കുകയും ചെയ്യുമ്പോഴാണ്, ശാബ്ദിക പ്രസക്തിയുള്ളവയ്ക്ക് ദ്വിമാനങ്ങളും ത്രിമാനങ്ങളുമായ രൂപങ്ങൾ നൽകി ഉപാസിക്കുന്നത്- ഇത് താന്ത്രികരീതിയുടെ ഒരു മഹിമയാണ്.
വിശുദ്ധിചക്രം- പതിനാറ് ദളങ്ങളോടുക്കൂടിയ വെളുത്ത താമരയാണ്. അവി ടെയാണ് ദേവത ലാകിനിയുടെ ഇരിപ്പിടം. അ, ആ തുടങ്ങിയ മുഴുവ ൻ സ്വരാക്ഷരങ്ങളുമാണ് അക്ഷരങ്ങൾ. അതിന് ഭാരതി എന്നും പേരുപറയും. ഭാസിൽ രതിയുള്ളവർ ഉപാസിക്കുന്നത് ഇവിടെയാണ്; കണ്ഠം- സരസ്വതിയുടെ ഇരിപ്പിടമാണ്.
ആജ്ഞാചക്രം- പുരികങ്ങൾക്ക് മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന ഇതിനെ പരമകലയെന്നും വിശേഷിപ്പിക്കും. തന്ത്രാഭിരുചിയുള്ളവർ; സാധനയിലുടെ സിദ്ധന്മാരായിത്തീർന്നവർ ഇതിനെ വിളിക്കുന്നത് മുക്തത്രിവേണിയെന്നാണ്- ത്രിവേണീസംഗമം ഇവിടെയാണ് . ഇതിന്റെ ബാഹ്യരൂപമായാണ് ഗംഗയുടെയും യമുനയുടെയും സരസ്വതിയുടെയും സംഗമത്തെ കാണുന്നത്. അന്തർധാരയായ സരസ്വതിയും ബാഹ്യധാരകളായ ഗംഗയും യമുനയും സംഗമിക്കുന്ന ആ സംഗമസ്ഥാനത്തെയാണ് ത്രിവേണിയെന്ന്‌പറയുന്നത്. തന്ത്രസാധനയിൽ പലകാര്യങ്ങൾ ചെയ്യുന്നതും പരമകലയോട് ബന്ധപ്പെട്ടാണ്; പല അടയാളങ്ങളും വഹിക്കുന്നത് പരമകലയാണ്.
ആജ്ഞാചക്രം ശ്വേതനിറത്തിലുള്ള രണ്ട് ദളങ്ങളോടുകൂടിയ താമരയാണ്- ഇവിടെനിന്നും മൂന്ന് നാഡികൾ വ്യാപിക്കുന്നു.ഇവിടെയാണ് ചിന്താമണീബീജമായ ഹ, ക്ഷ എന്നീ അക്ഷരങ്ങളുള്ളത്. അതിലെ ദേവത ഹാകിനി. ഹ, ക്ഷ എന്നതിൽ ക്ഷ ആണ് ചിന്താമണിക്ക് കാരണമായത്; കാമേശ്വരമൂലമന്ത്രമാണ് അവിടെ ഇരിക്കുന്നത്. ഈ ഗുഹയാണ് ഗുരു ഇരിക്കുന്ന ഇടം- തന്ത്രാഗമങ്ങൾ ഏറ്റവുംപ്രാധാന്യം കൊടുക്കുന്നത് ഗുരുവിനാണ്. ഈ കാര്യഗുരുവിനെ സാധകന് കാണിച്ചുകൊടുക്കുന്ന ബാഹ്യഗുരുക്കന്മാരെ കാരണഗുരുക്കന്മാരെന്ന് അറിയപ്പെടുന്നു- ആജ്ഞാചക്രത്തിൽ ദേവത ഹാകിനിയോടൊപ്പം ഇരിക്കുന്ന കാര്യഗുരുവിനെ ശിഷ്യന് കാണിച്ചുകൊടുക്കും; ശിഷ്യനെ ഗുരു നമസ്കരിച്ച് ദീക്ഷ പൂർണ്ണമാക്കും- അതോടെ ശിഷ്യൻ പൂ ർണ്ണദീക്ഷിതനുമാകും.
ഈ ആറ് ചക്രങ്ങളെ `അഥർവ്വവേദം` ലലനാചക്രമെന്നും സഹസ്രാരചക്രമെന്നും പറയും- നെറ്റിത്തടത്തിലും മൂർദ്ധാവിലും
No comments:
Post a Comment