Wednesday, September 2, 2015

സമാധി

സമാധി

കുണ്ഡലിനീശക്തി ഷഡാധാരചക്രകളെബേധിച്ച് ഉയരുമ്പോൾ ജീവാത്മാവും പരമാത്മാവും ഒന്നുതന്നെയായി അനുഭവപ്പെടുന്ന അവസ്ഥയാണു സമാധി. സമാധിയ്ക്ക് പലഘട്ടങ്ങളുണ്ട് ആദ്യഘട്ടത്തിൽ കുറച്ചുസമയമേ സമാധിയിൽ തുടരാൻ കഴിയുകയുള്ളു..പലഘട്ടങ്ങൾ കഴിഞ്ഞ് പടിപടിയായാണു സമാധി അവസ്ഥയിൽ പുരോഗമിയ്ക്കുക. മനസ്സും ആത്മാവും ഐക്യം പ്രാപിയ്ക്കുന്നതിനെയാണു സമാധിയെന്നു പറയുന്നത്.
കുണ്ഡലിനീശക്തി ഷഡാധാരചക്രകളെബേധിച്ച് ഉയരുമ്പോൾ ഇരുപത്തിനാലുമണിക്കൂറും ഈ പരമാവസ്ഥയിൽ സാധകനു തുടരാൻ കഴിയും.സാധകന്റെ വ്യക്തിബോധം വിശ്വബോധത്തിലേയ്ക്ക് ഉയരും
ശരീരത്തെ അധാരമാക്കി ശരീരത്തിനു എന്തുസംഭവിയ്ക്കുന്നുവെന്നു വ്യക്തമാകുന്നതരത്തിൽ മൂന്നു സമാധി അവസ്ഥകളെ വിവരിയ്ക്കുന്നു.
i.സ്വരൂപ സമാധി-
******************
ഈ സമാധി അടഞ്ഞ സാധകർക്ക് സ്വശരീരത്തിൽത്തന്നെ വസിക്കാം., സ്തൂലശരീരത്തിലും സൂക്ഷ്മശരീരത്തിലും വസിക്കാം.

ii.അരൂപ-സ്വരൂപ സമാധി-
***************************
ഈ സമാധി അടഞ്ഞ സാധകർക്ക് കർപ്പൂരം പോലെ ഈശ്വരനിൽ അലി ഞ്ഞുചേരുകയൊ,സ്വന്തം ശരീരത്തിൽ വസിയ്ക്കുകയൊ ചെയ്യാം

iii.അരൂപ സമാധി-
*******************
ഈ സമാധി അടഞ്ഞവർക്ക് ശരീരം വെടിയേണ്ടിവരും .,

സമാധിയെ മറ്റൊരുതരത്തിൽ രണ്ടായി തിരിയ്ക്കാമത്രെ. 1. സവികല്പ സമാധി 2. നിർവ്വികല്പസമാധി

1.സവികല്പസമാധി-

സവികല്പസമാധി രണ്ടുതരമുണ്ട്-a. മന്ത്രയോഗസമാധി b.ഹഠയോഗസമാധി.

a..മന്ത്രയോഗസമാധി.----യോഗി ഒരു മഹത്ഭാവത്തിൽ എത്തിച്ചേരുന്നു ചലനമറ്റ അവസ്ഥയിലാകും. മിണ്ടുകയില്ല.

b..ഹഠയോഗസമാധി.
ഹഠയോഗത്തിലെ വിദ്യകൾ കൊണ്ട് ശ്വാസോച്ഛാസം നിർത്തുന്നു. പുറമെ ലോകത്തെപ്പറ്റിയുള്ള ബോധം പരിപൂർണ്ണമായും അവസാനിയ്ക്കുന്നു.

2. നിർവ്വികല്പസമാധി- രണ്ടുതരമുണ്ട് 1. സമ്പ്രജ്ഞാത സമാധി 2.അസമ്പ്രജ്ഞാത സമാധി.

1.സമ്പ്രജ്ഞാത സമാധി -

ഈ അവസ്ഥയാണു ആദ്യം കൈവരുന്നത്. ഈ അവസ്ഥയിൽ എല്ലാകാര്യങ്ങളെപ്പറ്റിയും അറിവുണ്ടായിരിയ്ക്കും.ഈ അവസ്ഥയിൽനിന്നുമാണു അസമ്പ്രജ്ഞാത സമാധിയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്.

2.അസമ്പ്രജ്ഞാത സമാധി.
അറിയുന്നവൻ, അറിവ്, എന്തറിയണം എന്നിവ പൂർണ്ണമായും മറക്കുന്ന ഒരു അനുഗ്രഹീതസമാധി

നിർവ്വികല്പസമാധി വീണ്ടും രണ്ടായി തരം തിരിയ്ക്കാവുന്നതാണത്രെ. 1. ലയയോഗസമാധി.2. രാജയോഗസമാധി

ലയയോഗസമാധി
എല്ലാ ആഗ്രഹങ്ങളും അവസാനിച്ച് അനുഗ്ര്യഹീതമായ അവസ്ഥയിൽ മുഴുകി ഇരിയ്ക്കുന്നു. ഇതിനെത്തുടർന്നു സിദ്ധാവസ്ഥയിൽ എത്തിച്ചേരും. മനസ്സ് പൂർണ്ണമായും പരമാത്മാവിൽ ലയിയ്ക്കുന്നു.

രാജയോഗസമാധി--സഹജ നിർവ്വികല്പസമാധിയെന്നും കേവലനിർവ്വികല്പസമാധിയെന്നും രണ്ടു അവസ്ഥകളുണ്ട്.

i.സഹജനിർവ്വികല്പസമാധി- സ്ഥിരമായ സമാധിയാണിത്. മനസ്സ് പൂർണ്ണമായും അവനവനിൽത്തന്നെ ലയിച്ച ജീവന്മുക്താവസ്ഥ. എല്ലാ അറിവില്ലായ്മകളുടേയും ബന്ധനങ്ങളുടേയും അവസാനമാണിത്. എല്ലാറ്റിൽനിന്നും പരിപൂർണ്ണമായ മോചനം.

ii.കേവലനിർവ്വികല്പസമാധി- ഇത് താത്ക്കാലികസമാധിയാണു. ഇത് പൂർണ്ണമായ സമാധിയല്ല. പരിപൂർണ്ണമായ മോചനാവസ്ഥയുമല്ല

No comments:

Post a Comment